Indonesian

Malayalam

Zechariah

4

1Malaikat yang telah bicara kepadaku itu datang lagi dan membangunkan aku seperti membangunkan orang tidur.
1എന്നോടു സംസാരിക്കുന്ന ദൂതന്‍ പിന്നെയും വന്നു, ഉറക്കത്തില്‍നിന്നു ഉണര്‍ത്തുന്നതു പോലെ എന്നെ ഉണര്‍ത്തി.
2"Apa yang kaulihat?" tanyanya. "Sebuah kaki lampu dari emas," jawabku. "Pada ujung atasnya ada tempat minyaknya, dan di sekelilingnya ada tujuh lampu, yang masing-masing mempunyai tujuh tempat sumbu.
2നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാന്‍ മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളകൂതണ്ടും അതിന്റെ തലെക്കല്‍ ഒരു കുടവും അതിന്മേല്‍ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും
3Di sebelah kiri dan kanan kaki lampu itu ada dua pohon zaitun."
3അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.
4Kemudian aku bertanya kepada malaikat itu, "Apa yang dilambangkan oleh benda-benda itu, Tuan?"
4എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാന്‍ യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.
5"Tidak tahukah engkau?" tanyanya kepadaku. "Tidak Tuan," jawabku.
5എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടുഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നുഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.
6Malaikat itu menyuruh aku menyampaikan kepada Zerubabel pesan TUHAN ini, "Bukan dengan kekuatan militer dan bukan pula dengan kekuatanmu sendiri engkau akan berhasil, melainkan dengan roh-Ku.
6അവന്‍ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതുസൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
7Rintangan sebesar gunung pun akan tersingkir dari depanmu. Engkau akan membangun kembali Rumah-Ku, dan pada saat engkau meletakkan batu yang utama di tempatnya, orang-orang akan berseru, 'Alangkah indahnya!'"
7സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപര്‍വ്വതമേ, നീ ആര്‍? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആര്‍പ്പോടുകൂടെ അവന്‍ ആണിക്കല്ലു കയറ്റും.
8Lalu datang lagi pesan yang lain dari TUHAN.
8യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
9Kata-Nya, "Zerubabel telah meletakkan fondasi Rumah-Ku, dan ia akan menyelesaikan seluruh bangunan itu. Jika itu terjadi, umat-Ku akan tahu bahwa Akulah yang telah mengutus engkau Zakharia kepada mereka.
9സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീര്‍ക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറിയും.
10Ada yang meremehkan peristiwa ini. Tetapi mereka akan melihat Zerubabel melanjutkan pembangunan Rumah-Ku, dan mereka akan bergembira." Malaikat itu berkata kepadaku, "Ketujuh lampu itu adalah ketujuh mata TUHAN yang mengawasi seluruh muka bumi."
10അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ തുച്ഛീകരിക്കുന്നു? സര്‍വ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
11Kemudian aku bertanya lagi kepadanya, "Apa arti kedua batang pohon zaitun di kanan kiri kaki lampu itu?
11അതിന്നു ഞാന്‍ അവനോടുവിളകൂതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
12Apa pula arti kedua cabang zaitun di samping kedua pipa emas yang menyalurkan minyak zaitun itu?"
12ഞാന്‍ രണ്ടാം പ്രാവശ്യം അവനോടുപൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊന്‍ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
13Sahutnya kepadaku, "Tidak tahukah engkau?" "Tidak Tuan," jawabku.
13അവന്‍ എന്നോടുഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നുഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.
14Ia pun berkata, "Itu adalah dua orang yang telah dipilih oleh TUHAN alam semesta dan ditunjuk untuk melayani Dia."
14അതിന്നു അവന്‍ ഇവര്‍ സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍ നിലക്കുന്ന രണ്ടു അഭിഷിക്തന്മാര്‍ എന്നു പറഞ്ഞു.