Malayalam

Indonesian

Psalms

76

1ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.
1Untuk pemimpin kor. Dengan iringan kecapi. Mazmur Asaf. Nyanyian. (76-2) Allah terkenal di Yehuda; nama-Nya termasyhur di Israel.
2അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
2(76-3) Yerusalem adalah tempat kediaman-Nya; Bukit Sion tempat tinggal-Nya.
3അവിടെവെച്ചു അവന്‍ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകര്‍ത്തുകളഞ്ഞു. സേലാ.
3(76-4) Di sana Ia menghancurkan semua alat perang, semua panah berkilat, perisai dan pedang.
4ശാശ്വതപര്‍വ്വതങ്ങളെക്കാള്‍ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
4(76-5) Sungguh agunglah Engkau, dan cemerlang, melebihi gunung-gunung purbakala.
5ധൈര്യശാലികളെ കൊള്ളയിട്ടു അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്കു ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.
5(76-6) Orang-orang yang berani sudah dirampasi; mereka tertidur dan tak akan bangun lagi. Prajurit-prajurit yang gagah perkasa sudah kehilangan kekuatannya.
6യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാല്‍ തേരും കുതിരയും ഗാഢനിദ്രയില്‍ വീണു.
6(76-7) Semua kuda dan pengendaranya jatuh mati oleh hardik-Mu, ya Allah Yakub!
7നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാല്‍ തിരുമുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍?
7(76-8) Sungguh dahsyatlah Engkau! Jika Engkau marah, siapa dapat bertahan?
8സ്വര്‍ഗ്ഗത്തില്‍നിന്നു നീ വിധി കേള്‍പ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാന്‍
8(76-9) Dari langit Engkau menyatakan keputusan-Mu; bumi takut dan diam.
9ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോള്‍ ഭൂമി ഭയപ്പെട്ടു അമര്‍ന്നിരുന്നു. സേലാ.
9(76-10) Ketika Engkau bangkit hendak mengadili untuk menyelamatkan orang tertindas di bumi.
10മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.
10(76-11) Orang-orang yang paling buas pun memuji Engkau, dan yang masih marah memakai kain karung tanda berkabung.
11നിങ്ങളുടെ ദൈവമായ യഹോവേക്കു നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍ ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
11(76-12) Tepatilah janjimu kepada TUHAN Allahmu. Hendaklah semua bangsa yang tinggal dekat membawa persembahan bagi Allah yang ditakuti.
12അവന്‍ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്‍ക്കും അവന്‍ ഭയങ്കരനാകുന്നു. സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.
12(76-13) Ia mematahkan semangat para penguasa; raja-raja merasa gentar terhadap-Nya.