Malayalam

Indonesian

Genesis

19

1ആ രണ്ടുദൂതന്മാര്‍ വൈകുന്നേരത്തു സൊദോമില്‍ എത്തി; ലോത്ത് സൊദോംപട്ടണ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു
1Sesudah bertamu pada Abraham, kedua malaikat itu pergi ke Sodom dan tiba di sana pada waktu malam. Lot sedang duduk di pintu gerbang kota, dan setelah melihat mereka, ia bangkit untuk menyambut mereka. Lalu sujudlah ia di hadapan mereka,
2യജമാനന്മാരേ, അടിയന്റെ വീട്ടില്‍ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍ ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നുഅല്ല, ഞങ്ങള്‍ വീഥിയില്‍ തന്നേ രാപാര്‍ക്കും എന്നു അവര്‍ പറഞ്ഞു.
2dan berkata, "Tuan-tuan, silakan singgah di rumah saya. Tuan-tuan dapat membasuh kaki dan bermalam di rumah saya. Besok kalau mau, Tuan-tuan dapat bangun pagi-pagi dan meneruskan perjalanan." Tetapi mereka menjawab, "Terima kasih, biar kami bermalam di sini saja, di lapangan kota."
3അവന്‍ അവരെ ഏറ്റവും നിര്‍ബന്ധിച്ചു; അപ്പോള്‍ അവര്‍ അവന്റെ അടുക്കല്‍ തിരിഞ്ഞു അവന്റെ വീട്ടില്‍ ചെന്നു; അവന്‍ അവര്‍ക്കും വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു.
3Lot memohon dengan sangat, dan akhirnya mereka masuk bersama dia ke dalam rumahnya. Lot menyediakan hidangan lezat dan memanggang roti secukupnya, lalu makanlah mereka.
4അവര്‍ ഉറങ്ങുവാന്‍ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാര്‍ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു.
4Tetapi sebelum tamu-tamu itu pergi tidur, orang-orang Sodom mengepung rumah itu. Semua orang laki-laki di kota itu, baik yang tua maupun yang muda, ada di situ.
5അവര്‍ ലോത്തിനെ വിളിച്ചുഈരാത്രി നിന്റെ അടുക്കല്‍ വന്ന പുരുഷന്മാര്‍ എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.
5Mereka berseru kepada Lot, dan bertanya, "Di mana orang-orang yang datang bermalam di rumahmu? Serahkan mereka, supaya kami dapat bercampur dengan mereka!"
6ലോത്ത് വാതില്‍ക്കല്‍ അവരുടെ അടുക്കല്‍ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു
6Lot keluar dari rumahnya, dan sesudah menutup pintu,
7സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.
7ia berkata kepada orang-orang Sodom itu, "Saudara-saudara, saya minta dengan sangat, janganlah melakukan hal yang sejahat itu!
8പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ടു; അവരെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍ ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര്‍ എന്റെ വീട്ടിന്റെ നിഴലില്‍ വന്നതു എന്നു പറഞ്ഞു.
8Coba dengar, saya punya dua anak perawan. Biar saya serahkan mereka kepada kalian dan kalian boleh melakukan apa saja dengan mereka. Tetapi jangan apa-apakan tamu-tamu saya ini; sebab saya wajib melindungi mereka."
9മാറിനില്‍ക്ക എന്നു അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുംന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില്‍ പൊളിപ്പാന്‍ അടുത്തു.
9Tetapi kata orang-orang Sodom itu kepada Lot, "Pergi! Engkau orang asing mau mengatur kami? Ayo, pergi! Kalau tidak, engkau akan kami hajar lebih berat daripada kedua orang itu." Lalu mereka mendorong Lot dan menyerbu hendak mendobrak pintu.
10അപ്പോള്‍ ആ പുരുാഷന്മാര്‍ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കല്‍ അകത്തു കയറ്റി വാതില്‍അടെച്ചു,
10Tetapi kedua tamu itu mengulurkan tangan mereka dan menarik Lot masuk ke dalam rumah, lalu menutup pintu.
11വാതില്‍ക്കല്‍ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്കും അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവര്‍ വാതില്‍ തപ്പി നടന്നു വിഷമിച്ചു.
11Mereka membutakan semua orang yang ada di luar rumah itu, sehingga orang-orang itu tidak dapat menemukan pintu itu lagi.
12ആ പുരുഷന്മാര്‍ ലോത്തിനോടുഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തില്‍ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെള്‍ക;
12Kedua tamu itu berkata kepada Lot, "Jika engkau mempunyai anak laki-laki, anak perempuan, menantu atau sanak saudara lainnya yang tinggal di dalam kota ini, bawalah mereka keluar dari sini,
13ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീര്‍ന്നിരിക്കകൊണ്ടു ഞങ്ങള്‍ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാന്‍ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
13sebab kota ini akan kami musnahkan. TUHAN telah mendengar tuduhan-tuduhan berat terhadap penduduk di sini, dan kami telah diutusnya untuk menumpas kota Sodom."
14അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചുനിങ്ങള്‍ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍ ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാല്‍ അവന്‍ കളി പറയുന്നു എന്നു അവന്റെ മരുമക്കള്‍ക്കു തോന്നി.
14Lalu pergilah Lot menemui dua orang tunangan kedua anaknya, dan berkata, "Cepatlah keluar dari tempat ini, sebab TUHAN akan memusnahkannya." Tetapi mereka mengira Lot bergurau saja.
15ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തിഈ പട്ടണത്തിന്റെ അകൃത്യത്തില്‍ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കള്‍ക എന്നു പറഞ്ഞു.
15Pada waktu subuh, kedua malaikat itu mendesak Lot supaya lekas berangkat. "Cepatlah," kata mereka. "Pergilah dengan istrimu dan kedua anak gadismu dari sini, supaya kalian jangan mati apabila kota ini dimusnahkan."
16അവന്‍ താമസിച്ചപ്പോള്‍, യഹോവ അവനോടു കരുണ ചെയ്കയാല്‍, ആ പുരുഷന്മാര്‍ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈകൂ പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയിആക്കി.
16Lot bimbang. Tetapi TUHAN merasa kasihan kepadanya; karena itu kedua tamunya menuntun Lot dan istrinya serta kedua anaknya ke luar kota.
17അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവന്‍ ജീവരക്ഷെക്കായി ഔടിപ്പോകപുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നില്‍ക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്കു ഔടിപ്പോക എന്നുപറഞ്ഞു.
17Sesudah itu seorang dari malaikat itu berkata, "Larilah, selamatkan nyawamu! Jangan menoleh ke belakang dan jangan berhenti di lembah. Larilah ke pegunungan, supaya kalian jangan mati!"
18ലോത്ത് അവരോടു പറഞ്ഞതുഅങ്ങനെയല്ല കര്‍ത്താവേ;
18Tetapi Lot menjawab, "Aduh, Tuan jangan suruh kami lari ke pegunungan.
19നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാന്‍ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പര്‍വ്വതത്തില്‍ ഔടി എത്തുവാന്‍ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും.
19Memang, Tuan telah sangat menolong saya dan menyelamatkan nyawa saya. Tetapi pegunungan itu begitu jauh; jangan-jangan saya tersusul bencana itu lalu mati sebelum sampai di sana.
20ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഔടാം; അതു ചെറിയതുമാകുന്നു; ഞാന്‍ അവിടേക്കു ഔടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാല്‍ എനിക്കു ജീവരക്ഷ ഉണ്ടാകും.
20Lihat, di depan itu ada kota kecil yang tidak begitu jauh. Izinkan saya lari ke sana supaya selamat."
21അവന്‍ അവനോടുഇക്കാര്യത്തിലും ഞാന്‍ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാന്‍ മറിച്ചുകളകയില്ല.
21Malaikat itu menjawab, "Baiklah, kota kecil itu tak akan kutumpas.
22ബദ്ധപ്പെട്ടു അവിടേക്കു ഔടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്നു പറഞ്ഞു. അതു കൊണ്ടു ആ പട്ടണത്തിന്നു സോവര്‍ എന്നു പേരായി.
22Cepat, larilah! Sebab aku tidak bisa berbuat apa-apa sebelum engkau sampai di sana." Karena Lot menyebut kota itu kecil, maka kota itu dinamakan Zoar.
23ലോത്ത് സോവരില്‍ കടന്നപ്പോള്‍ സൂര്യന്‍ ഉദിച്ചിരുന്നു.
23Matahari sedang terbit ketika Lot sampai di Zoar.
24യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.
24Tiba-tiba TUHAN menurunkan hujan belerang yang berapi atas Sodom dan Gomora.
25ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി.
25Kedua kota itu dihancurkan, juga seluruh lembah dan semua tumbuh-tumbuhan serta semua penduduk di situ.
26ലോത്തിന്റെ ഭാര്യ അവന്റെ പിന്നില്‍നിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.
26Tetapi istri Lot menoleh ke belakang, lalu dia berubah menjadi tiang garam.
27അബ്രാഹാം രാവിലെ എഴുന്നേറ്റു താന്‍ യഹോവയുടെ സന്നിധിയില്‍ നിന്നിരുന്ന സ്ഥലത്തു ചെന്നു,
27Keesokan harinya, pagi-pagi, Abraham cepat-cepat pergi ke tempat ia berdiri di hadapan TUHAN sehari sebelumnya.
28സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.
28Ia memandang ke arah Sodom dan Gomora dan ke seluruh lembah, dan melihat asap mengepul dari tanah itu, seperti asap dari tungku raksasa.
29എന്നാല്‍ ആ പ്രദേശത്തിലെപട്ടണങ്ങളെ നശിപ്പിക്കുമ്പോള്‍ ദൈവം അബ്രാഹാമിനെ ഔര്‍ത്തു ലോത്ത് പാര്‍ത്ത പട്ടണങ്ങള്‍ക്കു ഉന്മൂലനാശം വരുത്തുകയില്‍ ലോത്തിനെ ആ ഉന്മൂലനാശത്തില്‍നിന്നു വിടുവിച്ചു.
29Demikianlah, ketika Allah membinasakan kota-kota itu di lembah di mana Lot tinggal, Allah ingat kepada Abraham dan menolong Lot melarikan diri.
30അനന്തരം ലോത്ത് സോവര്‍ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പര്‍വ്വതത്തില്‍ ചെന്നു പാര്‍ത്തു; സോവരില്‍ പാര്‍പ്പാന്‍ അവന്‍ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയില്‍ പാര്‍ത്തു.
30Karena Lot takut menetap di Zoar, maka pergilah ia ke pegunungan bersama-sama dengan kedua anaknya perempuan, lalu tinggal di dalam sebuah gua.
31അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോടുനമ്മുടെ അപ്പന്‍ വൃദ്ധനായിരിക്കുന്നു; ഭൂമിയില്‍ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കല്‍ വരുവാന്‍ ഭൂമിയില്‍ ഒരു പുരുഷനും ഇല്ല.
31Anak perempuan yang sulung berkata kepada adiknya, "Ayah sudah tua, dan di seluruh negeri ini tak ada orang laki-laki yang dapat mengawini kita supaya kita mendapat anak.
32വരിക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
32Mari, kita buat ayah mabuk, lalu kita tidur dengan dia supaya kita mendapat anak."
33അങ്ങനെ അന്നു രാത്രി അവര്‍ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവള്‍ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.
33Pada malam itu mereka memberi ayah mereka minum anggur, lalu anak yang sulung tidur dengan ayahnya; tetapi ayahnya begitu mabuk sehingga tidak tahu apa yang terjadi.
34പിറ്റെന്നാള്‍ മൂത്തവള്‍ ഇളയവളോടുഇന്നലെ രാത്രി ഞാന്‍ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാല്‍ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു.
34Keesokan harinya, anak yang sulung berkata kepada adiknya, "Tadi malam saya sudah tidur dengan ayah! Nanti malam kita buat dia mabuk lagi. Lalu tidurlah kau dengan dia. Nanti kita masing-masing mendapat anak."
35അങ്ങനെ അന്നു രാത്രിയും അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ ചെന്നു അവനോടു കൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.
35Demikianlah pada malam itu mereka membuat Lot mabuk, dan anaknya yang kedua tidur dengan dia. Dan Lot terlalu mabuk lagi sehingga tidak tahu apa yang terjadi.
36ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാല്‍ ഗര്‍ഭം ധരിച്ചു.
36Lalu mengandunglah kedua anak Lot itu karena ayah mereka sendiri.
37മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവന്‍ ഇന്നുള്ള മോവാബ്യര്‍ക്കും പിതാവു.
37Anak yang sulung melahirkan anak laki-laki yang dinamakannya Moab. Dia menjadi leluhur orang Moab yang sekarang.
38ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെന്‍ -അമ്മീ എന്നു പേരിട്ടു; അവന്‍ ഇന്നുള്ള അമ്മോന്യര്‍ക്കും പിതാവു.
38Anak yang kedua melahirkan anak laki-laki juga yang dinamakannya Ben-Ami. Dia menjadi leluhur bangsa Amon yang sekarang.