Malayalam

Indonesian

Genesis

11

1ഭൂമിയില്‍ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
1Semula, bangsa-bangsa di seluruh dunia hanya mempunyai satu bahasa dan mereka memakai kata-kata yang sama.
2എന്നാല്‍ അവര്‍ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാര്‍ദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു.
2Ketika mereka mengembara ke sebelah timur, sampailah mereka di sebuah dataran di Babilonia, lalu menetap di sana.
3അവര്‍ തമ്മില്‍വരുവിന്‍ , നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു.
3Mereka berkata seorang kepada yang lain, "Ayo kita membuat batu bata dan membakarnya sampai keras." Demikianlah mereka mempunyai batu bata untuk batu rumah dan ter untuk bahan perekatnya.
4വരുവിന്‍ , നാം ഭൂതലത്തില്‍ ഒക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവര്‍ പറഞ്ഞു.
4Kata mereka, "Mari kita mendirikan kota dengan sebuah menara yang puncaknya sampai ke langit, supaya kita termasyhur dan tidak tercerai berai di seluruh bumi."
5മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു.
5Maka turunlah TUHAN untuk melihat kota dan menara yang didirikan oleh manusia.
6അപ്പോള്‍ യഹോവഇതാ, ജനം ഒന്നു അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്നു; ഇതും അവര്‍ ചെയ്തു തുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്കും അസാദ്ധ്യമാകയില്ല.
6Lalu Ia berkata, "Mereka ini satu bangsa dengan satu bahasa, dan ini baru permulaan dari rencana-rencana mereka. Tak lama lagi mereka akan sanggup melakukan apa saja yang mereka kehendaki.
7വരുവിന്‍ ; നാം ഇറങ്ങിച്ചെന്നു, അവര്‍ തമ്മില്‍ ഭാഷതിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു.
7Sebaiknya Kita turun dan mengacaukan bahasa mereka supaya mereka tidak mengerti lagi satu sama lain."
8അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
8Demikianlah TUHAN menceraiberaikan mereka ke seluruh bumi. Lalu berhentilah mereka mendirikan kota itu.
9സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു.
9Sebab itu kota itu diberi nama Babel, karena di situ TUHAN mengacaukan bahasa semua bangsa, dan dari situ mereka diceraiberaikan oleh TUHAN ke seluruh bumi.
10ശേമിന്റെ വംശപാരമ്പര്യമാവിതുശേമിന്നു നൂറു വയസ്സായപ്പോള്‍ അവന്‍ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്‍പ്പക്ഷാദിനെ ജനിപ്പിച്ചു.
10Inilah keturunan Sem. Dua tahun sesudah banjir besar, ketika Sem berumur 100 tahun, ia mendapat seorang anak laki-laki yang bernama Arpakhsad.
11അര്‍പ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
11Setelah itu ia masih hidup 500 tahun lagi, dan mendapat anak-anak lain.
12അര്‍പ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ ശാലഹിനെ ജനിപ്പിച്ചു.
12Pada waktu Arpakhsad berumur 35 tahun, ia mendapat anak laki-laki, namanya Selah.
13ശാലഹിനെ ജനിപ്പിച്ചശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
13Setelah itu Arpakhsad masih hidup 403 tahun lagi, dan mendapat anak-anak lain.
14ശാലഹിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍ ഏബെരിനെ ജനിപ്പിച്ചു.
14Pada waktu Selah berumur 30 tahun, ia mendapat anak laki-laki, namanya Eber.
15ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
15Setelah itu Selah masih hidup 403 tahun lagi, dan mendapat anak-anak lain.
16ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോള്‍ അവന്‍ പേലെഗിനെ ജനിപ്പിച്ചു.
16Pada waktu Eber berumur 34 tahun, ia mendapat anak laki-laki, namanya Peleg.
17പേലെഗിനെ ജനിപ്പിച്ചശേഷം ഏബെര്‍ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
17Setelah itu Eber masih hidup 430 tahun lagi, dan mendapat anak-anak lain.
18പേലെഗിന്നു മുപ്പതു വയ്സായപ്പോള്‍ അവന്‍ രെയൂവിനെ ജനിപ്പിച്ചു.
18Pada waktu Peleg berumur 30 tahun, ia mendapat anak laki-laki, namanya Rehu.
19രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
19Setelah itu Peleg masih hidup 209 tahun lagi, dan mendapat anak-anak lain.
20രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ശെരൂഗിനെ ജനിപ്പിച്ചു.
20Pada waktu Rehu berumur 32 tahun, ia mendapat anak laki-laki, namanya Serug.
21ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
21Setelah itu Rehu masih hidup 207 tahun lagi dan mendapat anak-anak lain.
22ശെരൂഗിന്നു മുപ്പതു വയസ്സായപ്പോള്‍ അവന്‍ നാഹോരിനെ ജനിപ്പിച്ചു.
22Pada waktu Serug berumur 30 tahun, ia mendapat anak laki-laki, namanya Nahor.
23നാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
23Setelah itu Serug masih hidup 200 tahun lagi, dan mendapat anak-anak lain.
24നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന്‍ തേരഹിനെ ജനിപ്പിച്ചു.
24Pada waktu Nahor berumur 29 tahun, ia mendapat anak laki-laki, namanya Terah.
25തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
25Setelah itu Nahor masih hidup 119 tahun lagi, dan mendapat anak-anak lain.
26തേരഹിന്നു എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു.
26Setelah Terah berumur 70 tahun, ia mendapat tiga anak laki-laki, yaitu Abram, Nahor dan Haran.
27തേരഹിന്റെ വംശപാരമ്പര്യമാവിതുതേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു.
27Inilah keturunan Terah: Terah ayah Abram, Nahor dan Haran. Haran mempunyai anak laki-laki, namanya Lot.
28എന്നാല്‍ ഹാരാന്‍ തന്റെ ജന്മദേശത്തുവെച്ചു, കല്‍ദയരുടെ ഒരു പട്ടണമായ ഊരില്‍വെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി.
28Haran meninggal di kampung halamannya, yaitu Ur di Babilonia, pada waktu ayahnya masih hidup.
29അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യെക്കു സാറായി എന്നും നാഹോരിന്റെ ഭാര്യെക്കു മില്‍ക്കാ എന്നും പേര്‍. ഇവള്‍ മില്‍ക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകള്‍ തന്നെ.
29Abram kawin dengan Sarai, dan Nahor kawin dengan Milka anak perempuan Haran. Haran masih mempunyai anak laki-laki lain namanya Yiska.
30സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല.
30Adapun Sarai mandul.
31തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍ വരെ വന്നു അവിടെ പാര്‍ത്തു.
31Terah meninggalkan kota Ur di Babilonia bersama-sama dengan Abram anaknya, Lot cucunya, dan Sarai menantunya, yaitu istri Abram. Dia bermaksud hendak pergi ke negeri Kanaan. Tetapi setibanya di Haran, mereka menetap di sana.
32തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനില്‍വെച്ചു മരിച്ചു.
32Dan di tempat itu pula Terah meninggal pada usia 205 tahun.