Malayalam

Indonesian

Micah

5

1ഇപ്പോള്‍ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവന്‍ നമ്മുടെ നേരെ വാടകോരുന്നു; യിസ്രായേലിന്റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്തു അടിക്കുന്നു.
1(4-14) Hai penduduk Yerusalem, mintalah dengan sangat supaya TUHAN menolongmu! Kita sedang dikepung! Musuh sedang menyerang pemimpin Israel!
2നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളില്‍ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നില്‍നിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.
2(5-1) TUHAN berkata, "Hai Betlehem Efrata, engkau salah satu kota yang terkecil di Yehuda! Tetapi dari engkau akan Kubangkitkan seorang penguasa untuk Israel yang asal usulnya dari dahulu kala."
3അതുകൊണ്ടു പ്രസവിക്കാനുള്ളവള്‍ പ്രസവിക്കുവോളം അവന്‍ അവരെ ഏല്പിച്ചുകൊടുക്കും; അവന്റെ സഹോദരന്മാരില്‍ ശേഷിപ്പുള്ളവര്‍ യിസ്രായേല്‍മക്കളുടെ അടുക്കല്‍ മടങ്ങിവരും.
3(5-2) Jadi, TUHAN akan membiarkan umat-Nya dikuasai oleh musuh-musuh mereka sampai wanita yang ditentukan untuk menjadi ibu penguasa itu telah melahirkan Dia. Sesudah itu orang-orang sebangsanya yang berada di pembuangan akan dipersatukan kembali dengan bangsa mereka.
4എന്നാല്‍ അവന്‍ നിന്നു യഹോവയുടെ ശക്തിയോടും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹിമയോടുംകൂടെ മേയിക്കും; അവന്‍ നിര്‍ഭയം വസിക്കും; അവന്‍ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.
4(5-3) Apabila penguasa itu datang, Ia akan memerintah umat-Nya dengan kekuatan dan kekuasaan dari TUHAN Allahnya sendiri. Umat-Nya akan hidup dengan aman, karena semua orang di seluruh dunia akan mengakui kebesaran-Nya,
5അവന്‍ സമാധാനമാകും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളില്‍ ചവിട്ടുമ്പോള്‍ നാം അവരുടെ നേരെ ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിര്‍ത്തും.
5(5-4) dan Ia akan memberikan kedamaian. Apabila tentara Asyur menyerbu negeri kita dan mendobrak pertahanan kita, kita akan mengerahkan pemimpin-pemimpin kita yang terkuat untuk memerangi mereka. Pemimpin-pemimpin kita itu akan mengalahkan Asyur dengan kekuatan senjata, dan menyelamatkan kita dari tangan mereka.
6അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്റെ പ്രവശേനങ്ങളില്‍വെച്ചു നിമ്രോദ് ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളില്‍ ചവിട്ടുമ്പോള്‍ അവന്‍ നമ്മെ അവരുടെ കയ്യില്‍നിന്നു വിടുവിക്കും.
6(5:5)
7യാക്കോബില്‍ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയില്‍ യഹോവയിങ്കല്‍ നിന്നുള്ള മഞ്ഞുപോലെയും മനുഷ്യന്നായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേല്‍ പെയ്യുന്ന മാരിപോലെയും ആകും.
7(5-6) Orang Israel yang masih tersisa akan menjadi seperti embun sejuk dari TUHAN untuk banyak bangsa, dan seperti turunnya hujan pada tanaman. Mereka akan bersandar kepada Allah, dan bukan kepada manusia.
8യാക്കോബില്‍ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയില്‍, അനേകവംശങ്ങളുടെ ഇടയില്‍ തന്നേ, കാട്ടുമൃഗങ്ങളില്‍ ഒരു സിംഹംപോലെയും ആട്ടിന്‍ കൂട്ടങ്ങളില്‍ ഒരു ബാലസിംഹംപോലെയും ആകും; അതു അകത്തു കടന്നാല്‍ ചവിട്ടി കടിച്ചുകീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.
8(5-7) Orang Israel yang masih tinggal di antara bangsa-bangsa akan seperti singa di tengah binatang-binatang di hutan atau di tengah kawanan domba di padang rumput. Singa itu masuk ke tengah-tengah kawanan domba itu sambil menginjak-injak dan mencabik-cabik; tak ada yang dapat melepaskan domba-domba itu.
9നിന്റെ കൈ നിന്റെ വൈരികള്‍ക്കുമീതെ ഉയര്‍ന്നിരിക്കും; നിന്റെ സകലശത്രുക്കളും ഛേദിക്കപ്പെടും.
9(5-8) Israel akan mengalahkan musuh-musuhnya serta menghancurkan mereka semua.
10അന്നാളില്‍ ഞാന്‍ നിന്റെ കുതിരകളെ നിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും നിന്റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
10(5-9) TUHAN berkata, "Pada waktu itu Aku akan melenyapkan semua kudamu, dan membinasakan kereta-kereta perangmu.
11ഞാന്‍ നിന്റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്റെ കോട്ടകളെ ഒക്കെയും ഇടിച്ചുകളകയും ചെയ്യും.
11(5-10) Kota-kota berbenteng di negerimu akan Kuhancurkan, dan semua pertahananmu Kuruntuhkan.
12ഞാന്‍ ക്ഷുദ്രപ്രയോഗങ്ങളെ നിന്റെ കയ്യില്‍നിന്നു ഛേദിച്ചുകളയും; ശകുനവാദികള്‍ നിനക്കു ഇനി ഉണ്ടാകയുമില്ല.
12(5-11) Jimat-jimatmu akan Kulenyapkan dan semua tukang ramalmu Kusingkirkan.
13ഞാന്‍ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്റെ നടുവില്‍നിന്നു ഛേദിച്ചുകളയും; നീ ഇനി നിന്റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.
13(5-12) Aku akan menghancurkan patung-patungmu dan tugu-tugu keramatmu; kamu tidak akan lagi menyembah benda-benda buatan tanganmu sendiri.
14ഞാന്‍ നിന്റെ അശേരാപ്രതിഷ്ഠകളെ നിന്റെ നടുവില്‍നിന്നു പറിച്ചുകളകയും നിന്റെ പട്ടണങ്ങളെ നശിപ്പിക്കയും ചെയ്യും.
14(5-13) Tugu-tugu Dewi Asyera di negerimu akan Kurobohkan, dan kota-kotamu yang berbenteng akan Kuhancurkan.
15ഞാന്‍ ജാതികളോടു അവര്‍ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടും കൂടെ പ്രതികാരം ചെയ്യും.
15(5-14) Dalam kemarahan-Ku yang meluap Aku akan membalas kejahatan semua bangsa yang tidak taat kepada-Ku."