Malayalam

Indonesian

Ezekiel

26

1പതിനൊന്നാം ആണ്ടു ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1Pada tanggal satu bulan tertentu dalam tahun kesebelas dari masa pembuangan kami, TUHAN berbicara kepadaku, kata-Nya,
2മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചുനന്നായി, ജാതികളുടെ വാതിലായിരുന്നവള്‍ തകര്‍ന്നുപോയി; അവര്‍ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവള്‍ ശൂന്യമായ്തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിറയും എന്നു സോര്‍ പറയുന്നതുകൊണ്ടു
2"Hai manusia fana, penduduk Tirus telah bersorak-sorak sambil mengatakan, 'Yerusalem sudah hancur! Kekuatannya dalam perdagangan sudah hilang! Ia tidak menjadi saingan kita lagi!'"
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസോരേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാന്‍ അനേകം ജാതികളെ നിന്റെ നേരെ പുറപ്പെട്ടുവരുമാറാക്കും.
3TUHAN Yang Mahatinggi berkata, "Aku ini musuhmu, hai Tirus! Aku akan membawa banyak bangsa untuk menyerangmu, dan mereka akan datang seperti ombak laut.
4അവര്‍ സോരിന്റെ മതിലുകളെ നശിപ്പിച്ചു, അതിന്റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാന്‍ അതിന്റെ പൊടി അടിച്ചുവാരിക്കളഞ്ഞു അതിനെ വെറും പാറയാക്കും.
4Mereka akan menghancurkan tembok-tembokmu dan merobohkan menara-menaramu. Segala tanah yang ada di sana akan Kusapu sehingga yang tinggal hanyalah sebuah batu tandus di tengah laut.
5അതു സമുദ്രത്തിന്റെ നടുവില്‍ വലവിരിക്കുന്നതിന്നുള്ള സ്ഥലമായ്തീരും; ഞാന്‍ അതു അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; അതു ജാതികള്‍ക്കു കവര്‍ച്ചയായ്തീരും.
5Para nelayan akan menjemur jala mereka di atas batu itu. Aku TUHAN Yang Mahatinggi telah berbicara. Tirus akan menjadi mangsa bagi banyak bangsa.
6നാട്ടുപുറത്തുള്ള അതിന്റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
6Mereka akan merampok serta membunuh penduduk di kota-kota di tanah daratan Tirus. Maka tahulah penduduk Tirus bahwa Akulah TUHAN."
7യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസര്‍ എന്ന ബാബേല്‍രാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടും കൂടെ സോരിന്നുനേരെ വരുത്തും.
7TUHAN Yang Mahatinggi berkata, "Aku akan membawa Raja Nebukadnezar dari Babel untuk menyerang engkau, hai Tirus. Raja yang paling kuat itu akan datang dari utara dengan tentara yang besar, dengan banyak kuda dan kereta-kereta perang serta pasukan berkuda.
8അവന്‍ നാട്ടുപുറത്തുള്ള നിന്റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; അവന്‍ നിന്റെ നേരെ കൊത്തളം പണിതു വാടകോരി നിന്റെ നേരെ ഒരു മറ നിര്‍ത്തും.
8Para penduduk segala kota di tanah daratan akan dibunuh dalam pertempuran itu. Musuh akan menggali parit-parit pertahanan, menimbun tembok-tembok pengepungan dan menyusun perisai-perisai besar yang mereka pakai sebagai benteng melawan engkau.
9അവന്‍ നിന്റെ മതിലുകളുടെ നേരെ യന്ത്രമുട്ടികളെ വെച്ചു കോടാലികൊണ്ടു നിന്റെ ഗോപുരങ്ങളെ തകര്‍ത്തുകളയും.
9Mereka akan mendobrak tembok-tembokmu dengan alat-alat pendobrak dan merobohkan menara-menaramu dengan batang-batang besi.
10അവന്റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതില്‍ ഇടിഞ്ഞുകിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്റെ ഗോപുരങ്ങളില്‍കൂടി കടക്കുമ്പോള്‍ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ടു നിന്റെ മതിലുകള്‍ കുലുങ്ങിപ്പോകും.
10Kuda-kuda mereka begitu banyak, sehingga derapnya membuat debu beterbangan yang meliputi engkau. Bunyi gemuruh pasukan berkuda yang menarik kereta perbekalan dan kereta perang akan menggetarkan tembok-tembokmu pada waktu mereka melewati pintu-pintu gerbang dan memasuki kota yang telah menjadi puing-puing itu.
11തന്റെ കുതിരകളുടെ കുളമ്പുകൊണ്ടു അവന്‍ നിന്റെ സകലവീഥികളെയും മെതിച്ചുകളയും; നിന്റെ ജനത്തെ അവന്‍ വാള്‍കൊണ്ടു കൊല്ലും; നിന്റെ ബലമുള്ള തൂണുകള്‍ നിലത്തു വീണുകിടക്കും.
11Pasukan berkuda itu akan menyerbu di jalan-jalanmu dan membunuh pendudukmu dengan pedang mereka. Tugu-tugumu yang megah dan kuat akan dirobohkan.
12അവര്‍ നിന്റെ സമ്പത്തു കവര്‍ന്നു നിന്റെ ചരകൂ കൊള്ളയിട്ടു നിന്റെ മതിലുകള്‍ ഇടിച്ചു നിന്റെ മനോഹരഭവനങ്ങള്‍ നശിപ്പിക്കും; നിന്റെ കല്ലും മരവും മണ്ണും എല്ലാം അവര്‍ വെള്ളത്തില്‍ ഇട്ടുകളയും.
12Musuh-musuhmu itu akan merampas segala kekayaan dan daganganmu. Mereka akan meruntuhkan tembok-tembokmu dan merobohkan rumah-rumahmu yang mewah. Mereka akan mengambil batu-batunya, papan-papan dan tanahnya, lalu melemparkannya ke dalam laut.
13നിന്റെ പാട്ടുകളുടെ ഘോഷം ഞാന്‍ ഇല്ലാതാക്കും; നിന്റെ വീണകളുടെ നാദം ഇനി കേള്‍ക്കയുമില്ല.
13Aku akan menghentikan segala nyanyianmu dan musik kecapimu.
14ഞാന്‍ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
14Yang Kutinggalkan hanya sebuah batu yang tandus saja, tempat para nelayan menjemur jala mereka. Kota itu tidak akan dibangun lagi. Aku, TUHAN Yang Mahatinggi telah berbicara."
15യഹോവയായ കര്‍ത്താവു സോരിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിഹതന്മാര്‍ ഞരങ്ങുമ്പോഴും നിന്റെ നടുവില്‍ സംഹാരം നടക്കുമ്പോഴും നിന്റെ വീഴ്ചയുടെ ഒച്ചയാല്‍ ദ്വീപുകള്‍ നടുങ്ങിപ്പോകയില്ലയോ?
15TUHAN Yang Mahatinggi berkata kepada kota Tirus, "Penduduk daerah pantai akan gemetar ketakutan bila mendengar teriak kekalahanmu dan jeritan orang-orang yang sedang dibantai.
16അപ്പോള്‍ സമുദ്രത്തിലെ സകലപ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവേക്കും; അവര്‍ വിറയല്‍ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറെച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.
16Melihat nasibmu, raja-raja dari bangsa-bangsa di tepi laut akan bangkit dari takhta, menanggalkan jubah kebesaran dan baju mereka yang bersulam, lalu duduk gemetaran di tanah. Mereka akan sangat ketakutan sehingga tak dapat tenang.
17അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയുംസമുദ്രസഞ്ചാരികള്‍ പാര്‍ത്തതും കീര്‍ത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്റെ നിവാസികളും സമുദ്രത്തില്‍ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകലനിവാസികള്‍ക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!
17Kemudian mereka akan menyanyikan lagu penguburan ini bagimu: Hancurlah sudah kota yang terpuja! Segala kapalnya disapu dari samudra. Penduduknya semula berkuasa di laut membuat orang-orang pantai takut.
18ഇപ്പോള്‍ നിന്റെ വീഴ്ചയുടെ നാളില്‍ ദ്വീപുകള്‍ വിറെക്കും; അതെ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്റെ നിര്യാണത്തിങ്കല്‍ ഭ്രമിച്ചുപോകും.
18Kini, pada hari engkau dikalahkan, penduduk pulau-pulau gemetaran. Terkejutlah mereka semua melihat kehancuranmu yang tak terkira."
19യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ നിന്നെ നിവാസികള്‍ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാന്‍ നിന്റെമേല്‍ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,
19TUHAN Yang Mahatinggi berkata, "Kujadikan engkau sunyi senyap seperti kota yang tidak berpenduduk. Aku akan menutupi engkau dengan air dari dasar samudra.
20ഞാന്‍ നിന്നെ കുഴിയില്‍ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്റെ അടുക്കല്‍ ഇറക്കുകയും നിനക്കു നിവാസികള്‍ ഇല്ലാതെയിരിക്കേണ്ടതിന്നും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്‍ക്കാതെയിരിക്കേണ്ടതിന്നും ഞാന്‍ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളില്‍ പുരാതനശൂന്യങ്ങളില്‍ തന്നേ, കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ പാര്‍പ്പിക്കയും ചെയ്യും.
20Lalu engkau Kukirim ke dunia orang mati untuk bergabung dengan orang-orang dari zaman purbakala. Kubiarkan engkau menetap di dunia orang mati itu, di tengah-tengah puing-puing abadi, bersama-sama dengan orang mati. Maka tanahmu tak akan didiami lagi, dan engkau tak akan terbilang di antara orang hidup.
21ഞാന്‍ നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
21Engkau Kujadikan contoh yang mengerikan, dan itulah akhir riwayatmu. Orang-orang akan mencari engkau, tetapi engkau tak akan ditemui. Aku TUHAN Yang Mahatinggi telah berbicara."