Malayalam

Indonesian

Hosea

10

1യിസ്രായേല്‍ പടര്‍ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന്‍ ഫലം കായിക്കുന്നു; തന്റെ ഫലത്തിന്റെ ബഹുത്വത്തിന്നു തക്കവണ്ണം അവന്‍ ബലിപീഠങ്ങളെ വര്‍ദ്ധിപ്പിച്ചു; തന്റെ ദേശത്തിന്റെ നന്മെക്കു തക്കവണ്ണം അവന്‍ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.
1Israel seperti pohon anggur yang berbuah lebat. Semakin bertambah kekayaannya, semakin banyak mezbah yang dibuatnya. Semakin makmur, semakin bagus pula dibuatnya tugu-tugu berhala yang disembahnya.
2അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള്‍ അവര്‍ കുറ്റക്കാരായ്തീരും; അവന്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.
2Orang-orang yang hatinya curang itu, sekarang harus menanggung akibat dosanya. Allah akan menghancurkan mezbah mereka, dan meruntuhkan tugu-tugu berhala mereka.
3ഇപ്പോള്‍ അവന്‍ നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവു നമുക്കുവേണ്ടി എന്തു ചെയ്യും? എന്നുപറയും.
3Tidak lama lagi mereka akan berkata, "Kita tidak mempunyai raja sebab kita tidak takut kepada TUHAN. Apa gunanya seorang raja bagi kita?"
4അവര്‍ വ്യര്‍ത്ഥവാക്കുകള്‍ സംസാരിച്ചു ഉടമ്പടി ചെയ്യുന്നതില്‍ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ടു ന്യായവിധി വയലിലെ ഉഴച്ചാലുകളില്‍ നഞ്ചുചെടിപോലെ മുളെച്ചുവരുന്നു.
4Mereka membual dan membuat janji palsu serta mengikat perjanjian yang tidak berguna. Hukum diputarbalikkan sehingga ketidakadilan bertumbuh seperti tanaman beracun di ladang yang telah dicangkuli.
5ശമര്‍യ്യാ നിവാസികള്‍ ബേത്ത്-ആവെനിലെ കാളകൂട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്റെ പൂജാരികള്‍ അതിനെക്കുറിച്ചും അതിന്റെ മഹത്വം അതിനെ വിട്ടുപോയതുകൊണ്ടു അതിനെക്കുറിച്ചും വിറെക്കുന്നു.
5Penduduk kota Samaria akan takut; mereka dan imam-imam yang melayani sapi emas di Betel itu akan sedih dan menangis karena segala kemegahan berhala mereka itu telah lenyap.
6അതിനെയും യുദ്ധതല്പരനായ രാജാവിന്നു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേല്‍ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
6Berhala itu akan diangkut ke Asyur untuk dihadiahkan kepada raja agung. Israel mengikuti rencana yang membuat mereka mendapat malu dan dihina.
7ശമര്‍യ്യയോ, അതിന്റെ രാജാവു വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.
7Samaria akan hancur dan rajanya dibawa pergi seperti sepotong kayu yang dihanyutkan air.
8യിസ്രായേലിന്റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള്‍ നശിച്ചുപോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേല്‍ മുളെക്കും; അവര്‍ മലകളോടുഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും പറയും.
8Kuil-kuil di bukit-bukit di Betel tempat orang Israel menyembah berhala, akan dihancurkan. Duri dan rumput akan tumbuh pada mezbah mereka. Lalu mereka akan berteriak kepada gunung-gunung, "Tutupilah kami!" dan kepada bukit-bukit, "Timpalah kami!"
9യിസ്രായേലേ, ഗിബെയയുടെ കാലംമുതല്‍ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നേ നിലക്കുന്നു; ഗിബെയയില്‍ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;
9TUHAN berkata, "Sejak kejadian di Gibea, orang Israel belum juga berhenti berbuat dosa melawan Aku. Sebab itu di Gibea juga mereka akan ditimpa peperangan.
10ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ടു അകൃത്യംനിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരെ കൂടിവരും.
10Aku akan menyerang orang-orang yang berdosa itu, dan menghukum mereka. Bangsa-bangsa akan bergabung untuk melawan mereka, dan mereka akan dihukum karena dosa mereka yang banyak itu.
11എഫ്രയീം മരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവു ആകുന്നു; ഞാന്‍ അതിന്റെ ഭംഗിയുള്ള കഴുത്തില്‍ നുകം വേക്കും; ഞാന്‍ എഫ്രയീമിനെ നുകത്തില്‍ പിണെക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടെക്കുകയും ചെയ്യേണ്ടിവരും.
11Dahulu Israel seperti sapi muda yang terlatih baik, dan yang suka mengirik gandum. Aku tak perlu memasang gandar pada tengkuknya yang bagus itu. Tetapi sekarang Aku telah memutuskan untuk memaksanya bekerja berat. Yehuda Kusuruh membajak, dan Israel Kusuruh menggaru.
12നീതിയില്‍ വിതെപ്പിന്‍ ; ദയെക്കൊത്തവണ്ണം കൊയ്യുവിന്‍ ; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍ ; യഹോവ വന്നു നിങ്ങളുടെ മേല നീതി വര്‍ഷിപ്പിക്കേണ്ടതിന്നു അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.
12Aku berkata, 'Hai Israel! Bukalah ladang baru untuk dirimu, taburilah benih keadilan, dan tuailah berkat yang dihasilkan oleh kesungguhan cintamu kepada-Ku. Sebab, sudah waktunya engkau mencari Aku, Tuhanmu. Aku akan datang dan menghujani engkau dengan berkat-berkat-Ku.'
13നിങ്ങള്‍ ദുഷ്ടത ഉഴുതു, നീതികേടു കൊയ്തു, ഭോഷ്കിന്റെ ഫലം തിന്നിരിക്കുന്നു; നീ നിന്റെ വഴിയിലും നിന്റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.
13Tapi engkau melakukan yang sebaliknya; engkau mengusahakan kejahatan, dan menuai ketidakadilan. Engkau telah makan buah-buah hasil kebohonganmu." TUHAN berkata lagi, "Hai bangsa Israel, karena kamu mengandalkan kereta-kereta perangmu dan banyaknya prajurit-prajuritmu,
14അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയില്‍ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തില്‍ ശല്‍മാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.
14maka rakyatmu akan ditimpa peperangan, dan semua bentengmu akan dihancurkan. Keadaannya akan seperti pada hari Raja Salman membinasakan kota Bet-Arbel dalam pertempuran, dan menggilas ibu-ibu bersama anak-anaknya.
15അങ്ങനെ തന്നേ അവര്‍ നിങ്ങളുടെ മഹാ ദുഷ്ടതനിമിത്തം ബേഥേലില്‍വെച്ചു നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചെക്കു യിസ്രായേല്‍രാജാവു അശേഷം നശിച്ചുപോകും.
15Itulah yang akan terjadi dengan kamu, hai penduduk Betel, karena kamu telah melakukan kejahatan yang besar. Pada waktu fajar, segera setelah pertempuran mulai, rajamu akan mati."