Malayalam

Indonesian

Judges

3

1കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന്നും
1Untuk menguji orang-orang Israel yang tidak pernah mengalami peperangan di Kanaan, TUHAN membiarkan beberapa bangsa tinggal di negeri itu.
2യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേല്‍മക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന്നുമായി യഹോവ വെച്ചിരുന്ന ജാതികളാവിതു
2TUHAN melakukan itu hanya dengan maksud mengajar setiap generasi Israel berperang, khususnya mereka yang tidak pernah ikut bertempur.
3ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംമുതല്‍ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോന്‍ പര്‍വ്വതത്തില്‍ പാര്‍ത്തിരുന്ന ഹിവ്യരും തന്നേ.
3Bangsa-bangsa yang masih tinggal di negeri itu ialah: bangsa yang diam di dalam kelima kota Filistin, semua bangsa Kanaan, bangsa Sidon, dan bangsa Hewi yang tinggal di pegunungan Libanon, mulai dari Gunung Baal-Hermon sampai ke jalan yang menuju Hamat.
4മോശെമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകള്‍ അനുസരിക്കുമോ എന്നു അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാന്‍ ആയിരുന്നു ഇവരെ വെച്ചിരുന്നതു.
4Mereka berada di sana untuk menjadi batu ujian bagi bangsa Israel. Dengan demikian dapatlah diketahui apakah bangsa Israel menuruti perintah-perintah yang telah diberikan TUHAN kepada nenek moyang mereka melalui Musa.
5കനാന്യര്‍, ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ഇടയില്‍ യിസ്രായേല്‍മക്കള്‍ പാര്‍ത്തു.
5Itulah sebabnya orang-orang Kanaan, Het, Amori, Feris, Hewi dan Yebus tetap tinggal di negeri itu bersama-sama dengan umat Israel.
6അവരുടെ പുത്രിമാരെ തങ്ങള്‍ക്കു ഭാര്യമാരായിട്ടു എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കും കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.
6Umat Israel kawin campur dengan bangsa-bangsa itu, dan turut menyembah dewa-dewa mereka.
7ഇങ്ങനെ യിസ്രായേല്‍മക്കള്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാല്‍വിഗ്രഹങ്ങളെയും അശേരപ്രതിഷ്ഠകളെയും സേവിച്ചു.
7Umat Israel berdosa kepada TUHAN, Allah mereka. Mereka lupa kepada-Nya sehingga mereka beribadat kepada berhala-berhala Baal dan Asyera.
8അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; അവന്‍ അവരെ മെസോപൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍ രീശാഥയീമിന്നു വിറ്റുകളഞ്ഞു; യിസ്രായേല്‍മക്കള്‍ കൂശന്‍ രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.
8Maka TUHAN marah kepada umat Israel, dan membiarkan mereka dikalahkan oleh Raja Kusyan-Risyataim dari Mesopotamia. Delapan tahun lamanya raja itu menguasai mereka.
9എന്നാല്‍ യിസ്രായേല്‍മക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ കാലേബിന്റെ അനുജനായ കെനസിന്റെ മകന്‍ ഒത്നിയേലിനെ യിസ്രായേല്‍മക്കള്‍ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍ അവരെ രക്ഷിച്ചു.
9Kemudian umat Israel berseru minta tolong kepada TUHAN, lalu TUHAN memberikan Otniel untuk membebaskan mereka. (Otniel adalah anak dari Kenas, adik Kaleb.)
10അവന്റെ മേല്‍ യഹോവയുടെ ആത്മാവു വന്നു; അവന്‍ യിസ്രായേലിന്നു ന്യായാധിപനായി യുദ്ധത്തിന്നു പുറപ്പെട്ടാറെ യഹോവ മെസോപൊത്താമ്യയിലെ രാജാവായ കൂശന്‍ രിശാഥയീമിനെ അവന്റെ കയ്യില്‍ ഏല്പിച്ചു; അവന്‍ കൂശന്‍ രീശാഥയീമിനെ ജയിച്ചു.
10Roh TUHAN menguasai Otniel sehingga ia menjadi pemimpin umat Israel. Ia pergi berperang, lalu TUHAN memberikan kemenangan kepadanya atas raja Mesopotamia.
11ദേശത്തിന്നു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.
11Maka tentramlah negeri itu empat puluh tahun lamanya. Kemudian meninggallah Otniel.
12കെനസിന്റെ മകനായ ഒത്നീയേല്‍ മരിച്ചശേഷം യിസ്രായേല്‍മക്കള്‍ വീണ്ടും യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്കകൊണ്ടു യഹോവ മോവാബ്രാജാവായ എഗ്ളോനെ യിസ്രായേലിന്നു വിരോധമായി ബലപ്പെടുത്തി.
12Umat Israel berdosa lagi kepada TUHAN, sehingga TUHAN membuat Eglon, raja Moab, menjadi lebih kuat dari Israel.
13അവന്‍ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്നു യിസ്രായേലിനെ തോല്പിച്ചു, അവര്‍ ഈന്തപട്ടണവും കൈവശമാക്കി.
13Raja Eglon bergabung dengan bangsa Amon dan Amalek, lalu mengalahkan orang Israel, kemudian merebut Yerikho, kota kurma itu.
14അങ്ങനെ യിസ്രായേല്‍ മക്കള്‍ മോവാബ് രാജാവായ എഗ്ളോനെ പതിനെട്ടു സംവത്സരം സേവിച്ചു.
14Delapan belas tahun lamanya umat Israel dijajah oleh Eglon.
15യിസ്രായേല്‍ മക്കള്‍ യഹോയോടു നിലവിളിച്ചപ്പോള്‍ യഹോവ അവര്‍ക്കും ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്റെ കൈവശം യിസ്രായേല്‍മക്കള്‍ മോവാബ് രാജാവായ എഗ്ളോന്നു കാഴ്ച കൊടുത്തയച്ചു.
15Tetapi ketika umat Israel berseru minta tolong kepada TUHAN, Ia memberikan Ehud untuk membebaskan mereka. Ehud seorang yang kidal; ia anak Gera dari suku Benyamin, dan ialah yang biasanya mengantarkan kepada Raja Eglon upeti yang harus dibayar oleh umat Israel.
16എന്നാല്‍ ഏഹൂദ്, ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്റെ ഉള്ളില്‍ വലത്തെ തുടെക്കു കെട്ടി.
16Pada suatu hari Ehud membuat sebilah pedang bermata dua yang panjangnya hampir setengah meter. Ia menyandangkan pedang itu pada pinggangnya sebelah kanan di dalam bajunya,
17അവന്‍ മോവാബ് രാജാവായ എഗ്ളോന്റെ അടുക്കല്‍ കാഴ്ച കൊണ്ടു ചെന്നു; എഗ്ളോന്‍ ഏറ്റവും സ്ഥൂലിച്ചവന്‍ ആയിരുന്നു.
17lalu pergi menyerahkan upeti dari umat Israel kepada Raja Eglon. Raja itu sangat gemuk.
18കാഴ്ചവെച്ചു കഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവന്‍ അയച്ചുകളഞ്ഞു.
18Setelah menyerahkan upeti itu, Ehud menyuruh orang-orang yang memikul uang emas itu pulang.
19എന്നാല്‍ അവന്‍ ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കല്‍നിന്നു മടങ്ങിച്ചെന്നുരാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവന്‍ പറഞ്ഞു; ഉടനെ അടുക്കല്‍ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.
19Tetapi Ehud sendiri berhenti ketika sampai di batu-batu berukir dekat Gilgal, lalu kembali kepada Eglon. Pada waktu itu Eglon berada di kamar yang sejuk di tingkat atas istananya. Kata Ehud kepada Eglon, "Paduka Yang Mulia! Hamba membawa berita rahasia untuk Tuanku." Maka raja berkata, "Tunggu dulu," lalu ia memerintahkan semua hambanya supaya keluar dan meninggalkan dia dan Ehud sendirian. Kemudian, Ehud mendekati raja yang sedang duduk, lalu berkata, "Ada berita dari Allah untuk Tuanku!" Mendengar itu, raja berdiri.
20ഏഹൂദ് അടുത്തുചെന്നു. എന്നാല്‍ അവന്‍ തന്റെ ഗ്രീഷ്മഗൃഹത്തില്‍ തനിച്ചു ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്റെ അരുളപ്പാടു അറിയിപ്പാന്‍ ഉണ്ടു എന്നു ഏഹൂദ് പറഞ്ഞു; ഉടനെ അവന്‍ ആസനത്തില്‍നിന്നു എഴുന്നേറ്റു.
20(3:19)
21എന്നാറെ ഏഹൂദ് ഇടങ്കൈ നീട്ടി വലത്തെ തുടയില്‍ നിന്നു ചുരിക ഊരി അവന്റെ വയറ്റില്‍ കുത്തിക്കടത്തി.
21Langsung Ehud mencabut pedangnya dengan tangan kirinya dari pinggangnya sebelah kanan, lalu menikamkannya dalam-dalam ke perut raja. Seluruh mata pedang itu sampai ke gagangnya pun masuk ke dalam lemak-lemak di perut raja itu, sampai tembus ke belakang. Ehud membiarkan pedang itu di situ,
22അലകോടുകൂടെ പിടിയും അകത്തു ചെന്നു; അവന്റെ വയറ്റില്‍നിന്നു ചുരിക അവന്‍ വലിച്ചെടുക്കായ്കയാല്‍ മേദസ്സു അലകിന്മേല്‍ പൊതിഞ്ഞടെഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.
22(3:21)
23പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതില്‍ അടെച്ചുപൂട്ടി.
23lalu keluar serta menutup dan mengunci pintu kamar tersebut,
24അവന്‍ പുറത്തു ഇറങ്ങിപ്പോയശേഷം എഗ്ളോന്റെ ഭൃത്യന്മാര്‍ വന്നു; അവര്‍ നോക്കി മാളികയുടെ വാതില്‍ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍അവന്‍ ഗ്രീഷ്മഗൃഹത്തില്‍ വിസര്‍ജ്ജനത്തിന്നു ഇരിക്കയായിരിക്കും എന്നു അവര്‍ പറഞ്ഞു.
24kemudian pergi. Ketika para hamba raja datang dan menemukan pintu-pintu kamar itu terkunci, mereka menyangka raja masih berada di dalam dan sedang ke belakang.
25അവര്‍ കാത്തിരുന്നു വിഷമിച്ചു; അവന്‍ മുറിയുടെ വാതില്‍ തുറക്കായ്കകൊണ്ടു അവര്‍ താക്കോല്‍ എടുത്തു തുറന്നു;
25Setelah menunggu cukup lama dan raja tidak juga membuka pintu, mereka kebingungan lalu mengambil kunci dan membuka pintu itu. Ternyata raja mereka tergeletak mati di lantai.
26തമ്പുരാന്‍ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാല്‍ അവര്‍ കാത്തിരുന്നതിന്നിടയില്‍ ഏഹൂദ് ഔടിപ്പോയി വിഗ്രഹങ്ങളെ കടന്നു സെയീരയില്‍ ചെന്നുചേര്‍ന്നു.
26Sementara mereka masih menunggu-nunggu, Ehud sudah melarikan diri ke Seira lewat batu-batu berukir.
27അവിടെ എത്തിയശേഷം അവന്‍ എഫ്രയീംപര്‍വ്വതത്തില്‍ കാഹളം ഊതി; യിസ്രായേല്‍മക്കള്‍ അവനോടുകൂടെ പര്‍വ്വതത്തില്‍നിന്നു ഇറങ്ങി അവന്‍ അവര്‍ക്കും നായകനായി.
27Segera setelah tiba di daerah pegunungan Efraim, ia meniup trompet untuk memanggil orang Israel bertempur. Mereka datang lalu ia memimpin mereka turun dari daerah pegunungan itu.
28അവന്‍ അവരോടുഎന്റെ പിന്നാലെ വരുവിന്‍ ; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിന്നു നേരെയുള്ള യോര്‍ദ്ദാന്റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന്‍ സമ്മതിച്ചതുമില്ല.
28"Ikut saya," katanya kepada mereka, "TUHAN telah mengalahkan orang-orang Moab, musuhmu itu untuk kalian." Maka di bawah pimpinan Ehud, turunlah orang-orang Israel itu dari pegunungan. Mereka merebut tempat penyeberangan orang Moab di Sungai Yordan. Tidak seorang pun dari musuh itu dibiarkan menyeberang dengan selamat.
29അവര്‍ ആ സമയം മോവാബ്യരില്‍ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവര്‍ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു;
29Dalam pertempuran itu mereka membunuh kira-kira 10.000 prajurit Moab yang terbaik; tidak ada yang lolos.
30ഒരുത്തനും ചാടിപ്പോയില്ല. അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിന്നു കീഴടങ്ങി; ദേശത്തിന്നു എണ്പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു..
30Hari itu Moab kalah terhadap Israel, maka tentramlah negeri itu delapan puluh tahun lamanya.
31അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗര്‍ എഴുന്നേറ്റു; അവന്‍ ഒരു മുടിങ്കോല്‍കൊണ്ടു ഫെലിസ്ത്യരില്‍ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.
31Pemimpin yang berikut ialah Samgar anak Anat. Ia pun berjuang dan membebaskan orang Israel. Dengan tongkat penggiring lembu, ia membunuh 600 orang Filistin.