1അവന്‍ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കല്‍ മടക്കിക്കൊണ്ടുവന്നപ്പോള്‍ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാന്‍ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.
1Laki-laki itu membawa aku kembali ke pintu masuk Rumah TUHAN. Kulihat air mengalir dari bawah pintu itu ke arah timur, seperti Rumah TUHAN pun menghadap ke timur. Air itu mengalir dari bawah ambang pintu Rumah TUHAN bagian selatan melalui sisi selatan dari mezbah.
2അവന്‍ വടക്കോട്ടുള്ള ഗോപുരത്തില്‍കൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തില്‍കൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാന്‍ കണ്ടു.
2Kemudian laki-laki itu membawa aku keluar lewat gerbang utara dan menuntun aku ke gerbang timur. Sungai kecil itu mengalir dari sisi selatan gerbang itu.
3ആ പുരുഷന്‍ കയ്യില്‍ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില്‍ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.
3Sambil mengukur dengan tongkat pengukurnya, laki-laki itu membawa aku mengikuti arus sungai itu ke timur sejauh 500 meter, lalu menyuruh aku menyeberang. Pada tempat itu airnya hanya setinggi mata kaki.
4അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തില്‍കൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
4Kemudian ia mengukur 500 meter lagi, dan di situ airnya sampai ke lutut. Ia mengukur 500 meter lagi, dan airnya mencapai pinggang.
5അവന്‍ പിന്നെയും ആയിരം മുഴം അളന്നു; അതു എനിക്കു കടപ്പാന്‍ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാന്‍ വഹിയാത്ത ഒരു നദിയായിത്തീര്‍ന്നു.
5Sekali lagi ia mengukur sejauh 500 meter, dan di situ airnya terlalu dalam untuk dilalui dengan berjalan kaki. Jika orang mau menyeberang haruslah ia berenang.
6അവന്‍ എന്നോടുമനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവന്‍ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.
6Lalu kata orang itu kepadaku, "Hai manusia fana, perhatikanlah ini semua baik-baik." Kemudian ia membawa aku kembali menyusuri sungai,
7ഞാന്‍ മടങ്ങിച്ചെന്നപ്പോള്‍ നദീതീരത്തു ഇക്കരെയും അക്കരെയും അനവധി വൃക്ഷം നിലക്കുന്നതു കണ്ടു.
7dan aku melihat bahwa pada kedua tepi sungai itu ada banyak sekali pohon.
8അപ്പോള്‍ അവന്‍ എന്നോടു അരുളിച്ചെയ്തതുഈ വെള്ളം കിഴക്കെ ഗലീലയിലേക്കുു പുറപ്പെട്ടു അരാബയിലേക്കു ഒഴുകി കടലില്‍ വീഴുന്നു; കഴുകിച്ചെന്നു വെള്ളം കടലില്‍ വീണിട്ടു അതിലെ വെള്ളം പത്ഥ്യമായ്തീരും.
8Ia berkata kepadaku, "Sungai ini mengalir ke timur melalui negeri ini dan melalui Lembah Sungai Yordan menuju ke Laut Mati. Jika airnya sampai ke dalam Laut Mati, maka air laut yang asin itu digantinya dengan air tawar.
9എന്നാല്‍ ഈ നദി ചെന്നുചേരുന്നെടത്തൊക്കെയും ചലിക്കുന്ന സകലപ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ടു ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നു ചേരുന്നേടത്തൊക്കെയും അതു പത്ഥ്യമായ്തീര്‍ന്നിട്ടു സകലവും ജീവിക്കും.
9Ke mana pun sungai ini mengalir, di situ pula akan terdapat segala macam ikan dan binatang lain. Air Laut Mati akan dibuatnya menjadi tawar, dan ke mana pun air itu mengalir, di situ akan ada kehidupan.
10അതിന്റെ കരയില്‍ ഏന്‍ -ഗതി മുതല്‍ ഏന്‍ -എഗ്ളയീംവരെ മീന്‍ പിടിക്കാര്‍ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധജാതിയായി അസംഖ്യമായിരിക്കും.
10Dari sumber-sumber air di En-Gedi sampai ke sumber-sumber air di En-Eglaim, bagian-bagian tepinya akan ramai dengan para nelayan yang menjemur jala mereka di situ. Segala macam ikan akan ada di dalam air itu, seperti yang ada dalam Laut Tengah.
11എന്നാല്‍ അതിന്റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പത്ഥ്യമായ്‍വരാതെ ഉപ്പുപടനെക്കായി വിട്ടേക്കും.
11Tetapi air di rawa-rawa dan paya-paya di sepanjang pantai itu tidak akan menjadi tawar, melainkan tetap merupakan sumber garam.
12നദീതീരത്തു ഇക്കരെയും അക്കരെയും തിന്മാന്‍ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെപോകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തില്‍നിന്നു ഒഴുകിവരുന്നതുകൊണ്ടു അവ മാസംതോറും പുതിയ ഫലം കായക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സക്കും ഉതകും.
12Di sepanjang kedua tepi sungai itu tumbuh segala macam pohon buah-buahan. Daun pohon itu tidak pernah layu, dan buah-buahnya tidak pernah habis. Pohon-pohon itu akan menghasilkan buah-buahan yang baru setiap bulan, sebab air yang mengairinya mengalir dari Rumah TUHAN. Buah-buahnya menjadi makanan dan daun-daunnya berguna untuk obat."
13യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിര്‍വിവരംയോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.
13TUHAN Yang Mahatinggi berkata, "Inilah batas-batas tanah yang akan dibagi-bagikan kepada keduabelas suku Israel. Suku Yusuf menerima dua bagian.
14നിങ്ങളുടെ പിതാക്കന്മാര്‍ക്കും നലകുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങള്‍ക്കു എല്ലാവര്‍ക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങള്‍ക്കു അവകാശമായി വരും.
14Aku telah bersumpah bahwa tanah itu akan Kuberikan kepada nenek moyangmu. Sebab itu, ambillah tanah itu dan bagilah dengan adil di antara kamu.
15ദേശത്തിന്റെ അതിര്‍ ഇങ്ങനെ ആയിരിക്കേണംവടക്കുഭാഗത്തു മഹാസമുദ്രംമുതല്‍ ഹെത്ളോന്‍ വഴിയായി
15Perbatasan di sebelah utara dimulai dari Laut Tengah menuju ke timur sampai ke kota Hetlon, ke arah Hamat, terus ke kota Zedad,
16സെദാദ്വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും
16ke Berota dan Sibraim (kota-kota itu terletak di antara kota Damsyik dan kota Hamat), kemudian ke kota Hazar-Enan, di perbatasan kota Hauran.
17ഇങ്ങനെ അതിര്‍ സമുദ്രംമുതല്‍ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസര്‍-ഏനാന്‍ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
17Jadi, perbatasan sebelah utara dimulai dari Laut Tengah sampai ke timur, ke kota Hazar-Enan; maka daerah Damsyik dan Hamat ada di sebelah utara perbatasan itu.
18കിഴക്കു ഭാഗമോ ഹൌറാന്‍ , ദമ്മേശെക്, ഗിലെയാദ് എന്നിവേക്കും യിസ്രായേല്‍ദേശത്തിന്നും ഇടയില്‍ യോര്‍ദ്ദാന്‍ ആയിരിക്കേണം; വടക്കെ അതിര്‍ മുതല്‍ കിഴക്കെ കടല്‍വരെ നിങ്ങള്‍ അളക്കേണം; അതു കിഴക്കെഭാഗം.
18Perbatasan di sebelah timur menuju ke selatan, dari suatu tempat antara daerah Damsyik dan daerah Hauran. Jadi Sungai Yordan merupakan batas antara tanah Israel di sebelah barat dan Gilead di sebelah timur, sampai ke Tamar di pantai Laut Mati.
19തെക്കുഭാഗമോ തെക്കോട്ടു താമാര്‍മുതല്‍ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീം തോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
19Perbatasan di sebelah selatan menuju ke barat daya, dari Tamar ke mata air Kades-Meriba, lalu ke barat laut sepanjang perbatasan Mesir sampai ke Laut Tengah.
20പടിഞ്ഞാറുഭാഗമോതെക്കെ അതിര്‍മുതല്‍ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.
20Perbatasan di sebelah barat dibentuk oleh Laut Tengah, lalu menuju ke utara ke sebuah tempat di sebelah barat jalan masuk ke Hamat.
21ഇങ്ങനെ നിങ്ങള്‍ ഈ ദേശത്തെ യിസ്രായേല്‍ഗോത്രങ്ങള്‍ക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.
21Bagilah tanah itu di antara kamu, menurut suku-suku Israel;
22നിങ്ങള്‍ അതിനെ നിങ്ങള്‍ക്കും നിങ്ങളുടെ ഇടയില്‍ വന്നു പാര്‍ക്കുംന്നവരായി നിങ്ങളുടെ ഇടയില്‍ മക്കളെ ജനിപ്പിക്കുന്ന പരദേശികള്‍ക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവര്‍ നിങ്ങള്‍ക്കു യിസ്രായേല്‍മക്കളുടെ ഇടയില്‍ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവര്‍ക്കും യിസ്രായേല്‍ഗോത്രങ്ങളുടെ ഇടയില്‍ അവകാശം ലഭിക്കേണം.
22dan tanah itu adalah milikmu untuk selama-lamanya. Orang-orang asing yang menetap di tengah-tengahmu, dan mempunyai anak-anak yang lahir di situ, harus juga mendapat bagian dari tanah itu. Mereka harus dianggap sebagai warga penuh dari bangsa Israel, dan mereka harus turut diundi untuk mendapat tanah pada waktu diadakan pembagian tanah di antara suku-suku Israel.
23പരദേശി വന്നു പാര്‍ക്കുംന്ന ഗോത്രത്തില്‍ തന്നേ നിങ്ങള്‍ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
23Setiap penduduk asing harus diberi tanah bersama suku Israel di mana ia tinggal. Aku, TUHAN Yang Mahatinggi telah berbicara."