1Ah, sekiranya engkau saudara kandungku, yang pernah menyusu pada ibuku, pasti kau kucium bila kujumpai di jalan, tak ada yang akan menghina aku.
1നീ എന്റെ അമ്മയുടെ മുലകുടിച്ച സഹോദരന്‍ ആയിരുന്നുവെങ്കില്‍! ഞാന്‍ നിന്നെ വെളിയില്‍ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.
2Engkau akan kubawa ke rumah ibuku, agar engkau dapat mengajari aku. Kau akan kuberi minum anggur harum, dan air buah delima.
2നീ എനിക്കു ഉപദേശം തരേണ്ടതിന്നു ഞാന്‍ നിന്നെ അമ്മയുടെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവര്‍ഗ്ഗം ചേര്‍ത്ത വീഞ്ഞും എന്റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.
3Tangan kirimu menopang aku, tangan kananmu memeluk aku.
3അവന്റെ ഇടങ്കൈ എന്റെ തലയിന്‍ കീഴെ ഇരിക്കട്ടെ; അവന്റെ വലങ്കൈ എന്നെ ആശ്ളേഷിക്കട്ടെ.
4Berjanjilah, hai putri-putri Yerusalem, bahwa kamu takkan mengganggu cinta, sampai ia dipuaskan.
4യെരൂശലേംപുത്രിമാരേ, പ്രേമത്തിന്നു ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു ഉണര്‍ത്തുകയുമരുതു എന്നു ഞാന്‍ നിങ്ങളോടു ആണയിട്ടപേക്ഷിക്കുന്നു.
5Siapakah itu yang datang dari padang gurun, bersandar pada kekasihnya?
5മരുഭൂമിയില്‍നിന്നു തന്റെ പ്രിയന്റെ മേല്‍ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്‍? നാരകത്തിന്‍ ചുവട്ടില്‍വെച്ചു ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെ വെച്ചല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചതു; അവിടെവെച്ചല്ലോ നിന്നെ പെറ്റവള്‍ക്കു ഈറ്റുനോവു കിട്ടിയതു.
6Jadikanlah aku buah hatimu, jangan memeluk siapa pun selain aku; karena cinta itu sekuat maut, dan nafsu berkuasa seperti kematian. Nyalanya seperti nyala api yang berkobar dengan dahsyat.
6എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.
7Air yang banyak tak mampu memadamkan cinta, dan banjir tak dapat menghanyutkannya. Jika seorang memberi segala hartanya untuk membeli cinta, pasti hanya penghinaan yang didapatnya.
7ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുപ്പാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന്‍ തന്റെ ഗൃഹത്തിലുള്ള സര്‍വ്വസമ്പത്തും പ്രേമത്തിന്നു വേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.
8Kami mempunyai seorang adik wanita yang masih kecil buah dadanya. Apa yang harus kami buat baginya bila ada yang datang meminangnya?
8നമുക്കു ഒരു ചെറിയ പെങ്ങള്‍ ഉണ്ടു; അവള്‍ക്കു സ്തനങ്ങള്‍ വന്നിട്ടില്ല; നമ്മുടെ പെങ്ങള്‍ക്കു കല്യാണം പറയുന്നനാളില്‍ നാം അവള്‍ക്കു വേണ്ടി എന്തു ചെയ്യും?
9Andaikata ia sebuah tembok, akan kami dirikan menara perak di atasnya. Andaikata ia sebuah gapura, akan kami palangi dengan kayu cemara.
9അവള്‍ ഒരു മതില്‍ എങ്കില്‍ അതിന്മേല്‍ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതില്‍ എങ്കില്‍ ദേവദാരുപ്പലകകൊണ്ടു അടെക്കാമായിരുന്നു.
10Aku ini sebuah tembok, dan buah dadaku menaranya. Kekasihku tahu bahwa pada dia aku bahagia.
10ഞാന്‍ മതിലും എന്റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍ പോലെയും ആയിരുന്നു; അന്നു ഞാന്‍ അവന്റെ ദൃഷ്ടിയില്‍ സമാധാനം പ്രാപിച്ചിരുന്നു.
11Salomo mempunyai kebun anggur di Baal-Hamon; kebun itu diserahkannya kepada para penjaga. Masing-masing membayar seribu uang perak untuk hasilnya,
11ശലോമോന്നു ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവന്‍ കാവല്‍ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഔരോരുത്തന്‍ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
12dan mendapat dua ratus untuk jerih payahnya. Biarlah uang itu untukmu, Salomo, dan untuk para penjaga kebunmu. Tapi kebun anggurku, milikku sendiri, ada di hadapanku.
12എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവര്‍ക്കും ഇരുനൂറും ഇരിക്കട്ടെ.
13Hai, penghuni kebun, teman-teman ingin mendengar suaramu; perdengarkanlah itu kepadaku!
13ഉദ്യാനനിവാസിനിയേ, സഖിമാര്‍ നിന്റെ സ്വരം ശ്രദ്ധിച്ചു കേള്‍ക്കുന്നു; അതു എന്നെയും കേള്‍പ്പിക്കേണമേ.
14Kekasihku, datanglah seperti kijang, seperti anak rusa di pegunungan Beter.
14എന്റെ പ്രിയാ നീ പരിമളപര്‍വ്വതങ്ങളിലെ ചെറുമാനിന്നും കലകൂട്ടിക്കും തുല്യനായി ഔടിപ്പോക.