Malayalam

Maori

1 Chronicles

16

1ഇങ്ങനെ അവര്‍ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്നകത്തു വെച്ചു; പിന്നെ അവര്‍ ദൈവത്തിന്റെ സന്നിധിയില്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
1¶ Heoi kawea ana e ratou te aaka a te Atua, whakaturia ana ki waenganui o te teneti i whakaarahia e Rawiri mona; a tapaea ana e ratou he tahunga tinana, he whakahere mo te pai ki te aroaro o te Atua.
2ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തില്‍ അനുഗ്രഹിച്ചു.
2A, ka mutu ta Rawiri whakaeke i nga tahunga tinana, i nga whakahere mo te pai, ka manaakitia e ia te iwi i runga i te ingoa o Ihowa.
3അവന്‍ യിസ്രായേലില്‍ ഔരോ പുരുഷന്നും സ്ത്രീക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടവീതം വിഭാഗിച്ചുകൊടുത്തു.
3I tuwhaina ano e ia ma nga tangata katoa o Iharaira, ma te tane, ma te wahine, kotahi rohi taro ma tenei, ma tenei, tetahi wahi kikokiko, me tetahi keke karepe whakamaroke.
4അവന്‍ യഹോവയുടെ പെട്ടകത്തിന്റെ മുമ്പില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരില്‍നിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.
4I whakaritea ano e ia etahi o nga Riwaiti hei minita ki mua i te aaka a Ihowa, hei whakamahara, hei whakawhetai, hei whakamoemiti ki a Ihowa, ki te Atua o Iharaira:
5ആസാഫ് തലവന്‍ ; രണ്ടാമന്‍ സെഖര്‍യ്യാവു; പിന്നെ യെയീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, മത്ഥിഥ്യാവു, എലീയാബ്, ബെനായാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവര്‍ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
5Ko Ahapa hei tuatahi; i muri i a ia ko Hakaraia, ko Teiere, ko Hemiramoto, ko Penaia, ko Opereeroma, ko Teiere hoki ki nga hatere, ki nga hapa, ko Ahapa hei whakatangi i nga himipora:
6പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പില്‍ നിരന്തരം കാഹളം ഊതി.
6Ko Penaia hoki raua ko Tahatiere, ko nga tohunga, kia tuturu tonu ta raua mau tetere ki mua i te aaka o te kawenata a te Atua.
7അന്നു, ആ ദിവസം തന്നേ, ദാവീദ് ആസാഫും അവന്റെ സഹോദരന്മാരും മുഖാന്തരം യഹോവേക്കു സ്തോത്രം ചെയ്യേണ്ടതിന്നു ആദ്യം നിയമിച്ചതെന്തെന്നാല്‍
7¶ I reira ano i taua ra ka whakaritea tuatahitia e Rawiri he whakamoemiti mo Ihowa, na te ringa o Ahapa ratou ko ona teina.
8യഹോവേക്കു സ്തോത്രം ചെയ്തു; അവന്റെ നാമത്തെ ആരാധിപ്പിന്‍ ; ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍ ;
8Whakawhetai atu ki a Ihowa, karanga ki tona ingoa; whakapuakina ana mahi ki waenganui o nga iwi.
9അവന്നു പാടി കീര്‍ത്തനം ചെയ്‍വിന്‍ ; അവന്റെ അത്ഭുതങ്ങളെ ഒക്കെയും വര്‍ണ്ണിപ്പിന്‍ .
9Waiata ki a ia, himene ki a ia; korerotia ana mahi whakamiharo katoa.
10അവന്റെ വിശുദ്ധനാമത്തില്‍ പുകഴുവിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
10Kia whakamanamana koutou ki tona ingoa tapu: kia hari nga ngakau o te hunga e rapu ana i a Ihowa.
11യഹോവയെയും അവന്റെ ശക്തിയെയും തേടുവിന്‍ ; അവന്റെ മുഖം നിരന്തരം അന്വേഷിപ്പിന്‍ .
11Rapua a Ihowa, me tona kaha; rapua tonutia tona mata.
12അവന്റെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവന്റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,
12Maharatia ana mahi whakamiharo i mahi ai ia; ana merekara, me nga whakaritenga a tona mangai;
13അവന്‍ ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ .
13E nga uri o Iharaira, o tana pononga, e nga tama a Hakopa, e ana i whiriwhiri ai.
14അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലുമുണ്ടു.
14Ko Ihowa ia, ko to tatou Atua: kei te whenua katoa ana whakaritenga.
15അവന്റെ വചനം ആയിരം തലമുറയോളവും അവന്റെ നിയമം എന്നേക്കും ഔര്‍ത്തുകൊള്‍വിന്‍ .
15Maharatia tonutia tana kawenata, te kupu i kiia iho e ia ki te mano o nga whakatupuranga;
16അബ്രാഹാമോടു അവന്‍ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
16Te kawenata i whakarite ai ia ki a Aperahama, tana oati hoki ki a Ihaka;
17അതിനെ അവന്‍ യാക്കോബിന്നു ഒരു പ്രമാണമായും യിസ്രായേലിന്നൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
17A whakapumautia iho hei tikanga ki a Hakopa, hei kawenata mau tonu ki a Iharaira:
18ഞാന്‍ നിനക്കു അവകാശമായി കനാന്‍ ദേശത്തെ തരും എന്നു കല്പിച്ചു.
18I a ia i mea ra, Ka hoatu e ahau ki a koe te whenua o Kanaana hei wahi pumau mo koutou:
19നിങ്ങള്‍ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും
19I te mea e torutoru ana ano koutou; ae, e tokoiti rawa ana, he manene hoki ki reira;
20അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
20I a ratou e haereere ana i tenei iwi ki tera atu iwi, i tetahi rangatiratanga ki tetahi iwi ke.
21ആരും അവരെ പീഡിപ്പിപ്പാന്‍ അവന്‍ സമ്മതിച്ചില്ല; അവര്‍നിമിത്തം രാജാക്കന്മാരെയും ശാസിച്ചതു
21Kihai ratou i tukua e ia kia tukinotia e te tangata; ae ra, i riria e ia nga kingi, he whakaaro ki a ratou;
22എന്റെ അഭിഷിക്തന്മാരെ തൊടരുതു; എന്റെ പ്രവാചകര്‍ക്കും ദോഷം ചെയ്കയുമരുതു.
22I mea ia, Kei pa ki aku i whakawahi ai, kei kino hoki ki aku poropiti.
23സര്‍വ്വഭൂവാസികളേ, യഹോവേക്കു പാടുവിന്‍ ; നാള്‍ക്കുനാള്‍ അവന്റെ രക്ഷയെ പ്രസ്താവിപ്പിന്‍ .
23Waiata, e te whenua katoa ki a Ihowa; kauwhautia tana mahi whakaora i tena rangi, i tena rangi.
24ജാതികളുടെ നടുവില്‍ അവന്റെ മഹത്വവും സര്‍വ്വവംശങ്ങളുടെയും മദ്ധ്യേ അവന്റെ അത്ഭുതങ്ങളും കഥിപ്പിന്‍ .
24Whakapuakina tona kororia i waenganui i nga tauiwi, ana mahi whakamiharo i waenganui i nga iwi katoa.
25യഹോവ വലിയവനും അത്യന്തം സ്തുത്യനും സര്‍വ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
25He nui hoki a Ihowa, kia nui te whakamoemiti ki a ia; kia wehingia nuitia atu hoki ia i nga atua katoa.
26ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങള്‍ അത്രേ; യഹോവയോ ആകാശത്തെ ചമെച്ചവന്‍ .
26He whakapakoko hoki nga atua katoa o nga iwi: na Ihowa ia i hanga nga rangi.
27യശസ്സും തേജസ്സും അവന്റെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ടു.
27He honore, he kingitanga kei tona aroaro; kei tona wahi te kaha me te koa.
28ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ;
28Tukua ki a Ihowa, e nga hapu o nga iwi, tukua ki a Ihowa te kororia me te kaha.
29യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; കാഴ്ചയുമായി അവന്റെ സന്നിധിയില്‍ ചെല്ലുവിന്‍ ; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍ .
29Tukua atu ki a Ihowa te kororia e tika ana mo tona ingoa: maua mai he whakahere, haere mai ki tona aroaro: koropiko ki a Ihowa i roto i te ataahua o te tapu.
30സര്‍വ്വഭൂമിയേ, അവന്റെ സന്നിധിയില്‍ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
30Kia wehi ra ki tona aroaro, e te whenua katoa: e u ano te ano, te taea te whakanekeneke.
31സ്വര്‍ഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
31Kia hari nga rangi, kia koa te whenua; kia mea ratou i roto i nga iwi, Ko Ihowa te kingi.
32സമുദ്രവും അതിന്റെ പൂര്‍ണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ.
32Kia haruru te moana, me nga mea e hua ana i roto; kia koa te mara, me nga mea katoa i runga:
33അന്നു വനത്തിലെ വൃക്ഷങ്ങള്‍ യഹോവയുടെ മുമ്പില്‍ ആര്‍ക്കും; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നുവല്ലോ.
33Ko reira nga rakau o te ngahere waiata ai i te hari i te aroaro o Ihowa, e haere mai ana hoki ia ki te whakarite i runga i te whenua.
34യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
34Whakawhetai ki a Ihowa, he pai hoki ia, he pumau tonu hoki tana mahi tohu.
35ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയില്‍ പുകഴുവാന്‍ ജാതികളുടെ ഇടയില്‍നിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍ .
35Mea atu hoki, Whakaorangia matou, e te Atua o to matou whakaoranga, kohikohia matou, whakaorangia matou i nga tauiwi, kia whakawhetai ai matou ki tou ingoa tapu, kia whakamanamana ai ki tou whakamoemititanga.
36യിസ്രായേലിന്‍ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ . സകലജനവും ആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
36Kia whakapaingia a Ihowa, te Atua o Iharaira ake nei, a ake nei. Na ka mea te iwi katoa, Amine; a whakamoemiti ano ratou ki a Ihowa.
37ഇങ്ങനെ പെട്ടകത്തിന്റെ മുമ്പില്‍ ദിവസംപ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന്നു ആസാഫിനെയും അവന്റെ സഹോദരന്മാരെയും
37¶ Heoi ka waiho e ia i reira, i mua i te aaka o te kawenata a Ihowa, a Ahapa ratou ko ona teina, hei minita tonu ki mua i te aaka, i nga meatanga o tenei ra, o tenei ra:
38ഒബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടുപേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഔബേദ്-എദോമിനെയും ഹോസയെയും വാതില്‍കാവല്‍ക്കാരായും നിര്‍ത്തി.
38A Opereeroma me o ratou teina, e ono tekau ma waru; a Opereeroma hoki tama a Ierutunu, raua ko Hoha hei kaitiaki tatau;
39പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയില്‍ യഹോവയുടെ തിരുനിവാസത്തിന്മുമ്പില്‍ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
39Ko Haroko tohunga me ona teina, me nga tohunga, ki mua o te tapenakara o Ihowa i te wahi tiketike i Kipeono,
40അവന്റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേല്‍ യഹോവേക്കു
40Hei whakaeke tonu i nga tahunga tinana ma Ihowa ki runga ki te aata tahunga tinana i te ata, i te ahiahi, hei mea i nga mea katoa i tuhituhia ki te ture a Ihowa, i whakahaua e ia ki a Iharaira;
41ഹോമയാഗം കഴിപ്പാനും അവരോടുകൂടെ ഹേമാന്‍ , യെദൂഥൂന്‍ മുതലായി പേര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവേക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.
41A, hei hoa mo ratou a Hemana raua ko Ierutunu, me era atu i whiriwhiria, i whakahuatia nei nga ingoa, hei whakawhetai ki a Ihowa, no te mea he pumau tonu tana mahi tohu;
42അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിന്നായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന്നു നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാര്‍ വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു;
42Hei hoa hoki mo ratou a Hemana raua ko Ierutunu me nga tetere me nga himipora ma nga kaiwhakatangi kaha, me nga whakatangi mo nga waiata a te Atua: a ko nga tama a Ierutunu hei kaitiaki kuwaha.
43പിന്നെ സര്‍വ്വജനവും ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍ മടങ്ങിപ്പോയി.
43Na haere ana te iwi katoa ki tona whare, ki tona whare; a hoki ana a Rawiri ki te manaaki i tona whare.