Malayalam

Indonesian

Daniel

2

1നെബൂഖദ് നേസരിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടില്‍ നെബൂഖദ് നേസര്‍ സ്വപ്നം കണ്ടു; അവന്റെ മനസ്സു വ്യാകുലപ്പെട്ടു; അവന്നു ഉറക്കമില്ലാതെയായി.
1Pada suatu malam, dua tahun setelah Raja Nebukadnezar memerintah, ia bermimpi. Mimpinya itu begitu menggelisahkan hatinya, sehingga ia tidak dapat tidur lagi.
2രാജാവിനോടു സ്വപ്നം അറിയിപ്പാന്‍ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാന്‍ രാജാവു കല്പിച്ചു; അവര്‍ വന്നു രാജസന്നിധിയില്‍ നിന്നു.
2Karena itu dipanggilnya para peramal, ahli jampi, dukun dan orang-orang berilmu, untuk menerangkan mimpinya itu.
3രാജാവു അവരോടുഞാന്‍ ഒരു സ്വപ്നംകണ്ടു; സ്വപ്നം ഔര്‍ക്കാഞ്ഞിട്ടു എന്റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.
3Ketika mereka berdiri di hadapannya, raja berkata, "Aku bermimpi, dan hatiku gelisah karena aku ingin tahu artinya!"
4അതിന്നു കല്ദയര്‍ അരാമ്യഭാഷയില്‍ രാജാവിനോടുരാജാവു ദീര്‍ഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നുണര്‍ത്തിച്ചു.
4Mereka menjawab dalam bahasa Aram, "Hiduplah Tuanku selama-lamanya! Ceritakanlah mimpi itu kepada kami, maka kami akan menerangkan artinya."
5രാജാവു കല്ദയരോടു ഉത്തരം അരുളിയതുവിധി കല്പിച്ചു പോയി; സ്വപ്നവും അര്‍ത്ഥവും അറിയിക്കാഞ്ഞാല്‍ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും,
5Raja menjawab, "Aku sudah mengambil keputusan ini: Kamu harus memberitahukan mimpi itu kepadaku, begitu pula artinya. Jika kamu tidak sanggup, kamu akan dipotong-potong dan rumahmu akan dirobohkan.
6സ്വപ്നവും അര്‍ത്ഥവും അറിയിച്ചാലോ നിങ്ങള്‍ക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അര്‍ത്ഥവും അറിയിപ്പിന്‍ .
6Tetapi jika kamu sanggup, kamu akan kuberikan hadiah yang indah-indah serta kehormatan yang besar. Nah, beritahukanlah sekarang mimpiku itu dengan artinya!"
7അവര്‍ പിന്നെയുംരാജാവു സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ത്ഥം ബോധിപ്പിക്കാം എന്നു ഉണര്‍ത്തിച്ചു.
7Mereka menjawab lagi, "Hendaknya Tuanku memberitahukan dulu mimpi itu kepada kami, setelah itu kami akan menerangkan artinya."
8അതിന്നു രാജാവു മറുപടി കല്പിച്ചതുവിധികല്പിച്ചുപോയി എന്നു കണ്ടിട്ടു നിങ്ങള്‍ കാലതാമസം വരുത്തുവാന്‍ നോക്കുന്നു എന്നു എനിക്കു മനസ്സിലായി.
8Mendengar itu raja menjawab, "Tepat seperti dugaanku. Kamu hanya mengulur-ulur waktu saja, karena kamu tahu bahwa aku bermaksud
9നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാല്‍ നിങ്ങള്‍ക്കു ഒരു വിധി മാത്രമേയുള്ളു; സമയം മാറുവോളം എന്റെ മുമ്പില്‍ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍ ; എന്നാല്‍ അര്‍ത്ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്നു എനിക്കു ബോധ്യമാകും.
9untuk menghukum kamu semua dengan cara yang sama jika kamu tidak sanggup memberitahukan mimpi itu kepadaku. Kamu bermufakat untuk terus membohongi dan mempermainkan aku dengan harapan bahwa aku akan mengubah keputusanku. Nah, beritahukan mimpi itu, maka aku akan tahu bahwa kamu dapat juga menerangkan artinya."
10കല്ദയര്‍ രാജസന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതുരാജാവിന്റെ കാര്യം അറിയിപ്പാന്‍ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയില്‍ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങിനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.
10Para ahli itu menjawab, "Di seluruh dunia tidak ada seorang pun yang dapat memberitahukan apa yang Tuanku kehendaki itu. Dan belum pernah seorang raja, betapa pun besar dan mulianya, menuntut hal seperti itu dari para peramal, ahli jampi, dan orang-orang berilmu di istananya.
11രാജാവു ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പില്‍ അതു അറിയിപ്പാന്‍ ജഡവാസമില്ലാത്ത ദേവന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴികയില്ല.
11Tuanku menginginkan sesuatu yang terlalu sulit. Tak seorang pun dapat memenuhi kecuali para dewa, tetapi mereka tidak diam di antara manusia."
12ഇതു ഹേതുവായിട്ടു രാജാവു കോപിച്ചു അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മരെയും നശിപ്പിപ്പാന്‍ കല്പന കൊടുത്തു .
12Mendengar itu raja menjadi marah sekali dan memberi perintah untuk membunuh semua para cerdik pandai yang ada di Babel.
13അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീര്‍പ്പു പുറപ്പെട്ടു; അവര്‍ ദാനീയേലിനെയും കൂട്ടുകാരനെയും കൂടെ കൊല്ലുവാന്‍ അന്വേഷിച്ചു.
13Lalu perintah itu diumumkan, dan semua cerdik pandai, termasuk Daniel dan teman-temannya dicari untuk dibunuh.
14എന്നാല്‍ രാജാവിന്റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാന്‍ പുറപ്പെട്ടു അര്‍യ്യോക്കിനോടു ദാനീയേല്‍ ബുദ്ധിയോടും വിവേകത്തോടും കൂടെ ഉത്തരം പറഞ്ഞു.
14Maka Daniel menemui Ariokh, pemimpin pengawal raja, yang telah siap melaksanakan hukuman mati itu. Dengan hati-hati
15രാജ സന്നിധിയില്‍നിന്നു ഇത്ര കഠിനകല്പന പുറപ്പെടുവാന്‍ സംഗതി എന്തു എന്നു അവന്‍ രാജാവിന്റെ സേനാപതിയായ അര്‍യ്യോക്കിനോടു ചോദിച്ചു; അര്‍യ്യോക്‍ ദാനീയേലിനോടു കാര്യം അറിയിച്ചു;
15Daniel bertanya kepadanya, mengapa raja telah mengeluarkan perintah yang keras itu. Ariokh memberitahukan kepada Daniel apa yang telah terjadi.
16ദാനീയേല്‍ അകത്തു ചെന്നു രാജാവിനോടു തനിക്കു സമയം തരേണം എന്നും താന്‍ രാജാവിനോടു അര്‍ത്ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.
16Dengan segera Daniel menghadap raja dan memohon diberi waktu untuk menerangkan arti mimpi itu.
17പിന്നെ ദാനീയേല്‍ വീട്ടില്‍ ചെന്നു, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്നു
17Permintaannya dikabulkan, lalu Daniel pulang ke rumah dan memberitahukan segala kejadian itu kepada Hananya, Misael dan Azarya.
18ഈ രഹസ്യത്തെക്കുറിച്ചു സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്റെ കരുണ അപേക്ഷിപ്പാന്‍ തക്കവണ്ണം കൂട്ടുകാരനായ ഹനന്യാവോടും മീശായേലിനോടും അസര്‍യ്യാവോടും കാര്യം അറിയിച്ചു.
18Disuruhnya mereka berdoa kepada Allah di surga supaya Ia berbelaskasihan kepada mereka dan mengungkapkan rahasia mimpi itu. Dengan demikian mereka tidak akan dihukum mati bersama para cerdik pandai yang lain.
19അങ്ങനെ ആ രഹസ്യം ദാനീയേലിന്നു രാത്രിദര്‍ശനത്തില്‍ വെളിപ്പെട്ടു; ദാനീയേല്‍ സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ സ്തുതിച്ചുപറഞ്ഞതു
19Pada malam itu juga Allah memberitahukan rahasia itu kepada Daniel dalam suatu penglihatan. Maka Daniel memuji Allah di surga,
20ദൈവത്തിന്റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവന്നുള്ളതല്ലോ.
20katanya, "Allah itu bijaksana dan perkasa, terpujilah Dia selama-lamanya!
22അവന്‍ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവന്‍ ഇരുട്ടില്‍ ഉള്ളതു അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.
21Dialah yang menetapkan musim dan masa, Dia menggulingkan dan melantik penguasa. Dialah pula yang memberi kebijaksanaan, serta menganugerahkan pengertian.
23എന്റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങള്‍ നിന്നോടു അപേക്ഷിച്ചതു ഇപ്പോള്‍ എന്നെ അറിയിച്ചു രാജാവിന്റെ കാര്യം ഞങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.
22Dialah yang mengungkapkan rahasia yang amat dalam. Dia tahu segala yang terjadi di dalam kelam. Ia diliputi oleh cahaya terang.
24അതുകൊണ്ടു ദാനീയേല്‍, ബാബേലിലെ വിദ്വാന്മാരെ നിശിപ്പിപ്പാന്‍ രാജാവു നിയോഗിച്ചിരുന്ന അര്‍യ്യോക്കിന്റെ അടുക്കല്‍ ചെന്നു അവനോടുബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുതു; എന്നെ രാജസന്നിധിയില്‍ കൊണ്ടുപോകേണം; ഞാന്‍ രാജാവിനെ അര്‍ത്ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.
23Ya, Allah pujaan leluhurku, Engkau kupuji dan kumuliakan. Sebab Kauberikan kepadaku hikmat dan kekuatan. Permohonan kami telah Kaukabulkan. Dan jawaban bagi raja telah Kautunjukkan."
25അര്‍യ്യോക്‍ ദാനീയേലിനെ വേഗം രാജസന്നിധിയില്‍ കൊണ്ടുചെന്നുരാജാവിനെ അര്‍ത്ഥം ബോധിപ്പിക്കേണ്ടതിന്നു യെഹൂദാപ്രവാസികളില്‍ ഒരുത്തനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു എന്നു ഉണര്‍ത്തിച്ചു.
24Setelah itu Daniel pergi kepada Ariokh yang telah ditugaskan untuk membunuh para cerdik pandai di Babel. Kata Daniel kepadanya, "Jangan bunuh para cerdik pandai itu. Bawalah aku menghadap raja, sebab aku mau memberitahukan kepada baginda arti mimpinya itu."
26ബേല്‍ത്ത് ശസ്സര്‍ എന്നും പേരുള്ള ദാനീയേലിനോടു രാജാവുഞാന്‍ കണ്ട സ്വപ്നവും അര്‍ത്ഥവും അറിയിപ്പാന്‍ നിനക്കു കഴിയുമോ എന്നു ചോദിച്ചു.
25Dengan segera Ariokh membawa Daniel menghadap Raja Nebukadnezar lalu berkata, "Hamba telah menemukan di antara para buangan Yahudi seorang yang dapat memberitahukan arti mimpi Tuanku."
27ദാനീയേല്‍ രാജസാന്നിധിയില്‍ ഉത്തരം ബോധിപ്പിച്ചതുരാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാര്‍ക്കും ആഭിചാരകന്മാര്‍ക്കും മന്ത്രവാദികള്‍ക്കും ശകുനവാദികള്‍ക്കും രാജാവിനെ അറിയിപ്പാന്‍ കഴിയുന്നതല്ല.
26Maka berkatalah raja kepada Daniel yang juga disebut Beltsazar, "Dapatkah engkau memberitahu kepadaku mimpiku dan juga artinya?"
28എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; അവന്‍ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസര്‍ രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായ ദര്‍ശനങ്ങളും ആവിതു
27Daniel menjawab, "Tuanku, tak ada orang berilmu, ahli jampi, peramal atau ahli perbintangan yang dapat memberitahukan hal itu kepada Tuanku.
29രാജാവേ, ഇനിമേല്‍ സംഭവിപ്പാനിരിക്കുന്നതു എന്തെന്നുള്ള വിചാരം പള്ളിമെത്തയില്‍വെച്ചു തിരുമനസ്സില്‍ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവന്‍ സംഭവിപ്പാനിരിക്കുന്നതു അറിയിച്ചുമിരിക്കുന്നു.
28Tetapi di surga ada Allah yang menyingkapkan segala rahasia, dan Dia telah memberitahukan kepada Tuanku apa yang akan terjadi di kemudian hari. Sekarang, perkenankanlah hamba menerangkan mimpi dan penglihatan yang Tuanku terima waktu tidur itu.
30എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോടു അര്‍ത്ഥം ബോധിപ്പിക്കേണ്ടതിന്നും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ടു അറിയേണ്ടതിന്നും അത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നതു.
29Ketika Tuanku sedang tidur, Tuanku bermimpi tentang zaman yang akan datang. Allah yang menyingkapkan segala rahasia memperlihatkan kepada Tuanku apa yang akan terjadi.
31രാജാവു കണ്ട ദര്‍ശനമോവലിയൊരു ബിംബം; വലിപ്പമേറിയതും വിശഷശോഭ യുള്ളതുമായ ആ ബിംബം തിരുമുമ്പില്‍ നിന്നു; അതിന്റെ രൂപം ഭയങ്കരമായിരുന്നു.
30Rahasia ini telah dinyatakan kepada hamba bukan karena hamba lebih pandai daripada siapa pun juga, melainkan supaya Tuanku dapat mengetahui arti mimpi Tuanku itu dan mengerti pula tentang isi hati Tuanku.
32ബിംബത്തിന്റെ തല തങ്കംകൊണ്ടും നെഞ്ചും കയ്യും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരിമ്പു കൊണ്ടു
31Inilah penglihatan yang Tuanku lihat: Di depan Tuanku ada sebuah patung! Patung itu amat besar, dan berkilau-kilauan tetapi rupanya sangat mengerikan.
33കാല്‍ പാതി ഇരിമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയയിരുന്നു.
32Kepalanya terbuat dari emas murni, dada dan lengannya dari perak, pinggang dan pinggulnya dari tembaga,
34തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കൈ തൊടാതെ ഒരു കല്ലു പറിഞ്ഞുവന്നു ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലില്‍ അടിച്ചു തകര്‍ത്തുകളഞ്ഞു.
33pahanya dari besi dan kakinya sebagian dari besi dan sebagian lagi dari tanah liat.
35ഇരിമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്‍ന്നു വേനല്‍ക്കാലത്തു കളത്തിലെ പതിര്‍പോലെ ആയിത്തീര്‍ന്നു; ഒരിടത്തും തങ്ങാതവണ്ണം കാറ്റു അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ലു ഒരു മഹാപര്‍വ്വതമായിത്തീര്‍ന്നു ഭൂമിയില്‍ ഒക്കെയും നിറഞ്ഞു.
34Ketika Tuanku sedang menatapnya, sebuah batu besar terlepas dari tebing, tanpa disentuh orang, lalu menimpa patung itu pada kakinya yang dari besi dan tanah liat itu, sehingga remuk.
36ഇതത്രേ സ്വപ്നം; അര്‍ത്ഥവും അടിയങ്ങള്‍ തിരുമനസ്സു അറിയിക്കാം.
35Pada saat itu juga seluruh patung itu roboh dan menjadi timbunan besi, tanah liat, tembaga, perak, dan emas yang telah hancur lebur seperti debu di tempat penebahan gandum di musim panas. Timbunan itu beterbangan ditiup angin, sehingga tak meninggalkan bekas apa pun. Tetapi batu yang merobohkan patung itu menjadi sebesar gunung dan memenuhi seluruh bumi.
37രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്‍ഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
36Itulah mimpi Tuanku, dan sekarang hamba akan menerangkan artinya.
38മനുഷ്യര്‍ പാര്‍ക്കുംന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവന്‍ തൃക്കയ്യില്‍ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
37Yang mulia Tuanku adalah raja dari segala raja; Tuankulah yang paling berkuasa. Allah di surga telah memberikan kepada Tuanku kerajaan ini, kekuasaan, kekuatan dan keagungan.
39തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാള്‍ താണതായ മറ്റൊരു രാജത്വവും സര്‍വ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
38Tuanku dijadikan-Nya penguasa atas bagian dunia yang berpenduduk dan atas segala burung dan binatang lainnya. Tuanku sendiri adalah kepala emas pada patung itu.
40നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകര്‍ത്തു കീഴടക്കുന്നുവല്ലോ. തകര്‍ക്കുംന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകര്‍ത്തുകളയും.
39Tetapi setelah kerajaan Tuanku berakhir, akan muncul kerajaan lain yang tidak sebesar kerajaan Tuanku. Kemudian muncullah kerajaan ketiga yang dilambangkan oleh bagian dari tembaga pada patung itu, yang akan menguasai seluruh dunia.
41കാലും കാല്‍ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോഅതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതുപോലെ അതില്‍ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
40Berikutnya akan muncul kerajaan keempat, yang sekuat besi. Dan seperti besi yang meremukkan dan menghancurkan apa saja, begitu pula kerajaan yang keempat ini akan meremukkan dan menghancurkan kerajaan-kerajaan yang lain itu.
42കാല്‍വിരല്‍ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
41Kaki dan jari-jari kaki patung yang sebagian dari tanah liat dan sebagian besi itu, menunjukkan bahwa di kemudian hari kerajaan itu akan terbagi-bagi. Kerajaan itu ada kekuatannya juga karena tanah liat itu ada campuran besinya.
43ഇരിമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതിന്റെ താല്പര്യമോഅവര്‍ മനുഷ്യബീജത്താല്‍ തമ്മില്‍ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മില്‍ ചേരാതിരിക്കുന്നതുപോലെ അവര്‍ തമ്മില്‍ ചേരുകയില്ല.
42Jari-jari kaki yang sebagian dari besi dan sebagian dari tanah liat berarti bahwa ada bagian kerajaan yang kuat dan ada juga yang lemah.
44ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകര്‍ത്തു നശിപ്പിക്കയും എന്നേക്കും നിലനില്‍ക്കയും ചെയ്യും.
43Campuran besi dengan tanah liat itu menandakan juga bahwa kerajaan itu akan berusaha memperkuat diri dengan mengadakan kawin campur, tetapi usaha itu sia-sia, seperti besi pun tidak dapat bersenyawa dengan tanah liat.
45കൈ തൊടാതെ ഒരു കല്ലു പര്‍വ്വതത്തില്‍നിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകര്‍ത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോമഹാദൈവം മേലാല്‍ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അര്‍ത്ഥം സത്യവും ആകുന്നു.
44Pada masa pemerintahan raja-raja itu, Allah di surga akan mendirikan sebuah kerajaan yang akan bertahan selama-lamanya dan yang tak akan dikalahkan oleh bangsa mana pun. Kerajaan itu akan menghancurleburkan segala kerajaan yang lain itu.
46അപ്പോള്‍ നെബൂഖദ്നേസര്‍രാജാവു സാഷ്ടാംഗം വീണു ദാനീയേലിനെ നമസ്കരിച്ചു, അവന്നു ഒരു വഴിപാടും സൌരഭ്യവാസനയും അര്‍പ്പിക്കേണമെന്നു കല്പിച്ചു. രാജാവു ദാനീയേലിനോടു
45Bukankah Tuanku telah melihat bahwa tanpa disentuh orang, sebuah batu terlepas dari tebing lalu menimpa dan meremukkan patung dari besi, tembaga, tanah liat, perak dan emas itu? Allah yang besar menyatakan kepada Tuanku apa yang kelak akan terjadi. Mimpi itu dapat dipercaya dan keterangan hamba tepat."
47നീ ഈ രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രാപ്തനായതുകൊണ്ടു നിങ്ങളുടെ ദൈവം ദൈവാധി ദൈവവും രാജാധികര്‍ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.
46Lalu sujudlah Raja Nebukadnezar di hadapan Daniel dan memberi perintah supaya Daniel dihormati dan kepadanya dipersembahkan kurban bakaran serta persembahan-persembahan yang lain.
48രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേല്‍സംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാര്‍ക്കും പ്രധാനവിചാരകനും ആക്കിവെച്ചു.
47Raja berkata, "Sungguh, Daniel, Allahmu itu paling besar di antara segala Allah. Ia adalah penguasa atas segala raja, dan penyingkap segala rahasia. Aku tahu hal itu sebab engkau telah sanggup menerangkan arti rahasia ini."
49ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേല്‍ സംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേല്‍വിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാര്‍ത്തു.
48Kemudian Daniel diberinya kedudukan yang tinggi, dianugerahinya dengan banyak hadiah yang indah-indah, dan diangkatnya menjadi gubernur Babel, serta dijadikannya pemimpin tertinggi atas semua penasihat istana.
49Tetapi atas permintaan Daniel, raja menyerahkan pemerintahan provinsi Babel itu kepada Sadrakh, Mesakh dan Abednego, sedang Daniel sendiri tinggal di istana raja.