1ബെസലേല്‍ പെട്ടകം ഖദിരമരംകൊണ്ടു ഉണ്ടാക്കി. അതിന്നു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
1Bezaleel membuat Peti Perjanjian dari kayu akasia, panjangnya 110 sentimeter, lebar dan tingginya masing-masing 66 sentimeter.
2അതു അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിന്നു പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
2Bagian dalam dan luarnya dilapisi dengan emas murni, lalu dibuat bingkai emas sekelilingnya.
3അതിന്റെ നാലു കാലിന്നും ഇപ്പുറത്തു രണ്ടു വളയം അപ്പുറത്തു രണ്ടു വളയം ഇങ്ങനെ നാലു പൊന്‍ വളയം വാര്‍പ്പിച്ചു.
3Kemudian dibuatnya empat gelang emas untuk kayu pengusungnya dan dipasangnya pada keempat kaki peti itu, dua gelang pada setiap sisinya.
4അവന്‍ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
4Dibuatnya juga pengusungnya dari kayu akasia, dan dilapisinya dengan emas,
5പെട്ടകം ചുമക്കേണ്ടതിന്നു ആ തണ്ടു പെട്ടകത്തിന്റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളില്‍ ചെലുത്തി.
5lalu kayu pengusung itu dimasukkannya ke dalam gelang pada setiap sisi peti itu.
6അവന്‍ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
6Kemudian dibuatnya sebuah tutup dari emas murni, panjangnya 110 sentimeter dan lebarnya 66 sentimeter.
7അവന്‍ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്റെ രണ്ടു അറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.
7Dibuatnya juga dua kerub dari emas tempaan,
8ഒരു കെരൂബ് ഒരു അറ്റത്തും മറ്റെ കെരൂബ് മറ്റെ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്റെ രണ്ടു അറ്റത്തും അതില്‍ നിന്നു തന്നേ ഉള്ളവയായിട്ടു ഉണ്ടാക്കി.
8satu pada setiap ujung tutup itu. Kedua kerub itu dijadikan satu bagian dengan tutupnya
9കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തു ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മില്‍ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിന്നു നേരെ ആയിരുന്നു.
9dan dibuat saling berhadapan, dengan sayap yang terbentang menutupi tutup peti itu.
10അവന്‍ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി. അതിന്നു രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
10Bezaleel membuat meja dari kayu akasia, yang panjangnya 88 sentimeter, lebarnya 44 sentimeter dan tingginya 66 sentimeter.
11അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
11Meja itu dilapisinya dengan emas murni dan di sekelilingnya dipasangnya bingkai emas.
12ചുറ്റും അതിന്നു നാലു വിരല്‍ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിന്നു ചുറ്റും പൊന്നു കൊണ്ടു ഒരു വകൂ ഉണ്ടാക്കി.
12Lalu ia membuat pinggir meja selebar 7,5 sentimeter. Pinggir itu diberi bingkai emas sekelilingnya.
13അതിന്നു നാലു പൊന്‍ വളയം വാര്‍ത്തു നാലു കാലിന്റെയും ഔരോ പാര്‍ശ്വത്തില്‍ തറെച്ചു.
13Dibuatnya empat gelang untuk kayu pengusungnya dan dipasangnya di keempat sudut kaki meja.
14മേശ ചുമക്കേണ്ടതിന്നു തണ്ടുകള്‍ ചെലുത്തുവാന്‍ വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നിരുന്നു.
14Gelang untuk menahan kayu pengusungnya dipasang dekat tepi meja.
15മേശചുമക്കേണ്ടതിന്നുള്ള തണ്ടുകള്‍ ഖദിരമരംകൊണ്ടു ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
15Pengusung itu dibuat dari kayu akasia dan dilapis dengan emas.
16മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാന്‍ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ടു ഉണ്ടാക്കി.
16Ia juga membuat piring-piring, cangkir-cangkir, kendi-kendi dan mangkuk-mangkuk untuk persembahan air anggur. Semua perlengkapan meja itu dibuatnya dari emas murni.
17അവന്‍ തങ്കംകൊണ്ടു നിലവിളകൂ ഉണ്ടാക്കി; വിളകൂ അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്‍നിന്നു തന്നേ ആയിരുന്നു.
17Bezaleel membuat kaki lampu dari emas murni. Alas dan pegangannya dibuat dari emas tempaan. Bunga-bunga hiasan, termasuk kuncup dan kelopaknya dijadikan satu dengan pegangannya.
18നിലവിളക്കിന്റെ ഒരു വശത്തു നിന്നു മൂന്നു ശാഖ, അതിന്റെ മറ്റെവശത്തു നിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാര്‍ശ്വങ്ങളില്‍നിന്നു പുറപ്പെട്ടു.
18Pada pegangan itu dibuat enam cabang, tiga cabang pada setiap sisinya.
19ഒരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കില്‍നിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു.
19Pada setiap cabangnya dibuat hiasan berupa tiga bunga badam dengan kuncup dan kelopaknya.
20വിളകൂ തണ്ടിലോ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു.
20Pada pegangannya dibuat hiasan berupa empat bunga badam dengan kuncup dan kelopaknya.
21അതില്‍ നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്‍നിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്‍നിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതില്‍നിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു.
21Di bawah setiap pasang cabang itu dibuat satu kuncup.
22മുട്ടുകളും ശാഖകളും അതില്‍നിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പു പണിയായിരുന്നു.
22Seluruh kaki lampu itu dengan kuncup-kuncup dan cabang-cabangnya dibuat dari satu potong emas tempaan murni.
23അവന്‍ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കം കൊണ്ടു ഉണ്ടാക്കി.
23Pada kaki lampu itu dibuatnya tujuh lampu dengan alat untuk membersihkan sumbu pelita dan talamnya dari emas murni.
24ഒരു താലന്തു തങ്കംകൊണ്ടു അവന്‍ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
24Untuk membuat kaki lampu dan perlengkapannya diperlukan 35 kilogram emas murni.
25അവന്‍ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അതു ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന്നു ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്റെ കൊമ്പുകള്‍ അതില്‍ നിന്നു തന്നേ ആയിരുന്നു.
25Bezaleel membuat dari kayu akasia sebuah mezbah untuk tempat membakar dupa. Mezbah itu berbentuk persegi; panjang dan lebarnya masing-masing 45 sentimeter dan tingginya 90 sentimeter. Di keempat sudut atasnya dibuat tanduk yang jadi satu dengan mezbah itu.
26അവന്‍ അതും അതിന്റെ മേല്പലകളയും ചുറ്റും അതിന്റെ പാര്‍ശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിന്നു ചുറ്റും പൊന്നുകൊണ്ടു ഒരു വകൂ ഉണ്ടാക്കി.
26Bagian atas, keempat sisi dan tanduk-tanduknya dilapisi dengan emas murni dan sekelilingnya dibuat bingkai emas.
27അതു ചുമക്കേണ്ടതിന്നു തണ്ടു ചെലുത്തുവാന്‍ വക്കിന്നു കീഴെ രണ്ടു പാര്‍ശ്വത്തിലുള്ള ഔരോ കോണിങ്കലും ഔരോ പൊന്‍ വളയം ഉണ്ടാക്കി.
27Dibuatnya juga dua gelang di bawah bingkai emas pada kedua sisinya untuk menahan kayu pengusung mezbah itu.
28ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
28Pengusung itu dibuat dari kayu akasia dan dilapisi dengan emas.
29അവന്‍ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിര്‍മ്മല ധൂപവര്‍ഗ്ഗവും തൈലക്കാരന്റെ വിദ്യപ്രകാരം ഉണ്ടാക്കി.
29Bezaleel juga membuat minyak upacara dan dupa murni yang harum, dicampur seperti minyak wangi.