Malayalam

Indonesian

Psalms

98

1യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; അവന്‍ അത്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.
1Mazmur. Nyanyikanlah lagu baru bagi TUHAN, karena perbuatan-perbuatan-Nya yang mengagumkan! Dengan kuasa dan kekuatan-Nya sendiri Ia telah mendapat kemenangan.
2യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികള്‍ കാണ്‍കെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
2TUHAN mewartakan kemenangan-Nya; Ia menyatakan keadilan-Nya kepada bangsa-bangsa.
3അവന്‍ യിസ്രായേല്‍ഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഔര്‍ത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
3Ia ingat akan kasih dan kesetiaan-Nya kepada Israel, umat-Nya. Semua bangsa di seluruh bumi telah melihat kemenangan Allah kita.
4സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ ; പൊട്ടിഘോഷിച്ചു കീര്‍ത്തനം ചെയ്‍വിന്‍ .
4Bersoraksorailah bagi TUHAN, hai seluruh bumi! Pujilah TUHAN dengan nyanyian dan sorak gembira.
5കിന്നരത്തോടെ യഹോവേക്കു കീര്‍ത്തനം ചെയ്‍വിന്‍ ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.
5Nyanyikan pujian bagi TUHAN, dengan memetik kecapi.
6കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !
6Tiuplah trompet dan sangkakala, bersoraklah bagi TUHAN, Raja kita.
7സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതില്‍ വസിക്കുന്നവരും മുഴങ്ങട്ടെ.
7Bergemuruhlah hai laut dan semua isinya bumi dan semua yang mendiaminya.
8പ്രവാഹങ്ങള്‍ കൈകൊട്ടട്ടെ; പര്‍വ്വതങ്ങള്‍ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
8Biarlah sungai-sungai bertepuk tangan, dan bukit-bukit bersorak-sorai di hadapan TUHAN.
9അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.
9Sebab Ia datang untuk menghakimi bumi; bangsa-bangsa akan dihakimi-Nya dengan adil dan benar.