Malayalam

Indonesian

1 Samuel

29

1എന്നാല്‍ ഫെലിസ്ത്യര്‍ തങ്ങളുടെ സേനകളെയെല്ലാം അഫേക്കില്‍ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലില്‍ ഉള്ള ഉറവിന്നരികെ പാളയം ഇറങ്ങി.
1Orang Filistin mengumpulkan seluruh tentaranya di Afek, sedang orang Israel berkemah di dekat mata air di Lembah Yizreel.
2അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരം ആയിരമായും കടന്നു; എന്നാല്‍ ദാവീദും അവന്റെ ആളുകളും പിന്‍ പടയില്‍ ആഖീശിനോടുകൂടെ കടന്നു.
2Kelima orang raja Filistin maju berbaris dengan kesatuan-kesatuan yang masing-masing terdiri dari seratus dan seribu orang; Daud dan anak buahnya berbaris di belakang bersama-sama dengan raja Akhis.
3ഫെലിസ്ത്യപ്രഭുക്കന്മാര്‍ഈ എബ്രായര്‍ എന്തിന്നു എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോടുഇവന്‍ യിസ്രായേല്‍രാജാവായ ശൌലിന്റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്രനാളായി ഇത്രസംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുംന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതല്‍ ഇന്നുവരെ ഞാന്‍ അവനില്‍ ഒരു കുറവും കണ്ടിട്ടില്ല എന്നു പറഞ്ഞു.
3Para panglima orang Filistin melihat mereka lalu bertanya, "Orang-orang Ibrani itu untuk apa di sini?" Akhis menjawab, "Ini Daud, bekas pegawai Raja Saul dari Israel. Ia sudah agak lama tinggal padaku. Sejak ia datang kepadaku sampai hari ini, belum kudapati ia bersalah."
4എന്നാല്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു കോപിച്ചുനീ അവന്നു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊള്‍വാന്‍ അവനെ മടക്കി അയക്ക; അവന്‍ നമ്മോടുകൂടെ യുദ്ധത്തിന്നു പോരരുതു; യുദ്ധത്തില്‍ അവന്‍ നമുക്കു ദ്രോഹിയായി തീര്‍ന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവന്‍ തന്റെ യജമാനനെ പ്രസാദിപ്പിക്കുന്നതു?
4Tetapi para panglima Filistin itu marah kepada Akhis dan berkata kepadanya, "Suruh orang itu pulang ke kota yang telah kauberikan kepadanya. Ia tidak boleh berperang bersama-sama dengan kita; jangan-jangan dia mengkhianati kita nanti di tengah-tengah pertempuran. Bukankah ini kesempatan yang paling baik baginya untuk mengambil hati rajanya dengan jalan membunuh anak buah kita?
5ശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവര്‍ നൃത്തത്തില്‍ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്നു ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു പറഞ്ഞു.
5Dia kan Daud? Untuk dialah para wanita dulu menari-nari sambil bernyanyi begini, 'Saul telah membunuh beribu-ribu musuh, tetapi Daud berpuluh-puluh ribu.'"
6എന്നാറെ ആഖീശ് ദാവീദിനെ വിളിച്ചു അവനോടുയഹോവയാണ, നീ പരമാര്‍ത്ഥിയും പാളയത്തില്‍ എന്നോടുകൂടെയുള്ള നിന്റെ ഗമനാഗമങ്ങള്‍ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്റെ അടുക്കല്‍ വന്ന നാള്‍മുതല്‍ ഇന്നുവരെയും ഞാന്‍ നിന്നില്‍ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാല്‍ പ്രഭുക്കന്മാര്‍ക്കും നിന്നെ ഇഷ്ടമല്ല.
6Lalu Akhis memanggil Daud dan berkata kepadanya, "Aku percaya demi TUHAN yang hidup, bahwa kau setia kepadaku. Aku senang jika kau dapat mendampingiku dalam pertempuran ini. Sebab sejak kau datang kepadaku sampai saat ini, tidak kudapati kesalahanmu. Tetapi raja-raja yang lain itu tidak suka kepadamu.
7ആകയാല്‍ നീ ചെയ്യുന്നതു ഫെലിസ്ത്യപ്രഭുക്കന്മാര്‍ക്കും അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന്നു സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.
7Sebab itu pulanglah dengan selamat, dan janganlah melakukan sesuatu yang menimbulkan kemarahan mereka."
8ദാവീദ് ആഖീശിനോടുഎന്നാല്‍ ഞാന്‍ എന്തു ചെയ്തു? എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളുടെ നേരെ ഞാന്‍ ചെന്നു പൊരുതുകൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്‍മുതല്‍ ഇന്നുവരെ നീ അടിയനില്‍ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.
8Daud menjawab, "Kesalahan apakah yang telah hamba lakukan, Baginda? Jika seperti kata Baginda, Baginda tidak mendapati kesalahan apa pun pada hamba sejak hamba mulai melayani Baginda sampai saat ini, mengapa hamba tidak diizinkan berperang melawan musuh Baginda?"
9ആഖീശ് ദാവീദിനോടുഎനിക്കറിയാം; എനിക്കു നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാല്‍ ഫെലിസ്ത്യ പ്രഭുക്കന്മാര്‍അവന്‍ ഞങ്ങളോടുകൂടെ യുദ്ധത്തിന്നു പോരരുതു എന്നു പറഞ്ഞിരിക്കുന്നു.
9Akhis menjawab, "Engkau tahu bahwa engkau kuanggap setia seperti malaikat Allah. Tetapi para panglima itu telah memutuskan bahwa kau tidak boleh ikut berperang bersama-sama dengan kami.
10ആകയാല്‍ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്റെ യജമാനന്റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊള്‍ക; അതികാലത്തു എഴുന്നേറ്റു വെളിച്ചം ആയ ഉടനെ പൊയ്ക്കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
10Sebab itu Daud, besok kamu semua yang telah meninggalkan Saul dan datang kepadaku, harus bangun pagi-pagi dan berangkat segera setelah matahari terbit."
11ഇങ്ങനെ ദാവീദും അവന്റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാന്‍ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.
11Karena itu keesokan harinya pagi-pagi, berangkatlah Daud dan anak buahnya pulang ke negeri Filistin, sedang tentara Filistin itu berangkat ke Yizreel.