Kekchi

Malayalam

Matthew

13

1Ut sa' li cutan a'an, li Jesús qui-el sa' li cab ut coxc'ojlâk chire li palau.
1അന്നു യേശു വീട്ടില്‍ നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.
2Ut que'cuulac li q'uila tenamit riq'uin chirabinquil. Xban xq'uialeb li tenamit, li Jesús qui-oc sa' jun li jucub cuan sa' li palau ut quic'ojla chi sa'. Ut chixjunileb li tenamit xakxôqueb chire li ha'.
2വളരെ പുരുഷാരം അവന്റെ അടുക്കല്‍ വന്നുകൂടുകകൊണ്ടു അവന്‍ പടകില്‍ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില്‍ ഇരുന്നു.
3Ut nabal c'a'ak re ru quixtzoleb cui' riq'uin jaljôquil ru âtin, ut quixye reheb: -Abihomak li tinye êre. Jun aj acuinel cô chi âuc.
3അവന്‍ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാല്‍“വിതെക്കുന്നവന്‍ വിതെപ്പാന്‍ പുറപ്പെട്ടു.
4Ut nak yô chixhirbal li iyaj, cuan quinak chire be. Que'chal li xul li neque'xic'an ut que'xcua' li iyaj.
4വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വിണു; പറവകള്‍ വന്നു അതു തിന്നു കളഞ്ഞു.
5Ut cuan ajcui' li iyaj quinak sa' li pec ru bar mâc'a' cui' mas li ch'och'. Sa' junpât quimok, abanan inc'a' quixchap xxe' xban nak jay li ch'och' sa' xbên li pec.
5ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളെച്ചുവന്നു.
6Nak quichal li sak'e quichakic li acuîmk xban nak inc'a' cham naxic lix xe'.
6സൂര്യന്‍ ഉദിച്ചാറെ ചൂടുതട്ടി, വേര്‍ ഇല്ലായ്കയാല്‍ അതു ഉണങ്ങിപ്പോയി.
7Ut cuan cui'chic li iyaj quinak sa' xyânk li q'uix. Ut nak quichamo' li q'uix sa' xbên, quixnat' li acuîmk.
7മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളു മുളെച്ചു വളര്‍ന്നു അതിനെ ഞെരുക്കിക്കളഞ്ഞു.
8Ut cuan cui'chic li iyaj quinak sa' li châbil ch'och'. Quimok ut quiûchin. Cuan quixq'ue lajêtk xca'c'âl ru. Cuan quixq'ue oxtakc'âl ru, ut cuan cui'chic quixq'ue o'takc'âl ru li junjûnk.
8മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
9Tojo'nak li Jesús quixye reheb: -Li ani na-abin, chixq'uehak retal li c'a'ru ninye, chan.
9ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
10Mokon chic que'cuulac lix tzolom riq'uin li Jesús, ut que'xye re: -¿C'a'ut nak nacacuâtinaheb sa' jaljôquil ru âtin?-
10പിന്നെ ശിഷ്യന്മാര്‍ അടുക്കെ വന്നുഅവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
11Li Jesús quichak'oc ut quixye reheb: -Q'uebil êre lâex re nak tênau xyâlal li mukmûquil na'leb chirix lix nimajcual cuanquilal li Dios. Aban eb a'an inc'a' q'uebil reheb re te'xnau li na'leb a'an.
11അവന്‍ അവരോടു ഉത്തരം പറഞ്ഞതു“സ്വര്‍ഗ്ഗരാജ്യത്തിന്റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല.
12A' li ani naxtau ru lix yâlal, k'axal cui'chic nabal tâq'uehek' chixnau; a'ut li ani ca'ch'in ajcui' naxnau, tâisîk chiru li jo' q'uial naxnau.
12ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.
13Jo'can nak ninâtinac riq'uineb sa' jaljôquil ru âtin xban nak usta yôqueb chi iloc, abanan inc'a' te'xq'ue retal. Usta yôqueb chi abînc, abanan inc'a' te'xtau xyâlal.
13അതുകൊണ്ടു അവര്‍ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്‍ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല്‍ ഞാന്‍ ഉപമകളായി അവരോടു സംസാരിക്കുന്നു.
14Chi jo'can natz'akloc ru li quiyehe' xban li profeta Isaías nak quixye chi jo'ca'in: Cuulaj cuulajeb chirabinquil ut inc'a' neque'xtau xyâlal. Ut cuulaj cuulajeb chirilbal ut inc'a' neque'xq'ue retal li c'a'ru neque'ril.
14നിങ്ങള്‍ ചെവിയാല്‍ കേള്‍ക്കും ഗ്രഹിക്കയില്ലതാനും; കണ്ണാല്‍ കാണും ദര്‍ശിക്കയില്ലതാനും; ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവര്‍ ചെവികൊണ്ടു മന്ദമായി കേള്‍ക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവര്‍ കണ്ണു കാണാതെയും ചെവി കേള്‍ക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാന്‍ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ
15Li tenamit a'in xe'âlo' lix ch'ôleb ut chanchan tz'aptz'o lix xiqueb ut chanchaneb li mutz'. Jo'can nak inc'a' neque'xnau lix yâlal. Cui ta mâcua' jo'can, te'ilok raj ut te'xq'ue raj retal li te'ril ut te'abînk raj ut te'xtau raj ru li neque'rabi ut te'yot'ek' raj xch'ôl ut te'xjal raj xc'a'uxeb ut lâin tebinq'uirtesi raj. (Isa. 6:9-10)
15എന്നു യെശയ്യാവു പറഞ്ഞ പ്രവാചകത്തിന്നു അവരില്‍ നിവൃത്തിവരുന്നു.
16Us xak êre lâex xban nak nequex-iloc ut nequeq'ue retal li c'a'ru nequeril. Nequex-abin ut nequetau ru lix yâlal.
16എന്നാല്‍ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേള്‍ക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.
17Relic chi yâl tinye êre nak nabaleb li profeta ut nabaleb li tîqueb xch'ôl que'raj rilbal li c'a'ru yôquex chirilbal ut inc'a' que'ril. Ut que'raj rabinquil li c'a'ru yôquex chirabinquil ut inc'a' que'rabi.
17ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നതു കാണ്മാന്‍ ആഗ്രഹിച്ചിട്ടു കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതു കേള്‍പ്പാന്‍ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
18Abihomak lix yâlal li jaljôquil ru âtin a'in chirix laj acuinel.
18എന്നാല്‍ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊള്‍വിന്‍ .
19Li ani na-abin re lix yâlal chirix lix nimajcual cuanquilal li Dios ut inc'a' naxtau ru, a'an chanchan li iyaj li quinak chire be. Ut laj tza nachal ut naxmak' chiru lix yâlal ut sa' junpât nasach sa' xch'ôl.
19ഒരുത്തന്‍ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാല്‍ ദുഷ്ടന്‍ വന്നു അവന്റെ ഹൃദയത്തില്‍ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.
20Ut li iyaj li quinak sa' li pec ru li inc'a' quixchap xxe', a'aneb li neque'abin re li râtin li Dios ut sa' junpât neque'xpâb chi saheb sa' xch'ôleb.
20പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന്‍ ക്ഷണികനത്രേ.
21Abanan inc'a' nacana sa' xch'ôleb. Nak nachal junak raylal, malaj ch'a'ajquilal sa' xbêneb xban lix pâbâleb, inc'a' neque'xcuy xnumsinquil. Sa' junpât neque'ch'inan xch'ôl.
21വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാല്‍ അവന്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.
22Ut li iyaj li quinak sa' xyânk li q'uix, a'aneb li neque'abin re li râtin li Dios. Abanan ca'aj cui' li c'a'ak re ru cuan sa' ruchich'och' neque'xc'oxla, jo' li biomal ut xrâbal ru li c'a'ak chic re ru. Ut a'an li naramoc lix yâlal chiruheb. Mâc'a' na-oc cui' li râtin li Dios chiruheb.
22മുള്ളിന്നിടയില്‍ വിതെക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേള്‍ക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.
23Ut li iyaj li quinak sa' li châbil ch'och', a'aneb li neque'rabi ut neque'xpâb ut neque'xtau ru chi tz'akal li râtin li Dios. Neque'q'ui chi us sa' lix pâbâleb, jo' li acuîmk li narûchin lajêtk xca'takc'âl ut li naxq'ue oxtakc'âl, ut li naxq'ue o'takc'âl ru li junjûnk.
23നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തന്‍ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നലകുന്നു.”
24Ut quixye jun chic li jaljôquil ru âtin reheb li tenamit: Lix nimajcual cuanquilal li Dios chanchan jun li cuînk quirau li châbil riyajil li trigo sa' lix ch'och'.
24അവന്‍ മറ്റൊരു ഉപമ അവര്‍ക്കും പറഞ്ഞുകൊടുത്തു“സ്വര്‍ഗ്ഗരാജ്യം ഒരു മനുഷ്യന്‍ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.
25Ut nak ac xe'cuar chixjunileb, quicuulac li xic' na-iloc re laj êchal re li ch'och' ut sa' xyânk li trigo coxrau chak li riyajil li yibru pim chanchan ajcui' li trigo ut cô.
25മനുഷ്യര്‍ ഉറങ്ങുമ്പോള്‍ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയില്‍ കള വിതെച്ചു പൊയ്ക്കളഞ്ഞു.
26Ut nak quimok chak li acuîmk ut quiûchin, tojo'nak quic'utun ajcui' li pim.
26ഞാറു വളര്‍ന്നു കതിരായപ്പോള്‍ കളയും കാണായ്‍വന്നു.
27Que'cuulac ut eb laj c'anjel riq'uin laj êchal re li ch'och' ut que'xye: -Kâcua', ¿ma mâcua' châbil iyaj li xacuau sa' li ch'och'? ¿Bar put xchal li pim cuan chi sa'?-
27അപ്പോള്‍ വീട്ടുടയവന്റെ ദാസന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുയജമാനനേ, വയലില്‍ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.
28Ut a'an quixye reheb: -Jun li cuînk xic' na-iloc cue xbânun re a'in, chan. Ut eb laj c'anjel que'xye: -¿Ma tâcuaj toxic ut toxkamich'?-
28ഇതു ശത്രു ചെയ്തതാകുന്നു എന്നു അവന്‍ അവരോടു പറഞ്ഞു. ഞങ്ങള്‍ പോയി അതു പറിച്ചുകൂട്ടുവാന്‍ സമ്മതമുണ്ടോ എന്നു ദാസന്മാര്‍ അവനോടു ചോദിച്ചു.
29Ut laj êchal re li ch'och' quixye: -Inc'a'. Mâre sa' xmich'bal li pim naru têmich' ajcui' li acuîmk.
29അതിന്നു അവന്‍ ഇല്ല, പക്ഷേ കള പറിക്കുമ്പോള്‍ കോതമ്പും കൂടെ പിഴുതുപോകും.
30Canabomak chi q'uîc chi xca'bichaleb toj sa' xk'ehil xsic'bal ru li trigo. Ut sa' xk'ehil li xsic'bal, tinye reheb laj sic'ol re: -Xocomak junxil li pim ut bac'omak chi jôb re xc'atbal. A'ut li trigo c'ûlahomak sa' li rochochil.-
30രണ്ടുംകൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തു കാലത്തു ഞാന്‍ കൊയ്യുന്നവരോടു മുമ്പെ കളപറിച്ചു കൂട്ടി ചുട്ടുകളയേണ്ടതിന്നു കെട്ടുകളായി കെട്ടുവാനും കോതമ്പു എന്റെ കളപ്പുരയില്‍ കൂട്ടിവെപ്പാനും കല്പിക്കും എന്നു പറഞ്ഞു.”
31Li Jesús quixye jun chic li jaljôquil ru âtin reheb: Lix nimajcual cuanquilal li Dios, a'an chanchan li riyajil li nînki mostaza, li quixc'am jun li cuînk ut quirau sa' lix ch'och'.
31മറ്റൊരു ഉപമ അവന്‍ അവര്‍ക്കും പറഞ്ഞുകൊടുത്തു“സ്വര്‍ഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യന്‍ എടുത്തു തന്റെ വയലില്‍ ഇട്ടു.
32Li riyajil li mostaza coc' chiruheb chixjunil li iyaj cuan. Ut nak naq'ui, nînk chi us nacuulac. Naxk'ax xteram li acuîmk. Chanchan jun tôn li che' ut eb laj xic'anel xul neque'xyîb lix soc sa' eb li ruk'.
32അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്നു അതിന്റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായി തീരുന്നു.”
33Jun chic li jaljôquil ru âtin quixye: Jun li ixk quixq'ue ca'ch'in lix ch'amal caxlan cua sa' xyânk li oxib bisoc li c'aj ut quisîpo' li k'em xban, ut nabal chic li caxlan cua qui-el. Lix nimajcual cuanquilal li Dios chanchan ajcui' a'an. Nak neque'rabi resil, nabal neque'pâban re.
33അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു“സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”
34Chixjunil a'in sa' jaljôquil ru âtin quixye li Jesús reheb li q'uila tenamit. Ut mâc'a' quixye reheb chi mâcua' ta sa' jaljôquil ru âtin.
34ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല
35Nak quixbânu chi jo'can quitz'akloc ru li quixye li profeta nak quixye chi jo'ca'in: Tinâtinak riq'uineb sa' jaljôquil ru âtin. Tinch'olob xyâlal li c'a'ak re ru mukmu chak chalen sa' xticlajic li ruchich'och'. (Sal. 78:2)
35“ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ്തുറക്കും; ലോകസ്ഥാപനം മുതല്‍ ഗൂഢമായതു ഉച്ചരിക്കും” എന്നു പ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.
36Ut nak quixchak'rabiheb li tenamit, li Jesús qui-oc sa' cab. Ut nak que'cuulac eb lix tzolom riq'uin, que'xye re: -Kâcua', ch'olob chiku lix yâlal li jaljôquil ru âtin chirix li yibru pim sa' li acuîmk, chanqueb.
36അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടില്‍ വന്നു, ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുവയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവന്‍ ഉത്തരം പറഞ്ഞതു
37Quichak'oc li Jesús ut quixye reheb: -Li na-acuoc re li châbil iyaj, a'an lâin li C'ajolbej.
37“നല്ല വിത്തു വിതെക്കുന്നവന്‍ മനുഷ്യപുത്രന്‍ ;
38Ut li ch'och', a'an li ruchich'och'. Ut li châbil iyaj, a'aneb li cuanqueb rubel xcuanquil li nimajcual Dios. Ut li yibru pim, a'aneb li cuanqueb rubel xcuanquil laj tza.
38വയല്‍ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാര്‍;
39Ut li xic' na-iloc, a'an li qui-acuoc re li yibru pim. A'an laj tza. Ut lix k'ehil xsic'bal ru li acuîmk, a'an li roso'jic li ruchich'och'. Ut eb laj sic'ol re, a'aneb lix ángel li Dios.
39കള ദുഷ്ടന്റെ പുത്രന്മാര്‍; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;
40Ut jo' ajcui' nak nach'utubâc ut nac'ate' sa' xam li pim, jo'can ajcui' nak toxrakek' li ruchich'och' a'in.
40കൊയ്യുന്നവര്‍ ദൂതന്മാര്‍ കള കൂട്ടി തീയില്‍ ഇട്ടു ചുടുംപോലെ ലോകാവസാനത്തില്‍ സംഭവിക്കും.
41Lâin li C'ajolbej tintaklaheb chak lin ángel ut eb a'an tole'isînk reheb chixjunileb laj mâc sa' xyânkeb li cuanqueb rubel xnimajcual cuanquilal li Dios. Ut te'isîk ajcui' chixjunileb li neque'q'uehoc re chi mâcobc li tenamit.
41മനുഷ്യപുത്രന്‍ തന്റെ ദൂതന്മാരെ അയക്കും; അവര്‍ അവന്റെ രാജ്യത്തില്‍നിന്നു എല്ലാ ഇടര്‍ച്ചകളെയും അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെയും കൂട്ടിച്ചേര്‍ത്തു
42Ut te'q'uehek' sa' li horno li lochlo cui' li xam. Ut aran tâcuânk li yâbac ut li c'uxuxînc ruch e xban li raylal li te'xc'ul.
42തീച്ചൂളയില്‍ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
43Ut li tîqueb xch'ôl te'q'uehek' xlok'al. Chanchanakeb li sak'e sa' lix nimajcual cuanquilal li Dios lix Yucua'eb. Li ani na-abin re li yôquin chixyebal chixq'uehak retal chi us li ninye.
43അന്നു നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
44Lix nimajcual cuanquilal li choxa, a'an chanchan li tumin mukbil sa' ch'och'. Quitauman xban jun li cuînk. Ut li cuînk a'an quixmuk cui'chic xca' sut li tumin. K'axal quisaho' sa' xch'ôl nak coxc'ayi chixjunil li c'a'ru cuan re ut quixlok' li ch'och' li mukmu cui' li tumin.
44സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യന്‍ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയല്‍ വാങ്ങി.
45Ut lix nimajcual cuanquilal li Dios, a'an chanchan ajcui' jun li cuînk aj yaconel li naxsic' li tertôquil pec perla xc'aba'.
45പിന്നെയും സ്വര്‍ഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
46Ut nak quixtau jun li perla k'axal châbil, quixc'ayi chixjunil li c'a'ru cuan re ut quixlok' li perla li k'axal terto xtz'ak.
46അവന്‍ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.
47Jo'can ajcui' lix nimajcual cuanquilal li Dios, a'an chanchan li yoy li quiq'ueman sa' li palau ut q'uila pây chi car quirisi chak.
47പിന്നെയും സ്വര്‍ഗ്ഗരാജ്യം കടലില്‍ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.
48Ut nak quinujac, que'risi chire li ha' ut que'oc chixsic'bal ru li car. Li châbil que'xxoc ut que'xq'ue sa' li chacach ut li inc'a' us que'xtz'ek.
48നിറഞ്ഞപ്പോള്‍ അവര്‍ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളില്‍ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.
49Jo'can ajcui' tâuxmânk sa' roso'jic li ruchich'och'. Te'châlk eb li ángel ut a'an tole'isînk reheb li inc'a' useb xna'leb sa' xyânkeb li tîqueb xch'ôl.
49അങ്ങനെ തന്നേ ലോകാവസാനത്തില്‍ സംഭവിക്കും; ദൂതന്മാര്‍ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയില്‍നിന്നു ദുഷ്ടന്മാരെ വേര്‍തിരിച്ചു തീച്ചൂളയില്‍ ഇട്ടുകളയും;
50Ut te'q'uehek' li inc'a' useb xna'leb sa' li horno li lochlo cui' li xam. Ut aran tâcuânk li yâbac ut li c'uxuxînc ruch e xban li raylal li te'xc'ul.
50അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
51Li Jesús quixpatz' reheb: -¿Ma xetau xyâlal chixjunil li jaljôquil ru âtin a'in?- Eb a'an que'chak'oc ut que'xye re: -Kâcua', xkatau xyâlal, chanqueb.
51ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവര്‍ ഉവ്വു എന്നു പറഞ്ഞു.
52Li Jesús quixye reheb: -Jo'can nak chixjunileb li neque'xnau c'a'ru naxye sa' li chak'rab ut neque'xtzol rib cuiq'uin, eb a'an chanchaneb laj êchal cab li narisi sa' lix c'ûlebâl li c'a'ru ac' jo' ajcui' li c'a'ru k'el, chan li Jesús. (Quixye chi jo'can xban nak cuan xlok'al li na'leb q'uebil najter xban li Dios ut cuan ajcui' xlok'al li ac' na'leb q'uebil xban li Jesús.)
52അവന്‍ അവരോടുഅതുകൊണ്ടു സ്വര്‍ഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീര്‍ന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തില്‍ നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.
53Ut nak quirake' xyebal li jaljôquil ru âtin a'in, li Jesús qui-el sa' li tenamit Capernaum.
53ഈ ഉപമകളെ പറഞ്ഞു തീര്‍ന്നശേഷം യേശു അവിടം വിട്ടു തന്റെ പിതൃനഗരത്തില്‍ വന്നു, അവരുടെ പള്ളിയില്‍ അവര്‍ക്കും ഉപദേശിച്ചു.
54Ut nak quicuulac sa' lix tenamit Nazaret, quixtzoleb sa' li cab li neque'xch'utub cui' ribeb laj judío. Ut eb a'an que'sach xch'ôleb chirabinquil li quixye li Jesús, ut que'xye chi ribileb rib: -¿Bar naxtau lix na'leb li cuînk a'in? ¿Chanru nak naru xbânunquil li milagro a'in li nalajxbânu?
54അവര്‍ വിസ്മയിച്ചുഇവന്നു ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെ നിന്നു?
55¿Ma mâcua' ta bi' a'an li ralal laj pech'? ¿Ma mâcua' ta bi' lix María lix na'? Ut, ¿ma mâcua' ta bi' a'an li raseb laj Jacobo ut laj José, laj Simón ut laj Judas?
55ഇവന്‍ തച്ചന്റെ മകന്‍ അല്ലയോ ഇവന്റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍ , യൂദാ എന്നവര്‍ അല്ലയോ?
56Ut, ¿ma mâcua' ta bi' sa' kayânk cuanqueb li ranab? ¿Bar ta cui' xtau chixjunil lix na'leb? chanqueb.
56ഇവന്റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന്നു ഇതു ഒക്കെയും എവിടെ നിന്നു എന്നു പറഞ്ഞു അവങ്കല്‍ ഇടറിപ്പോയി.
57Ut inc'a' que'raj rabinquil ut que'xtz'ektâna. A' ut li Jesús quixye reheb: -Junak profeta q'uebil xlok'al. Abanan sa' lix tenamit ut sa' li rochoch inc'a' q'uebil xlok'al, chan.Ut inc'a' q'ui li milagros li quixbânu aran xban nak inc'a' que'raj pâbânc li tenamit.
57യേശു അവരോടു“ഒരു പ്രവാചകന്‍ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല” എന്നു പറഞ്ഞു.
58Ut inc'a' q'ui li milagros li quixbânu aran xban nak inc'a' que'raj pâbânc li tenamit.
58അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവര്‍ത്തികളെ ചെയ്തില്ല.