Malayalam

Maori

1 Thessalonians

3

1ആകയാല്‍ സഹിച്ചുകൂടാഞ്ഞിട്ടു ഞങ്ങള്‍ അഥേനയില്‍ തനിച്ചു ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവെച്ചു ഈ കഷ്ടങ്ങളില്‍
1¶ Na, i te kore e taea te ngakau te pehi tonu, i pai matou kia mahue ko matou anake i Atene.
2ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തില്‍ ദൈവത്തിന്റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.
2A tonoa ana e matou a Timoti, to matou teina, he minita na te Atua, he hoa mahi no matou ki te rongopai o te Karaiti, hei whakau i a koutou, hei korero whakamarie ki a koutou mo nga mea o to koutou whakapono.
3കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ തന്നേ അറിയുന്നുവല്ലോ.
3Kei whakangaueuetia tetahi e enei tukinotanga: e matau ana ano hoki koutou he mea momotu ke tatou mo tenei mea.
4നാം കഷ്ടമനുഭവിക്കേണ്ടിവരും എന്നു ഞങ്ങള്‍ നിങ്ങളോടു കൂടെ ഇരുന്നപ്പോള്‍ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ടു; അവ്വണ്ണം തന്നേ സംഭവിച്ചു എന്നു നിങ്ങള്‍ അറിയുന്നു.
4I a matou hoki e noho ana i a koutou, i korero wawe ano matou ki a koutou, tera tatou e tukinotia; ko ia ano tenei, ka matau nei koutou.
5ഇതുനിമിത്തം എനിക്കു ഒട്ടും സഹിച്ചുകൂടാഞ്ഞിട്ടു പരീക്ഷകന്‍ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതെയായിപ്പോയോ എന്നു ഭയപ്പെട്ടു ഞാന്‍ നിങ്ങളുടെ വിശ്വാസത്തിന്റെ വസ്തുത അറിയേണ്ടതിന്നു ആളയച്ചു.
5Na reira i te mea te taea toku ngakau te pehi tonu, ka tono tangata atu ahau kia mohio ai ahau ki to koutou whakapono, kei whakawaia pea koutou e te kaiwhakawai, a maumau kau ta matou mahi.
6ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍നിന്നു വന്നു നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങള്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും കാണ്മാന്‍ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു എപ്പോഴും നല്ല ഔര്‍മ്മ ഉണ്ടു എന്നും ഞങ്ങളോടു സദ്വര്‍ത്തമാനം അറിയിച്ച കാരണത്താല്‍,
6¶ Tena ko tenei, ka tae mai nei a Timoti ki a matou i a koutou, ka pai hoki tana korero ki a matou mo to koutou whakapono, mo to koutou aroha, mo koutou hoki e whai mahara pai ana ki a matou i nga wa katoa, e hiahia ana kia kite i a matou, he pera ano me to matou ki a koutou;
7സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങള്‍ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു.
7Na kua whai whakamarietanga matou i a koutou, e oku teina, i o matou tukinotanga katoa, i o matou matenga, he mea na to koutou whakapono.
8നിങ്ങള്‍ കര്‍ത്താവില്‍ നിലനിലക്കുന്നു എന്നു അറിഞ്ഞു ഞങ്ങള്‍ വീണ്ടും ജീവിക്കുന്നു.
8Ko to matou ora nei hoki tenei, ara kia tu tonu koutou i runga i te Ariki.
9നമ്മുടെ ദൈവത്തിന്റെ സന്നിധിയില്‍ നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിന്നും തക്കതായി ദൈവത്തിന്നു എന്തൊരു സ്തോത്രം ചെയ്‍വാന്‍ ഞങ്ങളാല്‍ കഴിയും?
9Me aha hoki he whakawhetai ma matou ki te Atua mo koutou, mo nga hari katoa e hari nei matou ki a koutou, i te aroaro o to tatou Atua?
10ഇനി നിങ്ങളുടെ മുഖം കാണ്മാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു തീര്‍പ്പാനുമായി ഞങ്ങള്‍ രാവും പകലും വളരെ താല്പര്യത്തോടെ പ്രാര്‍ത്ഥിച്ചുപോരുന്നു.
10Nui atu ta matou inoi i te po, i te ao, kia kite i o koutou kanohi, kia whakaotia ano hoki e matou nga whai o to koutou whakapono i hapa.
11നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ വഴിനിരത്തിത്തരുമാറാകട്ടെ.
11¶ Na, ma te Atua ake ano, ara ma to tatou Matua, ma to tatou Ariki hoki, ma Ihu Karaiti, e whakatika to matou ara ki a koutou.
12എന്നാല്‍ ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ദ്ധിക്കുന്നതുപോലെ കര്‍ത്താവു നിങ്ങള്‍ക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വര്‍ദ്ധിപ്പിച്ചു കവിയുമാറാക്കുകയും
12Ma te Ariki ano hoki e mea kia nui, kia hira to koutou aroha tetahi, ki tetahi, ki nga tangata katoa hoki, kia penei ano me to matou ki a koutou.
13ഇങ്ങനെ നമ്മുടെ കര്‍ത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയില്‍ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തില്‍ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.
13Kia whakaukia ai o koutou ngakau he mea kahore he he i runga i te tapu i te aroaro o te Atua, o to tatou Matua, i te taenga mai o to tatou Ariki, o Ihu Karaiti, ratou ko tana hunga tapu katoa.