Malayalam

Indonesian

Job

6

1അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
1Lalu Ayub menjawab, "Andaikata duka nestapaku ditimbang beratnya,
2അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കില്‍! എന്റെ വിപത്തു സ്വരൂപിച്ചു തുലാസില്‍ വെച്ചെങ്കില്‍!
2(6:1)
3അതു കടല്പുറത്തെ മണലിനെക്കാള്‍ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു.
3pasti lebih berat daripada pasir samudra. Jadi, jangan heran jika kata-kataku kurang hati-hati serta terburu-buru.
4സര്‍വ്വശക്തന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങള്‍ എന്റെ നേരെ അണിനിരന്നിരിക്കുന്നു.
4Panah dari Yang Mahakuasa menembus tubuhku; racunnya menyebar ke seluruh jiwa ragaku. Kedahsyatan Allah sangat mengerikan, dan menyerang aku bagai pasukan lawan.
5പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോള്‍ കാള മുക്കുറയിടുമോ?
5Keledai akan puas jika diberi rumput muda, begitu pula lembu jika diberi makanannya.
6രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ?
6Tetapi makanan hambar, siapa suka? Mana boleh putih telur ada rasanya?
7തൊടുവാന്‍ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു.
7Tidak sudi aku menyentuhnya; muak aku jika memakannya.
8അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കില്‍! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കില്‍!
8Mengapa Allah enggan mendengar doaku? Mengapa tak diperhatikan-Nya seruanku?
9എന്നെ തകര്‍ക്കുംവാന്‍ ദൈവം പ്രസാദിച്ചെങ്കില്‍! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കില്‍!
9Kiranya Allah berkenan meremukkan aku! Kiranya Ia bertindak dan membunuh aku!
10അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയില്‍ ഞാന്‍ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ;
10Bagiku hal itu akan merupakan hiburan; aku bakal menari di tengah penderitaan. Segala perintah Allah Yang Mahakudus, telah kutaati dan kuperhatikan terus.
11ഞാന്‍ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു?
11Apa kekuatanku sehingga aku masih ada? Apa harapanku untuk ingin hidup lebih lama?
12എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?
12Sekuat batukah badanku ini? Dari tembagakah tubuhku ini?
13ഞാന്‍ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?
13Habislah tenagaku mencari bantuan; bagiku tak ada lagi pertolongan.
14ദുഃഖിതനോടു സ്നേഹിതന്‍ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാല്‍ അവന്‍ സര്‍വ്വശക്തന്റെ ഭയം ത്യജിക്കും.
14Dalam derita seperti ini, kudambakan sahabat sejati. Entah aku masih tetap setia atau sudah melalaikan Yang Mahakuasa.
15എന്റെ സഹോദരന്മാര്‍ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാല്‍പോലെ തന്നേ.
15Tetapi kamu, hai kawan-kawan, tak dapat dipercaya dan diandalkan. Kamu seperti kali yang habis airnya, di kala hujan tak kunjung tiba.
16നീര്‍ക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയില്‍ ഉരുകി കാണാതെപോകുന്നു.
16Kamu seperti sungai yang diam dan kaku, karena tertutup salju dan air beku.
17ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള്‍ അവ അവിടെനിന്നു പൊയ്പോകുന്നു.
17Segera bila tiba musim panas, salju dan es itu hilang tanpa bekas. Dasar sungai menjadi gersang, tidak berair dan kering kerontang.
18സ്വാര്‍ത്ഥങ്ങള്‍ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയില്‍ ചെന്നു നശിച്ചുപോകുന്നു.
18Kafilah-kafilah sesat ketika mencari air; mereka mengembara dan mati di padang pasir.
19തേമയുടെ സ്വാര്‍ത്ഥങ്ങള്‍ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു.
19Kafilah dari Syeba dan dari Tema mencari air itu dan mengharapkannya.
20പ്രതീക്ഷിച്ചതുകൊണ്ടു അവര്‍ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു.
20Tetapi harapan mereka sia-sia di tepi kali yang tiada airnya.
21നിങ്ങളും ഇപ്പോള്‍ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍ പേടിക്കുന്നു.
21Seperti sungai itulah kamu, kawanku; kaumundur dan takut melihat deritaku.
22എനിക്കു കൊണ്ടുവന്നു തരുവിന്‍ ; നിങ്ങളുടെ സമ്പത്തില്‍നിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍ ;
22Kenapa? Apakah kuminta sesuatu darimu? Atau menyuruhmu menyogok orang untuk kepentinganku?
23വൈരിയുടെ കയ്യില്‍നിന്നു എന്നെ വിടുവിപ്പിന്‍ ; നിഷ്ഠൂരന്മാരുടെ കയ്യില്‍നിന്നു എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?
23Apakah aku minta diselamatkan dan ditebus dari musuh yang tak berbelaskasihan?
24എന്നെ ഉപദേശിപ്പിന്‍ ; ഞാന്‍ മിണ്ടാതെയിരിക്കാം; ഏതില്‍ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിന്‍ .
24Nah, ajarilah aku, tunjukkanlah kesalahanku! Aku akan diam dan mendengarkan perkataanmu.
25നേരുള്ള വാക്കുകള്‍ക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം?
25Kata-kata yang tulus menyejukkan hati, tetapi bicaramu kosong, tiada arti!
26വാക്കുകളെ ആക്ഷേപിപ്പാന്‍ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകള്‍ കാറ്റിന്നു തുല്യമത്രേ.
26Segala perkataanku kamu anggap angin saja; percuma kamu jawab aku yang sudah putus asa.
27അനാഥന്നു നിങ്ങള്‍ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.
27Bahkan anak yatim piatu kamu undikan nasibnya, teman karibmu kamu curangi untuk menjadi kaya.
28ഇപ്പോള്‍ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിന്‍ ; ഞാന്‍ നിങ്ങളുടെ മുഖത്തു നോക്കി ഭോഷകുപറയുമോ?
28Coba, perhatikanlah aku; masakan aku ini berdusta kepadamu?
29ഒന്നുകൂടെ നോക്കുവിന്‍ ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിന്‍ ; എന്റെ കാര്യം നീതിയുള്ളതു തന്നേ.
29Jangan bertindak tak adil, sadarlah! Jangan mencela aku, aku sungguh tak salah.
30എന്റെ നാവില്‍ അനീതിയുണ്ടോ? എന്റെവായി അനര്‍ത്ഥം തിരിച്ചറികയില്ലയോ?
30Apakah pada sangkamu aku berdusta, tak bisa membedakan yang baik dan yang tercela?