Malayalam

Indonesian

Psalms

17

1യഹോവേ, ന്യായത്തെ കേള്‍ക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളില്‍നിന്നുള്ള എന്റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ.
1Doa Daud. Dengarlah seruanku mohon keadilan, perhatikanlah doaku yang tulus, ya TUHAN.
2എനിക്കുള്ള വിധി നിന്റെ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേര്‍ കാണുമാറാകട്ടെ.
2Sudilah membela perkaraku sebab Engkau tahu apa yang benar.
3നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.
3Bila Engkau menguji hatiku dan datang menyelidiki aku di waktu malam, akan Kaudapati bahwa aku tulus ikhlas; perkataanku sesuai dengan pikiranku.
4മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാന്‍ നിന്റെ അധരങ്ങളുടെ വചനത്താല്‍ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
4Aku melakukan apa yang Kauperintahkan dan tidak menempuh jalan kekerasan.
5എന്റെ നടപ്പു നിന്റെ ചുവടുകളില്‍ തന്നേ ആയിരുന്നു; എന്റെ കാല്‍ വഴുതിയതുമില്ല.
5Aku selalu hidup menurut petunjuk-Mu dan tidak menyimpang daripada-Nya.
6ദൈവമേ, ഞാന്‍ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേള്‍ക്കേണമേ.
6Aku berseru kepada-Mu, ya Allah, sebab Engkau menjawab aku; perhatikanlah aku dan dengarlah kata-kataku.
7നിന്നെ ശരണമാക്കുന്നവരെ അവരോടു എതിര്‍ക്കുംന്നവരുടെ കയ്യില്‍നിന്നു നിന്റെ വലങ്കയ്യാല്‍ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.
7Tunjukkanlah kasih-Mu yang mengagumkan sebab Kauselamatkan orang yang berlindung pada-Mu, di sisi-Mu mereka aman dari serangan musuh.
8കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
8Peliharalah aku seperti biji mata-Mu, sembunyikanlah aku dalam naungan sayap-Mu
9എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്റെ ചിറകിന്റെ നിഴലില്‍ എന്നെ മറെച്ചുകൊള്ളേണമേ.
9terhadap serangan orang jahat. Aku dikepung musuh yang mau membunuh aku;
10അവര്‍ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു; വായികൊണ്ടു വമ്പു പറയുന്നു.
10mereka tidak mengenal kasihan dan bicara dengan congkak.
11അവര്‍ ഇപ്പോള്‍ ഞങ്ങളുടെ കാലടി തുടര്‍ന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാന്‍ ദൃഷ്ടിവെക്കുന്നു.
11Mereka maju melawan aku dan mengerumuni aku, mencari kesempatan untuk membanting aku.
12കടിച്ചുകീറുവാന്‍ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളില്‍ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
12Mereka seperti singa yang mau menerkam mangsanya, singa muda yang menghadang di tempat tersembunyi.
13യഹോവേ, എഴുന്നേറ്റു അവനോടെതിര്‍ത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാള്‍കൊണ്ടു ദുഷ്ടന്റെ കയ്യില്‍നിന്നും
13Bangkitlah, ya TUHAN, lawanlah musuhku dan kalahkanlah mereka. Selamatkanlah aku dengan pedang-Mu terhadap serangan orang jahat.
14തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഔഹരി ഈ ആയുസ്സില്‍ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവര്‍ക്കും പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവര്‍ കുഞ്ഞുങ്ങള്‍ക്കു വെച്ചേക്കുന്നു.
14Lepaskanlah aku dari orang-orang yang menimbun harta di dunia. Hukumlah mereka dengan malapetaka yang telah Kausediakan bagi mereka. Biarlah anak cucu mereka dihukum juga.
15ഞാനോ, നീതിയില്‍ നിന്റെ മുഖത്തെ കാണും; ഞാന്‍ ഉണരുമ്പോള്‍ നിന്റെ രൂപം കണ്ടു തൃപ്തനാകും.
15Tetapi aku akan memandang Engkau, sebab aku tidak bersalah. Pada waktu aku bangun, kehadiran-Mu membuat hatiku gembira.