1Inilah pesan TUHAN mengenai Israel. TUHAN yang membentangkan langit, menciptakan bumi serta memberi hidup kepada manusia, berkata,
1പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില്‍ നിര്‍മ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.
2"Aku akan membuat Yerusalem seperti piala berisi anggur; negeri-negeri tetangganya akan meminumnya dan terhuyung-huyung seperti orang mabuk. Dan jika Yerusalem dikepung, kota-kota di negeri Yehuda yang masih tinggal, akan dikepung juga.
2ഞാന്‍ യെരൂശലേമിനെ ചുറ്റുമുള്ള സകലജാതികള്‍ക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്റെ നിരോധത്തിങ്കല്‍ അതു യെഹൂദെക്കും വരും.
3Tetapi bilamana hari itu tiba, Aku akan membuat Yerusalem seperti batu yang berat; bangsa mana pun yang mencoba mengangkatnya akan mendapat celaka. Semua bangsa di dunia akan bergabung untuk menyerang Yerusalem.
3അന്നാളില്‍ ഞാന്‍ യെരൂശലേമിനെ സകലജാതികള്‍ക്കും ഭാരമുള്ള കല്ലാക്കി വേക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേലക്കും; ഭൂമിയിലെ സകലജാതികളും അതിന്നു വിരോധമായി കൂടിവരും.
4Pada hari itu semua kuda Kubuat bingung dan penunggang-penunggangnya Kujadikan gila, penduduk Yehuda akan Kujaga, tetapi segala kuda musuhnya Kubuat buta.
4അന്നാളില്‍ ഞാന്‍ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേല്‍ ഞാന്‍ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധതപിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാടു.
5Lalu keluarga-keluarga Yehuda akan berkata dalam hati, 'TUHAN Yang Mahakuasalah yang memberi kekuatan kepada umat-Nya yang tinggal di Yerusalem.'
5അപ്പോള്‍ യെഹൂദാമേധാവികള്‍യെരൂശലേംനിവാസികള്‍ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തില്‍ പറയും.
6Pada hari itu keluarga-keluarga Yehuda akan Kujadikan seperti api dalam timbunan kayu bakar atau obor bernyala di bawah berkas-berkas gandum; mereka akan membinasakan bangsa-bangsa di sekelilingnya. Tetapi penduduk Yerusalem akan tetap tinggal di dalam kota dengan aman.
6അന്നാളില്‍ ഞാന്‍ യെഹൂദാമേധാവികളെ വിറകിന്റെ ഇടയില്‍ തീച്ചട്ടിപോലെയും കറ്റയുടെ ഇടയില്‍ തീപ്പന്തംപോലെയും ആക്കും; അവര്‍ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമില്‍ തന്നേ, വീണ്ടും നിവാസികള്‍ ഉണ്ടാകും.
7Aku, TUHAN, akan pertama-tama memberi kemenangan kepada tentara Yehuda, supaya kehormatan yang diterima oleh keturunan Daud serta penduduk Yerusalem tidak melebihi kehormatan yang diterima oleh penduduk Yehuda lainnya.
7ദാവീദ്ഗൃഹത്തിന്റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദയുടെ നേരെ ഏറിപ്പോകാതിരിക്കേണ്ടതിന്നു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.
8Pada hari itu Aku akan melindungi penduduk Yerusalem; dan yang paling lemah pun di antara mereka akan menjadi sekuat Daud. Mereka akan dibimbing oleh keturunan Daud seperti oleh malaikat-Ku, malahan seperti oleh-Ku sendiri.
8അന്നാളില്‍ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ടു മറെക്കും; അവരുടെ ഇടയില്‍ ഇടറിനടക്കുന്നവന്‍ അന്നാളില്‍ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദ്ഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
9Pada hari itu Aku akan membinasakan setiap bangsa yang mencoba menyerang Yerusalem.
9അന്നാളില്‍ ഞാന്‍ യെരൂശലേമിന്റെ നേരെ വരുന്ന സകലജാതികളെയും നശിപ്പിപ്പാന്‍ നോക്കും.
10Kemudian keturunan Daud serta penduduk Yerusalem akan Kuberi hati yang suka mengasihani dan suka berdoa. Mereka akan memandang dia yang telah mereka tikam dan meratapinya seperti orang meratapi kematian anak tunggal. Mereka akan meratap dengan pilu, seperti orang yang telah kehilangan anak sulung.
10ഞാന്‍ ദാവീദ്ഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്കു അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവന്‍ അവനെക്കുറിച്ചു വ്യസനിക്കും.
11Pada hari itu akan ada ratapan yang hebat di Yerusalem, seperti ratapan bagi Hadad-Rimon di Lembah Megido.
11അന്നാളില്‍ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമില്‍ ഒരു മഹാവിലാപം ഉണ്ടാകും.
12Lalu setiap keluarga di negeri itu akan meratap sendiri-sendiri; keluarga keturunan Daud, keluarga keturunan Natan, keluarga keturunan Lewi, keluarga keturunan Simei, dan semua keluarga lainnya. Setiap keluarga akan meratap sendiri-sendiri, dan orang-orang lelaki dari setiap keluarga akan meratap terpisah dari para wanita."
12ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദ്ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാന്‍ ഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;
13(12:12)
13ലേവിഗൃഹത്തിന്റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയി കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;
14(12:12)
14ശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.