Malayalam

Indonesian

Exodus

40

1അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാല്‍
1TUHAN berkata kepada Musa,
2ഒന്നാം മാസം ഒന്നാം തിയ്യതി നീ സമാഗമനക്കുടാരമെന്ന തിരുനിവാസം നിവിര്‍ക്കേണം.
2"Dirikanlah Kemah-Ku pada tanggal satu bulan satu.
3സാക്ഷ്യപെട്ടകം അതില്‍ വെച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറെക്കേണം.
3Masukkan ke dalamnya Peti Perjanjian yang berisi Sepuluh Perintah dan pasanglah kain penudung di depannya.
4മേശ കോണ്ടുവന്നു അതിന്റെ സാധനങ്ങള്‍ ക്രമത്തില്‍ വെക്കേണം. നിലവിളകൂ കൊണ്ടുവന്നു അതിന്റെ ദീപം കൊളുത്തേണം.
4Tempatkanlah meja dengan perlengkapannya. Masukkan juga kaki lampu dan pasanglah lampunya.
5ധൂപത്തിന്നുള്ള പൊമ്പീഠം സാക്ഷ്യപെട്ടകത്തിന്നു മുമ്പില്‍ വെച്ചു തിരുനിവാസവാതിലിന്റെ മിറശ്ശീല തൂക്കേണം.
5Letakkanlah mezbah emas tempat membakar dupa di depan Peti Perjanjian, dan gantungkanlah tabir di pintu Kemah.
6സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുമ്പില്‍ ഹോമയാഗപീഠം വെക്കേണം.
6Letakkan mezbah untuk kurban bakaran di depan pintu Kemah.
7സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ തൊട്ടി വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.
7Taruhlah bak air di antara Kemah dan mezbah itu, lalu isilah dengan air.
8ചുറ്റും പ്രാകാരം നിവിര്‍ത്തു പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കേണം.
8Kemudian pasanglah layar di sekeliling pelataran Kemah, dan gantungkan tirai pintu gerbang pelataran.
9അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്തു അതും അതിന്റെ ഉപകരങ്ങളൊക്കെയും ശുദ്ധീകരിക്കേണം;
9Kemudian Kemah dan segala perlengkapannya harus kaupersembahkan kepada-Ku dengan cara meminyakinya dengan minyak upacara, maka semua itu dikhususkan untuk Aku.
10ഹോമയാഗപീഠവും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.
10Persembahkanlah mezbah dan segala perlengkapannya dengan cara itu, supaya seluruhnya dikhususkan untuk Aku.
11തൊട്ടിയും അതിന്റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
11Buatlah begitu juga dengan bak air dan alasnya.
12അഹരോനെയും പുത്രന്മാരെയും സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ കൊണ്ടുവന്നു അവരെ വെള്ളംകൊണ്ടു കഴുകേണം.
12Sesudah itu, suruhlah Harun dan anak-anaknya datang ke pintu Kemah dan membasuh diri.
13അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ചു, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.
13Kenakan pakaian imam pada Harun, dan minyakilah dia supaya ia dikhususkan untuk melayani Aku sebagai imam.
14അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ചു,
14Lalu suruhlah anak-anaknya mendekat, dan kenakanlah kemeja pada mereka.
15എനിക്കു പുരോഹിത ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവര്‍ക്കും തലമുറതലമുറയോളം നിത്യ പൌരോഹിത്യം ഉണ്ടായിരിക്കേണം.
15Lalu minyakilah mereka seperti kauminyaki ayah mereka, supaya mereka pun dapat melayani Aku sebagai imam. Dengan upacara minyak itu, suku mereka turun-temurun memegang jabatan imam."
16മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവന്‍ ചെയ്തു.
16Musa melakukan segalanya seperti yang diperintahkan TUHAN.
17ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി തിരുനിവാസം നിവിര്‍ത്തു.
17Maka pada tanggal satu bulan satu dalam tahun kedua sesudah bangsa Israel meninggalkan Mesir, Kemah TUHAN itu dipasang.
18മോശെ തിരുനിവാസം നിവിര്‍ക്കുംകയും അതിന്റെ ചുവടു ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂണ്‍ നാട്ടുകയും ചെയ്തു.
18Musa meletakkan alas-alasnya, mendirikan rangka-rangkanya, memasang kayu-kayu lintangnya, dan menegakkan tiang-tiangnya.
19അവന്‍ മൂടുവിരി തിരുനിവാസത്തിന്മേല്‍ വിരിച്ചു അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവാ മോശെയോടു കല്പിച്ചതുപോലെ തന്നേ.
19Lalu dibentangkannya atap Kemah dengan tutup bagian luar di atasnya seperti yang diperintahkan TUHAN.
20അവന്‍ സാക്ഷ്യം എടുത്തു പെട്ടകത്തില്‍ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.
20Kemudian kedua batu itu dimasukkannya ke dalam Peti Perjanjian. Lalu Musa memasang tutup Peti itu dan memasukkan kayu pengusungnya ke dalam gelangnya.
21പെട്ടകം തിരുനിവാസത്തില്‍ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറെച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
21Lalu ia menaruh Peti itu di dalam Kemah dan menggantungkan kain penudung di depannya, seperti yang diperintahkan TUHAN kepadanya.
22സമാഗമനക്കുടാരത്തില്‍ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലെക്കു പുറത്തായി മേശവെച്ചു.
22Kemudian Musa menempatkan meja di dalam Kemah, di bagian utara sebelah luar kain,
23അതിന്മേല്‍ യഹോവയുടെ സന്നിധിയില്‍ അപ്പം അടുക്കിവെച്ചു; യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
23lalu di atas meja itu diletakkan roti sajian, seperti yang diperintahkan TUHAN kepada Musa.
24സമാഗമനക്കുടാരത്തില്‍ മോശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളകൂ വെക്കയും യഹോവയുടെ സന്നിധിയില്‍ ദീപം കൊളുത്തുകയും ചെയ്തു;
24Kaki lampu diletakkannya di dalam Kemah, di bagian selatan, berhadapan dengan meja itu,
25യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
25lalu, lampu-lampu itu dinyalakannya di hadapan TUHAN.
26സമാഗമനക്കുടാരത്തില്‍ തിരശ്ശീലയുടെ മുന്‍ വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വെക്കയും അതിന്മേല്‍ സുഗന്ധ ധൂപവര്‍ഗ്ഗം ധൂപിക്കയും ചെയ്തു;
26Mezbah emas ditempatkannya di dalam Kemah, di depan kain,
27യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
27lalu dibakarnya dupa harum seperti yang diperintahkan TUHAN kepada Musa.
28അവന്‍ തിരുനിവാസത്തിന്റെ വാതിലിന്നുള്ള മറശ്ശീല തൂക്കി.
28Musa menggantungkan tirai pintu Kemah,
29ഹോമയാഗപീഠം സമാഗമനക്കുടാരമെന്ന തിരുനിവാസത്തിന്റെ വാതിലിന്നു മുന്‍ വശത്തു വെക്കയും അതിന്മേല്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
29dan di depan pintu itu ditaruhnya mezbah untuk kurban bakaran. Di atas mezbah itu dipersembahkannya kurban bakaran dan kurban sajian.
30സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ അവന്‍ തൊട്ടിവെക്കയും കഴുകേണ്ടതിന്നു അതില്‍ വെള്ളം ഒഴിക്കയും ചെയ്തു.
30Bak perunggu ditaruhnya di antara Kemah dan mezbah, lalu diisinya dengan air.
31മോശെയും അഹരോനും അവന്റെ പുത്രന്മാരും അതില്‍ കയ്യും കാലും കഴുകി.
31Musa, Harun dan anak-anaknya membasuh tangan dan kaki mereka di situ,
32അവര്‍ സമാഗമനക്കുടാരത്തില്‍ കടക്കുമ്പോഴും യാഗപീഠത്തിങ്കല്‍ ചെല്ലുമ്പോഴും കൈകാലുകള്‍ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ.
32setiap kali mereka masuk ke dalam Kemah TUHAN atau mendekati mezbah.
33അവന്‍ തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റം പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി സമാപിച്ചു.
33Di sekeliling Kemah dan mezbah itu Musa memasang layar, lalu ia menggantungkan tirai pintu gerbang pelataran. Maka selesailah semua pekerjaan itu.
34അപ്പോള്‍ മേഘം സമാഗമനക്കുടാരത്തെ മൂടി, യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെച്ചു.
34Kemudian turunlah awan menutupi Kemah TUHAN, dan Kemah itu penuh dengan cahaya kehadiran TUHAN.
35മേഘം സമാഗമനക്കുടാരത്തിന്മേല്‍ അധിവസിക്കയും യഹോവയുടെ തേജസ്സു തിരുനിവാസത്തെ നിറെക്കയും ചെയ്തതുകൊണ്ടു മോശെക്കു അകത്തു കടപ്പാന്‍ കഴിഞ്ഞില്ല.
35Oleh karena itu Musa tak dapat masuk ke dalam Kemah itu.
36യിസ്രായേല്‍മക്കള്‍ തങ്ങളുടെ സകലപ്രയാണങ്ങളിലും മേഘം തിരുനിവസത്തിന്മേല്‍നിന്നു ഉയരുമ്പോള്‍ യാത്ര പുറപ്പെടും.
36Setiap kali awan itu naik dari atas Kemah TUHAN, bangsa Israel membongkar perkemahan mereka untuk pindah ke tempat lain.
37മേഘം ഉയരാതിരുന്നാല്‍ അതു ഉയരുംനാള്‍വരെ അവര്‍ യാത്രപുറപ്പെടാതിരിക്കും.
37Tetapi kalau awan itu tidak naik, mereka tidak berangkat dari situ.
38യിസ്രായേല്യരുടെ സകലപ്രയാണങ്ങളിലും അവരെല്ലാവരും കാണ്‍കെ പകല്‍ സമയത്തു തിരുനിവാസത്തിന്മേല്‍ യഹോവയുടെ മേഘവും രാത്രിസമയത്തു അതില്‍ അഗ്നിയും ഉണ്ടായിരുന്നു.
38Selama bangsa Israel mengembara, TUHAN ada di Kemah itu dalam rupa awan pada waktu siang dan dalam rupa api pada waktu malam.