Malayalam

Indonesian

Psalms

89

1യഹോവയുടെ കൃപകളെക്കുറിച്ചു ഞാന്‍ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
1Nyanyian pengajaran Etan, orang Ezrahi.
2ദയ എന്നേക്കും ഉറച്ചുനിലക്കും എന്നു ഞാന്‍ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വര്‍ഗ്ഗത്തില്‍ സ്ഥിരമാക്കിയിരിക്കുന്നു.
2(89-3) Sebab aku tahu kasih-Mu kekal abadi, kesetiaan-Mu teguh seperti langit.
3എന്റെ വൃതനോടു ഞാന്‍ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
3(89-4) Engkau berkata, "Aku sudah membuat perjanjian dengan orang pilihan-Ku; Aku telah bersumpah kepada Daud, hamba-Ku:
4നിന്റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
4(89-5) 'Takhtamu Kupertahankan untuk selama-lamanya, turun-temurun anak cucumu akan mendudukinya.'"
5യഹോവേ, സ്വര്‍ഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയില്‍ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
5(89-6) Sidang surgawi memuji perbuatan-perbuatan-Mu yang ajaib, dan menyanyikan kesetiaan-Mu, TUHAN.
6സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍? ദേവപുത്രന്മാരില്‍ യഹോവേക്കു തുല്യനായവന്‍ ആര്‍?
6(89-7) Di langit tak ada yang seperti Engkau, ya TUHAN, tak ada makhluk surgawi yang menyamai Engkau.
7ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.
7(89-8) Engkau dihormati di kalangan para suci, ditakuti lebih dari semua di sekeliling-Mu.
8സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
8(89-9) TUHAN, Allah Yang Mahakuasa, siapakah sekuat Engkau? Engkau setia dalam segala-galanya ya TUHAN.
9നീ സമുദ്രത്തിന്റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.
9(89-10) Engkau menguasai laut yang bergelora, dan meredakan ombaknya yang dahsyat.
10നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്‍ത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
10(89-11) Rahab, naga laut, Kauremukkan dan Kaubunuh, dengan tangan kuat Kaukalahkan musuh-musuh-Mu.
11ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂര്‍ണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
11(89-12) Langit dan bumi adalah milik-Mu, dunia dan segala isinya ciptaan-Mu.
12ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെര്‍മ്മോനും നിന്റെ നാമത്തില്‍ ആനന്ദിക്കുന്നു;
12(89-13) Engkaulah yang menjadikan utara dan selatan, Gunung Tabor dan Hermon bersorak-sorai bagi-Mu.
13നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
13(89-14) Betapa besar kuasa-Mu, dan betapa hebat kekuatan-Mu!
14നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
14(89-15) Keadilan dan hukum adalah dasar kerajaan-Mu, kasih dan kesetiaan nyata dalam segala tindakan-Mu.
15ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവര്‍ നിന്റെ മുഖപ്രകാശത്തില്‍ നടക്കും.
15(89-16) Berbahagialah bangsa yang beribadat dengan gembira, yang hidup dalam cahaya kehadiran-Mu, TUHAN.
16അവര്‍ ഇടവിടാതെ നിന്റെ നാമത്തില്‍ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയില്‍ അവര്‍ ഉയര്‍ന്നിരിക്കുന്നു.
16(89-17) Sepanjang hari mereka bersukacita dan tetap teguh, karena kebaikan-Mu.
17നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താല്‍ ഞങ്ങളുടെ കൊമ്പു ഉയര്‍ന്നിരിക്കുന്നു.
17(89-18) Engkau memberi kami kemenangan yang gilang-gemilang, karena kebaikan-Mulah kami menang.
18നമ്മുടെ പരിച യഹോവേക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
18(89-19) Sebab pelindung kami adalah orang pilihan-Mu, ya TUHAN; raja kami adalah milik Allah Kudus Israel.
19അന്നു നീ ദര്‍ശനത്തില്‍ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.
19(89-20) Dahulu kala dalam suatu penglihatan, Engkau berkata kepada hamba-Mu yang setia, "Aku telah menolong seorang pahlawan, seorang yang Kupilih dari rakyat telah Kutinggikan.
20ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
20(89-21) Aku telah menemukan Daud, hamba-Ku, dan Kulantik dia dengan minyak upacara.
21എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
21(89-22) Kekuatan-Ku akan selalu melindunginya, kuasa-Ku akan menguatkan dia.
22ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.
22(89-23) Ia tak akan dikalahkan musuh, dan tak akan ditindas orang jahat.
23ഞാന്‍ അവന്റെ വൈരികളെ അവന്റെ മുമ്പില്‍ തകര്‍ക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,
23(89-24) Semua musuhnya akan Kubinasakan, Kubunuh siapa saja yang membenci dia.
24എന്നാല്‍ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തില്‍ അവന്റെ കൊമ്പു ഉയര്‍ന്നിരിക്കും.
24(89-25) Aku akan tetap mengasihi dia dan setia kepadanya, dan membuat dia semakin berkuasa.
25അവന്റെ കയ്യെ ഞാന്‍ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
25(89-26) Kerajaannya akan Kuluaskan, dari Laut Tengah sampai ke Sungai Efrat.
26അവന്‍ എന്നോടുനീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
26(89-27) Ia akan berkata kepada-Ku, 'Engkaulah Bapaku, Allahku, pelindung dan penyelamatku.'
27ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനുമാക്കും.
27(89-28) Aku akan menjadikan dia putra-Ku yang sulung, yang paling agung di antara semua raja.
28ഞാന്‍ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നിലക്കും.
28(89-29) Dia akan tetap Kukasihi sampai kekal, perjanjian-Ku dengan dia tetap teguh.
29ഞാന്‍ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.
29(89-30) Takhtanya Kupertahankan selama langit ada di atas bumi, turun-temurun anak cucunya akan mendudukinya.
30അവന്റെ പുത്രന്മാര്‍ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും
30(89-31) Tetapi kalau keturunannya melanggar hukum-Ku, dan tidak hidup menurut perintah-Ku,
31എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താല്‍
31(89-32) kalau mereka tidak mengindahkan ketetapan-Ku dan mengabaikan peraturan-Ku,
32ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.
32(89-33) mereka Kuhukum dengan cambuk karena pelanggarannya, dan Kutimpa dengan bencana karena dosa-dosanya.
33എങ്കിലും എന്റെ ദയയെ ഞാന്‍ അവങ്കല്‍ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
33(89-34) Tetapi Aku akan tetap mengasihi Daud, dan tak akan mengingkari kesetiaan-Ku.
34ഞാന്‍ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളില്‍നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
34(89-35) Perjanjian-Ku dengan dia takkan Kubatalkan, dari janji-Ku tak satu pun Kutarik kembali.
35ഞാന്‍ ഒരിക്കല്‍ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷകു പറകയില്ല.
35(89-36) Sekali untuk selamanya Aku bersumpah demi nama-Ku yang suci; Aku tak akan berbohong kepada Daud.
36അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും.
36(89-37) Takhtanya akan bertahan selama matahari ada, turun-temurun anak cucunya akan mendudukinya.
37അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
37(89-38) Kerajaannya tetap ada seperti bulan, saksi setia di awan-awan."
38എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
38(89-39) Tetapi sekarang Engkau marah kepada raja, Engkau membuang dan menolak orang pilihan-Mu.
39നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
39(89-40) Kaubatalkan perjanjian-Mu dengan hamba-Mu, mahkotanya Kaulemparkan ke dalam lumpur.
40നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
40(89-41) Kaurobohkan tembok-tembok kotanya, benteng-benteng Kaujadikan reruntuhan.
41വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.
41(89-42) Semua orang yang lewat merampas miliknya, ia menjadi bahan ejekan bagi tetangganya.
42നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയര്‍ത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
42(89-43) Engkau memberi kemenangan kepada musuh-musuhnya, dan membuat semua lawannya bergembira.
43അവന്റെ വാളിന്‍ വായ്ത്തലയെ നീ മടക്കി; യുദ്ധത്തില്‍ അവനെ നിലക്കുമാറാക്കിയതുമില്ല.
43(89-44) Bahkan senjatanya Kaujadikan tak berguna, Engkau tidak menolong dia dalam perang.
44അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
44(89-45) Kauakhiri kuasanya yang semarak, takhtanya Kaucampakkan ke tanah.
45അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.
45(89-46) Engkau memperpendek masa mudanya, dan menutupi dia dengan malu.
46യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
46(89-47) Sampai kapan Engkau bersembunyi, ya TUHAN? Sampai kapan kemarahan-Mu berkobar seperti api?
47എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്‍ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
47(89-48) Ingatlah aku betapa singkatnya hidupku ini, Kauciptakan manusia sebagai makhluk yang fana.
48ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന്‍ ആര്‍? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
48(89-49) Siapakah yang dapat hidup terus dan tidak mati? Siapakah yang dapat luput dari kuburan?
49കര്‍ത്താവേ, നിന്റെ വിശ്വസ്തതയില്‍ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകള്‍ എവിടെ?
49(89-50) Ya TUHAN, di manakah tanda kasih-Mu yang semula, yang Kaujanjikan kepada Daud demi kesetiaan-Mu?
50കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഔര്‍ക്കേണമേ; എന്റെ മാര്‍വ്വിടത്തില്‍ ഞാന്‍ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
50(89-51) Ingatlah ya TUHAN, bagaimana hamba-Mu ini dicela, aku menanggung penghinaan banyak bangsa.
51യഹോവേ, നിന്റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
51(89-52) Musuh-musuh-Mu menghina raja pilihan-Mu, ya TUHAN, mengejek dia ke mana saja ia pergi.
52യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
52(89-53) Pujilah TUHAN untuk selama-lamanya. Jadilah demikian! Amin!