Malayalam

Maori

1 John

4

1പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍ .
1¶ E nga hoa aroha, kaua e whakapono atu ki nga wairua katoa, engari me whakamatau nga wairua no te Atua ranei; he tokomaha hoki nga poropiti teka kua haere mai ki te ao.
2ദൈവാത്മാവിനെ ഇതിനാല്‍ അറിയാം; യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്‍നിന്നുള്ളതു.
2Ma konei koutou ka matau ai ki te Wairua o te Atua: ko nga wairua katoa e whakaae ana i haere mai a Ihu Karaiti i te kikokiko, no te Atua era:
3യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തില്‍നിന്നുള്ളതല്ല. അതു എതിര്‍ക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോള്‍ തന്നേ ലോകത്തില്‍ ഉണ്ടു.
3Ko nga wairua katoa hoki kahore e whakaae i haere mai a Ihu Karaiti i te kikokiko, ehara i te mea no te Atua: ko to te anatikaraiti wairua ano tenei, i rongo nei koutou e haere mai ana; a tenei ano kei te ao nei inaianei.
4കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവര്‍ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ.
4¶ No te Atua koutou, e aku tamariki nonohi, kua kaha ano koutou i a ratou: no te mea nui atu tenei i roto i a koutou, i tera i roto i te ao.
5അവര്‍ ലൌകികന്മാര്‍ ആകയാല്‍ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേള്‍ക്കുന്നു.
5No te ao ratou: na reira no te ao nei ano a ratou korero, a e whakarongo ana te ao ki a ratou.
6ഞങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാല്‍ അറിയാം.
6No te Atua tatou: ko te tangata e matau ana ki te Atua, e whakarongo ana ia ki a tatou; ko te tangata ehara nei i ta te Atua, e kore ia e whakarongo ki a tatou. Ma konei tatou ka matau ai ki te wairua o te pono, ki te wairua o te he.
7പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തില്‍നിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
7¶ E nga hoa aroha, kia aroha tatou tetahi ki tetahi: no te Atua hoki te aroha; ko te hunga katoa hoki e aroha ana, kua whanau i te Atua, e matau ana hoki ki te Atua.
8സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
8Ko te tangata kahore e aroha, kahore ia e matau ki te Atua; he aroha hoki te Atua.
9ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
9Na konei i kitea mai ai te aroha o te Atua ki a tatou, na te mea kua tonoa mai e te Atua tana Tama kotahi ki te ao, kia ora ai tatou i a ia.
10നാം ദൈവത്തെ സ്നേഹിച്ചതല്ല, അവന്‍ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുവാന്‍ അയച്ചതു തന്നേ സാക്ഷാല്‍ സ്നേഹം ആകുന്നു.
10Ko te aroha tenei, ehara i te mea ko tatou kua aroha ki te Atua, engari ko ia kua aroha ki a tatou, a tonoa mai ana e ia tana Tama hei whakamarie mo o tatou hara.
11പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കില്‍ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
11E nga hoa aroha, ki te mea i penei te aroha o te Atua ki a tatou, he tika ano hoki kia aroha tatou tetahi ki tetahi.
12ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ വസിക്കുന്നു; അവന്റെ സ്നേഹം നമ്മില്‍ തികഞ്ഞുമിരിക്കുന്നു.
12Kahore he wa i kite ai tetahi i te Atua. Ki te aroha tatou tetahi ki tetahi, e noho ana te Atua i roto i a tatou, kua rite pu ano tona aroha i roto i a tatou.
13നാം അവനിലും അവന്‍ നമ്മിലും വസിക്കുന്നു എന്നു അവന്‍ തന്റെ ആത്മാവിനെ തന്നതിനാല്‍ നാം അറിയുന്നു.
13Na konei tatou i matau ai e noho ana tatou i roto i a ia, me ia i roto i a tatou, na te mea kua homai e ia ta tona Wairua ki a tatou.
14പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങള്‍ കണ്ടു സാക്ഷ്യം പറയുന്നു.
14¶ Kua kite ano matou, ka whakaatu nei ano hoki, i tonoa mai te Tama e te Matua hei Kaiwhakaora mo te ao.
15യേശു ദൈവപുത്രന്‍ എന്നു സ്വീകരിക്കുന്നവനില്‍ ദൈവവും അവന്‍ ദൈവത്തിലും വസിക്കുന്നു.
15Ko te tangata e whakaae ana ko Ihu te Tama a te Atua, e noho ana te Atua i roto i a ia, me ia ano hoki i roto i te Atua.
16ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
16Kua matau nei ano hoki tatou, kua whakapono ki te aroha o te Atua ki a tatou. He aroha te Atua, ko te tangata hoki e noho ana i runga i te aroha e noho ana i roto i te Atua, me te Atua ano hoki i roto i a ia.
17ന്യായവിധിദിവസത്തില്‍ നമുക്കു ധൈര്യം ഉണ്ടാവാന്‍ തക്കവണ്ണം ഇതിനാല്‍ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവന്‍ ഇരിക്കുന്നതുപോലെ ഈ ലോകത്തില്‍ നാമും ഇരിക്കുന്നു.
17¶ Na konei te aroha i roto i a tatou i rite pu ai, a ka whai maiatanga ano tatou a te ra whakawa: na te mea e rite ana ki a ia tatou e noho nei i tenei ao.
18സ്നേഹത്തില്‍ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാല്‍ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ തികഞ്ഞവനല്ല.
18Kahore he mataku i roto i te aroha: engari ka maka te mataku ki waho e te aroha ina tino rite; no te mea he mamae to te mataku. Ko te tangata hoki e mataku ana, kahore ia i tino rite i roto i te aroha.
19അവന്‍ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
19E aroha ana tatou ki a ia, no te mea ko ia kua matua aroha ki a tatou.
20ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാന്‍ കഴിയുന്നതല്ല.
20Ki te mea tetahi, E aroha ana ahau ki te Atua, a e mauahara ana ki tona teina, he tangata teka ia: ko te tangata hoki kahore e aroha ki tona teina i kitea nei e ia, me pehea ka aroha ai ia ki te Atua kahore nei i kitea e ia?
21ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കല്‍നിന്നു ലഭിച്ചിരിക്കുന്നു.
21Kei a tatou ano hoki tenei ture, he mea nana, Ko te tangata e aroha ana ki te Atua, kia aroha hoki ki tona teina.