1ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.
1Mazmur Asaf: sebuah nyanyian. (83-2) Ya Allah, janganlah membisu, jangan berpangku tangan dan tinggal diam.
2ഇതാ, നിന്റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകെക്കുന്നവര്‍ തല ഉയര്‍ത്തുന്നു.
2(83-3) Lihatlah, musuh-Mu bergolak, orang-orang yang membenci Engkau berontak.
3അവര്‍ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.
3(83-4) Mereka membuat rencana licik melawan umat-Mu; dan berunding melawan orang-orang yang Kaulindungi.
4വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഔര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു.
4(83-5) Kata mereka, "Mari kita hancurkan bangsa Israel, supaya nama mereka tidak diingat lagi."
5അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.
5(83-6) Bangsa-bangsa telah bersekutu, dan bermupakat melawan Engkau:
6ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ,
6(83-7) bangsa Edom dan Ismael, orang-orang Moab dan Hagar;
7ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും;
7(83-8) bangsa Gebal, Amon dan Amalek, bangsa Filistea serta penduduk Tirus.
8അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്റെ മക്കള്‍ക്കു സഹായമായിരുന്നു സേലാ.
8(83-9) Juga Asyur telah bergabung dengan mereka, menjadi kaki tangan keturunan Lot.
9മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോന്‍ തോട്ടിങ്കല്‍വെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.
9(83-10) Perlakukanlah mereka seperti orang Midian, seperti Sisera dan Yabin di Sungai Kison,
10അവര്‍ എന്‍ ദോരില്‍വെച്ചു നശിച്ചുപോയി; അവര്‍ നിലത്തിന്നു വളമായി തീര്‍ന്നു.
10(83-11) yang sudah dibinasakan di Endor, dan menjadi pupuk untuk tanah.
11അവരുടെ കുലീനന്മാരെ ഔരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
11(83-12) Perlakukanlah pemimpin mereka seperti Oreb dan Zeeb, tundukkanlah penguasa mereka seperti Zebah dan Salmuna,
12നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവര്‍ പറഞ്ഞുവല്ലോ.
12(83-13) karena mereka telah berkata, "Mari kita duduki tanah kediaman Allah."
13എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിര്‍പോലെയും ആക്കേണമേ.
13(83-14) Ya Allah, hamburkanlah mereka seperti debu, seperti jerami yang ditiup angin.
14വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പര്‍വ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
14(83-15) Seperti api yang membakar hutan, nyala api yang menghanguskan gunung-gunung.
15നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
15(83-16) Kejarlah mereka dengan badai-Mu, kejutkan mereka dengan topan-Mu.
16യഹോവേ, അവര്‍ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂര്‍ണ്ണമാക്കേണമേ.
16(83-17) Ya TUHAN, biarlah mereka dihina, supaya mereka mengakui kekuasaan-Mu.
17അവര്‍ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.
17(83-18) Biarlah mereka selamanya dipermalukan dan ketakutan, biarlah mereka mati dalam kehinaan.
18അങ്ങനെ അവര്‍ യഹോവ എന്നു നാമമുള്ള നീ മാത്രം സര്‍വ്വഭൂമിക്കുംമീതെ അത്യുന്നതന്‍ എന്നു അറിയും. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)
18(83-19) Semoga mereka tahu hanya Engkaulah Yang Mahatinggi, TUHAN, yang menguasai seluruh bumi.