Malayalam

Indonesian

Zephaniah

1

1യെഹൂദാരാജാവായി ആമോന്റെ മകനായ യോശീയാവിന്റെ കാലത്തു, ഹിസ്കീയാവിന്റെ മകനായ അമര്‍യ്യാവിന്റെ മകനായ ഗെദല്യാവിന്റെ മകനായ കൂശിയുടെ മകനായ സെഫന്യാവിന്നുണ്ടായ യഹോവയുടെ അരുളപ്പാടു.
1Zefanya adalah anak Kusyi. Urutan silsilahnya dari bawah ke atas adalah Kusyi, Gedalya, Amazia dan Raja Hizkia. Inilah pesan TUHAN kepada Zefanya pada waktu Raja Yosia anak Amon memerintah atas Yehuda.
2ഞാന്‍ ഭൂതലത്തില്‍നിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
2TUHAN berkata, "Aku akan memusnahkan segala sesuatu di bumi:
3ഞാന്‍ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാന്‍ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടര്‍ച്ചകളെയും സംഹരിക്കും; ഞാന്‍ ഭൂതലത്തില്‍ നിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
3semua manusia dan binatang, termasuk burung dan ikan. Orang jahat akan Kutumpas. Seluruh umat manusia akan Kubinasakan, tak seorang pun akan Kubiarkan hidup. Aku, TUHAN, telah berbicara.
4ഞാന്‍ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും കൈ നീട്ടും; ഞാന്‍ ഈ സ്ഥലത്തുനിന്നു ബാലിന്റെ ശേഷിപ്പിനെയും പുരോഹിതന്മാരോടു കൂടെ പൂജാരികളുടെ പേരിനെയും
4Aku akan menghukum penduduk Yerusalem dan seluruh Yehuda. Sisa-sisa penyembahan Baal akan Kulenyapkan dari tempat-tempat itu. Imam-imam yang melayani Baal akan dilupakan sama sekali.
5മേല്‍പുരകളില്‍ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മല്‍ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും യഹോവയെ വിട്ടു പിന്മാറിയവരെയും
5Aku akan menyapu bersih siapa saja yang naik ke atap untuk menyembah matahari, bulan dan bintang-bintang. Akan Kulenyapkan pula mereka yang menyembah Aku dan bersumpah setia kepada-Ku, tetapi juga bersumpah demi nama Dewa Milkom.
6യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.
6Aku akan membinasakan mereka yang tidak datang kepada-Ku atau meminta bimbingan-Ku dan yang telah meninggalkan Aku dan tidak mau lagi mengikuti Aku."
7യഹോവയായ കര്‍ത്താവിന്റെ സന്നിധിയില്‍ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താന്‍ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.
7Hari TUHAN telah dekat, pada hari itu Allah akan bertindak; sebab itu, berdiam dirilah di hadapan-Nya. TUHAN sedang bersiap-siap untuk membantai umat-Nya seperti kurban persembahan dan Ia telah mengundang musuh-musuh Yehuda.
8എന്നാല്‍ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തില്‍ ഞാന്‍ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദര്‍ശിക്കും.
8"Pada hari pembantaian itu," kata TUHAN, "Aku akan menghukum para pembesar, para putra raja, dan semua orang yang mengikuti tata cara orang asing.
9അന്നാളില്‍ ഞാന്‍ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറെക്കുന്നവരെയും സന്ദര്‍ശിക്കും.
9Aku akan menghukum semua orang yang beribadat seperti orang yang tak mengenal Aku, dan yang mencuri serta membunuh untuk memenuhi rumah majikan mereka dengan barang-barang rampasan."
10അന്നാളില്‍ മത്സ്യഗോപുരത്തില്‍നിന്നു ഉറക്കെയുള്ളോരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തില്‍നിന്നു ഒരു മുറവിളയും കുന്നുകളില്‍നിന്നു ഒരു ത്സടത്സടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.
10"Pada hari itu," demikian kata TUHAN, "akan terdengar tangisan di Gerbang Ikan. Suara ratapan akan terdengar dari perkampungan baru, dan bunyi keruntuhan hebat akan menggema dari bukit-bukit.
11മക്തേശ് നിവാസികളെ, മുറയിടുവിന്‍ ; വ്യാപാരിജനം ഒക്കെയും നശിച്ചുപോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.
11Merataplah dan menangislah pada waktu kamu mendengar itu, hai penduduk kota di bagian bawah, sebab semua pedagang dan orang-orang yang meminjamkan uang telah mati terbunuh!
12ആ കാലത്തു ഞാന്‍ യെരൂശലേമിനെ വിളകൂ കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേല്‍ ഉറെച്ചുകിടന്നുയഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തില്‍ പറയുന്ന പുരുഷന്മാരെ സന്ദര്‍ശിക്കയും ചെയ്യും.
12Pada waktu itu Aku akan mengambil obor, dan menggeledah kota Yerusalem. Akan Kuhukum penduduknya yang acuh tak acuh itu serta yang puas dengan dirinya sendiri, dan yang berpikir bahwa Aku, TUHAN tak pernah bertindak begini atau begitu.
13അങ്ങനെ അവരുടെ സമ്പത്തു കവര്‍ച്ചയും അവരുടെ വീടുകള്‍ ശൂന്യവും ആയ്തീരും; അവര്‍ വീടു പണിയും, പാര്‍ക്കയില്ലതാനും; അവര്‍ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.
13Harta mereka akan dirampas dan rumah-rumah mereka dihancurkan. Mereka akan membangun rumah, tetapi tidak mendiaminya. Mereka akan mengusahakan kebun anggur tetapi tidak minum anggurnya."
14യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരന്‍ അവിടെ കഠിനമായി നിലവിളിക്കുന്നു.
14Hari penghakiman TUHAN sudah dekat, ya, sudah sangat dekat, bahkan akan tiba dengan segera. Hari itu penuh kepedihan, sehingga prajurit-prajurit yang paling perkasa pun akan meraung-raung karena putus asa!
15ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,
15Hari itu hari kemarahan, kesulitan dan kesusahan, hari keruntuhan dan penghancuran, hari kegelapan dan kesuraman, hari yang kelam dan berkabut.
16ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയരമുള്ള കൊത്തളങ്ങള്‍ക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.
16Sepanjang hari itu terdengar bunyi trompet dan pekik tempur dari pejuang-pejuang yang menyerang kota-kota berbenteng dan menara-menara tinggi.
17മനുഷ്യര്‍ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാന്‍ അവര്‍ക്കും കഷ്ടത വരുത്തും; അവര്‍ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ടംപോലെയും ചൊരിയും.
17TUHAN berkata, "Aku akan mendatangkan banyak bencana atas umat manusia, sehingga mereka akan meraba-raba seperti orang buta. Mereka telah berdosa kepada-Ku, dan sekarang darah mereka akan tercurah seperti air, dan mayat-mayat mereka membusuk di atas tanah."
18യഹോവയുടെ ക്രോധദിവസത്തില്‍ അവരുടെ വെള്ളിക്കും പൊന്നിന്നും അവരെ രക്ഷിപ്പാന്‍ കഴികയില്ല; സര്‍വ്വഭൂമിയും അവന്റെ തീക്ഷണതാഗ്നിക്കു ഇരയായ്തീരും; സകല ഭൂവാസികള്‍ക്കും അവന്‍ ശീഘ്രസംഹാരം വരുത്തും.
18Pada hari yang dahsyat itu TUHAN akan menunjukkan marah-Nya, maka segala emas dan perak mereka tak dapat menyelamatkan mereka. Seluruh bumi akan hancur lebur dibakar oleh api kemarahan-Nya. Dengan tiba-tiba akan dicabut-Nya segala nyawa di bumi ini.