1സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നുഇതു സാറയുടെ ആയുഷ്കാലം.
1Sesudah Sara mencapai usia 127 tahun,
2സാറാ കനാന്‍ ദേശത്തു ഹെബ്രോന്‍ എന്ന കിര്‍യ്യത്തര്‍ബ്ബയില്‍വെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാന്‍ വന്നു.
2ia meninggal di Hebron di tanah Kanaan. Abraham sedih dan meratapi kematian istrinya itu.
3പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കല്‍ നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു
3Setelah itu Abraham meninggalkan jenazah istrinya dan pergi kepada orang-orang Het, yang mendiami negeri itu. Ia berkata,
4ഞാന്‍ നിങ്ങളുടെ ഇടയില്‍ പരദേശിയും വന്നു പാര്‍ക്കുംന്നവനും ആകുന്നു; ഞാന്‍ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയില്‍ ഒരു ശ്മശാനഭൂമി അവകാശമായി തരുവിന്‍ എന്നു പറഞ്ഞു.
4"Saya ini orang asing yang tinggal di tengah-tengah Saudara-saudara; izinkanlah saya membeli sebidang tanah supaya saya dapat menguburkan istri saya."
5ഹിത്യര്‍ അബ്രാഹാമിനോടുയജമാനനേ, കേട്ടാലും
5Mereka menjawab,
6നീ ഞങ്ങളുടെ ഇടയില്‍ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളില്‍വെച്ചു വിശേഷമായതില്‍ മരിച്ചവളെ അടക്കിക്കൊള്‍ക; മരിച്ചവളെ അടക്കുവാന്‍ ഞങ്ങളില്‍ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു.
6"Kami menghormati Tuan sebagai pemimpin yang kuat di antara kami, jadi kuburkanlah istri Tuan dalam kuburan yang paling baik yang kami miliki. Kami semua merasa senang menyediakan kuburan untuk istri Tuan."
7അപ്പോള്‍ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു
7Kemudian sujudlah Abraham di hadapan mereka,
8എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാന്‍ സമ്മതമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോടു,
8dan berkata, "Jika Saudara-saudara rela saya menguburkan istri saya di sini, tolonglah mintakan kepada Efron, anak laki-laki Zohar,
9അവന്‍ തന്റെ നിലത്തിന്റെ അറുതിയില്‍ തനിക്കുള്ള മക്‍പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിന്‍ ; നിങ്ങളുടെ ഇടയില്‍ ശ്മശാനാവകാശമായിട്ടു അവന്‍ അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു.
9supaya ia menjual kepadaku Gua Makhpela yang terletak di pinggir ladangnya. Baiklah ia menjual tanah itu di sini, dengan disaksikan Saudara-saudara. Harganya akan kubayar penuh, supaya tanah itu jadi milik saya."
10എന്നാല്‍ എഫ്രോന്‍ ഹിത്യരുടെ നടുവില്‍ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോന്‍ തന്റെ നഗരവാസികളായ ഹിത്യര്‍ എല്ലാവരും കേള്‍ക്കെ അബ്രാഹാമിനോടു
10Pada waktu itu Efron sendiri sedang duduk dengan orang-orang Het itu pada tempat pertemuan di pintu gerbang kota. Lalu dengan disaksikan oleh semua orang yang ada di situ, ia menjawab,
11അങ്ങനെയല്ല, യജമാനനേ, കേള്‍ക്കേണമേ; നിലം ഞാന്‍ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാണ്‍കെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു.
11"Bangsa saya sendiri menjadi saksi bahwa ladang itu beserta guanya saya berikan supaya Tuan dapat menguburkan istri Tuan."
12അപ്പോള്‍ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു.
12Maka Abraham sujud di hadapan orang-orang Het itu,
13ദേശത്തിലെ ജനം കേള്‍ക്കെ അവന്‍ എഫ്രോനോടുദയ ചെയ്തു കേള്‍ക്കേണം; നിലത്തിന്റെ വില ഞാന്‍ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാല്‍ ഞാന്‍ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു.
13dan dengan didengar oleh semua orang, ia berkata kepada Efron, "Mohon dengarkan saya. Saya ingin membeli seluruh ladang itu. Terimalah uangnya, supaya saya menguburkan istri saya di situ."
14എഫ്രോന്‍ അബ്രാഹാമിനോടുയജമാനനേ, കേട്ടാലും
14Efron menjawab,
15നാനൂറു ശേക്കെല്‍ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊള്‍ക എന്നു ഉത്തരം പറഞ്ഞു.
15"Sebidang tanah yang hanya berharga empat ratus uang perak--apa artinya itu bagi kita berdua? Kuburkanlah istri Tuan di situ."
16അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യര്‍ കേള്‍ക്കെ എഫ്രോന്‍ പറഞ്ഞതുപോലെ കച്ചവടക്കാര്‍ക്കും നടപ്പുള്ള വെള്ളിശേക്കെല്‍ നാനൂറു അവന്നു തൂക്കിക്കൊടുത്തു.
16Abraham setuju dengan harga itu. Ia menghitung uang perak sejumlah yang disebut oleh Efron, yaitu empat ratus uang perak, menurut timbangan yang dipakai oleh para saudagar. Lalu ia membayarnya kepada Efron, dengan disaksikan oleh semua orang Het itu.
17ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്‍പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിര്‍ക്കകത്തുള്ള സകലവൃക്ഷങ്ങളും
17Demikianlah ladang Efron yang letaknya di Makhpela di sebelah timur Mamre, menjadi milik Abraham. Tanah itu terdiri dari ladang dan guanya serta semua pohon-pohonnya termasuk pohon-pohon yang ada di batas-batasnya.
18അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി.
18Tanah itu diakui sebagai milik Abraham oleh semua orang Het yang hadir dalam pertemuan di pintu gerbang kota.
19അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്‍പേലാനിലത്തിലെ ഗുഹയില്‍ അടക്കം ചെയ്തു.
19Sesudah itu Abraham menguburkan Sara istrinya di dalam gua Makhpela di tanah Kanaan.
20ഇങ്ങനെ ഹിത്യര്‍ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.
20Demikianlah ladang beserta guanya yang tadinya milik orang Het, menjadi milik Abraham untuk tanah pekuburan.