Malayalam

Indonesian

Job

16

1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
1Tetapi Ayub menjawab, "Seringkali kudengar pendapat demikian; penghiburanmu hanyalah siksaan.
2ഞാന്‍ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങള്‍ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാര്‍.
2(16:1)
3വ്യര്‍ത്ഥവാക്കുകള്‍ക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാന്‍ നിന്നെ ചൊടിപ്പിക്കുന്നതു എന്തു?
3Kapankah omong kosong itu kamu hentikan? Apa yang merangsang kamu untuk memberi jawaban?
4നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരുന്നുവെങ്കില്‍ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.
4Seandainya kamu ini aku, dan aku kamu, aku pun dapat bicara sama seperti itu. Kubanjiri kamu dengan penuturan; kepalaku akan kugeleng-gelengkan.
5ഞാന്‍ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.
5Hatimu akan kukuatkan dengan berbagai anjuran; kata-kataku akan memberi penghiburan.
6ഞാന്‍ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാന്‍ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു?
6Kalau aku bicara, deritaku tidak reda; jika aku berdiam diri, apa pula gunanya?
7ഇപ്പോഴോ അവന്‍ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവര്‍ഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.
7Allah, membuat aku kepayahan; seluruh keluargaku telah dibinasakan.
8നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചല്‍ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.
8Dia menentang dan menangkap aku. Sekarang kurus keringlah tubuhku, dan bagi banyak orang itulah buktinya bahwa aku telah berdosa.
9അവന്‍ കോപത്തില്‍ എന്നെ കീറി ഉപദ്രവിക്കുന്നു; അവന്‍ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂര്‍പ്പിക്കുന്നു.
9Dengan geram Allah merobek-robek tubuhku; dengan sangat benci Ia memandang aku.
10അവര്‍ എന്റെ നേരെ വായ്പിളര്‍ക്കുംന്നു; നിന്ദയോടെ അവര്‍ എന്റെ ചെകിട്ടത്തടിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.
10Orang-orang mengejek aku dengan mulut terbuka lebar; aku dikeroyok dan pipiku ditampar.
11ദൈവം എന്നെ അഭക്തന്റെ പക്കല്‍ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍ എന്നെ അകപ്പെടുത്തുന്നു.
11Allah menyerahkan aku kepada orang durhaka; aku dijatuhkan-Nya ke tangan orang durjana.
12ഞാന്‍ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവന്‍ എന്നെ പിടരിക്കു പിടിച്ചു തകര്‍ത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിര്‍ത്തിയിരിക്കുന്നു.
12Tadinya hidupku aman dan sentosa, tapi Allah menyerang aku dengan tiba-tiba. Tengkukku dicengkeram-Nya dan aku dicampakkan; dijadikan-Nya aku sasaran untuk latihan.
13അവന്റെ അസ്ത്രങ്ങള്‍ എന്റെ ചുറ്റും വീഴുന്നു; അവന്‍ ആദരിക്കാതെ എന്റെ അന്തര്‍ഭാഗങ്ങളെ പിളര്‍ക്കുംന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു.
13Tanpa rasa iba Ia terus memanah aku, sehingga terburailah isi perutku.
14അവന്‍ എന്നെ ഇടിച്ചിടിച്ചു തകര്‍ക്കുംന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു.
14Ia menyerbu seperti seorang pejuang, dan melukai aku dengan berulang-ulang.
15ഞാന്‍ രട്ടു എന്റെ ത്വക്കിന്മേല്‍ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയില്‍ ഇട്ടിരിക്കുന്നു.
15Aku memakai karung tanda kesedihan, dan duduk dalam debu karena dikalahkan.
16കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേല്‍ അന്ധതമസ്സു കിടക്കുന്നു.
16Wajahku merah karena tangisku; kelopak mataku bengkak dan biru.
17എങ്കിലും സാഹസം എന്റെ കൈകളില്‍ ഇല്ല. എന്റെ പ്രാര്‍ത്ഥന നിര്‍മ്മലമത്രേ.
17Tapi aku tidak melakukan kekerasan; nyata tuluslah doaku kepada TUHAN.
18അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.
18Hai bumi, kejahatan terhadapku jangan sembunyikan; jangan diamkan teriakku minta keadilan.
19ഇപ്പോഴും എന്റെ സാക്ഷി സ്വര്‍ഗ്ഗത്തിലും എന്റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു.
19Aku tahu bahwa Pembelaku ada di surga; Ia memberi kesaksian bahwa aku tak berdosa.
20എന്റെ സ്നേഹിതന്മാര്‍ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീര്‍ പൊഴിക്കുന്നു.
20Aku diejek teman-temanku dan ditertawakan; sambil menangis aku menghadap Allah minta bantuan.
21അവന്‍ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.
21Ah, kiranya Allah sendiri membela aku di hadapan-Nya, seperti seorang yang rela membela sahabatnya.
22ചില ആണ്ടു കഴിയുമ്പോഴേക്കു ഞാന്‍ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ.
22Tahun-tahunku yang sisa tak banyak lagi; sebentar lagi aku pergi dan tak akan kembali.