Malayalam

Maori

Acts

26

1അഗ്രിപ്പാവു പൌലൊസിനോടുനീന്റെ കാര്യം പറവാന്‍ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോള്‍ പൌലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാല്‍
1¶ Na ko te meatanga a Akaripa ki a Paora, E ahei ana koe kia korero i au korero. Katahi ka totoro te ringa o Paora, a ka korero ia:
2അഗ്രിപ്പാരാജാവേ, യെഹൂദന്മാര്‍ എന്റെ മേല്‍ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാന്‍ ഇടവന്നതുകൊണ്ടു,
2He koanga ngakau tenei ki ahau, e Kingi Akaripa, kia korerotia e ahau ki a koe aianei nga mea katoa e whakawakia nei ahau e nga Hurai:
3വിശേഷാല്‍ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തര്‍ക്കങ്ങളും എല്ലാം അറിയുന്നവന്‍ ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേള്‍ക്കേണമെന്നു അപേക്ഷിക്കുന്നു.
3He mohio rawa hoki koe ki nga ritenga katoa, ki nga tautohe hoki ano a nga Hurai: na reira kia pai koe ki te whakarongo marie ki ahau.
4എന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതല്‍ ബാല്യംതുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാര്‍ എല്ലാവരും അറിയുന്നു.
4Ko taku whakahaere mai o toku tamarikitanga, no te timatanga mai ra ano i roto i toku iwi, i Hiruharama hoki, e mohio ana nga Hurai katoa;
5ഞാന്‍ നമ്മുടെ മാര്‍ഗ്ഗത്തില്‍ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവര്‍ ആദിമുതല്‍ അറിയുന്നു; അവര്‍ക്കും മനസ്സുണ്ടെങ്കില്‍ സാക്ഷ്യം പറയാം.
5Mohio tonu ratou ki ahau o mua iho, me i pai ratou ki te whakaatu; ko taku mahi, i whai i ta te titorehanga pakeke rawa o to tatou karakia, i ta te Parihi.
6ദൈവത്താല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും ലഭിച്ചതും
6Tenei ahau te tu nei i konei, te whakawakia nei mo te tumanako ki te mea i korerotia e te Atua i mua ki o tatou matua:
7നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകല്‍ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാന്‍ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശഹേതുവായിട്ടത്രേ ഞാന്‍ ഇപ്പോള്‍ വിസ്താരത്തില്‍ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാര്‍ എന്റെമേല്‍ കുറ്റം ചുമത്തുന്നതു.
7E tumanako nei o tatou iwi kotahi tekau ma rua kia uru ki tenei, i a ratou e mahi tonu nei ki te Atua i te ao, i te po. Ko tenei e tumanakohia atu nei e te kingi, te mea e whakawakia nei ahau e nga Hurai.
8ദൈവം മരിച്ചവരെ ഉയിര്‍പ്പിക്കുന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങള്‍ക്കു തോന്നുന്നത് എന്തു?
8He aha rawa kia kore e whakaponohia e koutou, ki te mea ka whakaara ake te Atua i te hunga mate?
9നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവര്‍ത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം.
9Ko ahau nei, i whakaaro ahau kia maha tonu nga mea e mahia e ahau hei pehi mo te ingoa o Ihu o Nahareta.
10അതു ഞാന്‍ യെരൂശലേമില്‍ ചെയ്തിട്ടുമുണ്ടു; മഹാ പുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരില്‍ പലരെയും തടവില്‍ ആക്കി അടെച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു.
10Ae, i meinga ano tenei e ahau ki Hiruharama: he tokomaha ano te hunga tapu i uakina e ahau ki nga whare herehere, he mea tuku mai hoki nga tikanga na nga tohunga nui ki ahau; a, i te whakamatenga i a ratou, i whakaae ahau kia peratia ratou.
11ഞാന്‍ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാന്‍ നിര്‍ബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.
11He maha ano aku whiunga i a ratou i roto i nga whare karakia katoa, i meinga ano ratou e ahau kia kohukohu; heoi haurangi noa iho ahau ki a ratou, whaia ana e ahau, a taea noatia nga pa o tawhiti.
12ഇങ്ങനെ ചെയ്തുവരികയില്‍ ഞാന്‍ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോള്‍,
12¶ Nawai a, i ahau e haere ana ki Ramahiku, me nga tikanga, me te kupu whakaae a nga tohunga nui,
13രാജാവേ, നട്ടുച്ചെക്കു ഞാന്‍ വഴിയില്‍വെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തില്‍ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.
13I te poutumarotanga, e te kingi, ka kitea e ahau i te ara he marama i te rangi e tiaho ana ki ahau, ki oku hoa haere ano, tera atu i te marama o te ra.
14ഞങ്ങള്‍ എല്ലാവരും നിലത്തു വീണപ്പോള്‍ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നത് എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയില്‍ എന്നോടു പറയുന്നൊരു ശബ്ദം ഞാന്‍ കേട്ടു.
14Heoi hinga ana matou katoa ki te whenua, ka rongo ahau i te reo e korero ana ki ahau, no nga Hiperu ano hoki te reo, e mea ana, E Haora, e Haora, he aha tau e whakatoi nei i ahau? ehara tau te whana ki nga koikoi.
15നീ ആരാകുന്നു കര്‍ത്താവേ, എന്നു ഞാന്‍ ചോദിച്ചതിന്നു കര്‍ത്താവുനീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാന്‍ ;
15Ano ra ko ahau, Ko wai koe, e te Ariki? Ka mea ia, Ko Ihu ahau e whakatoia nei e koe.
16എങ്കിലും എഴുന്നേറ്റു നിവിര്‍ന്നു നില്‍ക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന്‍ ഞാന്‍ നിനക്കു പ്രത്യക്ഷനായി.
16Otira whakatika, e tu ou waewae ki runga: ko te mea tenei i puta ai ahau ki a koe, kia meinga koe hei kaimahi, hei kaiwhakaatu mo nga mea i kite nei koe, mo nga mea ano e kitea ai ahau e koe.
17ജനത്തിന്റെയും ജാതികളുടെയും കയ്യില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും.
17Ka whakaorangia koe i te iwi, i nga Tauiwi, ka tonoa nei koe e ahau ki a ratou.
18അവര്‍ക്കും പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തില്‍ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയക്കുന്നു എന്നു കല്പിച്ചു.
18Hei whakatitiro i o ratou kanohi, hei whakatahuri i a ratou i te pouri ki te marama, i te kaha o Hatana ki te Atua, kia whiwhi ai ratou ki te murunga hara, ki tetahi wahi ano i roto i te hunga ka oti te whakatapu i runga i te whakapono ki ahau.
19അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാന്‍ സ്വര്‍ഗ്ഗീയദര്‍ശനത്തിന്നു അനുസരണക്കേടു കാണിക്കാതെ
19No reira, kihai ahau i whakatuturi, e Kingi Akaripa, ki to te rangi kitenga:
20ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യേണം എന്നു പ്രസംഗിച്ചു.
20Heoi i korero ahau ki te hunga i Ramahiku i te tuatahi, a i Hiruharama, ki te whenua katoa ano o Huria, ki nga Tauiwi hoki, kia ripeneta, kia tahuri ki te Atua, me te mahi ano i nga mahi tika o te ripeneta.
21ഇതു നിമിത്തം യെഹൂദന്മാര്‍ ദൈവാലയത്തില്‍ വെച്ചു എന്നെ പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചു.
21No reira nga Hurai i hopu ai i ahau i te temepara, i whai ai ki te whakamate i ahau.
22എന്നാല്‍ ദൈവത്തിന്റെ സഹായം ലഭിക്കയാല്‍ ഞാന്‍ ഇന്നുവരെ നില്‍ക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു.
22Heoi ka awhinatia mai ahau e te Atua, ka tu tonu nei ahau, a mohoa noa nei, me te korero ki te iti, ki te rahi, kahore aku kupu ke ake i ta nga poropiti ratou ko Mohi i mea ai meake puta:
23ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തില്‍ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്ഥാവിച്ചതൊഴികെ വേറെയൊന്നും ഞാന്‍ പറയുന്നില്ല.
23Ara ko te Karaiti kia mate, ko ia te matamua o te aranga o te hunga mate, mana ano e whakapuaki te marama ki te iwi, ki nga Tauiwi.
24ഇങ്ങനെ പ്രതിവാദിക്കയില്‍ ഫെസ്തൊസ്പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാ ബഹുത്വത്താല്‍ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
24¶ I a ia e korero ana i enei mea, nui atu te reo o Petuha ki te karanga, E Paora, he haurangi koe; na te nui o tau korero pukapuka i haurangi ai koe.
25അതിന്നു പൌലൊസ്രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു.
25Ano ra ko ia, Kahore oku haurangi, e Petuha, e te tangata pai rawa; engari he pono, he whai whakaaro, aku kupu e whakapuaki nei.
26രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാന്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണില്‍ നടന്നതല്ല.
26E matau ana hoki te kingi ki enei mea, i maia ai ahau ki te korero ki a ia: e mea ana hoki ahau, kahore tetahi o enei mea i ngaro i a ia; kihai hoki tenei mea i mahia i te kokonga.
27അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
27E whakapono ana ranei koe ki nga poropiti, e Kingi Akaripa? e mea ana ahau, tenei koe te whakapono nei.
28അഗ്രിപ്പാ പൌലൊസിനോടുഞാന്‍ ക്രിസ്ത്യാനിയായിത്തിരുവാന്‍ നീ എന്നെ അല്പം കൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. - അതിന്നു പൌലൊസ്;
28Ano ra ko Akaripa? ki a Paora, Wahi iti kua riro atu ahau ki tau, ki ta te Karaiti tikanga.
29നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
29Na ko te meatanga a Paora, Pai tonu kia inoi ahau ki te Atua kia kaua e iti, engari kia tino nui, kia kaua ano e waiho i tou kotahi, engari kia tino rite ki ahau te hunga katoa e whakarongo nei ki ahau inaianei: ko enei mekameka ia kia kore.
30അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു
30Na ka whakatika te kingi, me te kawana, me Pereniki, me te hunga i noho tahi ratou:
31ഈ മനുഷ്യന്‍ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മില്‍ പറഞ്ഞു.
31Na, i a ratou ka wehe ke, ka korerorero ki a ratou ano, ka mea, Kahore he hanga a tenei tangata e tika ai te mate, te here ranei.
32കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കില്‍ അവനെ വിട്ടയപ്പാന്‍ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.
32Katahi ka mea a Akaripa ki a Petuha, Ka tukua tenei tangata kia haere, me i kaua ia te karanga ki a Hiha.