Malayalam

Maori

2 Kings

4

1പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരില്‍ ഒരുത്തി എലീശയോടു നിലവിളിച്ചുനിന്റെ ദാസനായ എന്റെ ഭര്‍ത്താവു മരിച്ചുപോയി; നിന്റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
1¶ Na i tangi tetahi o nga wahine a nga tama a nga poropiti ki a Eriha, i mea, Kua mate tau pononga, taku tahu; a e mohio ana koe i wehi tau pononga i a Ihowa: na kua tae mai te kaiwhakatarewa moni ki te tango i aku tama tokorua hei pononga mana.
2എലീശ അവളോടുഞാന്‍ നിനക്കു വേണ്ടി എന്തു ചെയ്യേണം? പറക; വീട്ടില്‍ നിനക്കു എന്തുള്ളു എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്റെ വീട്ടില്‍ മറ്റൊന്നും ഇല്ല എന്നു അവള്‍ പറഞ്ഞു.
2Na ka mea a Eriha ki a ia, Ko te aha kia meatia e ahau mau? whakaaturia mai; he aha tau i roto i te whare? Ano ra ko tera, Kahore he mea a tau pononga i roto i te whare, heoti rawa he pata hinu.
3അതിന്നു അവന്‍ നീ ചെന്നു നിന്റെ അയല്‍ക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍ വായ്പ വാങ്ങുക; പാത്രങ്ങള്‍ കുറവായിരിക്കരുതു.
3Katahi ia ka mea, Haere, tonoa etahi oko mau i waho, i ou hoa tata katoa, hei nga oko tahanga; kei torutoru.
4പിന്നെ നീയും നിന്റെ മക്കളും അകത്തു കയറി വാതില്‍ അടെച്ചു പാത്രങ്ങളിലൊക്കെയും പകര്‍ന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക എന്നു പറഞ്ഞു.
4A ka haere koe ki roto, ka tutaki i te tatau ki a koutou ko au tama, a ka riringi ki aua oko katoa; a me waiho ake i rahaki te mea kua ki.
5അവള്‍ അവനെ വിട്ടു ചെന്നു തന്റെ മക്കളോടുകൂടെ അകത്തു കടന്നു വാതില്‍ അടെച്ചു; അവര്‍ അവളുടെ അടുക്കല്‍ പാത്രങ്ങളെ വെച്ചുകൊടുക്കയും അവള്‍ പകരുകയും ചെയ്തു.
5Na haere ana ia, a tutakina ana te tatau ki a ratou ko ana tama; a kawea ana mai nga oko ki a ia, a ko ia hei riringi ki roto.
6പാത്രങ്ങള്‍ നിറഞ്ഞശേഷം അവള്‍ തന്റെ മകനോടുഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍ അവളോടുപാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള്‍ എണ്ണ നിന്നുപോയി.
6A, ka ki nga oko, ka mea atu ia ki tana tama, Mauria mai ano he oko ki ahau. A ka mea tera ki a ia, Kahore atu he oko. Na mutu ake te hinu.
7അവള്‍ ചെന്നു ദൈവപുരുഷനോടു വസ്തുത അറിയിച്ചു. നീ പോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനും കഴിച്ചുകൊള്‍ക എന്നു പറഞ്ഞു.
7Katahi ia ka haere, ka korero ki te tangata a te Atua. Ano ra ko tera, Haere, hokona taua hinu, ka utu i tau moni tarewa, a ko te toenga hei oranga mo koutou ko au tama.
8ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രി ഉണ്ടായിരുന്നു; അവള്‍ അവനെ ഭക്ഷണത്തിന്നു വരേണം എന്നു നിര്‍ബ്ബന്ധിച്ചു. പിന്നെത്തേതില്‍ അവന്‍ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന്നു അവിടെ കയറും.
8¶ Na i tetahi ra ka haere a Eriha ki Huneme, i reira hoki tetahi wahine nui; a tohea ana e tera kia kai taro ia. Na reira, i ona haerenga katoa atu ma reira, peka ai ia ki reira ki te kai taro.
9അവള്‍ തന്റെ ഭര്‍ത്താവിനോടുനമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാള്‍ വിശുദ്ധനായോരു ദൈവപുരുഷന്‍ എന്നു ഞാന്‍ കാണുന്നു.
9Na ka mea tera ki tana tahu, Nana, e mohio ana ahau he tangata tapu na te Atua tenei e kopikopiko nei ma to taua wahi.
10നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതില്‍ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്‍ക്കാലിയും ഒരു നിലവിളക്കും വേക്കും; അവന്‍ നമ്മുടെ അടുക്കല്‍ വരുമ്പോള്‍ അവന്നു അവിടെ കയറി പാര്‍ക്കാമല്ലോ എന്നു പറഞ്ഞു.
10Me hanga e tatou tetahi ruma nohinohi ki runga i te taiepa; a me whakapai he moenga mona ki reira, he tepu, he nohoanga, he turanga rama; mo tona haere mai ki a tatou, na ka peka ki reira.
11പിന്നെ ഒരു ദിവസം അവന്‍ അവിടെ വരുവാന്‍ ഇടയായി; അവന്‍ ആ മാളികമുറിയില്‍ കയറി അവിടെ കിടന്നുറങ്ങി.
11Na i tetahi ra ka tae mai ia ki reira, a peka ana ki taua ruma, takoto ana ki reira.
12അവന്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോടുശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന്‍ അവളെ വിളിച്ചു. അവള്‍ അവന്റെ മുമ്പില്‍ വന്നുനിന്നു.
12Na ka mea ia ki tana tangata, ki a Kehati, Karangatia te Hunami nei. Na karangatia ana e ia, a tu ana tera ki tona aroaro.
13അവന്‍ അവനോടുനീ ഇത്ര താല്പര്യത്തോടെയൊക്കെയും ഞങ്ങള്‍ക്കു വേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്ക എന്നു പറഞ്ഞു. അതിന്നു അവള്‍ഞാന്‍ സ്വജനത്തിന്റെ മദ്ധ്യേ വസിക്കുന്നു എന്നു പറഞ്ഞു.
13Na ka mea ia ki te tangata, Mea atu ki a ia, Nana, Nau katoa enei whakaaro i whakaaro mai ki a maua; ko te aha kia meatia mau? e mea ana ranei koe kia korerotia koe ki te kingi, ki te rangatira ope ranei? Ano ra ko tera, Kei waenganui nei ahau i toku iwi e noho ana.
14എന്നാല്‍ അവള്‍ക്കു വേണ്ടി എന്തുചെയ്യാമെന്നു അവന്‍ ചോദിച്ചതിന്നു ഗേഹസിഅവള്‍ക്കു മകനില്ലല്ലോ; അവളുടെ ഭര്‍ത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.
14Na ka mea ia, Ko te aha ra kia meatia mana? Ano ra ko Kehati, Hore rawa ana tama, he koroheke ano hoki tana tahu.
15അവളെ വിളിക്ക എന്നു അവന്‍ പറഞ്ഞു. അവന്‍ അവളെ വിളിച്ചപ്പോള്‍ അവള്‍ വാതില്‍ക്കല്‍ വന്നുനിന്നു.
15Na ka mea ake ia, Karangatia ia. Na karangatia ana ia e ia, a tu ana tera i te kuwaha.
16അപ്പോള്‍ അവന്‍ വരുന്ന ആണ്ടില്‍ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവള്‍അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷകു പറയരുതേ എന്നു പറഞ്ഞു.
16Na ka mea ia, Kei tenei wa, kia taka mai ano te wa, ka awhi koe i te tama. Ano ra ko tera, Kaua, e toku ariki, e te tangata a te Atua, kaua e teka ki tau pononga wahine.
17ആ സ്ത്രീ ഗര്‍ഭംധരിച്ചു പിറ്റെ ആണ്ടില്‍ എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.
17A ka hapu te wahine ra, a ka whanau he tama i taua wa, i te takanga mai ano, i ta Eriha i korero ai ki a ia.
18ബാലന്‍ വളര്‍ന്നപ്പോള്‍ ഒരു ദിവസം അവന്‍ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്റെ അപ്പന്റെ അടുക്കല്‍ ചെന്നു.
18¶ A, ka kaumatua te tamaiti, i tetahi ra ka haere ia ki tona papa ki nga kaikotikoti.
19അവന്‍ അപ്പനോടുഎന്റെ തല, എന്റെ തല എന്നു പറഞ്ഞു. അവന്‍ ഒരു ബാല്യക്കാരനോടുഇവനെ എടുത്തു അമ്മയുടെ അടുക്കല്‍ കൊണ്ടു പോക എന്നു പറഞ്ഞു.
19Na ka mea ia ki tona papa, Toku matenga! toku matenga! Na ka mea tera ki tetahi taitama, Kawea ki tona whaea.
20അവന്‍ അവനെ എടുത്തു അവന്റെ അമ്മയുടെ അടുക്കല്‍ കെണ്ടുചെന്നു; അവന്‍ ഉച്ചവരെ അവളുടെ മടിയില്‍ ഇരുന്നശേഷം മരിച്ചുപോയി.
20A, no tana mauranga i a ia, a ka tae ki tona whaea, ka noho ia i runga i ona turi, a poutumaro noa te ra; katahi ka mate.
21അപ്പോള്‍ അവള്‍ കയറിച്ചെന്നു അവനെ ദൈവപുരുഷന്റെ കട്ടിലിന്മേല്‍ കിടത്തി വാതില്‍ അടെച്ചു പുറത്തിറങ്ങി.
21Na haere ana ia ki runga, whakatakotoria ana ia ki te moenga o te tangata a te Atua, a tutakina ana tera e ia ki roto, puta ana ki waho.
22പിന്നെ അവള്‍ തന്റെ ഭര്‍ത്താവിനെ വിളിച്ചുഞാന്‍ വേഗത്തില്‍ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
22Na ka karanga ia ki tana tahu, ka mea, Tena, unga mai tetahi o nga taitama na ki ahau, me tetahi o nga kaihe, kia rere ai ahau ki te tangata a te Atua, ka hoki mai ai.
23അതിന്നു അവന്‍ ഇന്നു നീ അവന്റെ അടുക്കല്‍ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവള്‍ പറഞ്ഞു.
23Ano ra ko tera, He aha koe i haere ai ki a ia inaianei? ehara nei hoki i te kowhititanga marama, i te hapati ranei. Ka mea ia, He pai.
24അങ്ങനെ അവള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോടുനല്ലവണ്ണം തെളിച്ചുവിടുക; ഞാന്‍ പറഞ്ഞല്ലാതെ വഴിയില്‍ എവിടെയും നിര്‍ത്തരുതു എന്നു പറഞ്ഞു.
24Katahi ka whakanohoia e ia te kaihe, a ka mea ki tana tangata, Arahina atu, haere tonu; kaua e whakangawaritia tau rere moku, kia mea atu ra ano ahau ki a koe.
25അവള്‍ ചെന്നു കര്‍മ്മേല്‍പര്‍വ്വതത്തില്‍ ദൈവപുരുഷന്റെ അടുക്കല്‍ എത്തി; ദൈവപുരുഷന്‍ അവളെ ദൂരത്തുകണ്ടപ്പോള്‍ തന്റെ ബാല്യക്കാരനായ ഗേഹസിയോടുഅതാ, ശൂനേംകാരത്തി വരുന്നു; നീ ഔടിച്ചെന്നു അവളെ എതിരേറ്റു
25Na haere ana ia, a ka tae ki te tangata a te Atua, ki Maunga Karamere. A, no te kitenga atu o te tangata a te Atua i a ia i tawhiti, ka mea ia ki tana tangata ki a Kehati, Nana, ko te Hunami ra:
26സുഖം തന്നേയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലന്നു സുഖമുണ്ടോ എന്നു അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നേ എന്നു അവള്‍ പറഞ്ഞു.
26Na, rere atu ki te whakatau i a ia, ka mea ki a ia, Kei te pai ranei koe? kei te pai tau tahu? kei te pai ranei te tamaiti? Ano ra ko ia, Kei te pai.
27അവള്‍ പര്‍വ്വതത്തില്‍ ദൈവപുരുഷന്റെ അടുക്കല്‍ എത്തിയപ്പോള്‍ അവന്റെ കാല്‍ പിടിച്ചു; ഗേഹസി അവളെ മാറ്റുവാന്‍ അടുത്തുചെന്നാറെ ദൈവപുരുഷന്‍ അവളെ വിടുക; അവള്‍ക്കു വലിയ മനോവ്യസനം ഉണ്ടു; യഹോവ അതു എന്നെ അറിയിക്കാതെ മറെച്ചിരിക്കുന്നു എന്നു പറഞ്ഞു.
27A, no tona taenga ki te tangata a te Atua, ki te puke, hopukia ana e ia ona waewae. Na ka haere a Kehati ki te pana i a ia. Otiia ka mea te tangata a te Atua, Waiho ra, e mamae ana hoki tona ngakau; i huna hoki tenei e Ihowa i ahau, kihai i whak aaturia ki ahau.
28ഞാന്‍ യജമാനനോടു ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന്‍ പറഞ്ഞില്ലയോ എന്നു അവള്‍ പറഞ്ഞു.
28Katahi ka mea tera, I tonoa ranei e ahau tetahi tama i toku ariki? kihai ianei ahau i mea, Kaua ahau e tinihangatia?
29ഉടനെ അവന്‍ ഗേഹസിയോടുനീ അര കെട്ടി എന്റെ വടിയും കയ്യില്‍ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാല്‍ വന്ദനം ചെയ്യരുതു; നിന്നെ വന്ദനം ചെയ്താല്‍ പ്രതിവന്ദനം പറകയും അരുതു; എന്റെ വടി ബാലന്റെ മുഖത്തു വെക്കേണം എന്നു പറഞ്ഞു.
29Katahi ia ka mea ki a Kehati, Whitikiria tou hope, maua atu hoki taku tokotoko i tou ringa, a haere: ki te tutaki koe ki te tangata, kaua e owha ki a ia; ki te owha tetahi ki a koe, kaua e whakahoki kupu ki a ia; a whakatakotoria taku tokotoko k i te mata o te tamaiti.
30എന്നാല്‍ ബാലന്റെ അമ്മ യഹോവയാണ, നിന്റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവന്‍ എഴുന്നേറ്റു അവളോടുകൂടെ പോയി.
30Na ka mea te whaea o te tamaiti, E ora ana a Ihowa, e ora ana hoki tou wairua, e kore ahau e whakarere i a koe. Na whakatika ana ia, haere ana i muri i te wahine.
31ഗേഹസി അവര്‍ക്കും മുമ്പായി ചെന്നു വടി ബാലന്റെ മുഖത്തു വെച്ചു; എങ്കിലും ഒരു അനക്കമോ ഉണര്‍ച്ചയോ ഉണ്ടായില്ല; അതുകൊണ്ടു അവന്‍ അവനെ എതിരേല്പാന്‍ മടങ്ങിവന്നുബാലന്‍ ഉണര്‍ന്നില്ല എന്നു അറിയിച്ചു.
31Na ko Kehati kua pahemo i mua i a raua, a whakatakotoria ana e ia te tokotoko ki te mata o te tamaiti; otiia kahore he reo, kahore hoki he ohonga ake. Heoi hoki ana ia ki te whakatau i a ia, a ka korero ki a ia, ka mea, Kihai i korikori te tamai ti.
32എലീശാ വീട്ടില്‍ വന്നപ്പോള്‍ തന്റെ കട്ടിലിന്മേല്‍ ബാലന്‍ മരിച്ചുകിടക്കുന്നതുകണ്ടു.
32A, no te taenga o Eriha ki te whare, na, kua mate te tamaiti, e takoto ana i tona moenga
33താനും ബാലനും മാത്രം അകത്തു ഉണ്ടായിരിക്കെ അവന്‍ വാതില്‍ അടെച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു.
33Heoi haere ana ia ki roto, tutakina ana mai te tatu ki a raua tokorua, kei te inoi i a Ihowa.
34പിന്നെ അവന്‍ കയറി ബാലന്റെ മേല്‍ കിടന്നു; തന്റെ വായ് ബാലന്റെ വായ്മേലും തന്റെ കണ്ണു അവന്റെ കണ്ണിന്മേലും തന്റെ ഉള്ളംകൈകള്‍ അവന്റെ ഉള്ളം കൈകളിന്മേലും വെച്ചു അവന്റെമേല്‍ കവിണ്ണുകിടന്നപ്പോള്‍ ബാലന്റെ ദേഹത്തിന്നു ചൂടുപിടിച്ചു.
34Na piki ana ia ki runga, a takoto ana ki runga ki te tamaiti, a meatia iho ana tana mangai ki te pera, ona kanohi ki runga ki o tera kanohi, ona ringa ki runga ki o tera ringa; na wharoro ana ia ki runga ki a ia; na kua mahana haere nga kiko o t e tamaiti.
35അവന്‍ ഇറങ്ങി മുറിയില്‍ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്റെമേല്‍ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.
35Katahi ia ka hoki iho, ka haere a roto i te whare, Kotahi kopikotanga; a ka piki ki runga, ka wharoro ki runga ki a ia: na kua tihe te tamaiti, e whitu nga tihetanga, kua titiro nga kanohi o te tamaiti.
36അവന്‍ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവന്‍ അവളെ വിളിച്ചു. അവള്‍ അവന്റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ നിന്റെ മകനെ എടുത്തുകൊണ്ടു പോയ്ക്കൊള്‍ക എന്നു പറഞ്ഞു.
36Katahi tera ka karanga ki a Kehati, ka mea, Karangatia te Hunami nei. Heoi karangatia ana e ia. No te taenga mai o tera ki a ia, ka mea ia, Tangohia tau tama.
37അവള്‍ അകത്തുചെന്നു അവന്റെ കാല്‍ക്കല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി.
37Katahi ka haere mai tera, ka hinga ki ona waewae, piko ana ki te whenua; na hapainga ana e ia tana tama, puta atu ana.
38അനന്തരം എലീശാ ഗില്ഗാലില്‍ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ അവന്‍ തന്റെ ബാല്യക്കാരനോടുനീ വലിയ കലം അടുപ്പത്തു വെച്ചു പ്രവാചകശിഷ്യന്മാര്‍ക്കും പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.
38¶ Na ka tae ano a Eriha ki Kirikara; a he matekai i te whenua; a i tona aroaro nga tama a nga poropiti e noho ana: a ka mea ia ki tana tangata, Whakaekea te kohua nui, kohuatia he kai ma nga tama a nga poropiti.
39ഒരുത്തന്‍ ചീര പറിപ്പാന്‍ വയലില്‍ ചെന്നു ഒരു കാട്ടുവള്ളി കണ്ടു മടിനിറയ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവര്‍ അറിയായ്കയാല്‍ അരിഞ്ഞു പായസക്കലത്തില്‍ ഇട്ടു.
39Na ka haere tetahi ki te parae ki te kohi puwha, ka kite i te hue maori, ka kohia e ia he hue maori, ki tonu tona kakahu; haere ana, katokatohia ana ki roto ki te kohua, ki nga mea i kohuatia ra: kihai hoki i mohiotia e ratou.
40അവര്‍ അതു ആളുകള്‍ക്കു വിളമ്പി; അവര്‍ പായസം കുടിക്കുമ്പോള്‍ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തില്‍ മരണം എന്നു പറഞ്ഞു.
40Heoi ringihia ana e ratou hei kai ma nga tangata. Heoi, i a ratou e kai ana i te mea i kohuatia ra, ka karanga ratou, ka mea, He mate kei roto i te kohua, e te tangata a te Atua! Na kihai i taea te kai.
41അവര്‍ക്കും കുടിപ്പാന്‍ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിന്‍ എന്നു അവന്‍ പറഞ്ഞു അതു കലത്തില്‍ ഇട്ടുആളുകള്‍ക്കു വിളമ്പികൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തില്‍ ഉണ്ടായിരുന്നില്ല.
41Otiia i mea ia, Tena, kawea mai he paraoa. Na maka ana e ia ki roto ki te kohua; a ka mea ia, Ringihia ma te hunga nei, kia kai ratou. Na kua kore he he i roto i te kohua.
42അനന്തരം ബാല്‍-ശാലീശയില്‍നിന്നു ഒരാള്‍ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തില്‍ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാന്‍ കൊടുക്ക എന്നു അവന്‍ കല്പിച്ചു.
42Na ka tae mai tetahi tangata o Paarahariha, ka mauria mai he taro matamua ma te tangata a te Atua, e rua tekau nga taro, he mea parei, me etahi hua witi i roto i tana kopaki. A ka mea ia, Hoatu ki te hunga nei, kia kai ratou.
43അതിന്നു അവന്റെ ബാല്യക്കാരന്‍ ഞാന്‍ ഇതു നൂറു പേര്‍ക്കും എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന്‍ പിന്നെയുംജനത്തിന്നു അതു തിന്മാന്‍ കൊടുക്ക; അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
43Ano ra ko tana tuari, Ha, me hoatu ranei tenei e ahau ma nga tangata kotahi rau? Ano ra ko ia, Hoatu ma te iwi, kia kai ratou; ko ta Ihowa kupu hoki tenei, Ka kai ratou, a toe ake.
44അങ്ങനെ അവന്‍ അവര്‍ക്കും വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.
44Heoi hoatu ana e ia ki to ratou aroaro, a kainga ana e ratou, a toe ake; i rite tonu ki ta Ihowa kupu.