Malayalam

Indonesian

Ezekiel

32

1പന്ത്രണ്ടാം ആണ്ടു, പന്ത്രണ്ടാം മാസം, ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
1Pada tanggal satu bulan dua belas dalam tahun kedua belas masa pembuangan kami, TUHAN berkata kepadaku,
2മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ചു ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടതുജാതികളില്‍ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളില്‍ ചാടി കാല്‍കൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.
2"Hai manusia fana, berilah peringatan keras kepada raja Mesir. Sampaikanlah pesan-Ku ini kepadanya, 'Engkau berlagak seperti singa muda di antara bangsa-bangsa, tetapi engkau lebih menyerupai buaya yang berkecimpung di dalam air. Kakimu mengeruhkan dan mengotorkan segala sungai.
3യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്റെ മേല്‍ എന്റെ വലയെ വീശിക്കും; അവര്‍ എന്റെ വലയില്‍ നിന്നെ വലിച്ചെടുക്കും;
3Pada waktu bangsa-bangsa berkumpul, Aku akan menangkap engkau dengan jala-Ku, dan membiarkan bangsa-bangsa itu menyeret engkau ke darat.
4ഞാന്‍ നിന്നെ കരെക്കു വലിച്ചിടും; നിന്നെ വെളിന്‍ പ്രദേശത്തു എറിഞ്ഞുകളയും; ആകാശത്തിലെ പറവ ഒക്കെയും നിന്റെമേല്‍ ഇരിക്കുമാറാക്കി സര്‍വ്വഭൂമിയിലെയും മൃഗങ്ങള്‍ക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.
4Engkau akan Kuhempaskan ke tanah dan semua burung serta binatang dari seluruh dunia akan Kusuruh memakan engkau.
5ഞാന്‍ നിന്റെ മാംസത്തെ പര്‍വ്വതങ്ങളിന്മേല്‍ കൂട്ടി നിന്റെ പിണംകൊണ്ടു താഴ്വരകളെ നിറെക്കും.
5Lalu gunung-gunung dan lembah-lembah akan Kupenuhi dengan bangkaimu yang membusuk itu.
6ഞാന്‍ നിന്റെ ചെളിനിലത്തെ മലകളോളം നിന്റെ രക്തംകൊണ്ടു നനെക്കും; നീര്‍ച്ചാലുകള്‍ നിന്നാല്‍ നിറയും.
6Darahmu akan Kutumpahkan sehingga membasahi gunung-gunung dan memenuhi sungai-sungai.
7നിന്നെ കെടുത്തുകളയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാന്‍ സാര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രന്‍ പ്രകാശം നലകുകയും ഇല്ല.
7Pada saat Aku membinasakan engkau, langit akan Kuselubungi dan bintang-bintang akan Kuredupkan. Matahari akan Kusembunyikan di balik awan dan bulan tidak akan bercahaya.
8ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാന്‍ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തില്‍ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
8Sungguh, segala terang di langit akan Kupadamkan, dan bumi akan Kujadikan gelap gulita. Aku, TUHAN Yang Mahatinggi telah berbicara.
9നിന്റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോള്‍ ഞാന്‍ അനേക ജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.
9Pada waktu Aku menyiarkan berita tentang kehancuranmu di negeri-negeri yang belum kaukenal, banyak bangsa akan menjadi cemas.
10ഞാന്‍ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ വാള്‍ വീശുമ്പോള്‍, അവര്‍ നിന്റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്റെ വീഴ്ചയുടെ നാളില്‍ അവര്‍ ഔരോരുത്തനും താന്താന്റെ പ്രാണനെ ഔര്‍ത്തു മാത്രതോറും വിറെക്കും.
10Sungguh, Aku akan mengayunkan pedang-Ku dan mengalahkan engkau. Raja-raja dan bangsa-bangsa akan melihat tindakan-Ku itu terhadap engkau. Pada saat itu mereka akan gemetar ketakutan dan menggigil karena takut mati.'"
11യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുബാബേല്‍രാജാവിന്റെ വാള്‍ നിന്റെ നേരെ വരും.
11TUHAN Yang Mahatinggi berkata kepada raja Mesir, "Pedang raja Babel akan diacungkan kepadamu.
12വീരന്മാരുടെ വാള്‍കൊണ്ടു ഞാന്‍ നിന്റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളില്‍വെച്ചു ഉഗ്രന്മാര്‍; അവര്‍ മിസ്രയീമിന്റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചുപോകും.
12Prajurit-prajurit dari bangsa-bangsa yang kejam akan Kusuruh mencabut pedang mereka dan membantai seluruh rakyatmu. Rakyatmu dan segala apa yang kaubanggakan akan hancur lebur.
13വളരെ വെള്ളത്തിന്നരികെനിന്നു ഞാന്‍ അതിലെ സകലമൃഗങ്ങളെയും നശിപ്പിക്കും ഇനിമേല്‍ മനുഷ്യന്റെ കാല്‍ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.
13Ternakmu akan Kubantai di tepi sungai-sungai tempat mereka minum. Baik manusia maupun hewan tak akan mengeruhkan air sungai itu lagi.
14ആ കാലത്തു ഞാന്‍ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
14Maka sungai-sungai di negerimu akan Kujernihkan dan Kubuat mengalir dengan tenang. Aku, TUHAN Yang Mahatinggi telah berbicara.
15ഞാന്‍ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാന്‍ അതിലെ നിവാസികളെ ഒക്കെയും നശിപ്പിക്കുമ്പോഴും, ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
15Bilamana Mesir Kujadikan padang gurun yang sepi, serta Kubinasakan semua yang tinggal di situ, mereka akan tahu bahwa Akulah TUHAN.
16അവര്‍ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാര്‍ ഇതു ചൊല്ലി വിലപിക്കും; അവര്‍ മിസ്രയീമിനെക്കുറിച്ചും അതിലെ സകലപുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
16Peringatan yang keras ini akan menjadi nyanyian kabung. Kaum wanita dari bangsa-bangsa lain akan menyanyikannya sebagai tanda berkabung bagi Mesir dan seluruh rakyatnya. Aku, TUHAN Yang Mahatinggi telah berbicara."
17പന്ത്രണ്ടാം ആണ്ടു, ആ മാസം പതിനഞ്ചാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
17Pada tanggal lima belas bulan satu dalam tahun kedua belas masa pembuangan kami, TUHAN berkata lagi kepadaku,
18മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയില്‍ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
18"Hai manusia fana, berkabunglah bagi rakyat di Mesir. Kirimlah mereka ke dunia orang mati bersama-sama dengan negeri-negeri kuat lainnya.
19സൌന്ദര്യത്തില്‍ നീ ആരെക്കാള്‍ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ കിടക്കുക.
19Katakanlah kepada mereka, 'Sangkamu kamukah yang paling jelita? Kamu akan turun ke dunia orang mati, dan dibaringkan di antara orang-orang yang tidak mengenal Allah.'
20വാളാല്‍ നിഹതന്മാരായവരുടെ നടുവില്‍ അവര്‍ വീഴും; വാള്‍ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിന്‍ .
20Bangsa Mesir akan mati bersama dengan mereka yang tewas dalam pertempuran. Sebuah pedang sudah siap untuk membunuh mereka semua.
21വീരന്മാരില്‍ ബലവാന്മാരായവര്‍ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവില്‍നിന്നു അവനോടു സംസാരിക്കും; അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരയവര്‍ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു.
21Pahlawan-pahlawan yang gagah berani dan orang-orang yang berperang di pihak Mesir menyambut dengan gembira kedatangan orang Mesir ke dunia orang mati. Mereka bersorak begini, 'Orang-orang yang tidak mengenal Allah itu telah tewas dalam pertempuran. Sekarang mereka datang ke mari dan berbaring di sini!'
22അവിടെ അശ്ശൂരും അതിന്റെ സര്‍വ്വസമൂഹവും ഉണ്ടു; അവന്റെ ശവകൂഴികള്‍ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാല്‍ നിഹതന്മാരായി വീണവര്‍ തന്നേ.
22Asyur berbaring di sana, dikelilingi oleh kuburan prajurit-prajuritnya. Mereka semua telah tewas dalam pertempuran. Kuburan mereka ada di bagian yang paling dalam di dunia orang mati. Ketika masih hidup, mereka menimbulkan ketakutan di dunia.
23അവരുടെ ശവകൂഴികള്‍ പാതാളത്തിന്റെ അങ്ങെയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവകൂഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയ അവരെല്ലാവരും വാളാല്‍ നിഹതന്മാരായി വീണിരിക്കുന്നു.
23(32:22)
24അവിടെ ഏലാമും അതിന്റെ ശവകൂഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവര്‍ എല്ലാവരും വാളാല്‍ നിഹതന്മാരായി വീണു അഗ്രചര്‍മ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവര്‍ നീതി പരത്തി; എങ്കിലും കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ അവര്‍ ലജ്ജ വഹിക്കുന്നു.
24Elam ada di sana dengan kuburan prajuritnya di sekelilingnya. Tanpa disunat, mereka semua tewas dalam pertempuran, lalu turun ke dunia orang mati. Ketika hidup, mereka menimbulkan ketakutan, tetapi sekarang mereka telah mati dan harus menanggung malu bersama orang-orang yang telah tewas dalam pertempuran.
25നിഹതന്മാരുടെ മദ്ധ്യേ അവര്‍ അതിന്നു അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവകൂഴികള്‍ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവര്‍ ഭീതി പരത്തിയിരിക്കയാല്‍ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു.
25(32:24)
26അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ടു; അതിന്റെ ശവകൂഴികള്‍ അതിന്റെ ചുറ്റും ഇരിക്കുന്നു; അവര്‍ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാല്‍ അവരൊക്കെയും അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരായിരിക്കുന്നു.
26Mesekh dan Tubal ada di situ, dikelilingi oleh kuburan prajurit-prajurit mereka. Tanpa disunat, mereka semua tewas dalam pertempuran. Ketika hidup, mereka menimbulkan ketakutan di dunia.
27അവര്‍ ജീവനുള്ളവരുടെ ദേശത്തു വീരന്മാര്‍ക്കും ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേല്‍ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചര്‍മ്മികളില്‍ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തില്‍ ഇറങ്ങിയവരുടെ കൂട്ടത്തില്‍ കിടക്കേണ്ടതല്ലയോ?
27Mereka tidak mendapat penguburan secara terhormat seperti pahlawan di zaman dahulu yang turun ke dunia orang mati dengan bersenjata lengkap. Pahlawan-pahlawan itu dikuburkan dengan pedang di bawah kepala dan perisai di atas dada. Waktu masih hidup, pahlawan-pahlawan sungguh perkasa sehingga membuat takut semua orang.
28നീയോ അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ തകര്‍ന്നുപോകയും വാളാല്‍ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും.
28Demikianlah orang Mesir akan dikuburkan dan dibaringkan di tengah orang-orang yang tidak mengenal Allah dan tewas dalam pertempuran.
29അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ടു; അവര്‍ തങ്ങളുടെ വല്ലഭത്വത്തില്‍ വാളാല്‍ നിഹതന്മാരായവരുടെ കൂട്ടത്തില്‍ കിടക്കേണ്ടിവന്നു; അവര്‍ അഗ്രചര്‍മ്മികളോടും കുഴിയില്‍ ഇറങ്ങുന്നവരോടും കൂടെ കിടക്കുന്നു.
29Edom ada di sana dengan semua raja dan penguasanya. Dahulu mereka adalah prajurit-prajurit yang kuat, tetapi sekarang mereka terbaring di dunia orang mati bersama dengan orang-orang mati lainnya yang tidak mengenal Allah.
30അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ടു; അവര്‍ തങ്ങളുടെ വല്ലഭത്വത്താല്‍ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവര്‍ അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരായവരോടുകൂടെു കിടക്കുകയും കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.
30Semua pangeran dari utara ada di sana, demikian juga orang-orang Sidon. Dahulu kekuasaan mereka menimbulkan ketakutan, tetapi sekarang mereka dipermalukan dan tanpa disunat turun ke dunia orang mati bersama orang-orang yang tewas dalam pertempuran. Di sana mereka berbaring dan menanggung noda bersama orang-orang yang turun ke dunia orang mati.
31അവരെ ഫറവോന്‍ കണ്ടു തന്റെ സകലപുരുഷാരത്തെയും കുറിച്ചു ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാല്‍ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
31Bilamana raja Mesir dan tentaranya tiba di dunia orang mati dan melihat semua orang itu yang telah tewas dalam pertempuran, mereka akan merasa terhibur. Aku TUHAN Yang Mahatinggi telah berbicara.
32ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയതു; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാല്‍ നിഹതന്മാരായവരോടുകൂടെ അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ കിടക്കേണ്ടിവരും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
32Akulah yang menyebabkan raja Mesir menimbulkan ketakutan pada orang-orang yang hidup, tetapi dia dan tentaranya akan tewas dan dibaringkan bersama semua orang yang tidak mengenal Allah dan gugur dalam pertempuran. Aku TUHAN Yang Mahatinggi telah berbicara."