1ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാന്‍ വന്നതു.
1¶ Ko ahau, e oku teina, i ahau i haere atu ai ki a koutou, kihai ahau i haere atu me te pai kupu, me te hua ranei o te whakaaro, i ahau i kauwhau ai ki a koutou i te mea ngaro a te Atua.
2ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില്‍ ഇരിക്കേണം എന്നു ഞാന്‍ നിര്‍ണ്ണയിച്ചു.
2I takoto hoki toku whakaaro, kia kaua ahau e matau ki tetahi mea i roto i a koutou, ko Ihu Karaiti anake, ko ia hoki i ripekatia.
3ഞാന്‍ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയില്‍ ഇരുന്നു.
3A i a koutou ahau me te ngoikore, me te wehi, me te tuiri nui.
4നിങ്ങളുടെ വിശ്വാസത്തിന്നു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തി തന്നേ ആധാരമായിരിക്കേണ്ടതിന്നു
4Ko taku korero me taku kauwhau ehara i te kupu whakapati na to te tangata whakaaro nui, engari he whakakitenga na te Wairua, na te kaha:
5എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാല്‍ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നതു.
5Kia kore ai to koutou whakapono e tu i runga i o te tangata whakaaro nui, engari i to te Atua kaha.
6എന്നാല്‍ തികഞ്ഞവരുടെ ഇടയില്‍ ഞങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;
6¶ He ahakoa ra e korero ana matou i te whakaaro nui ki waenganui i te hunga tino tika: ehara ano ia i te whakaaro mohio no tenei ao, no nga rangatira ranei o tenei ao, e memeha haere nei:
7ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മര്‍മ്മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു.
7Engari e korero ana matou i te whakaaro nui o te Atua i roto i te mea ngaro, i te whakaaro mohio i huna ra, ko ta te Atua i whakatakoto ai i mua o nga ao, hei whakakororia mo tatou:
8അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാര്‍ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കില്‍ അവര്‍ തേജസ്സിന്റെ കര്‍ത്താവിനെ ക്രൂശിക്കയില്ലായിരുന്നു.
8Kihai nei tetahi o nga rangatira o tenei ao i matau; me i matau hoki ratou, kua kahore e ripekatia e ratou te Ariki o te kororia:
9“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കും ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല.” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
9Engari ka rite ki te mea i tuhituhia ra, Ko nga mea kahore te kanohi i kite, kahore te taringa i rongo, kahore ano i tapoko noa ki te ngakau o te tangata, ko nga mea kua rite i te Atua mo te hunga e aroha ana ki a ia.
10നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്റെ ആഴങ്ങളെയും ആരായുന്നു.
10Otiia kua whakakitea mai aua mea ki a tatou e te Atua ma tona Wairua: e rapu ana hoki te Wairua i nga mea katoa, ae, i nga mea hohonu a te Atua.
11മനുഷ്യനിലുള്ളതു അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണം തന്നേ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.
11Ko wai oti o nga tangata e matau ana ki nga mea a te tangata? ko te wairua anake o te tangata i roto i a ia: waihoki ko nga mea a te Atua e kore e matauria e tetahi, engari e te Wairua o te Atua.
12നാമോ ലോകത്തിന്റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയതു അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചതു.
12Otiia ko te wairua i riro mai nei i a tatou, ehara i te wairua o te ao, engari ko te Wairua e ahu mai nei i te Atua; kia matau ai tatou ki nga mea kua oti nei te homai e te Atua ki a tatou.
13അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവു ഉപദേശിക്കുന്ന വചനങ്ങളാല്‍ തന്നേ പ്രസ്താവിച്ചുകൊണ്ടു ആത്മികന്മാര്‍ക്കും ആത്മികമായതു തെളിയിക്കുന്നു.
13Na ka korero matou i aua mea, ehara nga kupu i te whakaaro mohio o te tangata i whakaako mai, engari he mea whakaako na te Wairua Tapu; e whakariterite ana i nga mea wairua ki nga mea wairua.
14എന്നാല്‍ പ്രാകൃത മനുഷ്യന്‍ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അതു അവന്നു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല.
14Na e kore te tangata i te ngakau maori e tango i nga mea o te Wairua o te Atua: ki a ia he mea kuware era; a e kore ia e ahei te matau, he mea ma te Wairua ka kitea ai.
15ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.
15Otiia ki te mea kei tetahi te Wairua, ka kitea e ia nga mea katoa, e kore ano ia e kitea e tetahi.
16കര്‍ത്താവിന്റെ മനസ്സു അറിഞ്ഞു അവനെ ഗ്രഹിപ്പിക്കാകുന്നവന്‍ ആര്‍? നാമോ ക്രിസ്തുവിന്റെ മനസ്സുള്ളവര്‍ ആകുന്നു.
16Ko wai hoki te matau ana ki te hinengaro o te Ariki, e whakaako ai ia i a ia? Kei a tatou ia te hinengaro o te Karaiti.