1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1TUHAN berkata kepada Musa,
2യിസ്രായേല്‍മക്കള്‍ക്കു ഞാന്‍ കൊടുപ്പാനിരിക്കുന്ന കനാന്‍ ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തില്‍നിന്നു ഔരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.
2"Dari setiap suku Israel utuslah seorang dari antara pemimpin-pemimpinnya untuk memata-matai tanah Kanaan yang akan Kuberikan kepada orang Israel."
3അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍ മരുഭൂമിയില്‍നിന്നു അവരെ അയച്ചു; ആ പുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍മക്കളില്‍ തലവന്മാര്‍ ആയിരുന്നു.
3Sesuai dengan perintah Allah itu, Musa mengutus mereka dari padang gurun Paran. Semua orang itu adalah pemimpin-pemimpin di antara orang Israel: (Suku-Pemimpin), Ruben-Syamua anak Zakur, Simeon-Safat anak Hori, Yehuda-Kaleb anak Yefune, Isakhar-Yigal anak Yusuf, Efraim-Hosea anak Nun, Benyamin-Palti anak Rafu, Zebulon-Gadiel anak Sodi, Manasye-Gadi anak Susi, Dan-Amiel anak Gemali, Asyer-Setur anak Mikhael, Naftali-Nahbi anak Wofsi, Gad-Guel anak Makhi.
4അവരുടെ പേര്‍ ആവിതുരൂബേന്‍ ഗോത്രത്തില്‍ സക്ക്കുറിന്റെ മകന്‍ ശമ്മൂവ.
4(13:3)
5ശിമേയോന്‍ ഗോത്രത്തില്‍ ഹോരിയുടെ മകന്‍ ശഫാത്ത്.
5(13:3)
6യെഹൂദാഗോത്രത്തില്‍ യെഫുന്നയുടെ മകന്‍ കാലേബ്.
6(13:3)
7യിസ്സാഖാര്‍ഗോത്രത്തില്‍ യോസേഫിന്റെ മകന്‍ ഈഗാല്‍.
7(13:3)
8എഫ്രയീംഗോത്രത്തില്‍ നൂന്റെ മകന്‍ ഹോശേയ.
8(13:3)
9ബെന്യാമീന്‍ ഗോത്രത്തില്‍ രാഫൂവിന്റെ മകന്‍ പല്‍തി.
9(13:3)
10സെബൂലൂന്‍ ഗോത്രത്തില്‍ സോദിയുടെ മകന്‍ ഗദ്ദീയേല്‍.
10(13:3)
11യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തില്‍ സൂസിയുടെ മകന്‍ ഗദ്ദി.
11(13:3)
12ദാന്‍ ഗോത്രത്തില്‍ ഗെമല്ലിയുടെ മകന്‍ അമ്മീയേല്‍.
12(13:3)
13ആശേര്‍ഗോത്രത്തില്‍ മിഖായേലിന്റെ മകന്‍ സെഥൂര്‍.
13(13:3)
14നഫ്താലിഗോത്രത്തില്‍ വൊപ്സിയുടെ മകന്‍ നഹ്ബി.
14(13:3)
15ഗാദ് ഗോത്രത്തില്‍ മാഖിയുടെ മകന്‍ ഗയൂവേല്‍.
15(13:3)
16ദേശം ഒറ്റു നോക്കുവാന്‍ മോശെ അയച്ച പുരുഷന്മാരുടെ പേര്‍ ഇവ തന്നേ. എന്നാല്‍ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.
16Itulah mata-mata yang diutus Musa untuk mengintai negeri itu. Hosea anak Nun diganti namanya oleh Musa menjadi Yosua.
17മോശെ കനാന്‍ ദേശം ഒറ്റു നോക്കുവാന്‍ അവരെ അയച്ചു അവരോടുനിങ്ങള്‍ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയില്‍ കയറി
17Ketika Musa menyuruh mereka berangkat, ia berpesan kepada mereka, "Berjalanlah ke arah utara, menuju bagian selatan tanah Kanaan, lalu terus ke daerah berbukit.
18ദേശം ഏതുവിധമുള്ളതു, അതില്‍ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;
18Selidikilah bagaimana negeri itu, apakah penduduknya banyak atau sedikit, apakah mereka kuat atau lemah.
19അവര്‍ പാര്‍ക്കുംന്ന ദേശം നല്ലതോ ആകാത്തതോ, അവര്‍ വസിക്കുന്ന പട്ടണങ്ങള്‍ പാളയങ്ങളോ കോട്ടകളോ,
19Periksalah apakah negeri itu baik atau tidak, dan apakah penduduknya tinggal di desa-desa yang terbuka atau dalam kota-kota yang berbenteng.
20ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതില്‍ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിന്‍ ; നിങ്ങള്‍ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.
20Tabahkanlah hatimu. Lihatlah apakah tanahnya subur dan banyak pohon-pohonnya. Jangan lupa membawa pulang sedikit buah-buahan yang tumbuh di sana." Waktu itu permulaan musim anggur.
21അങ്ങനെ അവര്‍ കയറിപ്പോയി, സീന്‍ മരുഭൂമിമുതല്‍ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ്വരെ ദേശത്തെ ശോധനചെയ്തു.
21Maka pergilah orang-orang itu ke arah utara dan menyelidiki negeri itu mulai dari padang gurun Zin di sebelah selatan ke utara sampai kota Rehob, dekat jalan ke Hamat.
22അവര്‍ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനില്‍ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തല്‍മായിയും ഉണ്ടായിരുന്നു; ഹെബ്രോന്‍ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
22Mula-mula mereka pergi ke bagian selatan negeri itu dan tiba di kota Hebron, tempat tinggal orang-orang Ahiman, Sesai dan Talmai, keturunan Enak. Hebron didirikan tujuh tahun sebelum kota Zoan di Mesir.
23അവര്‍ എസ്കോല്‍താഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേല്‍ കെട്ടി രണ്ടുപേര്‍ക്കുംടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
23Lalu tibalah mereka di lembah Eskol. Di situ mereka memotong seranting buah anggur yang begitu berat, sehingga harus dipikul dengan sebatang kayu oleh dua orang. Mereka membawa juga beberapa buah delima dan buah ara.
24യിസ്രായേല്‍മക്കള്‍ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോല്‍താഴ്വര എന്നു പേരായി.
24Tempat itu disebut Lembah Eskol karena ranting buah anggur yang dipotong oleh orang Israel di situ.
25അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.
25Sesudah menyelidiki negeri itu empat puluh hari lamanya, mata-mata itu kembali
26അവര്‍ യാത്രചെയ്തു പാറാന്‍ മരുഭൂമിയിലെ കാദേശില്‍ മോശെയുടെയും അഹരോന്റെയും യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയുടെയും അടുക്കല്‍വന്നു അവരോടും സര്‍വ്വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
26dan memberi laporan kepada Musa, Harun dan seluruh umat Israel yang sedang berkumpul di Kades, di padang gurun Paran. Mereka menceritakan apa yang sudah mereka lihat dan menunjukkan buah-buahan yang mereka bawa.
27അവര്‍ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാല്‍നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങള്‍ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങള്‍ ഇതാ.
27Kata mereka kepada Musa, "Kami sudah menyelidiki negeri itu dan melihat bahwa tanahnya kaya dan subur, dan ini sedikit buah-buahan dari sana.
28എങ്കിലും ദേശത്തു പാര്‍ക്കുംന്ന ജനങ്ങള്‍ ബലവാന്മാരും പട്ടണങ്ങള്‍ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങള്‍ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.
28Tetapi penduduk negeri itu kuat-kuat. Kota-kota mereka besar-besar dan berbenteng. Lagipula, kami melihat orang-orang keturunan raksasa di sana.
29അമാലേക്യര്‍ തെക്കെ ദേശത്തു പാര്‍ക്കുംന്നു; ഹിത്യരും യെബൂസ്യരും അമോര്‍യ്യരും പര്‍വ്വതങ്ങളില്‍ പാര്‍ക്കുംന്നു; കനാന്യര്‍ കടല്‍ക്കരയിലും യോര്‍ദ്ദാന്‍ നദീതീരത്തും പാര്‍ക്കുംന്നു.
29Orang Amalek tinggal di bagian selatan negeri itu; orang Het, Yebus dan Amori tinggal di daerah berbukit; sedangkan orang Kanaan mendiami daerah di sepanjang laut dan di sepanjang Sungai Yordan."
30എന്നാല്‍ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമര്‍ത്തിനാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാന്‍ നമുക്കു കഴിയും എന്നു പറഞ്ഞു.
30Tetapi Kaleb menenangkan hati orang-orang yang mengeluh kepada Musa. Kata Kaleb, "Negeri itu harus kita serang dan kita rebut sekarang juga, karena kita cukup kuat untuk mengalahkannya."
31എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാര്‍ആ ജനത്തിന്റെ നേരെ ചെല്ലുവാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മിലും ബലവാന്മാര്‍ ആകുന്നു എന്നു പറഞ്ഞു.
31Tetapi orang-orang yang kembali dengan Kaleb itu berkata, "Tidak, kita tidak sanggup menyerang mereka. Penduduk negeri itu lebih kuat dari kita."
32തങ്ങള്‍ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവര്‍ യിസ്രായേല്‍മക്കളോടു ദുര്‍വ്വര്‍ത്തമാനമായി പറഞ്ഞതെന്തെന്നാല്‍ഞങ്ങള്‍ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള്‍ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാര്‍;
32Lalu mereka menyebarkan cerita bohong di kalangan orang Israel tentang negeri yang sudah mereka mata-matai itu. Kata mereka, "Negeri itu sangat berbahaya, bahkan untuk penduduknya sendiri. Orang-orang yang kami lihat di sana sangat besar badannya.
33അവിടെ ഞങ്ങള്‍ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങള്‍ക്കു തന്നേ ഞങ്ങള്‍ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങള്‍ അങ്ങനെ തന്നേ ആയിരുന്നു.
33Bahkan kami melihat orang-orang yang seperti raksasa, yaitu keturunan orang Enak. Dibandingkan dengan mereka, kami merasa seperti belalang, dan pasti begitulah anggapan mereka terhadap kami."