1രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന്‍ അതിനെ തിരിക്കുന്നു.
1Sama seperti TUHAN mengatur air sungai supaya mengalir menurut kehendak-Nya, begitu juga Ia membimbing pikiran raja.
2മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
2Setiap perbuatan orang mungkin baik dalam pandangannya sendiri, tapi Tuhanlah yang menilai maksud hatinya.
3നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നതു യഹോവേക്കു ഹനനയാഗത്തെക്കാള്‍ ഇഷ്ടം.
3Perbuatan yang adil dan benar lebih menyenangkan TUHAN daripada segala persembahan.
4ഗര്‍വ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.
4Orang jahat itu berdosa, karena dikuasai oleh keangkuhan dan kesombongannya.
5ഉത്സാഹിയുടെ വിചാരങ്ങള്‍ സമൃദ്ധിഹേതുകങ്ങള്‍ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.
5Rencana orang rajin membawa kelimpahan; tindakan tergesa-gesa mengakibatkan kekurangan.
6കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവര്‍ മരണത്തെ അന്വേഷിക്കുന്നു.
6Kekayaan yang diperoleh dengan tidak jujur cepat hilang dan membawa orang ke liang kubur.
7ദുഷ്ടന്മാരുടെ സാഹസം അവര്‍ക്കും നാശഹേതുവാകുന്നു; ന്യായം ചെയ്‍വാന്‍ അവര്‍ക്കും മനസ്സില്ലല്ലോ.
7Orang jahat tak mau mengikuti hukum; ia tersiksa oleh kekejamannya sendiri.
8അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിര്‍മ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.
8Orang yang bersalah, berliku-liku jalannya; orang yang baik selalu jujur hidupnya.
9ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍ പാര്‍ക്കുംന്നതിനെക്കാള്‍ മേല്‍പുരയുടെ ഒരു കോണില്‍ പാര്‍ക്കുംന്നതു നല്ലതു.
9Tinggal di sudut loteng lebih menyenangkan daripada tinggal serumah dengan istri yang suka bertengkar.
10ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.
10Orang jahat selalu ingin melakukan kejahatan; terhadap siapa pun ia tidak punya belas kasihan.
11പരിഹാസിയെ ശിക്ഷിച്ചാല്‍ അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാല്‍ അവന്‍ പരിജ്ഞാനം പ്രാപിക്കും.
11Hukuman bagi pencemooh menjadi pelajaran bagi orang yang tak berpengalaman. Kalau orang berbudi ditegur, ia akan bertambah bijaksana.
12നീതിമാനായവന്‍ ദുഷ്ടന്റെ ഭവനത്തിന്മേല്‍ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.
12Allah Yang Mahaadil tahu apa yang terjadi di dalam rumah orang durhaka. Ia akan menjerumuskan mereka sehingga mereka binasa.
13എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവന്‍ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.
13Siapa tidak mau mendengar keluhan orang yang berkekurangan tidak akan diperhatikan bila ia sendiri minta pertolongan.
14രഹസ്യത്തില്‍ ചെയ്യുന്ന ദാനം കോപത്തെയും മടിയില്‍ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
14Untuk meredakan marah dan geram, berilah hadiah secara diam-diam.
15ന്യായം പ്രവര്‍ത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാര്‍ക്കും ഭയങ്കരവും ആകുന്നു.
15Kalau keadilan dijalankan, maka orang baik merasa senang, tetapi orang jahat merasa terancam.
16വിവേകമാര്‍ഗ്ഗം വിട്ടുനടക്കുന്നവന്‍ മൃതന്മാരുടെ കൂട്ടത്തില്‍ വിശ്രമിക്കും.
16Orang yang tidak mengikuti cara hidup yang berbudi, pasti akan sampai di dunia orang mati.
17ഉല്ലാസപ്രിയന്‍ ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവന്‍ ധനവാനാകയില്ല.
17Orang yang gemar bersenang-senang akan tetap berkekurangan; orang yang suka berfoya-foya tidak akan menjadi kaya.
18ദുഷ്ടന്‍ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവര്‍ക്കും പകരമായ്തീരും.
18Jika masyarakat dihukum TUHAN, bukan orang baik, melainkan orang jahat yang mendapat kesusahan.
19ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാര്‍ക്കുംന്നതിലും നിര്‍ജ്ജനപ്രദേശത്തു പോയി പാര്‍ക്കുംന്നതു നല്ലതു.
19Lebih baik tinggal di padang belantara, daripada tinggal dengan istri yang suka mengomel dan marah-marah.
20ജ്ഞാനിയുടെ പാര്‍പ്പിടത്തില്‍ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുര്‍വ്യയം ചെയ്തുകളയുന്നു.
20Orang bijaksana tetap makmur dan kaya; tetapi orang bodoh memboroskan hartanya.
21നീതിയും ദയയും പിന്തുടരുന്നവന്‍ ജീവനും നീതിയും മാനവും കണ്ടെത്തും.
21Siapa berusaha agar keadilan dan cinta kasih dilaksanakan, akan mendapat kesejahteraan, kehormatan dan umur yang panjang.
22ജ്ഞാനി വീരന്മാരുടെ പട്ടണത്തില്‍ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.
22Orang yang cerdik sanggup merebut kota yang dijaga tentara yang perkasa; ia meruntuhkan benteng-benteng yang mereka andalkan.
23വായും നാവും സൂക്ഷിക്കുന്നവന്‍ തന്റെ പ്രാണനെ കഷ്ടങ്ങളില്‍നിന്നു സൂക്ഷിക്കുന്നു.
23Untuk menghindari kesukaran, hendaklah berhati-hati dengan ucapan.
24നിഗളവും ഗര്‍വ്വവും ഉള്ളവന്നു പരിഹാസി എന്നു പേര്‍; അവന്‍ ഗര്‍വ്വത്തിന്റെ അഹങ്കാരത്തോടെ പ്രവര്‍ത്തിക്കുന്നു.
24Orang sombong dan tinggi hati suka mencela dan kurang ajar.
25മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‍വാന്‍ അവന്റെ കൈകള്‍ മടിക്കുന്നുവല്ലോ.
25Si pemalas yang tak mau bekerja; membunuh dirinya dengan keinginannya.
26ചിലര്‍ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
26Sepanjang hari ia hanya memikirkan tentang apa yang ia inginkan. Sebaliknya, orang yang lurus hidupnya dapat memberi dengan berlimpah-limpah.
27ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവന്‍ ദുരാന്തരത്തോടെ അതു അര്‍പ്പിച്ചാല്‍ എത്ര അധികം!
27TUHAN tidak senang dengan persembahan orang durhaka, lebih-lebih kalau dipersembahkan dengan maksud yang tercela.
28കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേള്‍ക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.
28Kesaksian pendusta tidak akan dipercaya; tapi ucapan orang yang tahu seluk beluk perkara, akan diterima.
29ദുഷ്ടന്‍ മുഖധാര്‍ഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.
29Orang jujur yakin akan dirinya; orang jahat bermuka tebal.
30യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
30Tidak ada kepintaran, kecerdasan atau kebijaksanaan yang dapat bertahan di hadapan TUHAN.
31കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.
31Sekalipun pertempuran diperlengkapi dengan kuda perang, yang menentukan kemenangan adalah TUHAN.