Malayalam

Maori

2 Samuel

19

1രാജാവു അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു.
1¶ Na ka korerotia ki a Ioapa, Nana, kei te tangi te kingi, kei te uhunga mo Apoharama.
2എന്നാല്‍ രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീര്‍ന്നു.
2Na puta ke ana te whakaoranga i taua ra hei tangi ma te iwi katoa; i rongo hoki te iwi i taua ra i te korero, e koingo ana te kingi ki tana tama.
3ആകയാല്‍ യുദ്ധത്തില്‍ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.
3Na haere puku ana te iwi i taua ra ki te pa, ano he hunga e haere puku ana i te whakama, ina rere i te whawhai.
4രാജാവു മുഖം മൂടിഎന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
4Ko te kingi ia, taupoki tonu tona mata, nui atu te reo o te kingi ki te tangi, E Apoharama, e taku tama, e Apoharama, e taku tama, e taku tama.
5അപ്പോള്‍ യോവാബ് അരമനയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു പറഞ്ഞതുഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പാകെക്കുന്നവരെ നീ സ്നേഹീക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു;
5Na ka haere a Ioapa ki te kingi ki roto ki te whare, a ka mea, Kua whakama i a koe inaianei nga mata o au tangata katoa i ora ai koe i tenei ra, i ora ai hoki au tama, me au tamahine, i ora ai au wahine, i ora ai ano au wahine iti,
6പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങള്‍ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കില്‍ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി.
6I a koe ka aroha nei ki ou hoariri, ka kino nei ki te hunga e aroha ana ki a koe. Kua whakaatu mai na hoki koe i tenei ra, he kore noa iho ki a koe nga rangatira me nga tangata: e mohio ana hoki ahau i tenei ra, kia ora kau ko Apoharama, a kia ma te ko matou katoa i tenei ra, ka pai rawa ki a koe.
7ആകയാല്‍ ഇപ്പോള്‍ എഴുന്നേറ്റു പുറത്തുവന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതല്‍ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനര്‍ത്ഥത്തെക്കാളും വലിയ അനര്‍ത്ഥമായ്തീരും.
7Na whakatika, puta atu ki waho, kia puaki tetahi kupu pai ki au tangata: ta te mea he oati tenei naku i a Ihowa, ki te kahore koe e puta ake, e kore tetahi tangata e noho ki a koe i tenei po: a nui atu tenei kino ki a koe i nga kino katoa i pa ki a koe o tou taitamarikitanga ake a mohoa noa nei.
8അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതില്‍ക്കല്‍ ഇരുന്നു. രാജാവു പടിവാതില്‍ക്കല്‍ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പില്‍ വന്നു.
8Na ka whakatika te kingi, a noho ana i te kuwaha. Na ka korerotia te korero ki te iwi katoa, Nana, ko te kingi, kei te kuwaha e noho ana. Na haere ana te iwi katoa ki te aroaro o te kingi. Kua whati hoki tera a Iharaira ki tona teneti, ki tona te neti.
9യിസ്രായേല്യര്‍ താന്താങ്ങളുടെ വീടുകളിലേക്കു ഔടിപ്പോയിരുന്നു. എല്ലായിസ്രായേല്‍ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മില്‍ തര്‍ക്കിച്ചുരാജാവു നമ്മെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു നമ്മെ വിടുവിച്ചതും അവന്‍ തന്നേ. ഇപ്പോഴോ അബ്ശാലോംനിമിത്തം അവന്‍ നാടുവിട്ടു ഔടിപ്പോയിരിക്കുന്നു.
9¶ Na ka puta ake he tautohetohe i nga tangata katoa o nga iwi katoa o Iharaira. I ki ratou, Na te kingi tatou i whakaora i roto i te ringa o o tatou hoariri, nana hoki tatou i mawhiti ai i te ringa o nga Pirihitini; heoi kua whati atu nei ia i te w henua i te wehi ki a Apoharama.
10നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയില്‍ പട്ടുപോയി. ആകയാല്‍ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.
10A, ko Apoharama i whakawahia nei e tatou hei kingi mo tatou, kua mate i te whawhai. Na, he aha koutou te whai kupu ai kia whakahokia mai te kingi?
11അനന്തരം ദാവീദ്‍രാജാവു പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കല്‍ ആളയച്ചു പറയിച്ചതെന്തെന്നാല്‍നിങ്ങള്‍ യെഹൂദാമൂപ്പന്മാരോടു പറയേണ്ടതുരാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ പിമ്പന്മാരായി നിലക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കല്‍ എത്തിയിരിക്കുന്നു.
11Na ka tono tangata a Kingi Rawiri ki a Haroko raua ko Apiatara, ki nga tohunga, hei ki atu, Korero atu ki nga kaumatua o Hura, mea atu, He aha koutou i tauhiku ai ki te whakahoki i te kingi ki tona whare? kua tae atu na hoki te korero a Iharaira katoa ki te kingi, ki te whakahoki i a ia ki tona whare.
12നിങ്ങള്‍ എന്റെ സഹോദരന്മാര്‍; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കി വരുത്തുന്ന കാര്യത്തില്‍ നിങ്ങള്‍ പിമ്പരായി നിലക്കുന്നതു എന്തു?
12Ko oku teina nei koutou, ko oku whenua, ko oku kikokiko, he aha koutou i tauhikuhiku ai ki te whakahoki i te kingi?
13നിങ്ങള്‍ അമാസയോടുനീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്റെ മുമ്പില്‍ സേനാപതിയായിരിക്കുന്നില്ല എങ്കില്‍ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിന്‍ .
13Ma korua ano e ki atu ki a Amaha, Ehara ianei koe i te whenua noku, i te kikokiko noku? ma te Atua e mea tenei mea ki ahau me tetahi atu mea, ki te kahore koe e meinga hei rangatira ope ki toku aroaro i nga ra katoa hei whakakapi mo Ioapa.
14ഇങ്ങനെ അവന്‍ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകര്‍ഷിച്ചു. ആകയാല്‍ അവര്‍നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിന്‍ എന്നു രാജാവിന്റെ അടുക്കല്‍ പറഞ്ഞയച്ചു.
14A meinga ana e ia kia piko te ngakau o nga tangata katoa o Hura ano he tangata kotahi; a ka tono tangata ratou ki te kingi hei mea, Hoki mai, me au tangata katoa.
15അങ്ങനെ രാജാവു മടങ്ങി യോര്‍ദ്ദാങ്കല്‍ എത്തി. രാജാവിനെ എതിരേറ്റു യോര്‍ദ്ദാന്‍ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാര്‍ ഗില്ഗാലില്‍ ചെന്നു.
15Na hoki ana te kingi, a ka tae ki Horano. I haere ano a Hura ki Kirikara, he haere ki te whakatau i te kingi, hei whakawhiti i te kingi i Horano.
16ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ് രാജാവിനെ എതിരേല്പാന്‍ ബദ്ധപ്പെട്ടു ചെന്നു.
16¶ Na hohoro tonu a Himei Pineamini tama a Kera, tera i Pahurimi ra, a haere tahi ana me nga tangata o Hura ki raro, ki te whakatau i a kingi Rawiri.
17അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവര്‍ രാജാവു കാണ്‍കെ യോര്‍ദ്ദാന്‍ കടന്നു ചെന്നു.
17Na kotahi mano nga tangata o Pineamine i a ia, me Tipa ano, me te tangata o te whare o Haora, ratou ko ana tama tekau ma rima, me ana pononga e rua tekau; a whiti ana ratou i Horano i te aroaro o te kingi.
18രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോള്‍ ഗേരയുടെ മകനായ ശിമെയി യോര്‍ദ്ദാന്‍ കടപ്പാന്‍ പോകുന്ന രാജാവിന്റെ മുമ്പില്‍ വീണു രാജാവിനോടു
18I whiti ano he perepoti hei whakawhiti mo te whare o te kingi, hei mea hoki i nga mea e pai ana ki tona whakaaro. Na ka tapapa a Himei tama a Kera ki te aroaro o te kingi, i a ia ka whiti nei i Horano.
19എന്റെ യജമാനന്‍ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമില്‍നിന്നു പുറപ്പെട്ട ദിവസം അടിയന്‍ ചെയ്ത ദോഷം രാജാവു മനസ്സില്‍ വെക്കയും ഔര്‍ക്കയും അരുതേ.
19A ka mea ki te kingi, Kaua toku ariki e whakairi hara ki ahau, kaua ano e maharatia te tutu o tau pononga i te ra i puta mai ai toku ariki, te kingi i Hiruharama; kaua te ngakau o te kingi e mea ki tena.
20അടിയന്‍ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതു കൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേല്‍ക്കേണ്ടതിന്നു ഇറങ്ങി വരുവാന്‍ യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു അടിയന്‍ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.
20E mohio ana hoki tau pononga i hara ahau. Koia ahau i haere mai ai inaianei, ko te tuatahi o te whare katoa o Hohepa; i haere mai hoki ki raro, ki te whakatau i toku ariki, i te kingi.
21എന്നാറെ സെരൂയയുടെ മകനായ അബീശായിയഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.
21Otiia ka oho a Apihai tama a Teruia, ka mea, E kore ianei a Himei e whakamatea mo tenei, mona i kanga i ta Ihowa i whakawahi ai?
22അതിന്നു ദാവീദ്സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള്‍ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? ഇന്നു യിസ്രായേലില്‍ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന്‍ യിസ്രായേലിന്നു രാജാവെന്നു ഞാന്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.
22Ano ra ko Rawiri, Hei aha maku ta korua, e nga tama a Teruia, i mea ai korua ki te totohe ki ahau i tenei ra? kia mate koia he tangata i roto i a Iharaira i tenei ra? kahore ianei ahau e mohio ko ahau te kingi o Iharaira i tenei ra?
23പിന്നെ ശിമെയിയോടുനീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു.
23Na ka mea te kingi ki a Himei, E kore koe e mate. Na oati ana te kingi ki a ia.
24ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാന്‍ വന്നു; രാജാവു പോയ ദിവസം മുതല്‍ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവന്‍ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
24¶ Na ka haere a Mepipohete tama a Haora ki raro, ki te whakatau i te kingi. Kihai ona waewae i whakapaia, kihai tona pahau i whakapaia, kihai ano ona kakahu i horoia, no te ra i haere ai te kingi a taea noatia te ra i hoki marie mai ai ia.
25എന്നാല്‍ അവന്‍ രാജാവിനെ എതിരേല്പാന്‍ യെരൂശലേമില്‍ നിന്നു വന്നപ്പോള്‍ രാജാവു അവനോടുമെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു.
25A, i tona taenga ki Hiruharama ki te whakatau i te kingi, ka mea te kingi ki a ia, He aha koe te haere ai tatou, e Mepipohete?
26അതിന്നു അവന്‍ ഉത്തരം പറഞ്ഞതുയജമാനനായ രാജാവേ, എന്റെ ഭൃത്യന്‍ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയന്‍ പറഞ്ഞു; അടിയന്‍ മുടന്തനല്ലോ.
26Ano ra ko ia, Na taku pononga ahau i tinihanga, e toku ariki, e te kingi; i mea hoki tau pononga, Me whakanoho e ahau tetahi kaihe moku, hei ekenga atu moku, ka haere ai i te kingi; he kopa hoki tau pononga.
27അവന്‍ യജമാനനായ രാജാവിനോടു അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവു ദൈവദൂതന്നു തുല്യന്‍ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊള്‍ക.
27Na kua whakapae teka ia mo tau pononga ki toku ariki, ki te kingi; otiia rite tonu toku ariki, te kingi ki te anahera a te Atua: na mau e mea te mea e pai ana ki tau titiro.
28യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി; രാജാവിനോടു ആവലാധി പറവാന്‍ അടിയന്നു ഇനി എന്തു അവകാശമുള്ളു?
28Ko te whare katoa hoki o toku papa me te mea he tupapaku i te aroaro o toku ariki, o te kingi: heoi kua whakanohoia e koe tau pononga ki te hunga i kai ki tau tepu. Na, he aha ake ra taku e tika ai kia karanga atu ai ano ahau ki te kingi?
29രാജാവു അവനോടുനീ നിന്റെ കാര്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.
29Na ka mea te kingi ki a ia, Hei aha ake au korero i korerotia tonutia ai? Ko taku kupu tenei, Me wehe e korua ko Tipa te mara.
30മെഫീബോശെത്ത് രാജാവിനോടുഅല്ല, അവന്‍ തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയില്‍ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
30Na ka mea a Mepipohete ki te kingi, Engari me tango katoa e ia, he mea hoki kua tae marie mai toku ariki, te kingi ki tona whare.
31ഗിലെയാദ്യനായ ബര്‍സില്ലായിയും രോഗെലീമില്‍നിന്നു വന്നു, രാജാവിനെ യോര്‍ദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാന്‍ അവനോടുകൂടെ യോര്‍ദ്ദാന്‍ കടന്നു.
31¶ I haere mai ano a Paratirai Kireari i Rokerimi; a whiti ana raua ko te kingi i Horano, he kawe i a ia ki tera taha o Horano.
32ബര്‍സില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്തു അവന്‍ ഭക്ഷണസാധനങ്ങള്‍ അയച്ചുകൊടുത്തു; അവന്‍ മഹാധനികന്‍ ആയിരുന്നു.
32Na he koroheke rawa a Paratirai, e waru tekau ona tau: nana i atawhai te kingi i tona nohoanga ki Mahanaima; he tangata nui rawa hoki ia.
33രാജാവു ബര്‍സില്ലായിയോടുഎന്നോടുകൂടെ പോരിക; ഞാന്‍ നിന്നെ യെരൂശലേമില്‍ എന്റെ അടുക്കല്‍ പാര്‍പ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.
33Na ka mea te kingi ki a Paratirai, Me whiti koe, taua, a maku koe e atawhai ki toku taha ki Hiruharama.
34ബര്‍സില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാല്‍ഞാന്‍ രാജാവിനോടുകൂടെ യെരൂശലേമില്‍ വരുന്നതെന്തിന്നു? ഞാന്‍ ഇനി എത്ര നാള്‍ ജീവിച്ചിരിക്കും?
34Na ka mea a Paratirai ki te kingi, E hia nga ra o nga tau hei oranga moku, e haere tahi ai ahau me te kingi ki runga, ki Hiruharama?
35എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയന്‍ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?
35Ka waru tekau oku tau i tenei ra: e mohio ranei ahau he pai tenei, he kino tera? e mohiotia ranei e tau pononga te reka o taku e kai ai, o taku ranei e inu ai? e rongo ano ranei ahau i te reo o nga tane waiata, o nga wahine waiata ranei? a kia m einga ano tau pononga hei whakararuraru mo toku ariki, mo te kingi hei aha?
36അടിയന്‍ രാജാവിനോടുകൂടെ യോര്‍ദ്ദാന്‍ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു?
36Ka haere tahi atu ra tau pononga me te kingi ki tawahi iti atu o Horano: a he aha kia whakaarohia tera ki ahau e te kingi ki tenei utu nui?
37എന്റെ പട്ടണത്തില്‍ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കല്‍വെച്ചു മരിക്കേണ്ടതിന്നു അടിയന്‍ വിടകൊള്ളട്ടെ; എന്നാല്‍ നിന്റെ ദാസനായ കിംഹാം ഇതാ; അവന്‍ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും.
37Na, tukua tau pononga kia hoki, kia mate ai ahau ki toku nei pa, ki te taha o te urupa o toku papa, o toku whaea. Engari ia tau pononga, a Kimihama: ko ia e whiti tahi me toku ariki, me te kingi; meatia ki a ia te mea e pai ana ki tau titiro.
38അതിന്നു രാജാവുകിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാന്‍ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാന്‍ നിനക്കായി ചെയ്യും എന്നു പറഞ്ഞു.
38Na ka mea te kingi, Me whiti tahi maua ko Kimihama, a maku e mea ki a ia nga mea e pai ana ki tau titiro: a, he aha tau e tono ai ki ahau, ka mahia e ahau mau.
39പിന്നെ സകലജനവും യോര്‍ദ്ദാന്‍ കടന്നു. രാജാവു യോര്‍ദ്ദാന്‍ കടന്നശേഷം ബര്‍സില്ലായിയെ ചുംബനംചെയ്തു അനുഗ്രഹിച്ചു; അവന്‍ സ്വദേശത്തേക്കു മടങ്ങിപ്പോയി.
39Na whiti ana te iwi katoa i Horano. I whiti ano te kingi, a kihia ana e te kingi a Paratirai, manaakitia ana; a hoki ana tera ki tona wahi.
40രാജാവു ഗില്ഗാലില്‍ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേല്‍ജനം പാതിയും കൂടി രാജാവിനെ ഇക്കരെകൊണ്ടുവന്നു.
40¶ Heoi whiti ana te kingi ki Kirikara, a i haere tahi ano a Kimihama i a ia: a na te iwi katoa o Hura, na te hawhe o te iwi o Iharaira te kingi i kawe.
41അപ്പോള്‍ യിസ്രായേല്‍പുരുഷന്മാര്‍ ഒക്കെയും രാജാവിന്റെ അടുക്കല്‍ വന്നു രാജാവിനോടുഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാര്‍ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോര്‍ദ്ദാന്‍ കടത്തിയതു എന്തു എന്നു പറഞ്ഞു.
41Na haere ana nga tangata katoa o Iharaira ki te kingi, ka mea ki te kingi, He aha o matou teina, nga tangata o Hura i tahae ai i a koe, i whakawhiti mai ai i te kingi, i tona whare katoa, i nga tangata katoa ano a Rawiri, i Horano?
42അതിന്നു യെഹൂദാപുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍ പുരുഷന്മാരോടുരാജാവു ഞങ്ങള്‍ക്കു അടുത്ത ചാര്‍ച്ചക്കാരന്‍ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങള്‍ കോപിക്കുന്നതു എന്തിന്നു? ഞങ്ങള്‍ രാജാവിന്റെ വക വല്ലതും തിന്നുവോ? അവന്‍ ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
42Na ka whakahokia e nga tangata katoa o Hura ki nga tangata o Iharaira, No te mea he whanaunga tata te kingi ki a matou: he aha ra koutou i riri ai mo tenei mea. I kai ranei matou i tetahi mea a te kingi? i homai ranei e ia tetahi mea ki a matou?
43യിസ്രായേല്‍പുരുഷന്മാര്‍ യെഹൂദാപുരുഷന്മാരോടുരാജാവിങ്കല്‍ ഞങ്ങള്‍ക്കു പത്തു ഔഹരി ഉണ്ടു; ദാവീദിങ്കല്‍ ഞങ്ങള്‍ക്കു നിങ്ങളെക്കാള്‍ അധികം അവകാശവും ഉണ്ടു; നിങ്ങള്‍ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ അദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേല്‍ പുരുഷന്മാരുടെ വാക്കിനെക്കാള്‍ അധികം കഠിനമായിരുന്നു.
43Na ka whakahoki nga tangata o Iharaira ki nga tangata o Hura, ka mea ratou, Kotahi tekau nga wahi o te kingi kei a matou, a nui atu hoki i to koutou to matou take ki a Rawiri: a he aha matou i whakahaweatia ai e koutou, te waiho ai ma matou te k upu tuatahi mo te whakahoki mai i to matou kingi? Heoi i pakari rawa ake nga kupu a nga tangata o Hura i nga kupu a nga tangata o Iharaira.