1ഞാന്‍ അവന്റെ കോപത്തിന്റെ വടികൊണ്ടു കഷ്ടം കണ്ട പുരുഷനാകുന്നു.
1Akulah orang yang telah merasakan sengsara, karena tertimpa kemarahan Allah.
2അവന്‍ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നതു.
2Makin jauh aku diseret-Nya ke dalam tempat yang gelap gulita.
3അതേ, അവന്‍ ഇടവിടാതെ പിന്നെയും പിന്നെയും തന്റെ കൈ എന്റെ നേരെ തിരിക്കുന്നു.
3Aku dipukuli berkali-kali, tanpa belas kasihan sepanjang hari.
4എന്റെ മാംസത്തെയും ത്വക്കിനെയും അവന്‍ ജീര്‍ണ്ണമാക്കി, എന്റെ അസ്ഥികളെ തകര്‍ത്തിരിക്കുന്നു.
4Ia membuat badanku luka parah, dan tulang-tulangku patah.
5അവന്‍ എന്റെ നേരെ പിണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
5Ia meliputi aku dengan duka dan derita.
6ശാശ്വതമൃതന്മാരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.
6Aku dipaksa-Nya tinggal dalam kegelapan seperti orang yang mati di zaman yang silam.
7പുറത്തു പോകുവാന്‍ കഴിയാതവണ്ണം അവന്‍ എന്നെ വേലികെട്ടിയടച്ചു എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
7Dengan belenggu yang kuat diikat-Nya aku, sehingga tak ada jalan keluar bagiku.
8ഞാന്‍ ക്കുകി നിലവിളിച്ചാലും അവന്‍ എന്റെ പ്രാര്‍ത്ഥന തടുത്തുകളയുന്നു.
8Aku menjerit minta pertolongan, tapi Allah tak mau mendengarkan.
9വെട്ടുകല്ലുകൊണ്ടു അവന്‍ എന്റെ വഴി അടെച്ചു, എന്റെ പാതകളെ വികടമാക്കിയിരിക്കുന്നു.
9Ia mengalang-alangi jalanku dengan tembok-tembok batu.
10അവന്‍ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനിലക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
10Seperti beruang Ia menunggu, seperti singa Ia menghadang aku.
11അവന്‍ എന്റെ വഴികളെ തെറ്റിച്ചു എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
11Dikejar-Nya aku sampai menyimpang dari jalan, lalu aku dicabik-cabik dan ditinggalkan.
12അവന്‍ വില്ലു കുലെച്ചു എന്നെ അമ്പിന്നു ലാക്കാക്കിയിരിക്കുന്നു.
12Ia merentangkan busur-Nya, dan menjadikan aku sasaran anak panah-Nya.
13അവന്‍ തന്റെ പൂണിയിലെ അമ്പുകളെ എന്റെ അന്തരംഗങ്ങളില്‍ തറെപ്പിച്ചിരിക്കുന്നു.
13Anak panah-Nya menembus tubuhku sampai menusuk jantungku.
14ഞാന്‍ എന്റെ സര്‍വ്വജനത്തിന്നും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീര്‍ന്നിരിക്കുന്നു.
14Sepanjang hari aku ditertawakan semua orang, dan dijadikan bahan sindiran.
15അവന്‍ എന്നെ കൈപ്പുകൊണ്ടു നിറെച്ചു, കാഞ്ഞിരംകൊണ്ടു മത്തുപിടിപ്പിച്ചിരിക്കുന്നു;
15Hanya kepahitan yang diberikan-Nya kepadaku untuk makanan dan minumanku.
16അവന്‍ കല്ലുകൊണ്ടു എന്റെ പല്ലു തകര്‍ത്തു, എന്നെ വെണ്ണീരില്‍ ഇട്ടുരുട്ടിയിരിക്കുന്നു.
16Mukaku digosokkan-Nya pada tanah, gigiku dibenturkan-Nya pada batu sampai patah.
17നീ എന്റെ പ്രാണനെ സമാധാനത്തില്‍നിന്നു നീക്കി; ഞാന്‍ സുഖം മറന്നിരിക്കുന്നു.
17Telah lama aku tak merasa sejahtera; sudah lupa aku bagaimana perasaan bahagia.
18എന്റെ മഹത്വവും യഹോവയിങ്കലുള്ള എന്റെ പ്രത്യാശയും പൊയ്പോയല്ലോ എന്നു ഞാന്‍ പറഞ്ഞു.
18Aku tak lagi mempunyai kemasyhuran, lenyaplah harapanku pada TUHAN.
19നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കൈപ്പും ഔര്‍ക്കേണമേ.
19Memikirkan pengembaraan dan kemalanganku bagaikan makan racun yang pahit.
20എന്റെ പ്രാണന്‍ എന്റെ ഉള്ളില്‍ എപ്പോഴും അവയെ ഔര്‍ത്തു ഉരുകിയിരിക്കുന്നു.
20Terus-menerus hal itu kupikirkan, sehingga batinku tertekan.
21ഇതു ഞാന്‍ ഔര്‍ക്കും; അതുകൊണ്ടു ഞാന്‍ പ്രത്യാശിക്കും.
21Meskipun begitu harapanku bangkit kembali, ketika aku mengingat hal ini:
22നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീര്‍ന്നു പോയിട്ടില്ലല്ലോ;
22Kasih TUHAN kekal abadi, rahmat-Nya tak pernah habis,
23അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്ഥത വലിയതും ആകുന്നു.
23selalu baru setiap pagi sungguh, TUHAN setia sekali!
24യഹോവ എന്റെ ഔഹരി എന്നു എന്റെ ഉള്ളം പറയുന്നു; അതുകൊണ്ടു ഞാന്‍ അവനില്‍ പ്രത്യാശവെക്കുന്നു.
24TUHAN adalah hartaku satu-satunya. Karena itu, aku berharap kepada-Nya.
25തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ അന്വേഷിക്കുന്നവന്നും യഹോവ നല്ലവന്‍ .
25TUHAN baik kepada orang yang berharap kepada-Nya, dan kepada orang yang mencari Dia.
26യഹോവയുടെ രക്ഷെക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലതു.
26Jadi, baiklah kita menunggu dengan tenang sampai TUHAN datang memberi pertolongan;
27ബാല്യത്തില്‍ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.
27baiklah kita belajar menjadi tabah pada waktu masih muda.
28അവന്‍ അതു അവന്റെ മേല്‍ വെച്ചിരിക്ക കൊണ്ടു അവന്‍ തനിച്ചു മൌനം ആയിരിക്കട്ടെ.
28Pada waktu TUHAN memberi penderitaan, hendaklah kita duduk sendirian dengan diam.
29അവന്‍ തന്റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷെ പ്രത്യാശ ശേഷിക്കും.
29Biarlah kita merendahkan diri dan menyerah, karena mungkin harapan masih ada.
30തന്നെ അടിക്കുന്നവന്നു അവന്‍ കവിള്‍ കാണിക്കട്ടെ; അവന്‍ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
30Sekalipun ditampar dan dinista, hendaklah semuanya itu kita terima.
31കര്‍ത്താവു എന്നേക്കും തള്ളിക്കളകയില്ലല്ലോ.
31Sebab, TUHAN tidak akan menolak kita untuk selama-lamanya.
32അവന്‍ ദുഃഖിപ്പിച്ചാലും തന്റെ മഹാദയെക്കു ഒത്തവണ്ണം അവന്നു കരുണതോന്നും.
32Setelah Ia memberikan penderitaan Ia pun berbelaskasihan, karena Ia tetap mengasihi kita dengan kasih yang tak ada batasnya.
33മനസ്സോടെയല്ലല്ലോ അവന്‍ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നതു.
33Ia tidak dengan rela hati membiarkan kita menderita dan sedih.
34ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ടു മെതിക്കുന്നതും.
34Kalau jiwa kita tertekan di dalam tahanan,
35അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും.
35kalau kita kehilangan hak yang diberikan TUHAN,
36മനുഷ്യനെ വ്യവഹാരത്തില്‍ തെറ്റിച്ചുകളയുന്നതും കര്‍ത്താവു കാണുകയില്ലയോ?
36karena keadilan diputarbalikkan, pastilah TUHAN mengetahuinya dan memperhatikan.
37കര്‍ത്താവു കല്പിക്കാതെ ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നതു?
37Jika TUHAN tidak menghendaki sesuatu, pasti manusia tidak dapat berbuat apa-apa untuk itu.
38അത്യുന്നതന്റെ വായില്‍നിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
38Baik dan jahat dijalankan hanya atas perintah TUHAN.
39മനുഷ്യന്‍ ജീവനുള്ളന്നു നെടുവീര്‍പ്പിടുന്നതെന്തു? ഔരോരുത്തന്‍ താന്താന്റെ പാപങ്ങളെക്കുറിച്ചു നെടുവീര്‍പ്പിടട്ടെ.
39Mengapa orang harus berkeluh-kesah jika ia dihukum karena dosa-dosanya?
40നാം നമ്മുടെ നടുപ്പു ആരാഞ്ഞു ശോധനചെയ്തു യഹോവയുടെ അടുക്കലേക്കു തിരിയുക.
40Baiklah kita menyelidiki hidup kita, dan kembali kepada TUHAN Allah di surga. Marilah kita membuka hati dan berdoa,
41നാം കൈകളെയും ഹൃദയത്തെയും സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിങ്കലേക്കു ഉയര്‍ത്തുക.
41(3:40)
42ഞങ്ങള്‍ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.
42"Kami berdosa dan memberontak kepada-Mu, ya TUHAN, dan Engkau tak memberi pengampunan.
43നീ കോപം പുതെച്ചു ഞങ്ങളെ പിന്തുടര്‍ന്നു, കരുണകൂടാതെ കൊന്നുകളഞ്ഞു.
43Kami Kaukejar dan Kaubunuh, belas kasihan-Mu tersembunyi dalam amarah-Mu.
44ഞങ്ങളുടെ പ്രാര്‍ത്ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നേ മറെച്ചു.
44Murka-Mu seperti awan yang tebal sekali sehingga tak dapat ditembus oleh doa-doa kami.
45നീ ഞങ്ങളെ ജാതികളുടെ ഇടയില്‍ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
45Kami telah Kaujadikan seperti sampah di mata seluruh dunia.
46ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ്പിളര്‍ന്നിരിക്കുന്നു.
46Kami dihina semua musuh kami dan ditertawakan;
47പേടിയും കണിയും ശൂന്യവും നാശവും ഞങ്ങള്‍ക്കു ഭവിച്ചിരിക്കുന്നു.
47kami ditimpa kecelakaan dan kehancuran, serta hidup dalam bahaya dan ketakutan.
48എന്റെ ജനത്തിന്‍ പുത്രിയുടെ നാശംനിമിത്തം നീര്‍ത്തോടുകള്‍ എന്റെ കണ്ണില്‍നിന്നൊഴുകുന്നു.
48Air mataku mengalir seperti sungai karena bangsaku telah hancur.
49യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിക്കുവോളം
49Aku akan menangis tanpa berhenti,
50എന്റെ കണ്ണു ഇടവിടാതെ പൊഴിക്കുന്നു; ഇളെക്കുന്നതുമില്ല.
50sampai Engkau, ya TUHAN di surga, memperhatikan kami.
51എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ചു എന്റെ കണ്ണു എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
51Hatiku menjadi sedih melihat nasib wanita-wanita di kota kami.
52കാരണംകൂടാതെ എന്റെ ശത്രുക്കളായവര്‍ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;
52Seperti burung, aku dikejar musuh yang tanpa alasan membenci aku.
53അവര്‍ എന്റെ ജീവനെ കുണ്ടറയില്‍ ഇട്ടു നശിപ്പിച്ചു, എന്റെ മേല്‍ കല്ലു എറിഞ്ഞിരിക്കുന്നു.
53Ke dalam sumur yang kering mereka membuang aku hidup-hidup lalu menimbuni aku dengan batu.
54വെള്ളം എന്റെ തലെക്കുമീതെ കവിഞ്ഞൊഴുകി; ഞാന്‍ നശിച്ചുപോയി എന്നു ഞാന്‍ പറഞ്ഞു.
54Air naik sampai ke kepalaku, dan aku berpikir, --'Habislah riwayatku!'
55യഹോവേ, ഞാന്‍ ആഴമുള്ള കുണ്ടറയില്‍നിന്നു നിന്റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
55Ya TUHAN, aku berseru kepada-Mu, dari dasar sumur yang dalam itu.
56എന്റെ നെടുവീര്‍പ്പിന്നും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്റെ പ്രാര്‍ത്ഥന നീ കേട്ടിരിക്കുന്നു.
56Aku mohon dengan sangat janganlah menutupi telinga-Mu terhadap permintaanku agar Kau menolong aku. Maka doaku Kaudengar, dan Kaudatang mendekat; Kau berkata, 'Jangan gentar.'
57ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ച നാളില്‍ നീ അടുത്തുവന്നുഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
57(3:56)
58കര്‍ത്താവേ, നീ എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
58Kaudatang memperjuangkan perkaraku, ya TUHAN, nyawaku telah Kauselamatkan.
59യഹോവേ, ഞാന്‍ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീര്‍ത്തുതരേണമേ.
59Engkau melihat kejahatan yang dilakukan terhadapku, rencana jahat musuh yang membenci aku. Karena itu, ya TUHAN, belalah perkaraku.
60അവര്‍ ചെയ്ത സകലപ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.
60(3:59)
61യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
61Engkau, TUHAN, mendengar aku dihina; Engkau tahu semua rencana mereka.
62എന്റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.
62Mereka membicarakan aku sepanjang hari. Untuk mencelakakan aku, mereka membuat rencana keji.
63അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു.
63Dari pagi sampai malam, aku dijadikan bahan tertawaan.
64യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവര്‍ക്കും പകരം ചെയ്യേണമേ;
64Hukumlah mereka setimpal perbuatan mereka, ya TUHAN.
65നീ അവര്‍ക്കും ഹൃദയകാഠിന്യം വരുത്തും; നിന്റെ ശാപം അവര്‍ക്കും വരട്ടെ.
65Kutukilah mereka, dan biarlah mereka tinggal dalam keputusasaan.
66നീ അവരെ കോപത്തോടെ പിന്തുടര്‍ന്നു, യഹോവയുടെ ആകാശത്തിന്‍ കീഴില്‍നിന്നു നശിപ്പിച്ചുകളയും.
66Kejarlah dan binasakanlah mereka semua sampai mereka tersapu habis dari dunia."