Malayalam

Maori

1 Chronicles

4

1യെഹൂദയുടെ പുത്രന്മാര്‍പേരെസ്, ഹെസ്രോന്‍ , കര്‍മ്മി, ഹൂര്‍, ശോബല്‍.
1¶ Ko nga tama a Hura: ko Parete, ko Heterono, ko Karami, ko Huru, ko Hopara.
2ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ സോരത്യരുടെ കുലങ്ങള്‍.
2Na whanau ake ta Reaia, ta te tama a Hopara; ko Iahata. Whanau ake ta Iahata, ko Ahumai, ko Rahara. Ko nga hapu enei o nga Torati.
3ഏതാമിന്റെ അപ്പനില്‍ നിന്നുത്ഭവിച്ചവര്‍ ഇവര്‍യിസ്രെയേല്‍, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേര്‍.
3Na, ko nga tama enei a te papa o Etama; ko Ietereere, ko Ihima, ko Iripaha; ko te ingoa ano o to ratou tuahine, ko Haterereponi;
4പെനൂവേല്‍ ഗെദോരിന്റെ അപ്പനും, ഏസെര്‍ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ ബേത്ത്ളേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍.
4Ko Penuere papa o Keroro, me Etere papa o Huhaha. Ko nga tama enei a Huru a te matamua a Eparata papa o Peterehema.
5തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.
5Na tokorua nga wahine a Ahuru papa o Tekoa; ko Heraha, ko Naara.
6നയരാ അവന്നു അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര്‍ നയരയുടെ പുത്രന്മാര്‍.
6Na whanau ake a raua ko Naara; ko Ahutama, ko Hewhere, ko Temeni, ko Haahahatari, Ko nga tama enei a Naara.
7ഹേലയുടെ പുത്രന്മാര്‍സേരെത്ത്, യെസോഹര്‍, എത്നാന്‍ .
7Na ko nga tama a Heraha; ko Terete, ko Ietoara, ko Etenana.
8കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
8A whanau ake a Koto; ko Anupu, ko Topepa, me nga hapu o Aharahere tama a Harumu.
9യബ്ബേസ് തന്റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു; അവന്റെ അമ്മഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.
9Na nui atu te ingoa o Tapete i to ona tuakana, teina; i huaina ano hoki tona ingoa e tona whaea ko Tapete; i mea ia, No te mea i mamae toku ngakau i a ia i whanau i roto i ahau.
10യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടുനീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിര്‍ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനര്‍ത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താല്‍ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
10A i karanga a Tapete ki te Atua o Iharaira, i mea, Aue! me i pono rawa tau manaaki moku, me i whakanuia e koe te wahi moku, kia tata mai ano hoki tou ringa ki ahau, kia araia atu hoki e koe te kino i ahau, kei mamae toku ngakau! Na ka homai e te Atua tana i inoi ai.
11ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന്‍ എസ്തോന്റെ അപ്പന്‍ .
11¶ Na whanau ake ta Kerupu, ta te teina o Hua ko Mehiri; ko te papa ia o Ehetono.
12എസ്തോന്‍ ബേത്ത്-രാഫയെയും പാസേഹയെയും ഈര്‍നാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര്‍ രേഖാനിവാസികള്‍ ആകുന്നു.
12Whanau ake ta Ehetono; ko Peterapa, ko Pahea, ko Tehina papa o Irinahaha. Ko nga tangata enei o Rekaha.
13കെനസ്സിന്റെ പുത്രന്മാര്‍ഒത്നീയേല്‍, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാര്‍ഹഥത്ത്.
13Na, ko nga tama a Kenaha; ko Otoniere, ko Heraia: na, ko nga tama a Otoniere; ko Hatata.
14മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര്‍ കൌശലപ്പണിക്കാര്‍ ആയിരുന്നുവല്ലോ.
14Na, whanau ake ta Meonotai, ko Opora: whanau ake ta Heraia, ko Ioapa matua o Keharahimi; he hunga mohio ratou ki te mahi.
15യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാര്‍ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാര്‍കെനസ്.
15Na, ko nga tama a Karepe tama a Iepune; ko Iru, ko Eraha, ko Naama: me nga tama a Eraha; ara a Kenaha.
16യെഹലലേലിന്റെ പുത്രന്മാര്‍സീഫ്, സീഫാ, തീര്‍യ്യാ, അസരെയേല്‍.
16Me nga tama a Ieharereere; ko Tiwhi, ko Tipaha, ko Tiria, ko Atareere.
17എസ്രയുടെ പുത്രന്മാര്‍യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍ എന്നിവരായിരുന്നു. അവള്‍ മിര്‍യ്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
17Na, ko nga tama a Etera: ko Ietere, ko Merere, ko Epere, ko Tarono: a whanau ake ana; ko Miriama, ko Hamai, ko Ihipa, papa o Ehetemoa.
18അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാര്‍.
18A whanau ake a tana wahine, a Iehuria; ko Iarere papa o Keroro, ko Hepere papa o Hoko, ko Iekutiere papa o Tanoa. Ko nga tama enei a Pitia, tamahine a Parao i riro nei i a Merere.
19നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാര്‍ഗര്‍മ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
19A, ko nga tama a te wahine a Horiia, tuahine o Nahama, ko te papa o Keira Karami, me Ehetemoa Maakati.
20ശീമോന്റെ പുത്രന്മാര്‍അമ്നോന്‍ , രിന്നാ, ബെന്‍ -ഹാനാന്‍ , തീലോന്‍ . യിശിയുടെ പുത്രന്മാര്‍സോഹേത്ത്, ബെന്‍ -സോഹേത്ത്.
20Na, ko nga tama a Himono, ko Amanono, ko Rina, ko Penehanana, ko Tirono. Na, ko nga tama a Ihi; ko Tohete, ko Penetohete.
21യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്‍ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില്‍ ശണപടം നെയ്യുന്ന കൈത്തൊഴില്‍ക്കാരുടെ കുലങ്ങളും;
21Ko nga tama a Heraha tama a Hura; ko Ere papa o Reka, ko Raara papa o Mareha, me nga hapu o te whare o nga kaimahi rinena, o te whare o Ahapea;
22യോക്കീമും കോസേബാനിവാസികളും മോവാബില്‍ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങള്‍ അല്ലോ.
22Me Tokimi, me nga tangata o Kotepa, me Ioaha, me Harapa, ko nga rangatira nei enei o Moapa, me Tahupi Reheme. Na he korero nonamata enei.
23ഇവര്‍ നെതായീമിലും ഗെദേരയിലും പാര്‍ത്ത കുശവന്മാര്‍ ആയിരുന്നു; അവര്‍ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‍വാന്‍ അവിടെ പാര്‍ത്തു.
23Ko enei nga kaihanga rihi, me nga tangata i noho ki Netaimi, ki Keteraha: i noho ratou ki reira ki te kingi ki ana mahi.
24ശിമെയോന്റെ പുത്രന്മാര്‍നെമൂവേല്‍, യാമീന്‍ , യാരീബ്, സേരഹ്, ശൌല്‍;
24¶ Ko nga tama a Himiona; ko Nemuere, ko Iamini, ko Iaripi, ko Tera, ko Haora:
25അവന്റെ മകന്‍ ശല്ലൂം; അവന്റെ മകന്‍ മിബ്ശാം; അവന്റെ മകന്‍ മിശ്മാ.
25Ko tana tama ko Harumu; ko tana tama ko Mipihama; ko tana tama ko Mihima.
26മിശ്മയുടെ പുത്രന്മാര്‍അവന്റെ മകന്‍ ഹമ്മൂവേല്‍; അവന്റെ മകന്‍ സക്കൂര്‍; അവന്റെ മകന്‍ ശിമെയി;
26A, ko nga tama a Mihima; ko tana tama ko Hamuere; ko tana tama ko Takuru; ko tana tama ko Himei.
27ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാര്‍ക്കും അധികം മക്കളില്ലായ്കയാല്‍ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ദ്ധിച്ചില്ല.
27Na kotahi tekau ma ono nga tama a Himei, tokoono nga tamahine; kihai ia i tokomaha nga tamariki a ona tuakana, kihai hoki o ratou hapu katoa i nui haere, kihai i rite ki nga tama a Hura.
28അവര്‍ ബേര്‍-ശേബയിലും
28Na, ko o ratou nohoanga, i Peerehepa, i Morara, i Hatarahuara;
29മോലാദയിലും ഹസര്‍-ശൂവാലിലും ബില്‍ഹയിലും
29I Piriha, i Ateme, i Torara;
30ഏസെമിലും തോലാദിലും ബെഥൂവേലിലും
30I Petuere, i Horema, i Tikiraka;
31ഹൊര്‍മ്മയിലും സിക്ളാഗിലും ബേത്ത്-മര്‍ക്കാബോത്തിലും ഹസര്‍-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്‍ത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.
31I Petemarakapoto, i Hatarahuhimi, i Petepirei, i Haaraimi. Ko o ratou pa enei, a tae noa ki te kingitanga o Rawiri.
32അവരുടെ ഗ്രാമങ്ങള്‍ഏതാം, അയീന്‍ , രിമ്മോന്‍ , തോഖെന്‍ , ആശാന്‍ ഇങ്ങനെ അഞ്ചു പട്ടണവും
32Na, ko o ratou kainga, ko Etama, ko Aina, ko Rimono, ko Tokene, ko Ahana; e rima nga pa:
33ഈ പട്ടണങ്ങളുടെ ചുറ്റും ബാല്‍വരെ ഇവേക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്കും സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
33Me o ratou kainga katoa i nga taha katoa o aua pa ra ano, tae noa ki Paara. Ko o ratou nohoanga enei, a kei a ratou to ratou whakapapa.
34മെശോബാബ്, യമ്ളേക്, അമസ്യാവിന്റെ മകനായ യോശാ, യോവേല്‍,
34Me Mehopapa ano, ratou ko Tamareke, ko Hoha tama a Amatia;
35അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,
35Ko Hoera, ko Iehu tama a Tohipia, tama a Heraia, tama a Ahiere;
36യയക്കോബാ, യെശോഹായാവു, അസായാവു, അദീയേല്‍, യസീമീയേല്‍,
36Ko Erioenai, ko Taakopa, ko Hehohaia, ko Ahaia, ko Ariere, ko Tehimiere, ko Penaia;
37ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;
37Ko Tita tama a Hipi, tama a Arono, tama a Ieraia, tama a Himiri, tama a Hemaia:
38പേര്‍ വിവരം പറഞ്ഞിരിക്കുന്ന ഇവര്‍ തങ്ങളുടെ കുലങ്ങളില്‍ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള്‍ ഏറ്റവും വര്‍ദ്ധിച്ചിരുന്നു.
38Ko enei, kua whakahuatia nei o ratou ingoa, he rangatira no o ratou hapu. I nui haere ano nga whare o o ratou matua.
39അവര്‍ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ തിരയേണ്ടതിന്നു ഗെദോര്‍പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
39I haere hoki ratou ki te tapokoranga atu ki Keroro, ki te rawhiti ra ano o te raorao, ki te rapu haerenga mo a ratou kahui.
40അവര്‍ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചല്‍ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വ്വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.
40A ka kitea e ratou he haerenga momona, he wahi pai, he whenua whanui ano, ata takoto rangimarie; no Hama hoki te hunga i noho ki reira i mua.
41പേര്‍വിവരം എഴുതിയിരിക്കുന്ന ഇവര്‍ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കും നിര്‍മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍ കൂട്ടങ്ങള്‍ക്കു മേച്ചല്‍ ഉള്ളതുകൊണ്ടു അവര്‍ക്കും പകരം പാര്‍ക്കയും ചെയ്തു.
41Na ko te haerenga mai o te hunga kua tuhituhia nei o ratou ingoa i nga ra o Hetekia kingi o Hura, patua iho e ratou o ratou teneti me nga Meunimi, i kitea ki reira, huna rawatia iho hoki ratou taea noatia tenei ra, noho iho ana ki to ratou wahi; no te mea he haerenga i reira mo a ratou hipi.
42ശിമെയോന്യരായ ഇവരില്‍ അഞ്ഞൂറുപേര്‍, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്‍യ്യാവു, രെഫായാവു, ഉസ്സീയേല്‍ എന്നീ തലവന്മാരോടുകൂടെ സേയീര്‍പര്‍വ്വതത്തിലേക്കു യാത്രചെയ്തു.
42Na, ko etahi o ratou, ara o nga tama a Himiona, e rima rau tangata, i haere ki Maunga Heira, ko o ratou rangatira ko Peratia, ko Nearia, ko Repaia, ko Utiere, he tama enei na Ihi.
43അവര്‍ അമാലേക്യരില്‍ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാര്‍ക്കുംന്നു.
43A patua iho e ratou nga oranga o nga Amareki i mawhiti i mua: noho ana i reira a taea noatia tenei ra.