1രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമില്‍ വന്നിരുന്നതുകൊണ്ടു അവനും ശെഖേമില്‍ ചെന്നു.
1Rehabeam pergi ke Sikhem karena seluruh rakyat Israel bagian utara telah berkumpul di sana untuk melantik dia menjadi raja.
2എന്നാല്‍ ശലോമോന്‍ രാജാവിന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി മിസ്രയീമില്‍ പാര്‍ത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമില്‍നിന്നു മടങ്ങിവന്നു.
2Pada waktu itu Yerobeam anak Nebat masih ada di Mesir karena melarikan diri dari Raja Salomo. Ketika ia mendengar tentang Rehabeam, ia kembali ke Israel.
3അവര്‍ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു
3Rakyat bagian utara mengundang Yerobeam, lalu mereka bersama dia pergi menghadap Rehabeam. Kata mereka,
4നിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെ മേല്‍ വെച്ചു; ആകയാല്‍ നിന്റെ അപ്പന്റെ കഠിനവേലയും അവന്‍ ഞങ്ങളുടെമേല്‍ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
4"Salomo ayah Baginda telah memberi beban yang berat kepada kami. Kalau Baginda meringankan beban dan mengurangi penderitaan kami, kami akan tunduk kepada Baginda."
5അവന്‍ അവരോടുമൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
5Rehabeam menyahut, "Aku harus berpikir dahulu. Datanglah kembali tiga hari lagi." Maka pulanglah orang-orang itu.
6രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോന്‍ ജീവനോടിരിക്കുമ്പോള്‍ അവന്റെ സന്നിധിയില്‍ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
6Lalu Rehabeam meminta nasihat kepada orang-orang tua yang pernah menjadi penasihat Salomo ayah Rehabeam, "Bagaimana aku harus menjawab orang-orang itu?" tanya Rehabeam. "Apa nasihat kalian?"
7അതിന്നു അവര്‍ അവനോടു നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാല്‍ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
7Mereka menjawab, "Kalau Baginda mau berbuat baik kepada rakyat, dan menyenangkan hati mereka, berikanlah jawaban yang baik kepada mereka, maka mereka akan setia kepada Baginda selama-lamanya."
8എന്നാല്‍ വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചന അവന്‍ ത്യജിച്ചു, തന്നോടുകൂടെ വളര്‍ന്നവരായി തന്റെ മുമ്പില്‍ നിലക്കുന്ന യൌവനക്കാരോടു ആലോചിച്ചു
8Tetapi nasihat orang-orang tua itu tidak dihiraukan oleh Rehabeam. Sebaliknya, ia pergi kepada orang-orang muda yang sebaya dengan dia dan yang sekarang membantu dia.
9നിന്റെ അപ്പന്‍ ഞങ്ങളുടെ മേല്‍ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
9Kepada mereka ia bertanya, "Apa nasihat kalian kepadaku untuk menjawab rakyat yang meminta supaya aku meringankan beban mereka?"
10അവനോടു കൂടെ വളര്‍ന്നിരുന്ന യൌവനക്കാര്‍ അവനോടുനിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചുനീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടുഎന്റെ ചെറുവിരല്‍ എന്റെ അപ്പന്റെ അരയേക്കാള്‍ വണ്ണമുള്ളതായിരിക്കും.
10Mereka menjawab, "Beginilah hendaknya Baginda katakan kepada mereka, 'Selemah-lemahnya aku, aku masih lebih kuat dari ayahku.
11എന്റെ അപ്പന്‍ നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
11Ayahku memberikan beban yang berat kepadamu, tetapi aku akan memberikan yang lebih berat lagi. Ia menyebat kalian dengan cemeti, tetapi aku akan memecut kalian dengan cemeti berduri besi!'"
12മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു രാജാവു പറഞ്ഞതു പോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്‍വന്നു.
12Tiga hari kemudian Yerobeam dan semua orang itu kembali menghadap Raja Rehabeam, seperti yang telah diperintahkannya.
13എന്നാല്‍ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു
13Berlawanan dengan nasihat orang-orang tua, rakyat yang datang kepadanya itu disapanya dengan kasar.
14യൌവനക്കാരുടെ ആലോചനപ്രകാരം അവരോടുഎന്റെ അപ്പന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
14Sesuai dengan nasihat orang-orang muda, ia berkata, "Ayahku memberikan kepadamu beban yang berat, tetapi aku akan membuat beban itu lebih berat lagi. Ia menyebat kalian dengan cemeti, tetapi aku akan memecut kalian dengan cemeti berduri besi!"
15ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താല്‍ സംഭവിച്ചു.
15Permintaan rakyat tidak dihiraukannya. Tetapi itu memang kehendak TUHAN Allah. Apa yang dikatakan TUHAN melalui Nabi Ahia dari Silo mengenai Yerobeam anak Nebat harus terjadi.
16രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കല്‍ ഞങ്ങള്‍ക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
16Ketika rakyat Israel melihat bahwa raja tidak mau mendengarkan mereka, mereka berteriak, "Peduli amat dengan Daud dan keturunannya! Mereka tidak pernah berbuat apa-apa untuk kita. Rakyat Israel, mari kita pulang! Biarkan Rehabeam itu mengurus dirinya sendiri!" Maka pulanglah rakyat Israel,
17യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.
17dan Rehabeam menjadi raja hanya atas wilayah Yehuda.
18പിന്നെ രെഹബെയാംരാജാവു ഊഴിയവേലകൂ മേല്‍വിചാരകനായ ഹദോരാമിനെ അയച്ചു; എന്നാല്‍ യിസ്രായേല്യര്‍ അവനെ കല്ലെറിഞ്ഞു കൊന്നു കളഞ്ഞു; രെഹബെയാംരാജാവു വേഗത്തില്‍ രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോയി.
18Meskipun begitu Raja Rehabeam masih juga menyuruh Adoniram, seorang kepala pekerja rodi, untuk menenangkan rakyat. Tetapi mereka melempari dia dengan batu sampai mati. Rehabeam sendiri berhasil lolos dan cepat-cepat naik ke keretanya, serta melarikan diri ke Yerusalem.
19ഇങ്ങനെ യിസ്രായേല്‍ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനിലക്കുന്നു.
19Mulai saat itu rakyat di bagian utara kerajaan Israel selalu memberontak terhadap raja-raja keturunan Daud.