1Untuk pemimpin kor. Menurut lagu: Bunga bakung. Mazmur kesaksian Asaf. (80-2) Ya Gembala Israel, dengarlah, Engkau yang memimpin keturunan Yusuf sebagai kawanan. Engkau yang bertakhta di atas kerub, tampillah dengan cemerlang
1ആട്ടിന്‍ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല്‍ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
2(80-3) di hadapan Efraim, Benyamin dan Manasye. Tunjukkanlah kekuasaan-Mu kepada kami, dan datanglah menyelamatkan kami.
2എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്‍കെ നിന്റെ വീര്യബലം ഉണര്‍ത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
3(80-4) Ya Allah, pulihkanlah kami; pandanglah kami dengan murah hati, maka kami akan selamat.
3ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
4(80-5) Ya TUHAN Allah Yang Mahakuasa, sampai kapan Engkau marah, walaupun umat-Mu berdoa?
4സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
5(80-6) Kauberi kami tangisan untuk makanan, air mata berlimpah untuk minuman.
5നീ അവര്‍ക്കും കണ്ണുനീരിന്റെ അപ്പം തിന്മാന്‍ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍ അവര്‍ക്കും കുടിപ്പാനും കൊടുത്തിരിക്കുന്നു.
6(80-7) Kaubiarkan bangsa-bangsa tetangga bersengketa tentang tanah kami musuh-musuh kami tertawa kesenangan.
6നീ ഞങ്ങളെ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും വഴക്കാക്കിതീര്‍ക്കുംന്നു; ഞങ്ങളുടെ ശത്രുക്കള്‍ തമ്മില്‍ പറഞ്ഞു പരിഹസിക്കുന്നു.
7(80-8) Ya Allah Yang Mahakuasa, pulihkanlah kami; pandanglah kami dengan murah hati, supaya kami selamat.
7സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
8(80-9) Umat-Mu seperti pohon anggur yang Kaupindahkan dari Mesir. Bangsa-bangsa lain Kauusir, lalu Kautanam pohon itu di negeri mereka.
8നീ മിസ്രയീമില്‍നിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
9(80-10) Engkau menyediakan tanah baginya; maka ia berakar dalam-dalam dan membentang ke seluruh negeri.
9നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നു.
10(80-11) Ia menaungi bukit-bukit, dan dengan cabang-cabangnya menutupi pohon-pohon aras raksasa.
10അതിന്റെ നിഴല്‍കൊണ്ടു പര്‍വ്വതങ്ങള്‍ മൂടിയിരുന്നു; അതിന്റെ കൊമ്പുകള്‍ ദിവ്യദേവദാരുക്കള്‍ പോലെയും ആയിരുന്നു.
11(80-12) Rantingnya menjulur sampai ke Laut Tengah, pucuk-pucuknya sampai ke Sungai Efrat.
11അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
12(80-13) Ya Allah, mengapa Kaurobohkan pagarnya, sehingga setiap orang yang lewat dapat memetik buahnya?
12വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
13(80-14) Babi hutan menggerogotinya sampai rusak, dan binatang di padang memakannya.
13കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അതു തിന്നുകളയുന്നു.
14(80-15) Ya Allah Yang Mahakuasa, datanglah kembali, pandanglah dari surga dan perhatikanlah umat-Mu.
14സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ.
15(80-16) Selamatkanlah umat yang seperti pohon anggur sudah Kautanam sendiri, dan tunas anggur yang Kaujadikan kuat.
15നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയ തയ്യെയും പാലിക്കേണമേ.
16(80-17) Musuh telah menebang dan membakarnya; biarlah mereka dibinasakan oleh kemarahan-Mu.
16അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകുന്നു.
17(80-18) Lindungilah orang yang sudah Kaupilih, anak manusia yang Kaukuatkan bagi-Mu.
17നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേല്‍ നീ നിനക്കായി വളര്‍ത്തിയ മനുഷ്യപുത്രന്റെ മേല്‍തന്നേ ഇരിക്കട്ടെ.
18(80-19) Maka kami takkan lagi menyimpang daripada-Mu; jagalah hidup kami, maka kami akan memuji Engkau.
18എന്നാല്‍ ഞങ്ങള്‍ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാല്‍ ഞങ്ങള്‍ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
19(80-20) Ya TUHAN Allah Yang Mahakuasa, pulihkanlah kami, pandanglah kami dengan murah hati, supaya kami selamat.
19സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)