Malayalam

Maori

1 Kings

10

1ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീര്‍ത്തികേട്ടിട്ടു കടമൊഴികളാല്‍ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു.
1¶ A, no te rongonga o te Kuini o Hepa ki te rongo o Horomona, ki tana i mea ai mo te ingoa o Ihowa, ka haere mai ia ki te whakamatau i a ia ki nga kupu pakeke.
2അവള്‍ അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകളങ്ങളോടുംകൂടെ യെരൂശലേമില്‍വന്നു; അവള്‍ ശലോമോന്റെ അടുക്കല്‍ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.
2Na haere mai ana ia ki Hiruharama, nui atu hoki te tira, he kamera e waha ana i nga mea kakara, i tona nui o te koura, i te kohatu utu nui; na, i tona haerenga ki a Horomona, ka korerotia e ia ki a ia nga mea katoa i roto i tona ngakau.
3അവളുടെ സകലചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു. സമാധാനം പറവാന്‍ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.
3A whakaaturia ana e Horomona ki a ia te tikanga o ana kupu katoa, kahore he kupu i ngaro i te kingi, i kore te whakaatu ki a ia.
4ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവന്‍ പണിത അരമനയും
4A, no te kitenga o te Kuini o Hepa i te mohio katoa o Horomona, i te whare hoki i hanga e ia,
5അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
5I te kai o tana tepu, i te nohoanga o ana tangata, i te turanga o ana kaimahi, i o ratou kakahu, i ana kairiringi waina, i tona pikitanga i piki atu ai ki te whare o Ihowa, kore ake he wairua i roto i a ia.
6അവള്‍ രാജാവിനോടു പറഞ്ഞതു എന്തെന്നാല്‍നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന്‍ എന്റെ ദേശത്തുവെച്ചു കേട്ട വര്‍ത്തമാനം സത്യം തന്നേ.
6A ka mea ia ki te kingi, Pono tonu nga mea i rongo ai ahau i toku whenua mo au mahi, mo tou mohio.
7ഞാന്‍ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വര്‍ത്തമാനം വിശ്വസിച്ചില്ല. എന്നാല്‍ പാതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ട കീര്‍ത്തിയെക്കാള്‍ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.
7Heoi kihai ahau i whakapono ki aua korero, a tae noa mai ahau, kite noa oku kanohi. Nana, kihai te hawhe i korerotia ki ahau; nui atu tou mohio, tou pai, i te rongo i rongo ai ahau.
8നിന്റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്റെ മുമ്പില്‍ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്‍.
8Ano te hari o au tangata, ano te hari o enei pononga au e tu tonu nei i tou aroaro, e whakarongo nei ki tou mohio!
9നിന്നെ യിസ്രായേലിന്റെ രാജാസനത്തില്‍ ഇരുത്തുവാന്‍ നിന്നില്‍ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.
9Kia whakapaingia a Ihowa, tou Atua i whakaahuareka nei ki a koe, i homai nei i a koe ki runga ki te torona o Iharaira; he aroha mau tonu hoki no Ihowa ki a Iharaira, na meinga ana koe e ia hei kingi, hei nahi i te whakawa, i te tika.
10അവള്‍ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവര്‍ഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന്‍ രാജാവിന്നു കൊടുത്ത സുഗന്ധവര്‍ഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.
10Na homai ana e ia ki te kingi kotahi rau e rua tekau taranata koura, tona tini o nga mea kakara, me nga kohatu utu nui; kahore he mea kakara i tae mai i muri nei hei rite te nui ki enei i homai nei e te Kuini o Hepa ki a Kingi Horomona.
11ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകള്‍ ഔഫീരില്‍നിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
11A na nga kaipuke o Hirama nana nei i mau mai te koura i Opira, na reira ano i kawe mai nga raku aramuka me nga kohatu utu nui i Opira, tona tini.
12രാജാവു ചന്ദനംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കും കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല.
12Na ka hanga aua rakau aramuka e te kingi hei pou mo te whare o Ihowa, mo te whare ano o te kingi, he hapa, hei hatere, he mea ma nga kaiwaiata: kahore ano i tae noa mai he rakau aramuka hei rite, kahore hoki i kitea i mua, a taea noatia tenei ra.
13ശലോമോന്‍ രാജാവു സ്വമേധയാ ശെബാരാജ്ഞിക്കു രാജൌചിത്യംപോലെ കൊടുത്തതുകൂടാതെ അവള്‍ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോന്‍ രാജാവു അവള്‍ക്കു കൊടുത്തു. അങ്ങനെ അവള്‍ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
13Na ka hoatu e Kingi Horomona ki te Kuini o Hepa nga mea katoa i pai ai ia, ana hoki i tono ai, he tapiri ki runga ki nga mea i hoatu e te ringa o Kingi Horomona ki a ia. Heoi ka tahuri ia, a haere ana ratou ko ana tangata ki tona whenua.
14ശലോമോന്നു സഞ്ചാരവ്യാപാരികളാലും വര്‍ത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകലരാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതു കൂടാതെ
14¶ Na, ko te taimaha o te koura i tae ki a Horomona i te tau kotahi, e ono rau e ono tekau ma ono taranata koura;
15ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.
15Haunga a nga kairapu taonga, i mau mai ai me nga taonga a nga kaihokohoko, a nga kingi katoa o Arapia, a nga kawana o te whenua.
16ശലോമോന്‍ രാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വന്‍ പരിച ഉണ്ടാക്കി; ഔരോ പരിചെക്കു അറുനൂറുശേക്കല്‍ പൊന്നു ചെലവായി.
16Na ka hanga e Kingi Horomona etahi pukupuku, e rua rau, he mea patu te koura: e ono rau nga hekere koura ki te pukupuku kotahi.
17അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവന്‍ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഔരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോന്‍ വനഗൃഹത്തില്‍ വെച്ചു.
17A i hangaia e ia etahi pukupuku iti iho e toru rau, he mea patu te koura: e toru pauna koura ki te pukupuku kotahi: a hoatu ana e te kingi ki te whare o te ngahere o Repanona.
18രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
18A i hanga e te kingi tetahi torona nui ki te rei, whakakikoruatia iho ki te koura pai rawa.
19സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നിലക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
19E ono nga kaupae ki te torona, he mea porotaka a runga o muri o te torona; he okiokinga ringa ano kei te wahi e nohoia ana, i tetahi taha, i tetahi taha, e rua ano nga raiona e tu ana i te taha o nga okiokinga.
20ആറു പതനത്തില്‍ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.
20Kotahi tekau ma rua hoki nga raiona i reira e tu ana i tetahi taha, i tetahi taha, i runga i nga kaupae e ono; kahore he mea pera i hanga i tetahi atu rangatiratanga.
21ശലോമോന്‍ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
21Na, ko nga oko inu katoa a kingi Horomona, he koura kau; me nga oko katoa o te whare o te ngahere o Repanona, he koura parakore; kahore he hiriwa: kihai tera i kiia he mea nui nga ra o Horomona.
22രാജാവിന്നു സമുദ്രത്തില്‍ ഹീരാമിന്റെ കപ്പലുകളോടുകൂടെ തര്‍ശീശ് കപ്പലുകള്‍ ഉണ്ടായിരുന്നു; തര്‍ശീശ് കപ്പലുകള്‍ മൂന്നു സംവത്സരത്തില്‍ ഒരിക്കല്‍ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയില്‍ എന്നിവ കൊണ്ടുവന്നു.
22He maha hoki a te kingi kaipuke ki Tarahihi i te moana, he mea huihui ki nga kaipuke a Hirama: kotahi te unga mai i nga tau e toru o nga kaipuke o Tarahihi, hei kawe mai i te koura, i te hiriwa, i te rei, i nga makimaki, me nga pikake.
23ഇങ്ങനെ ശലോമോന്‍ രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
23Na nui atu a Kingi Horomona i nga kingi katoa o te whenua te whai taonga, te mohio.
24ദൈവം ശലോമോന്റെ ഹൃദയത്തില്‍ കൊടുത്ത ജ്ഞാനം കേള്‍ക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദര്‍ശനം അന്വേഷിച്ചുവന്നു.
24I whaia ano a Horomona e nga whenua katoa, kia rongo ai ratou i tona mohio i homai nei e te Atua ki tona ngakau.
25അവരില്‍ ഔരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊന്‍ പാത്രം, വസ്ത്രം, ആയുധം, സുഗന്ധവര്‍ഗ്ഗം, കുതിര, കോവര്‍കഴുത എന്നിവ കൊണ്ടുവന്നു.
25Me te kawe mai ano ratou i tana hakari, i tana hakari, i nga oko hiriwa, i nga oko koura, i nga kakahu, i nga mea mo te whawhai, i nga kakara reka, i nga hoiho, i nga muera, he mea tatau a tau tonu.
26ശലോമോന്‍ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചുഅവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവന്‍ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമില്‍ രാജാവിന്റെ അടുക്കലും പാര്‍പ്പിച്ചിരുന്നു.
26Na ka amia e Horomona he hariata, he kaieke hoiho: kotahi mano e wha rau ana hariata, tekau ma rua mano nga kainoho hoiho, he mea wehe nana ki nga pa hariata, ki te kingi hoki, ki Hiruharama.
27രാജാവു യെരൂശലേമില്‍ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
27Na meinga ana te hiriwa e te kingi ki Hiruharama kia rite ki te kohatu; i meinga ano e ia nga hita kia rite ki te hokamora i te raorao te tini.
28ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമില്‍നിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാര്‍ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.
28A, ko nga hoiho o Horomona, he mea mau mai i Ihipa; na nga kaihoko a te kingi i tango kahui mai, tena kahui me tona utu.
29അവര്‍ മിസ്രയീമില്‍നിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കല്‍ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവര്‍ ഹിത്യരുടെ സകലരാജാക്കന്മാര്‍ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.
29Na e ono rau nga hekere hiriwa i riro ai te hariata i puta ai i Ihipa, kotahi rau e rima tekau i riro ai te hoiho: ko ratou hei kawe mo nga kingi katoa o nga Hiti, mo nga kingi o Hiria.