Malayalam

Maori

2 Timothy

4

1ഞാന്‍ ദൈവത്തെയും, ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു അവന്റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യം ചെയ്തു കല്പിക്കുന്നതു;
1¶ Ko taku kupu tenei ki a koe i te aroaro o te Atua, o Karaiti Ihu hoki, mana nei e whakawa te hunga ora me te hunga mate, i te ahua o tona putanga mai me tona rangatiratanga,
2വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്‍ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജ്ജനം ചെയ്ക; പ്രബോധിപ്പിക്ക.
2Kauwhautia te kupu; tohea i nga wa pai, i nga wa kino; riria te he, whakahengia iho, whakahaua, whakapaua te manawanui me te whakaako.
3അവര്‍ പത്ഥ്യോപദേശം പൊറുക്കാതെ കര്‍ണ്ണരസമാകുമാറു സ്വന്ത മോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും
3Tenei ake hoki te wa e kore ai ratou e whakarongo ki te whakaako tika; heoi, i te mea he taringa minamina o ratou, ka apohia e ratou he kaiwhakaako e rite ana ki o ratou na hiahia.
4സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേള്‍പ്പാന്‍ തിരികയും ചെയ്യുന്ന കാലം വരും.
4Ka tahuri ke o ratou taringa i te pono, ka anga atu ki nga korero tito noa.
5നീയോ സകലത്തിലും നിര്‍മ്മദന്‍ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തിചെയ്ക; നിന്റെ ശുശ്രൂഷ നിറപടിയായി നിവര്‍ത്തിക്ക.
5Kia mau ia koe i nga mea katoa; tukua atu nga mamae ki a koe; mahia te mahi a te kaikauwhau i te rongopai; whakapaua tau mahi minita.
6ഞാനോ ഇപ്പോള്‍തന്നേ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്റെ നിര്യാണകാലവും അടുത്തിരിക്കുന്നു.
6Tenei hoki ahau kei te ringihia, kua rite ano te wa hei haerenga moku.
7ഞാന്‍ നല്ല പോര്‍ പൊരുതു, ഔട്ടം തികെച്ചു, വിശ്വാസം കാത്തു.
7Kua whawhaitia e ahau te whawhai pai, kua omakia toku omanga, kua rite i ahau te whakapono:
8ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവു ആ ദിവസത്തില്‍ എനിക്കു നലകും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയില്‍ പ്രിയംവെച്ച ഏവര്‍ക്കുംകൂടെ.
8Kei te takoto mai moku i nga wa o muri nei e karauna o te tika, e homai ki ahau a taua ra e te Ariki, e te kaiwhakawa tika: he teka ki ahau anake, engari ki te hunga katoa ano hoki kua matenui ki tona putanga mai.
9വേഗത്തില്‍ എന്റെ അടുക്കല്‍ വരുവാന്‍ ഉത്സാഹിക്ക.
9¶ Kia puta tou uaua ki te haere wawe mai ki ahau:
10ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാതെക്കും തീതൊസ് ദല്മാത്യെക്കും പോയി;
10Kua whakarerea ahau e Rimaha, he aroha nona ki tenei ao, a haere ana a ki Teharonika; kua riro atu a Kerekena ki Karatia, a Taituha ki Raramatia.
11ലൂക്കൊസ് മാത്രമേ എന്നോടുകൂടെ ഉള്ളൂ; മക്കൊസ് എനിക്കു ശുശ്രൂഷെക്കായി ഉപയോഗമുള്ളവന്‍ ആകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക.
11Ko Ruka anake kei ahau. Tena a Maka mauria mai hei hoa mou; he pai hoki ia mo taku mahi minita.
12തിഹിക്കൊസിനെ ഞാന്‍ എഫെസോസിലേക്കു അയച്ചിരിക്കുന്നു.
12Kua tonoa e ahau a Tikiku ki Epeha.
13ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്റെ പക്കല്‍ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍ ചര്‍മ്മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരിക.
13Ka haere mai koe, mauria mai te koroka i mahue atu i ahau ki Toroa, ki a Karapu, me nga pukapuka; tena rawa ia nga kirihipi.
14ചെമ്പുപണിക്കാരന്‍ അലെക്സന്തര്‍ എനിക്കു വളരെ ദോഷം ചെയ്തു; അവന്റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവു അവന്നു പകരം ചെയ്യും.
14He maha nga kino i meatia mai e Arehanera, e te kaimahi parahi ki ahau: ma te Ariki e hoatu ki a ia he utu e rite ana ki ana mahi:
15അവന്‍ നമ്മുടെ പ്രസംഗത്തോടു അത്യന്തം എതിര്‍ത്തുനിന്നതുകൊണ്ടു നീയും അവനെ സൂക്ഷിച്ചുകൊള്‍ക.
15Kia tupato hoki koe ki a ia; he rahi rawa hoki tana totohe ki a matou kupu.
16എന്റെ ഒന്നാം പ്രതിവാദത്തില്‍ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അതു അവര്‍ക്കും കണക്കിടാതിരിക്കട്ടെ.
16¶ I taku korerotanga tuatahi, i karo ai i ahau, kahore he tangata hei tuara moku, heoi whakarerea ake ahau e te katoa. Kaua tenei e whakairia ki a ratou.
17കര്‍ത്താവോ എനിക്കു തുണനിന്നു പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന്‍ സിംഹത്തിന്റെ വായില്‍നിന്നു രക്ഷ പ്രാപിച്ചു.
17I tu ia te Ariki ki toku taha, nana hoki ahau i whakakaha; kia whakapaua rawatia ai e ahau te kauwhau, kia rongo katoa ai nga tauiwi: a toia mai ana ahau i roto i te mangai o te raiona.
18കര്‍ത്താവു എന്നെ സകല ദുഷ്പ്രവൃത്തിയില്‍നിന്നും വിടുവിച്ചു തന്റെ സ്വര്‍ഗ്ഗീയരാജ്യത്തിന്നായി രക്ഷിക്കും; അവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ .
18Tera ahau e toia mai e te Ariki i roto i nga mahi kino katoa, e whakaorangia hoki tae noa ki tona rangatiratanga i te rangi: waiho atu i a ia te kororia ake ake. Amine.
19പ്രിസ്കെക്കും അക്വിലാവിന്നും ഒനേസിഫൊരൊസിന്റെ കുടുബത്തിന്നും വന്ദനം ചൊല്ലുക.
19Oha atu ki a Pirihira raua ko Akuira, ki te hunga ano hoki o te whare o Onehipora.
20എരസ്തൊസ് കൊരിന്തില്‍ താമസിച്ചു ത്രൊഫിമൊസിനെ ഞാന്‍ മിലേത്തില്‍ രോഗിയായി വിട്ടേച്ചുപോന്നു.
20I noho atu a Eratu i Koriniti: ko Toropimu i mahue atu i ahau ki Miretu, he mate.
21ശീതകാലത്തിന്നു മുമ്പെ വരുവാന്‍ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ളൌദിയയും സഹോദരന്മാര്‍ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.
21Kia puta tou uaua ki te haere mai i mua o te hotoke. Tenei te oha atu nei ki a koe a Upuru, a Purena, a Rinuha, a Karauria, me nga teina katoa.
22യേശുക്രിസ്തു നിന്റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
22Kia noho te Ariki ki tou wairua, Kia tau te aroha noa ki a koutou.