Malayalam

Maori

1 Samuel

27

1അനന്തരം ദാവീദ്ഞാന്‍ ഒരു ദിവസം ശൌലിന്റെ കയ്യാല്‍ നശിക്കേയുള്ളു; ഫെലിസ്ത്യരുടെ ദേശത്തിലേക്കു ഔടിപ്പോകയല്ലാതെ എനിക്കു വേറെ നിവൃത്തിയില്ല; ശൌല്‍ അപ്പോള്‍ യിസ്രായേല്‍ദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാന്‍ അവന്റെ കയ്യില്‍നിന്നു ഒഴിഞ്ഞുപോകും എന്നു മനസ്സില്‍ നിശ്ചയിച്ചു.
1¶ Na ka mea a Rawiri i roto i tona ngakau, Katahi ahau ka ngaro i te ringa o Haora a tetahi ra; kahore atu he mea pai moku i te hohoro o toku mawhiti atu ki te whenua o nga Pirihitini, kia ngakaukore ai a Haora ki te rapu ano i ahau i nga rohe kato a o Iharaira: penei ka mawhiti atu ahau i roto i tona ringa.
2അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറുപേരും ഗത്ത്രാജാവായ മാവോക്കിന്റെ മകന്‍ ആഖീശിന്റെ അടുക്കല്‍ ചെന്നു.
2Na whakatika ana a Rawiri, a haere ana ratou ko ona hoa e ono rau ki a Akihi tama a Maoko, ki te kingi o Kata.
3യിസ്രെയേല്‍ക്കാരത്തിയായ അഹീനോവം, നാബാലിന്റെ ഭാര്യയായിരുന്ന അബീഗയില്‍ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്റെ എല്ലാ ആളുകളും ഗത്തില്‍ ആഖീശിന്റെ അടുക്കല്‍ പാര്‍ത്തു.
3Na ka noho a Rawiri ki a Akihi ki Kata, a ia me ana tangata, me te whare ano o tenei, o tenei, a Rawiri hoki ratou ko ana wahine tokorua, ko Ahinoama o Ietereere, ko Apikaira o Karamere, wahine a Napara.
4ദാവീദ് ഗത്തിലേക്കു ഔടിപ്പോയി എന്നു ശൌലിന്നു അറിവുകിട്ടി; അവന്‍ പിന്നെ അവനെ അന്വേഷിച്ചതുമില്ല.
4A ka korerotia ki a Haora, kua rere a Rawiri ki Kata, na mutu ake tana rapu i a ia.
5ദാവീദ് ആഖീശിനോടുനിനക്കു എന്നോടു കൃപയുണ്ടെങ്കില്‍ നാട്ടുപുറത്തു ഒരു ഊരില്‍ എനിക്കു ഒരു സ്ഥലം കല്പിച്ചുതരുവിക്കേണം; അവിടെ ഞാന്‍ പാര്‍ത്തുകൊള്ളാം. രാജനഗരത്തില്‍ നിന്റെ അടുക്കല്‍ അടയിന്‍ പാര്‍ക്കുംന്നതു എന്തിന്നു എന്നു പറഞ്ഞു.
5Na ka mea a Rawiri ki a Akihi, Ki te mea kua manakohia nei ahau e koe, kia homai e ratou tetahi wahi ki ahau i roto i tetahi o nga pa i te koraha, hei nohoanga moku: he aha hoki tau pononga i noho ai ki a koe i roto i te pa kingi?
6ആഖീശ് അന്നുതന്നെ അവന്നു സിക്ളാഗ് കല്പിച്ചു കൊടുത്തു; അതുകൊണ്ടു സിക്ളാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാര്‍ക്കുംള്ളതായിരിക്കുന്നു.
6Na ka homai e Akihi ki a ia i taua ra a Tikiraka: na reira nga kingi o Hura i whiwhi ai ki Tikiraka a mohoa noa nei.
7ദാവീദ് ഫെലിസ്ത്യദേശത്തു പാര്‍ത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.
7Na, ko te maha o nga ra i noho ai a Rawiri ki te whenua o nga Pirihitini, kotahi tau, e wha marama.
8ദാവീദും അവന്റെ ആളുകളും ഗെശൂര്‍യ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവര്‍ ശൂര്‍വരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂര്‍വ്വ നിവാസികളായിരുന്നു.
8¶ Katahi a Rawiri ka haere, ratou ko ana tangata, ka whakaeke i nga Kehuri, i nga Kireti, i nga Amareki; ko era hoki nga iwi kua noho noa ake ki tera whenua i tou haerenga ki Huru a te whenua o Ihipa atu ana.
9എന്നാല്‍ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വെച്ചേച്ചില്ല; ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ടു അവന്‍ ആഖീശിന്റെ അടുക്കല്‍ മടങ്ങിവന്നു.
9Na patua iho e Rawiri tera whenua; kihai hoki i whakaorangia tetahi tane, wahine ranei; a tangohia ana e ia nga hipi, nga kau, nga kaihe, nga kamera, me nga kakahu, a hoki ana, haere ana ki a Akihi.
10നിങ്ങള്‍ ഇന്നു എവിടെയായിരുന്നു പോയി ആക്രമിച്ചതു എന്നു ആഖീശ് ചോദിച്ചതിന്നുയെഹൂദെക്കു തെക്കും യെരപ്മേല്യര്‍ക്കും തെക്കും കേന്യര്‍ക്കും തെക്കും എന്നു ദാവീദ് പറഞ്ഞു.
10Na ka mea a Akihi, Ko hea i whakaekea e koutou i tenei ra? Ano ra ko Rawiri, Ko te tonga o Hura, ko te tonga o nga Ierameeri, ko te taha ano ki te tonga o nga Keni.
11ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവന്‍ ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്ത കാലമൊക്കെയും അവന്റെ പതിവു ഇതായിരുന്നു എന്നു അവര്‍ നമ്മെക്കുറിച്ചു പറയരുതു എന്നുവെച്ചു ഗത്തില്‍ വിവരം അറിയിപ്പാന്‍ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വെച്ചേച്ചില്ല.
11Kihai hoki i whakaorangia e Rawiri tetahi tane, wahine ranei, hei kawe i a ratou ki Kata; i mea hoki, Kei korero ratou i ta tatou, kei mea, I penei a Rawiri, a ko tana hanga ano tenei i nga ra katoa i noho ai ia ki te whenua o nga Pirihitini.
12ദാവീദ് സ്വജനമായ യിസ്രായേലിന്നു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ടു അവന്‍ എന്നും എന്റെ ദാസനായിരിക്കും എന്നു പറഞ്ഞു ആഖീശ് അവനില്‍ വിശ്വാസംവെച്ചു.
12Na whakapono tonu a Akihi ki ta Rawiri, a ka mea, Kua tino mea rawa ia i a ia kia whakariharihangia e tona iwi, e Iharaira: na reira hei tangata tuturu ia maku ake, ake.