Malayalam

Maori

1 Corinthians

16

1വിശുദ്ധന്മാര്‍ക്കും വേണ്ടിയുള്ള ധര്‍മ്മശേഖരത്തിന്റെ കാര്‍യ്യത്തിലോ ഞാന്‍ ഗലാത്യസഭകളോടു ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിന്‍ .
1¶ Na mo te kohikohi mo te hunga tapu, peratia me taku i whakarite ai ki nga hahi o Karatia.
2ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഔരോരുത്തന്‍ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കല്‍ വെച്ചുകൊള്ളേണം.
2Hei te ra tuatahi o te wiki ka whakatakoto ia tangata, ia tangata o koutou ki te taha tohu ai, kei te ahua o te manaakitanga i a ia, kei waiho nga kohikohi mo te wa e tae atu ai ahau.
3ഞാന്‍ എത്തിയശേഷം നിങ്ങളുടെ ധര്‍മ്മം യെരൂശലേമിലേക്കു കൊണ്ടുപോകുവാന്‍ നിങ്ങള്‍ക്കു സമ്മതമുള്ളവരെ ഞാന്‍ എഴുത്തോടുകൂടെ അയക്കും.
3A ka tae atu ahau, maku e tono te hunga e whakapaingia ana e a koutou pukapuka hei mau i ta koutou aroha noa ki Hiruharama.
4ഞാനും പോകുവാന്‍ തക്കവണ്ണം അതു യോഗ്യമായിരുന്നാല്‍ അവര്‍ക്കും എന്നോടു കൂടി പോരാം.
4A ki te tika kia haere atu ano hoki ahau, ko matou tahi e haere.
5ഞാന്‍ മക്കെദോന്യയില്‍കൂടി കടന്ന ശേഷം നിങ്ങളുടെ അടുക്കല്‍ വരും; മക്കെദോന്യയില്‍കൂടി ആകുന്നു ഞാന്‍ വരുന്നതു.
5¶ Na ka haere atu ahau ki a koutou, ina tika ahau ra Makeronia: e tika ana hoki ahau ra Makeronia.
6ഞാന്‍ പോകുന്നേടത്തേക്കു നിങ്ങള്‍ എന്നെ യാത്ര അയപ്പാന്‍ തക്കവണ്ണം പക്ഷേ നിങ്ങളോടുകൂടെ പാര്‍ക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.
6A tera pea ahau e noho roa ki a koutou, taka noa pea te hotoke, kia ai koutou hei arahi i ahau ki te wahi e haere atu ai ahau.
7കര്‍ത്താവു അനുവദിച്ചാല്‍ കുറേക്കാലം നിങ്ങളോടുകൂടെ പാര്‍പ്പാന്‍ ആശിക്കുന്നതുകൊണ്ടു ഞാന്‍ ഈ പ്രാവശ്യം കടന്നുപോകുംവഴിയില്‍ അല്ല നിങ്ങളെ കാണ്മാന്‍ ഇച്ഛിക്കുന്നതു.
7E kore hoki ahau e pai kia titiro haere noa ahau i a koutou aianei; e tumanako ana hoki ahau kia whakatau iho ahau ki a koutou, ki te tukua e te Ariki.
8എഫെസൊസില്‍ ഞാന്‍ പെന്തെക്കൊസ്ത്വരെ പാര്‍ക്കും.
8Engari ka noho ahau ki Epeha taea noatia te Petekoha;
9എനിക്കു വലിയതും സഫലവുമായോരു വാതില്‍ തുറന്നിരിക്കുന്നു; എതിരാളികളും പലര്‍ ഉണ്ടു.
9Kua tuwhera mai nei he kuwaha rahi ki ahau, he mahi nui, a tera ano te tokomaha o te hunga tautohe.
10തിമൊഥെയൊസ് വന്നാല്‍ അവന്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയനായിരിപ്പാന്‍ നോക്കുവിന്‍ ; എന്നെപ്പോലെ തന്നേ അവന്‍ കര്‍ത്താവിന്റെ വേല ചെയ്യുന്നുവല്ലോ.
10¶ Na, ki te tae atu a Timoti, meinga kia kaua ia e noho wehi i roto i a koutou: e mahi ana hoki ia i te mahi a te Ariki, e penei ana me ahau nei:
11ആരും അവനെ അലക്ഷ്യമാക്കരുതു; ഞാന്‍ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ടു എന്റെ അടുക്കല്‍ വരുവാന്‍ അവനെ സമാധാനത്തോടെ യാത്ര അയപ്പിന്‍ .
11Na reira kei whakahawea tetahi ki a ia; engari ata arahina ia i runga i te rangimarie, kia haere mai ai ki ahau: e tatari ana hoki ahau ki a ia, ratou ko nga teina.
12സഹോദരനായ അപ്പൊല്ലോസിന്റെ കാര്‍യ്യമോ, അവന്‍ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കല്‍ വരേണം എന്നു ഞാന്‍ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോള്‍ വരുവാന്‍ അവന്നു ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാല്‍ അവന്‍ വരും.
12Na, ko to tatou teina, ko Aporo, nui atu taku tohe ki a ia kia haere atu ratou ko nga teina ki a koutou: otira kihai rawa ia i pai kia haere atu i tenei wa: otira mana e haere atu a te wa e watea ai.
13ഉണര്‍ന്നിരിപ്പിന്‍ ; വിശ്വാസത്തില്‍ നിലനില്പിന്‍ ; പുരുഷത്വം കാണിപ്പിന്‍ ; ശക്തിപ്പെടുവിന്‍ .
13¶ Kia mataara, e tu i runga i te whakapono, whakatane, kia kaha.
14നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹത്തില്‍ ചെയ്‍വിന്‍ .
14Kia meatia a koutou mea katoa i runga i te aroha.
15സഹോദരന്മാരേ, സ്തെഫനാസിന്റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവര്‍ വിശുദ്ധന്മാരുടെ ശുശ്രൂഷെക്കു തങ്ങളെത്തന്നേ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.
15He tohe tenei naku ki a koutou, e oku teina; e mohio ana koutou ki nga tangata o te whare o Tepana, ko te matamua tera o Akaia, kua tuku ano i a ratou hei kaimahi mo te hunga tapu;
16ഇങ്ങനെയുള്ളവര്‍ക്കും അവരോടുകൂടെ പ്രവര്‍ത്തിക്കയും അദ്ധ്വാനിക്കയും ചെയ്യുന്ന ഏവന്നും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
16Kia ngohengohe hoki koutou ki nga tangata pera, ki te hunga katoa ano e mahi tahi ana, e uaua ana.
17സ്തെഫനാസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നതു എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നതു അവര്‍ നികത്തിയിരിക്കുന്നു.
17Hari tonu hoki ahau ki te haerenga mai o Tepana, ratou ko Porotunatu, ko Akaiku: na ratou hoki i rite ai nga mea i kore i a koutou.
18അവര്‍ എന്റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്‍വിന്‍ .
18I ora hoki i a ratou toku wairua, o koutou hoki: na kia mohio koutou ki te hunga pera.
19ആസ്യയിലെ സഭകള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കര്‍ത്താവില്‍ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.
19¶ Tenei nga hahi o Ahia te oha atu nei ki a koutou. He maha hoki nga mihi atu a Akuira raua ko Pirihiria i roto i te Ariki, a te hahi hoki i to raua whare.
20സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്‍വിന്‍ .
20Tenei nga teina katoa te oha atu nei ki a koutou. Oha atu ki a koutou ano, kei te kihi tapu.
21പൌലൊസായ എന്റെ കയ്യാല്‍ വന്ദനം.
21Ko te oha tenei aku, a Paora, he mea na toku ringa ake.
22കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍ ! നമ്മുടെ കര്‍ത്താവു വരുന്നു.
22Ki te kore tetahi e aroha ki te Ariki, kia waiho ia hei Anatema Maranata.
23കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
23Kia tau te aroha noa o te Ariki, o Ihu Karaiti, ki a koutou.
24നിങ്ങള്‍ക്കു എല്ലാവര്‍ക്കും ക്രിസ്തുയേശുവില്‍ എന്റെ സ്നേഹം. ആമേന്‍ .
24Hei a koutou katoa toku aroha i roto i a Karaiti Ihu. Amine.