Malayalam

Indonesian

Deuteronomy

27

1മോശെ യിസ്രായേല്‍ മൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാല്‍ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന്‍ .
1Kemudian bersama para pemimpin Israel, Musa menyampaikan pesan ini kepada bangsa itu, "Taatilah segala perintah yang saya berikan kepadamu hari ini.
2നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി അവേക്കു കുമ്മായം തേക്കേണം
2Pada hari kamu menyeberangi Sungai Yordan untuk masuk ke negeri yang diberikan TUHAN Allahmu kepadamu, kamu harus menegakkan beberapa batu besar lalu mengapurnya.
3നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാന്‍ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയില്‍ എഴുതേണം.
3Tuliskanlah pada batu-batu itu setiap perkataan dari hukum-hukum ini. Apabila kamu sudah masuk ke negeri yang kaya dan subur yang dijanjikan TUHAN, Allah nenek moyangmu kepadamu,
4ആകയാല്‍ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നിട്ടു ഞാന്‍ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാല്‍ പര്‍വ്വത്തില്‍ നാട്ടുകയും അവേക്കു കുമ്മായം തേക്കുകയും വേണം.
4dan kamu sudah ada di seberang Sungai Yordan, kamu harus pergi ke Gunung Ebal. Di situ kamu harus menegakkan dan mengapur batu-batu itu seperti yang saya perintahkan kepadamu hari ini.
5അവിടെ നിന്റെ ദൈവമായ യഹോവേക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേല്‍ ഇരിമ്പു തൊടുവിക്കരുതു.
5Di tempat itu harus juga kamu dirikan bagi TUHAN Allahmu sebuah mezbah dari batu-batu yang belum pernah dikerjakan dengan alat-alat besi,
6ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേല്‍ നിന്റെ ദൈവമായ യഹോവേക്കു ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണം.
6sebab setiap mezbah yang didirikan untuk TUHAN Allahmu harus dibuat dari batu yang utuh. Di atas mezbah itu kamu harus mempersembahkan kurban-kurban bakaran.
7സമാധാനയാഗങ്ങളും അര്‍പ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ സന്തോഷിക്കയും വേണം;
7Persembahkanlah juga kurban perdamaianmu dan makanlah di situ serta bersukacitalah di hadapan TUHAN Allahmu.
8ആ കല്ലുകളില്‍ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
8Di atas batu-batu yang dikapur itu harus kamu tulis dengan jelas setiap perkataan dari hukum-hukum Allah."
9മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും യിസ്രായേലേ, മിണ്ടാതിരുന്നു കേള്‍ക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീര്‍ന്നിരിക്കുന്നു.
9Kemudian bersama para imam Lewi, Musa berkata kepada seluruh bangsa Israel, "Saudara-saudara, perhatikanlah dan dengarlah! Hari ini kamu sudah menjadi umat TUHAN Allahmu.
10ആകയാല്‍ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
10Sebab itu taatilah TUHAN Allahmu dan lakukanlah semua perintah-Nya yang saya berikan kepadamu hari ini."
11അന്നു മേശെ ജനത്തോടു കല്പിച്ചതു എന്തെന്നാല്‍
11Lalu Musa berkata kepada bangsa Israel,
12നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന്‍ ഗെരിസീംപര്‍വ്വതത്തില്‍ നില്‍ക്കേണ്ടുന്നവര്‍ശിമെയോന്‍ , ലേവി, യെഹൂദാ, യിസ്സാഖാര്‍, യോസേഫ്, ബേന്യാമീന്‍ .
12"Sesudah kamu menyeberangi Sungai Yordan, suku Simeon, Lewi, Yehuda, Isakhar, Yusuf dan Benyamin harus berdiri di atas Gunung Gerizim pada waktu diucapkan berkat atas bangsa ini.
13ശപിപ്പാന്‍ ഏബാല്‍ പര്‍വ്വതത്തില്‍ നില്‍ക്കേണ്ടന്നവരോരൂബേന്‍ , ഗാദ്, ആശേര്‍, സെബൂലൂന്‍ , ദാന്‍ , നഫ്താലി.
13Pada waktu diucapkan kutuk, suku Ruben, Gad, Asyer, Zebulon, Dan serta Naftali harus berdiri di atas Gunung Ebal.
14അപ്പോള്‍ ലേവ്യര്‍ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാല്‍
14Orang-orang Lewi harus mengucapkan kata-kata berikut ini dengan suara nyaring dan orang Israel harus menjawab, 'Amin'.
15ശില്പിയുടെ കൈപ്പണിയായി യഹോവേക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തില്‍ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു ഉത്തരം പറയേണം.
15Orang-orang Lewi: 'Terkutuklah orang yang membuat patung dari batu, kayu atau logam, dan menyembahnya dengan sembunyi-sembunyi; TUHAN membenci pemujaan berhala!' Seluruh rakyat: 'Amin!'
16അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
16'Terkutuklah orang yang tidak menghormati orang tuanya dan membiarkan mereka terlantar.' 'Amin!'
17കൂട്ടുകാരന്റെ അതിര്‍ നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
17'Terkutuklah orang yang menggeser batas tanah tetangganya.' 'Amin!'
18കുരുടനെ വഴി തെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
18'Terkutuklah orang yang menyesatkan orang buta.' 'Amin!'
19പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
19'Terkutuklah orang yang merampas hak orang asing, anak yatim piatu dan janda.' 'Amin!'
20അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
20'Terkutuklah orang yang menghina ayahnya karena bersetubuh dengan salah seorang istri ayahnya.' 'Amin!'
21വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
21'Terkutuklah orang yang bersetubuh dengan binatang.' 'Amin!'
22അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാം ആമേന്‍ എന്നു പറയേണം.
22'Terkutuklah orang yang bersetubuh dengan saudaranya perempuan yang sekandung, atau saudaranya seayah atau seibu.' 'Amin!'
23അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
23'Terkutuklah orang yang bersetubuh dengan ibu mertuanya.' 'Amin!'
24കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
24'Terkutuklah orang yang melakukan pembunuhan dengan sembunyi-sembunyi.' 'Amin!'
25കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
25'Terkutuklah orang yang menerima suap untuk membunuh orang yang tidak bersalah.' 'Amin!'
26ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
26'Terkutuklah orang yang tidak menepati hukum dan ajaran Allah dengan perbuatan.' 'Amin!'"