Malayalam

Indonesian

Ezekiel

37

1യഹോവയുടെ കൈ എന്റെമേല്‍ വന്നു യഹോവയുടെ ആത്മാവില്‍ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവില്‍ നിറുത്തി; അതു അസ്ഥികള്‍കൊണ്ടു നിറഞ്ഞിരുന്നു.
1Aku merasakan kuasa TUHAN, dan Roh-Nya membawa aku menuruni lembah yang penuh dengan tulang-tulang.
2അവന്‍ എന്നെ അവയുടെ ഇടയില്‍ കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിന്‍ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
2Aku dituntun TUHAN berkeliling-keliling di lembah itu, dan kulihat bahwa di seluruh lembah itu berserakan tulang-tulang yang amat banyak dan kering sekali.
3അവന്‍ എന്നോടുമനുഷ്യപുത്രാ, ഈ അസ്ഥികള്‍ ജീവിക്കുമോ എന്നു ചോദിച്ചു; അതിന്നു ഞാന്‍ യഹോവയായ കര്‍ത്താവേ, നീ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
3TUHAN bertanya kepadaku, "Hai manusia fana, dapatkah tulang-tulang ini hidup kembali?" Aku menjawab, "TUHAN Yang Mahatinggi, hanya Engkaulah yang tahu."
4അവന്‍ എന്നോടു കല്പിച്ചതുനീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ചു അവയോടു പറയേണ്ടതുഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ !
4Lalu TUHAN menyuruh aku menyampaikan pesan-Nya kepada tulang-tulang yang kering itu,
5യഹോവയായ കര്‍ത്താവു ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ജീവിക്കേണ്ടതിന്നു ഞാന്‍ നിങ്ങളില്‍ ശ്വാസം വരുത്തും.
5"Aku TUHAN Yang Mahatinggi meniupkan napas ke dalam dirimu supaya kamu hidup kembali.
6ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുവെച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങള്‍ ജീവിക്കേണ്ടതിന്നു നിങ്ങളില്‍ ശ്വാസം വരുത്തും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
6Kutaruh urat dan daging padamu serta Kubalut kamu dengan kulit. Kamu akan Kuberi napas sehingga hidup. Maka tahulah kamu bahwa Akulah TUHAN."
7എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു; ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേര്‍ന്നു.
7Lalu aku Yehezkiel berbicara kepada tulang-tulang itu sesuai dengan perintah TUHAN. Dan sedang aku berbicara itu, kudengar suara berderak-derak, karena tulang-tulang itu mulai bersambung satu dengan yang lain.
8പിന്നെ ഞാന്‍ നോക്കിഅവയുടെ മേല്‍ ഞരമ്പും മാംസവും വന്നതും അവയുടെമേല്‍ ത്വകൂ പൊതിഞ്ഞതും കണ്ടു; എന്നാല്‍ ശ്വാസം അവയില്‍ ഇല്ലാതെയിരുന്നു.
8Sementara aku memperhatikannya, tulang-tulang itu mulai berurat dan berdaging, lalu berkulit juga tetapi tubuh-tubuh itu belum bernapas.
9അപ്പോള്‍ അവന്‍ എന്നോടു കല്പിച്ചതുകാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുശ്വാസമേ, നീ നാലു കാറ്റുകളില്‍നിന്നും വന്നു ഈ നിഹതന്മാര്‍ ജീവിക്കേണ്ടതിന്നു അവരുടെ മേല്‍ ഊതുക.
9Allah berkata kepadaku, "Hai manusia fana, bicaralah kepada angin. Katakanlah bahwa Aku, TUHAN Yang Mahatinggi memerintahkan kepadanya supaya datang dari segala arah, untuk meniupkan napas ke dalam tubuh-tubuh yang mati itu sehingga mereka hidup kembali."
10അവന്‍ എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചപ്പോള്‍ ശ്വാസം അവരില്‍ വന്നു; അവര്‍ ജീവിച്ചു ഏറ്റവും വലിയ സൈന്യമായി നിവിര്‍ന്നുനിന്നു.
10Maka aku berbicara sesuai dengan perintah TUHAN dan angin pun meniupkan napas ke dalam tubuh-tubuh itu lalu mereka hidup dan berdiri. Jumlah mereka sangat banyak, cukup untuk membentuk kesatuan tentara yang besar.
11പിന്നെ അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഈ അസ്ഥികള്‍ ഇസ്രായേല്‍ഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശെക്കു ഭംഗം വന്നു, ഞങ്ങള്‍ തീരേ മുടിഞ്ഞിരിക്കുന്നു എന്നു അവര്‍ പറയുന്നു.
11Allah berkata kepadaku, "Hai manusia fana, tulang-tulang ini melambangkan bangsa Israel. Mereka mengeluh bahwa mereka kering, tanpa harapan dan tanpa hari depan.
12അതുകൊണ്ടു നീ പ്രവചിച്ചു അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നു കയറ്റി യിസ്രായേല്‍ദേശത്തേക്കു കൊണ്ടുപോകും.
12Sebab itu meramallah kepada umat-Ku Israel itu bahwa Aku, TUHAN Yang Mahatinggi akan membuka kuburan mereka. Aku akan mengeluarkan mereka dari situ dan mengembalikan mereka ke tanah Israel.
13അങ്ങനെ എന്റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവകൂഴി തുറന്നു നിങ്ങളെ ശവകൂഴിയില്‍നിന്നു കയറ്റുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.
13Setelah Aku melakukan semuanya itu, umat-Ku akan tahu bahwa Akulah TUHAN.
14നിങ്ങള്‍ ജീവക്കേണ്ടതിന്നു ഞാന്‍ എന്റെ ആത്മാവിനെ നിങ്ങളില്‍ ആക്കും; ഞാന്‍ നിങ്ങളെ സ്വദേശത്തു പാര്‍പ്പിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തു നിവര്‍ത്തിച്ചുമിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു യഹോവയുടെ അരുളപ്പാടു.
14Aku akan meniupkan napas dalam diri mereka untuk menghidupkan mereka, lalu mereka Kumungkinkan tinggal di negerinya sendiri. Maka tahulah mereka bahwa Akulah TUHAN. Aku TUHAN telah berbicara dan pasti akan melaksanakannya."
15യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
15TUHAN berkata lagi kepadaku,
16മനുഷ്യപുത്രാ, നീ ഒരു കോല്‍ എടുത്തു അതിന്മേല്‍യെഹൂദെക്കും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍മക്കള്‍ക്കും എന്നു എഴുതിവെക്ക; പിന്നെ മറ്റൊരു കോല്‍ എടുത്തു അതിന്മേല്‍എഫ്രയീമിന്റെ കോലായ യോസേഫിന്നും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ഗൃഹത്തിന്നൊക്കെക്കും എന്നു എഴുതിവെക്ക.
16"Hai manusia fana, ambillah sebuah tongkat dan tulislah kata-kata ini di atasnya, 'Kerajaan Yehuda'. Lalu ambil sebuah tongkat yang lain, dan tulislah di atasnya: 'Kerajaan Israel'.
17പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്‍ക്കുംക; അവ നിന്റെ കയ്യില്‍ ഒന്നായിത്തീരും.
17Kemudian peganglah kedua tongkat sedemikian rupa sehingga ujung-ujungnya bergabung dan menjadi satu tongkat.
18ഇതിന്റെ താല്പര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്റെ സ്വജാതിക്കാര്‍ നിന്നോടു ചോദിക്കുമ്പോള്‍, നീ അവരോടു പറയേണ്ടതു
18Bila bangsamu menanyakan artinya,
19യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എഫ്രയീമിന്റെ കയ്യിലുള്ള യോസേഫിന്‍ കോലിനെയും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേല്‍ഗോത്രങ്ങളെയും എടുത്തു അവരെ അവനോടു, യെഹൂദയുടെ കോലിനോടു തന്നേ, ചേര്‍ത്തു ഒരു കോലാക്കും; അവര്‍ എന്റെ കയ്യില്‍ ഒന്നായിരിക്കും.
19katakanlah kepada mereka, bahwa Aku, TUHAN Yang Mahatinggi akan mengambil tongkat yang melambangkan Israel dan menggabungkannya dengan tongkat yang melambangkan Yehuda. Kedua tongkat itu akan Kujadikan satu dan Kupegang dalam tangan-Ku.
20നീ എഴുതിയ കോലുകള്‍ അവര്‍ കാണ്‍കെ നിന്റെ കയ്യില്‍ ഇരിക്കേണം.
20Peganglah kedua tongkat itu dan perlihatkanlah kepada bangsa itu.
21പിന്നെ നീ അവരോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യിസ്രായേല്‍ മക്കളെ അവര്‍ ചെന്നു ചേര്‍ന്നിരിക്കുന്ന ജാതികളുടെ ഇടയില്‍നിന്നു കൂട്ടി നാലുപുറത്തുനിന്നും സ്വരൂപിച്ചു സ്വദേശത്തേക്കു കൊണ്ടുവരും.
21Lalu katakanlah kepada mereka bahwa Aku, TUHAN Yang Mahatinggi akan mengambil seluruh bangsa-Ku dari negeri-negeri ke mana mereka telah pergi. Mereka akan Kukumpulkan dan Kubawa kembali ke negeri mereka sendiri.
22ഞാന്‍ അവരെ ദേശത്തു, യിസ്രായേല്‍ പര്‍വ്വതങ്ങളില്‍ തന്നേ, ഏകജാതിയാക്കും; ഒരേ രാജാവു അവര്‍ക്കെല്ലാവര്‍ക്കും രാജാവായിരിക്കും; അവര്‍ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരികയുമില്ല.
22Mereka akan Kujadikan satu bangsa di tanah itu, di pegunungan Israel. Mereka akan diperintah oleh satu raja, dan tidak akan lagi terpecah menjadi dua bangsa atau kerajaan.
23അവര്‍ ഇനി വിഗ്രഹങ്ങളാലും മ്ളേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നേ മലിനമാക്കുകയില്ല; അവര്‍ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാന്‍ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.
23Mereka tidak akan menajiskan diri lagi dengan berbuat dosa dan menyembah berhala-berhala yang menjijikkan. Aku akan membebaskan mereka dari semua penyelewengan yang membuat mereka mengkhianati Aku. Aku akan menyucikan mereka; mereka akan menjadi umat-Ku, dan Aku Allah mereka.
24എന്റെ ദാസനായ ദാവീദ് അവര്‍ക്കും രാജാവായിരിക്കും; അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഇടയന്‍ ഉണ്ടാകും; അവര്‍ എന്റെ വിധികളില്‍ നടന്നു എന്റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.
24Mereka akan dipersatukan di bawah seorang raja seperti raja Daud yang akan memerintah untuk selama-lamanya. Dengan setia mereka akan mentaati hukum-hukum-Ku. Dan untuk selama-lamanya mereka serta keturunan mereka akan mendiami tanah itu, tanah yang Kuberikan kepada Yakub dan didiami oleh nenek moyang mereka.
25എന്റെ ദാസനായ യാക്കോബിന്നു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതും ആയ ദേശത്തു അവര്‍ പാര്‍ക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവര്‍ക്കും പ്രഭുവായിരിക്കും.
25(37:24)
26ഞാന്‍ അവരോടു ഒരു സമാധാനനിയമം ചെയ്യും; അതു അവര്‍ക്കും ഒരു ശാശ്വതനിയമമായിരിക്കും; ഞാന്‍ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവില്‍ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.
26Aku akan membuat suatu perjanjian dengan mereka yang menjamin keamanan mereka sampai kekal. Aku akan memberkati dan menambah jumlah mereka. Di tanah mereka akan Kubangun Rumah-Ku yang tetap di sana untuk selama-lamanya.
27എന്റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാന്‍ അവര്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.
27Aku akan tinggal bersama mereka, Aku akan menjadi Allah mereka dan mereka umat-Ku.
28എന്റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികള്‍ അറിയും.
28Bila Rumah-Ku sudah berada di tengah-tengah mereka untuk selama-lamanya, maka tahulah bangsa-bangsa lain bahwa Aku, TUHAN, telah memilih Israel menjadi umat-Ku sendiri."