1അനന്തരം ശമൂവേല്‍ ശൌലിനോടു പറഞ്ഞതെന്തെന്നാല്‍യഹോവ നിന്നെ തന്റെ ജനമായ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകംചെയ്‍വാന്‍ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ടു ഇപ്പോള്‍ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്‍ക.
1¶ Na ka mea a Hamuera ki a Haora, I tonoa mai ahau e Ihowa ki te whakawahi i a koe hei kingi mo tana iwi, mo Iharaira: na whakarongo mai ki te reo o nga kupu a Ihowa.
2സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവരുമ്പോള്‍ വഴിയില്‍വെച്ചു അമാലേക്‍ അവരെ ആക്രമിച്ചു അവരോടു ചെയ്തതിനെ ഞാന്‍ കുറിച്ചുവെച്ചിരിക്കുന്നു.
2Ko te kupu tenei a Ihowa o nga mano, E whakaaro ana ahau ki ta Amareke i mea ai ki a Iharaira, ki tana whanganga i a ia i te ara i tona haerenga mai i Ihipa.
3ആകയാല്‍ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവര്‍ക്കുംള്ളതൊക്കെയും നിര്‍മ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
3Na tikina, patua a Amareke, whakangaromia rawatia a ratou mea katoa, kaua hoki ratou e tohungia; engari whakamatea ngatahitia te tane me te wahine, te potiki me te mea ngote u, te kau me te hipi, te kamera me te kaihe.
4എന്നാറെ ശൌല്‍ ജനത്തെ ഒന്നിച്ചുകൂട്ടി തെലായീമില്‍ വെച്ചു അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേര്‍ ഒഴികെ രണ്ടുലക്ഷം കാലാള്‍ ഉണ്ടായിരുന്നു.
4Na ka huihuia te iwi e Haora, a taua ana e ia ki Teraimi, e rua rau mano, he hunga haere i raro, me nga tangata hoki o Hura, kotahi tekau mano.
5പിന്നെ ശൌല്‍ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്നു തോട്ടിന്നരികെ പതിയിരിപ്പാക്കി.
5Na ko te haerenga atu o Haora ki te pa o Amareke, a whakatakoto pehipehi ana i roto i te awaawa.
6എന്നാല്‍ ശൌല്‍ കേന്യരോടുഞാന്‍ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവരുടെ ഇടയില്‍നിന്നു പുറപ്പെട്ടുപോകുവിന്‍ ; യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടുവന്നപ്പോള്‍ നിങ്ങള്‍ അവര്‍ക്കും ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയില്‍നിന്നു പുറപ്പെട്ടുപോയി.
6I mea hoki a Haora ki nga Keni, Whakatika, mawehe atu, haere ki raro i roto i nga Amareki, kei huna tahitia koe e ahau me ratou; i puta hoki ta koutou atawhai ki nga tamariki katoa a Iharaira i to ratou haerenga mai i Ihipa. Heoi ka mawehe nga Ke ni i roto i a Amareki.
7പിന്നെ ശൌല്‍ ഹവീലാമുതല്‍ മിസ്രയീമിന്നു കിഴക്കുള്ള ശൂര്‍വരെ അമാലേക്യരെ സംഹരിച്ചു.
7Na tukitukia ana e Haora nga Amareki i Hawira atu a tae noa koe ki Huru, ki te ritenga atu o Ihipa.
8അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെ ഒക്കെയും വാളിന്റെ വായ്ത്തലയാല്‍ നിര്‍മ്മൂലമാക്കി.
8Hopukia oratia ana hoki e ia a Akaka kingi o Amareke, ko te iwi katoa hoki i whakangaromia rawatia e ia ki te mata o te hoari.
9എന്നാല്‍ ശൌലും ജനവും ആഗാഗിനെയും ആടു, മാടു, തടിച്ചമൃഗം എന്നിവയില്‍ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെ ഒക്കെയും നിര്‍മ്മൂലമാക്കുവാന്‍ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെ ഒക്കെയും അവര്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു.
9Otiia i tohungia e Haora ratou ko te iwi a Akaka, me nga mea papai o nga hipi, o nga kau, o nga mea momona hoki, me nga reme, me nga mea pai katoa, kihai hoki i aro ki te whakangaro i a ratou: engari nga mea e whakaparahakotia ana, e rukea ana, k o ena a ratou i whakangaro ai.
10അപ്പോള്‍ യഹോവയുടെ അരുളപ്പാടു ശമൂവേലിന്നുണ്ടായതു എന്തെന്നാല്‍
10¶ Katahi ka puta te kupu a Ihowa ki a Hamuera, ka mea,
11ഞാന്‍ ശൌലിനെ രാജാവായി വാഴിച്ചതിനാല്‍ എനിക്കു മനസ്താപമായിരിക്കുന്നു; അവന്‍ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്റെ കല്പനകളെ നിവൃത്തിച്ചതുമില്ല. ഇതിങ്കല്‍ ശമൂവേലിന്നു വ്യസനമായി; അവന്‍ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.
11Kua puta ke oku whakaaro i meinga ai e ahau a Haora hei kingi; kua hoki atu hoki ia i te whai i ahau, a kihai hoki i whakamana i aku kupu. Na ka oho te riri a Hamuera; a pau katoa taua po i a ia e tangi ana ki a Ihowa.
12ശമൂവേല്‍ ശൌലിനെ എതിരേല്പാന്‍ അതികാലത്തു എഴുന്നേറ്റപ്പോള്‍ ശൌല്‍ കര്‍മ്മേലില്‍ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞു ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന്നു അറിവുകിട്ടി.
12Na ka maranga wawe a Hamuera i te ata ki te whakatau i a Haora; a ka korerotia ki a Hamuera, ka meatia, I te mai a Haora ki Karamere, na whakaturia ana e ia he tohu mana, a haere awhio atu ana, kua pahemo atu, kua riro ki raro, ki Kirikara.
13പിന്നെ ശമൂവേല്‍ ശൌലിന്റെ അടുക്കല്‍ എത്തിയപ്പോള്‍ ശൌല്‍ അവനോടുയഹോവയാല്‍ നീ അനുഗ്രഹിക്കപ്പെട്ടവന്‍ ; ഞാന്‍ യഹോവയുടെ കല്പന നിവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.
13Na ka tae atu a Hamuera ki a Haora, a ka mea a Haora ki a ia, Kia manaakitia koe e Ihowa, kua whakamana e ahau te kupu a Ihowa.
14അതിന്നു ശമൂവേല്‍എന്റെ ചെവിയില്‍ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാന്‍ കേള്‍ക്കുന്ന കാളകളുടെ മുക്കുറയും എന്തു എന്നു ചോദിച്ചു.
14Na ka mea a Hamuera, He aha koia tenei tangi o nga hipi i roto nei i oku taringa, me te tangi o nga kau e rongo nei ahau?
15അവയെ അമാലേക്യരുടെ പക്കല്‍നിന്നു അവര്‍ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവേക്കു യാഗംകഴിപ്പാന്‍ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങള്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു എന്നു ശൌല്‍ പറഞ്ഞു.
15Ano ra ko Haora, He mea mau mai e ratou i nga Amareki: i tohungia hoki e te iwi nga mea papai o nga hipi, o nga kau, hei mea patunga tapu ki a Ihowa, ki tou Atua; a ko te toenga, whakangaromia iho e matou.
16ശമൂവേല്‍ ശൌലിനോടുനില്‍ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോടു അരുളിച്ചെയ്തതു ഞാന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവന്‍ അവനോടുപറഞ്ഞാലും എന്നു പറഞ്ഞു.
16Katahi ka mea a Hamuera ki a Haora, Kati, kia korerotia e ahau ki a koe ta Ihowa i mea ai ki ahau i tenei po. Ano ra ko tera, Korero.
17അപ്പോള്‍ ശമൂവേല്‍ പറഞ്ഞതുനിന്റെ സ്വന്തകാഴ്ചയില്‍ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേല്‍ ഗോത്രങ്ങള്‍ക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?
17A ka mea a Hamuera, I a koe e iti ana ki tou whakaaro, kihai ianei koe i meinga hei upoko mo nga iwi o Iharaira, i whakawahia e Ihowa hei kingi mo Iharaira?
18പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചുനീ ചെന്നു അമാലേക്യരായ പാപികളെ നിര്‍മ്മൂലമാക്കുകയും അവര്‍ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.
18Na ka tono a Ihowa i a koe kia haere, ka mea, Tikina, whakangaromia te hunga hara, nga Amareki, whawhai hoki ki a ratou a poto noa ratou.
19അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളെക്കു ചാടി യഹോവേക്കു അനിഷ്ടമായതു ചെയ്തതെന്തു?
19He aha koe te whakarongo ai ki te reo o Ihowa, i aurara atu ai ki nga taonga parakete, i mahi ai i te kino i te tirohanga a Ihowa?
20ശൌല്‍ ശമൂവേലിനോടുഞാന്‍ യഹോവയുടെ കല്പന അനുസരിച്ചു യഹോവ എന്നെ അയച്ചവഴിക്കു പോയി അമാലേക്രാജാവായ ആഗാഗിനെ കൊണ്ടുവന്നു അമാലേക്യരെ നിര്‍മ്മൂലമാക്കിക്കളഞ്ഞു.
20Na ka mea a Haora ki a Hamuera, Ina, i whakarongo ano ahau ki te reo o Ihowa, i haere i te ara i tonoa ai ahau e Ihowa, kua kawea mai ano hoki e ahau a Akaka kingi o Amareke; ko nga Amareki ano hoki, whakangaromia iho e ahau.
21എന്നാല്‍ ജനം ശപഥാര്‍പ്പിതവസ്തുക്കളില്‍ വിശേഷമായ ആടുമാടുകളെ കൊള്ളയില്‍നിന്നു എടുത്തു ഗില്ഗാലില്‍ നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിപ്പാന്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
21Na te iwi hoki i tango etahi o nga taonga, o nga hipi, o nga kau, nga mea tino papai o nga mea e whakangaromia ana hei mea patunga tapu ki a Ihowa, ki tou Atua, ki Kirikara.
22ശമൂവേല്‍ പറഞ്ഞതുയഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവേക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു.
22Ano ra ko Hamuera, Ki ta Ihowa, he pera ranei te ahuareka o nga tahunga tinana, o nga patunga tapu, me te whakarongo ki te reo o Ihowa? Nana, pai atu te whakarongo i te patunga tapu, te ngakau mahara i te ngako o nga hipi toa.
23മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവന്‍ നിന്നെയും രാജസ്ഥാനത്തില്‍നിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
23Rite tonu hoki te tutu ki te hara makutu; te whakatuturi ki te kino, ki te karakia whakapakoko. He whakaparahako nau ki te kupu a Ihowa, ka whakaparahako hoki ia ki a koe hei kingi.
24ശൌല്‍ ശമൂവേലിനോടുഞാന്‍ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാല്‍ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.
24¶ Na ka ki a Haora ki a Hamuera, Kua hara ahau, i ahau i takahi nei i te kupu a Ihowa, i au kupu ano hoki: i wehi hoki ahau i te iwi, i whakarongo ki to ratou reo.
25എങ്കിലും എന്റെ പാപം ക്ഷമിച്ചു ഞാന്‍ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.
25Tena ra, whakarerea noatia iho toku hara, kia hoki atu taua, kia koropiko ai ahau ki a Ihowa.
26ശമൂവേല്‍ ശൌലിനോടുഞാന്‍ പോരികയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.
26Ano ra ko Hamuera ki a Haora, E kore ahau e hoki tahi taua; he mea hoki kua whakaparahako koe ki te kupu a Ihowa, a kua whakaparahako a Ihowa ki a koe hei kingi mo Iharaira.
27പിന്നെ ശമൂവേല്‍ പോകുവാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ അവന്റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.
27A, i te tahuritanga o Hamuera ki te haere, ka mau tera ki te pito o tona kakahu, a kua pakaru.
28ശമൂവേല്‍ അവനോടുയഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കല്‍ നിന്നു കീറി നിന്നെക്കാള്‍ ഉത്തമനായ നിന്റെ കൂട്ടുകാരന്നു കൊടുത്തിരിക്കുന്നു.
28Na ka mea a Hamuera ki a ia, Kua haea mai e Ihowa inaianei tou kingitanga i roto i a Iharaira, kua hoatu ki tou hoa e pai atu ana i a koe.
29യിസ്രായേലിന്റെ മഹത്വമായവന്‍ ഭോഷകു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യനല്ല എന്നു പറഞ്ഞു.
29E kore ano hoki te Kaha o Iharaira e teka; e kore ano hoki e puta ke ona whakaaro; no te mea ehara ia i te tangata e puta ke ai ona whakaaro.
30അപ്പോള്‍ അവന്‍ ഞാന്‍ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോള്‍ എന്നെ മാനിച്ചു, ഞാന്‍ നിന്റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന്നു എന്നോടു കൂടെ പോരേണമേ എന്നു അപേക്ഷിച്ചു.
30Ano ra ko tera, Kua hara ahau: otiia whakahonoretia ahau aianei i te aroaro o nga kaumatua o toku iwi, i te aroaro o Iharaira, kia hoki tahi taua, kia koropiko ai ahau ki a Ihowa, ki tou Atua.
31അങ്ങനെ ശമൂവേല്‍ ശൌലിന്റെ പിന്നാലെ ചെന്നു; ശൌല്‍ യഹോവയെ നമസ്കരിച്ചു.
31Heoi hoki ana a Hamuera i muri i a Haora, a karakia ana a Haora ki a Ihowa.
32അനന്തരം ശമൂവേല്‍അമാലേക്രാജാവായ ആഗാഗിനെ ഇവിടെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്റെ അടുക്കല്‍ വന്നുമരണഭീതി നീങ്ങപ്പോയി എന്നു ആഗാഗ് പറഞ്ഞു.
32¶ Katahi a Hamuera ka mea, Kawea mai ki ahau a Akaka kingi o Amareke. Na ka ata hikoi a Akaka ki a ia. A ka mea a Akaka, He pono kua pahemo ke te ngau kino a te mate.
33നിന്റെ വാള്‍ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്റെ അമ്മയും സ്ത്രീകളുടെ ഇടയില്‍ മക്കളില്ലാത്തവളാകും എന്നു ശമൂവേല്‍ പറഞ്ഞു, ഗില്ഗാലില്‍വെച്ചു യഹോവയുടെ സന്നിധിയില്‍ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.
33Ano ra ko Hamuera, Na tau hoari i kore ai nga uri o nga wahine, ka pena ano tou whaea te urikore i roto i nga wahine. Na haua iho a Akaka e Hamuera i te aroaro o Ihowa i Kirikara.
34പിന്നെ ശമൂവേല്‍ രാമയിലേക്കു പോയി; ശൌലും ശൌലിന്റെ ഗിബെയയില്‍ അരമനയിലേക്കു പോയി.
34Katahi ka haere a Hamuera ki Rama; ko Haora ia i haere ki runga ki tona whare, ki Kipea o Haora.
35ശമൂവേല്‍ ജീവപര്യന്തം ശൌലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേല്‍ ശൌലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താന്‍ ശൌലിനെ യിസ്രായേലിന്നു രാജാവാക്കിയതുകൊണ്ടു അനുതപിച്ചു.
35Kihai hoki a Haora i tirotirohia e Hamuera i muri iho a taea noatia te ra i mate ai ia: heoi tangihia ana a Haora e Hamuera: i puta ke ano hoki nga whakaaro o Ihowa i meinga ai e ia a Haora hei kingi mo Iharaira.