1അതുകൊണ്ടു ഞങ്ങള്‍ക്കു കരുണ ലഭിച്ചിട്ടു ഈ ശുശ്രൂഷ ഉണ്ടാകയാല്‍ ഞങ്ങള്‍ അധൈര്‍യ്യപ്പെടാതെ
1¶ Na konei, i te mea kei a matou tenei mahi minita, i te mea ka tohungia nei matou, kahore matou e ngakaukore;
2ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ കൂട്ടു ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല്‍ ദൈവസന്നിധിയില്‍ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.
2Engari kua whakarerea e matou nga mea huna o te whakama, kore ake matou e haere i runga i te tinihanga, kahore hoki e maminga ki te kupu a te Atua: ka waiho ia ko te whakapuakanga o te pono hei whakaatu i to matou pai ki te hinengaro tangata i te aroaro o te Atua.
3എന്നാല്‍ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില്‍ നശിച്ചുപോകുന്നവര്‍ക്കത്രേ മറഞ്ഞിരിക്കുന്നു.
3Na, ki te mea he mea hipoko ta matou rongopai, he mea hipoki ki te hunga e whakangaromia ana:
4ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.
4I roto nei i a ratou te atua o tenei ao, e whakamatapo ana i nga whakaaro o te hunga kore whakapono, kei whitingia ratou e te marama o te rongopai o te kororia o te Karaiti, ko ia nei te ahua o te Atua.
5ഞങ്ങളെത്തന്നേ അല്ല, ക്രിസ്തുയേശുവിനെ കര്‍ത്താവു എന്നും ഞങ്ങളേയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാര്‍ എന്നും അത്രേ ഞങ്ങള്‍ പ്രസംഗിക്കുന്നതു.
5He teka hoki ko matou te kauwhautia nei e matou, engari ko Karaiti Ihu hei Ariki, a ko matou nei hei pononga ma koutou, he whakaaro ki a Ihu.
6ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു.
6Ko te Atua hoki nana nei i ki te marama kia whiti i roto i te pouri, kua whiti ki roto ki o matou ngakau, hei homai i te marama o te matauranga o te kororia o te Atua i te mata o Ihu Karaiti.
7എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളതു.
7Ko tenei taonga ia o matou kei roto i te oko oneone, kia kiia ai te kaha nui whakaharahara no te Atua, ehara hoki i a matou;
8ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല;
8¶ E akina ana matou i nga taha katoa, heoi kahore e pau te whakaaro; e raruraru ana, heoi kahore e ngakaukore;
9ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല;
9E whakatoia ana, heoi kahore i whakarerea; e taia ana ki raro, heoi kahore i whakangaromia;
10യേശുവിന്റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിന്നു യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു.
10E mau tonu ana hoki te matenga o Ihu ki o matou tinana, i a matou e haereere nei; kia marama ai to Ihu ora i roto i o matou tinana.
11ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്റെ ജീവന്‍ വെളിപ്പെടേണ്ടതിന്നു ജീവിച്ചിരിക്കുന്ന ഞങ്ങള്‍ എല്ലായ്പോഴും യേശുനിമിത്തം മരണത്തില്‍ ഏല്പിക്കപ്പെടുന്നു.
11Ko matou hoki e ora nei, e tukua tonutia ana ki te mate mo te whakaaro ki a Ihu, kia marama ai hoki to Ihu ora i roto i o matou kikokiko matemate.
12അങ്ങനെ ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും വ്യാപരിക്കുന്നു.
12Na ko te mate te mahi ana i roto i a matou, ko te ora ia i roto i a koutou.
13“ഞാന്‍ വിശ്വസിച്ചു, അതുകൊണ്ടു ഞാന്‍ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതു പോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങള്‍ക്കുള്ളതിനാല്‍ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു.
13Otira, i te mea kei a matou taua wairua ra ano o te whakapono, te mea i tuhituhia ra, i whakapono ahau, koia ahau i korero ai; whakapono ana ano matou, koia hoki matou ka korero nei;
14കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ ഞങ്ങളെയും യേശുവോടു കൂടെ ഉയിര്‍പ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയില്‍ നിറുത്തും എന്നു ഞങ്ങള്‍ അറിയുന്നു.
14E matau ana hoki matou, tera te kaiwhakaara o te Ariki, o Ihu, e whakaara ano hoki i a matou me Ihu, e whakatu ngatahi ano i a matou me koutou.
15കൃപ പലരിലും പെരുകി ദൈവത്തിന്റെ മഹിമെക്കായി സ്തോത്രം വര്‍ദ്ധിപ്പിക്കേണ്ടതിന്നു സകലവും നിങ്ങള്‍നിമിത്തമല്ലോ ആകുന്നു.
15Hei painga hoki ki a koutou na mea katoa, kia waiho ai ma te aroha noa, e whakanuia nei e te tokomaha, e whakawhetai, kia hira rawa ai te kororia o te Atua.
16അതുകൊണ്ടു ഞങ്ങള്‍ അധൈര്‍യ്യപ്പെടാതെ ഞങ്ങളുടെ പുറമെയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു.
16Koia hoki tatou te ngakaukore ai; heoi ahakoa haere iho tatou ki te pirau, ara to waho tangata, e whakahoutia ana ano to roto i tenei ra, i tenei ra.
17നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു.
17Ko to tatou mamae mama nei hoki, rangitahi kau nei, hei whakawhiwhi i a tatou kia tino nui haere rawa atu te taimaha o te kororia, he mea mau tonu;
18കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്‍ക്കാലികം, കാണാത്തതോ നിത്യം.
18I a tatou kahore nei e titiro ki nga mea e kitea ana, engari ki nga mea kahore e kitea: he mea nonaianei noa hoki nga mea e kitea ana; he mea mau tonu ia nga mea kahore e kitea.