1എന്നാല്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പില്‍നിന്നു ഔടി ഗില്‍ബോവപര്‍വ്വതത്തില്‍ നിഹതന്മാരായി വീണു.
1Sementara itu orang Filistin bertempur melawan orang Israel di pegunungan Gilboa. Banyak orang Israel tewas di situ, dan yang lainnya, termasuk Saul dan putra-putranya melarikan diri.
2ഫെലിസ്ത്യര്‍ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേര്‍ന്നുചെന്നു; ഫെലിസ്ത്യര്‍ ശൌലിന്റെ പുത്രന്മാരായ യോനാഥാന്‍ അബീനാദാബ് മെല്‍ക്കീശൂവ എന്നിവരെ കൊന്നു.
2Tetapi mereka disusul oleh orang Filistin dan tiga orang di antara putra-putra Saul itu mati dibunuh; yaitu Yonatan, Abinadab, dan Malkisua.
3എന്നാല്‍ പട ശൌലിന്റെ നേരെ ഏറ്റവും, മുറുകി; വില്ലാളികള്‍ അവനില്‍ ദൃഷ്ടിവെച്ചു, വില്ലാളികളാല്‍ അവന്‍ ഏറ്റവും വിഷമത്തിലായി.
3Pertempuran amat sengit di sekitar Saul, dan ia sendiri kena panah-panah musuh sehingga luka parah.
4ശൌല്‍ തന്റെ ആയുധവാഹകനോടുഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.
4Lalu kata Saul kepada pemuda yang membawa senjatanya, "Cabutlah pedangmu dan tikamlah aku, supaya aku jangan dipermain-mainkan dan dibunuh oleh orang-orang yang tak mengenal TUHAN itu." Tetapi pemuda itu tidak mau menikamnya, karena ia sangat menghormatinya. Sebab itu Saul mengambil pedangnya sendiri dan merebahkan dirinya ke atas mata pedang itu.
5ശൌല്‍ മരിച്ചു എന്നു അവന്റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെ തന്നേ തന്റെ വാളിന്മേല്‍ വീണു അവനോടുകൂടെ മരിച്ചു.
5Ketika pemuda itu melihat bahwa Saul sudah wafat, ia pun merebahkan dirinya ke atas mata pedangnya lalu tewas di samping Saul.
6ഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകള്‍ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യര്‍ ഔടിപ്പോയി.
6Demikianlah Saul bersama ketiga putranya, dan semua anak buahnya serta pemuda itu tewas pada satu hari itu.
7ശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോര്‍ദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യര്‍ കണ്ടപ്പോള്‍ അവര്‍ പട്ടണങ്ങളെ വെടിഞ്ഞു ഔടിപ്പോകയും ഫെലിസ്ത്യര്‍വന്നു അവിടെ പാര്‍ക്കയും ചെയ്തു.
7Ketika orang-orang Israel yang tinggal di seberang Lembah Yizreel dan sebelah timur Sungai Yordan mendengar bahwa tentara Israel telah melarikan diri, dan bahwa Saul serta putra-putranya sudah tewas, mereka lari meninggalkan kota-kota mereka. Kemudian orang Filistin menduduki kota-kota itu.
8പിറ്റെന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൌലും പുത്രന്മാരും ഗില്‍ബോവപര്‍വ്വതത്തില്‍ വീണു കിടക്കുന്നതു കണ്ടു.
8Besoknya ketika orang Filistin datang untuk merampoki mayat-mayat, mereka menemukan Saul dan ketiga putranya sudah tewas di pegunungan Gilboa.
9അവര്‍ അവന്റെ തലവെട്ടി, അവന്റെ ആയുധവര്‍ഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
9Mereka memenggal kepala Saul dan mengambil baju perangnya, lalu orang Filistin mengirim utusan ke seluruh negeri Filistin untuk menyampaikan kabar baik itu kepada rakyat dan dewa mereka.
10അവന്റെ ആയുധവര്‍ഗ്ഗം അവര്‍ അസ്തോരെത്തിന്റെ ക്ഷേത്രത്തില്‍വെച്ചു; അവന്റെ ഉടല്‍ അവര്‍ ബേത്ത്-ശാന്റെ ചുവരിന്മേല്‍ തൂക്കി.
10Kemudian baju perang Saul itu disimpan di dalam kuil dewi Asytoret, dan badannya dipakukan pada tembok kota Bet-Sean.
11എന്നാല്‍ ഫെലിസ്ത്യര്‍ ശൌലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികള്‍ കേട്ടപ്പോള്‍
11Tetapi penduduk Yabesh di Gilead mendengar apa yang telah dilakukan orang Filistin kepada Saul,
12ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരില്‍നിന്നു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശില്‍ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.
12lalu orang-orang yang paling berani berangkat dari situ dan berjalan sepanjang malam ke Bet-Sean. Mereka menurunkan jenazah Saul dan jenazah putra-putranya dari tembok kota itu lalu membawanya ke Yabesh, dan membakarnya.
13അവരുടെ അസ്ഥികളെ അവര്‍ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടില്‍ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
13Semua tulang-tulangnya dikumpulkan dan dikebumikan di bawah pohon tamariska di kota itu, kemudian berpuasalah mereka tujuh hari lamanya.