Malayalam

Indonesian

Psalms

62

1എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കല്‍നിന്നു വരുന്നു.
1Untuk pemimpin kor. Menurut: Yedutun. Mazmur Daud. (62-2) Dengan tenang jiwaku menantikan Allah, dari Dia saja keselamatanku.
2അവന്‍ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ ഏറെ കുലുങ്ങുകയില്ല.
2(62-3) Hanya Dia yang melindungi dan menyelamatkan aku, Ia pembelaku, aku tak akan goyah.
3നിങ്ങള്‍ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
3(62-4) Sampai kapan kamu semua mau menyerang seorang yang sudah seperti dinding yang miring dan tembok yang hampir roboh?
4അവന്റെ പദവിയില്‍നിന്നു അവനെ തള്ളിയിടുവാനത്രേ അവര്‍ നിരൂപിക്കുന്നതു; അവര്‍ ഭോഷ്കില്‍ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവര്‍ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവര്‍ ശപിക്കുന്നു. സേലാ.
4(62-5) Kamu hanya berniat menjatuhkan dia dari kedudukannya yang tinggi. Kamu suka berdusta; dengan mulutmu kamu memberkati, tetapi dalam hati kamu mengutuk.
5എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കല്‍നിന്നു വരുന്നു.
5(62-6) Dengan tenang jiwaku menantikan Allah, dari Dia saja keselamatanku.
6അവന്‍ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ കുലുങ്ങുകയില്ല.
6(62-7) Hanya Dia yang melindungi dan menyelamatkan aku; Ia pembelaku, aku tak akan goyah.
7എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കല്‍ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
7(62-8) Dialah Allah yang memberi aku keselamatan dan kehormatan, Dialah pelindungku dan pembelaku yang kuat.
8ജനമേ, എല്ലാകാലത്തും അവനില്‍ ആശ്രയിപ്പിന്‍ ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പില്‍ പകരുവിന്‍ ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
8(62-9) Hai bangsaku, berharaplah kepada Allah setiap waktu; curahkanlah isi hatimu kepada-Nya, sebab Dialah tempat kita berlindung.
9സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷകുമത്രേ; തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ ആകപ്പാടെ ഒരു ശ്വാസത്തേക്കാള്‍ ലഘുവാകുന്നു.
9(62-10) Manusia hanya sehembus napas, besar kecil sama-sama tak berharga. Kalau ditimbang, mereka ternyata ringan, lebih ringan dari sehembus napas.
10പീഡനത്തില്‍ ആശ്രയിക്കരുതു; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു;
10(62-11) Jangan mengharapkan hasil pemerasan, dan jangan mengandalkan barang rampasan. Bahkan kalau kekayaanmu bertambah, jangan hatimu melekat padanya.
11ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കല്‍ അരുളിച്ചെയ്തു. ഞാന്‍ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
11(62-12) Beberapa kali aku mendengar Allah berkata bahwa kekuasaan berasal daripada-Nya,
12കര്‍ത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകുന്നു. (ദാവീദിന്റെ ഒരു സങ്കീര്‍ത്തനം; അവന്‍ യെഹൂദാമരുഭൂമിയില്‍ ഇരിക്കും കാലത്തു ചമെച്ചതു.)
12(62-13) dan bahwa Ia tetap mengasihi. Engkau, ya TUHAN, membalas setiap orang menurut perbuatannya.