Malayalam

Indonesian

Isaiah

2

1ആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച വചനം.
1Inilah pesan Allah tentang Yehuda dan Yerusalem yang diterima Yesaya anak Amos:
2അന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.
2Di hari-hari mendatang bukit tempat Rumah TUHAN menjulang tinggi dan berdiri tegak di atas gunung-gunung dan bukit-bukit. Segala bangsa berduyun-duyun ke sana,
3അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കു, യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.
3mereka semua berkata, "Mari kita naik ke Bukit TUHAN, ke rumah Allah Israel. Ia akan mengajarkan kepada kita apa yang harus kita lakukan. Kita akan mengikuti jalan-Nya, sebab ajaran TUHAN datang dari Yerusalem, Ia berbicara dari Sion."
4അവന്‍ ജാതികളുടെ ഇടയില്‍ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധികല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
4Ia akan menghakimi antara bangsa-bangsa, dan memutuskan perkara antara suku-suku bangsa. Pedang akan ditempa menjadi bajak, dan tombak dijadikan pisau pemangkas. Bangsa-bangsa tidak lagi saling menyerang, tidak juga bersiap-siap hendak berperang.
5യാക്കോബ്ഗൃഹമേ, വരുവിന്‍ ; നമുക്കു യഹോവയുടെ വെളിച്ചത്തില്‍ നടക്കാം.
5Hai, keturunan Yakub, mari kita berjalan dalam terang TUHAN!
6എന്നാല്‍ നീ യാക്കോബ്ഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവര്‍ പൂര്‍വ്വദേശക്കാരുടെ മര്യാദകളാല്‍ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു.
6Ya Allah, Engkau telah meninggalkan umat-Mu, keturunan Yakub! Sebab di mana-mana di negeri ini orang memakai ilmu gaib yang berasal dari timur dan dari Filistin. Orang-orang meniru adat istiadat asing.
7അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങള്‍ക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകള്‍ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങള്‍ക്കും എണ്ണമില്ല.
7Negerinya penuh perak dan emas, dan harta bendanya tidak terhingga. Kudanya amat banyak, dan keretanya tidak terhitung jumlahnya.
8അവരുടെ ദേശത്തു വിഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നു; സ്വവിരല്‍കൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവര്‍ നമസ്കരിക്കുന്നു.
8Di mana-mana ada berhala, dan mereka menyembah patung-patung buatan mereka sendiri.
9മനുഷ്യന്‍ വണങ്ങുന്നു, പുരുഷന്‍ കുനിയുന്നു; ആകയാല്‍ നീ അവരോടു ക്ഷമിക്കരുതേ.
9Setiap orang akan dihina dan direndahkan. Jangan mengampuni mereka ya TUHAN!
10യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയില്‍ കടന്നു മണ്ണില്‍ ഒളിച്ചുകൊള്‍ക.
10Mereka akan masuk ke dalam gua-gua di bukit-bukit karang, atau menggali lubang di dalam tanah supaya luput dari kemarahan TUHAN dan dari kuasa-Nya yang mulia.
11മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും.
11Orang sombong akan direndahkan dan orang angkuh ditundukkan. Hanya TUHAN sendiri yang diagungkan.
12സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും;
12Pada hari itu TUHAN Yang Mahakuasa akan merendahkan semua yang meninggikan diri dan menghukum semua yang sombong dan yang angkuh.
13അവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാര്‍ശാനിലെ എല്ലാകരുവേലകങ്ങളിന്മേലും ഉയര്‍ന്നിരിക്കുന്ന
13Pohon-pohon cemara yang tinggi di Libanon dan semua pohon besar di Basan akan dibinasakan.
14സകലപര്‍വ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകന്നുകളിന്മേലും
14Gunung-gunung dan bukit-bukit yang megah akan diratakan.
15ഉന്നതമായ സകലഗോപുരത്തിന്മേലും
15Menara-menara yang tinggi dan tembok-tembok benteng akan dirobohkan.
16ഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാതര്‍ശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാര ഗോപുരത്തിന്മേലും വരും.
16Kapal-kapal yang paling besar dan paling indah akan ditenggelamkan.
17അപ്പോള്‍ മനുഷ്യന്റെ ഗര്‍വ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും.
17Orang sombong akan direndahkan, dan orang angkuh ditundukkan. Hanya TUHAN sendiri yang diagungkan.
18മിത്ഥ്യാമൂര്‍ത്തികളോ അശേഷം ഇല്ലാതെയാകും.
18Berhala-berhala akan hilang sama sekali.
19യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവര്‍ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.
19Pada saat TUHAN bangkit dan menggoncangkan bumi, orang akan masuk ke dalam gua-gua di bukit-bukit karang atau menggali lubang di dalam tanah supaya luput dari kemarahan TUHAN dan dari kuasa-Nya yang mulia. Apabila hari itu tiba, berhala-berhala perak dan emas yang mereka buat dan sembah itu akan ditinggalkan begitu saja untuk tikus dan kelelawar.
20യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു
20(2:19)
21തങ്ങള്‍ നമസ്കരിപ്പാന്‍ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂര്‍ത്തികളെ മനുഷ്യര്‍ ആ നാളില്‍ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും
21(2:19)
22മൂക്കില്‍ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിന്‍ ; അവനെ എന്തു വിലമതിപ്പാനുള്ളു?
22Jadi, janganlah berharap kepada manusia yang fana, sebab ia tidak berharga.