Malayalam

Maori

Amos

3

1യിസ്രായേല്‍മക്കളേ, നിങ്ങളെക്കുറിച്ചും ഞാന്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സര്‍വ്വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേള്‍പ്പിന്‍ !
1¶ Whakarongo ki tenei kupu i korerotia e Ihowa mo koutou, e nga tama a Iharaira, mo te kapu katoa i kawea mai e ahau i te whenua o Ihipa, i mea ahau,
2ഭൂമിയിലെ സകലവംശങ്ങളിലുംവെച്ചു ഞാന്‍ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളില്‍ സന്ദര്‍ശിക്കും.
2Ko koutou anake taku i mohio ai o nga hapu katoa o te ao: mo reira ka whiua koutou e ahau mo o koutou he katoa.
3രണ്ടുപേര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ? ഇരയില്ലാതിരിക്കുമ്പോള്‍ സിംഹം കാട്ടില്‍ അലറുമോ?
3E haere tahi ano ranei te tokorua, ki te kore e whakaae ki a raua?
4ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയില്‍നിന്നു ഒച്ച പുറപ്പെടുവിക്കുമോ?
4E hamama ranei te raiona i te ngahere i te mea kahore ana tupapaku? e tangi ranei te reo o te kuao raiona i tona kuhunga, ki te kore tetahi mea e mau i a ia?
5കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കണിയില്‍ അകപ്പെടുമോ? ഒന്നും പിടിപെടാതെ കണി നിലത്തുനിന്നു പൊങ്ങുമോ?
5E taka ranei te manu ki roto ki te mahanga i runga i te whenua i te mea kahore he ahere mona? e mokowhiti ake ranei te mahanga i te oneone, a hore rawa he mea e mau?
6നഗരത്തില്‍ കാഹളം ഊതുമ്പോള്‍ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തീട്ടല്ലാതെ നഗരത്തില്‍ അനര്‍ത്ഥം ഭവിക്കുമോ?
6E tangi ranei te tetere i roto i tetahi pa, a kahore te iwi e wehi? e puta ranei he kino ki te pa, a ehara i a Ihowa nana i mahi?
7യഹോവയായ കര്‍ത്താവു പ്രവാചകന്മാരായ തന്റെ ദാസന്മാര്‍ക്കും തന്റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.
7He pono e kore te Ariki, a Ihowa, e mahi i tetahi mea, engari ka whakakitea e ia tona whakaaro huna ki ana pononga, ki nga poropiti.
8സിംഹം ഗര്‍ജ്ജിച്ചിരിക്കുന്നു; ആര്‍ ഭയപ്പെടാതിരിക്കും? യഹോവയായ കര്‍ത്താവു അരുളിച്ചെയ്തിരിക്കുന്നു; ആര്‍ പ്രവചിക്കാതിരിക്കും?
8Kua hamama te raiona, ko wai e kore e wehi? kua korero a Ihowa, te Ariki, ko wai e kore e poropiti?
9ശമര്‍യ്യാപര്‍വ്വതങ്ങളില്‍ വന്നുകൂടി അതിന്റെ നടുവിലുള്ള മഹാ കലഹങ്ങളെയും അതിന്റെ മദ്ധ്യേയുള്ള പീഡനങ്ങളെയും നോക്കുവിന്‍ എന്നു അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിന്‍ !
9¶ Panuitia atu i roto i nga whare kingi i Aharoro, i nga whare kingi hoki i te whenua o Ihipa, mea atu, Whakamine i a koutou ki runga ki nga maunga o Hamaria, ka matakitaki ki nga ngangau nui i waenga o reira, ki nga tukinotanga hoki i waenga o rei ra.
10തങ്ങളുടെ അരമനകളില്‍ അന്യായവും സാഹസവും സംഗ്രഹിച്ചുവെക്കുന്നവര്‍ ന്യായം പ്രവര്‍ത്തിപ്പാന്‍ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാടു.
10Kahore hoki ratou e mohio ki te mahi i te tika, e ai ta Ihowa, e rongoa nei ratou i te mahi tutu me te pahua i roto i o ratou whare kingi.
11അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുദേശത്തിന്നു ചുറ്റും ഒരു വൈരി ഉണ്ടാകും; അവന്‍ നിന്റെ ഉറപ്പു നിങ്കല്‍നിന്നു താഴ്ത്തിക്കളയും; നിന്റെ അരമനകള്‍ കൊള്ളയായ്യ്തീരും.
11Mo reira ko te kupu tenei a te Ariki, a Ihowa: He hoariri tera, ka karapotia e ia te whenua: a ka riro iho i a ia tou kaha, ka pahuatia hoki ou whare kingi.
12യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഒരു ഇടയന്‍ രണ്ടു കാലോ ഒരു കാതോ സിംഹത്തിന്റെ വായില്‍നിന്നു വലിച്ചെടുക്കുന്നതുപോലെ ശമര്‍യ്യയില്‍ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേല്‍മക്കള്‍ വിടുവിക്കപ്പെടും.
12Ko te kupu tenei a Ihowa: Ka rite ki te hepara e tango mai nei i nga waewae e rua i te mangai o te raiona, i tetahi wahi ranei o te taringa; ka pena ano te tangohanga mai o nga tama a Iharaira e noho ra i Hamaria i te pito o te moenga, i runga h oki i nga urunga o tetahi moenga.
13നിങ്ങള്‍ കേട്ടു യാക്കോബ്ഗൃഹത്തോടു സാക്ഷീകരിപ്പിന്‍ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
13Whakarongo koutou, whakaaturia hoki he he mo te whare o Hakopa, e ai ta te Ariki, ta Ihowa, ta te Atua o nga mano.
14ഞാന്‍ യിസ്രായേലിന്റെ അതിക്രമങ്ങള്‍നിമിത്തം അവനെ സന്ദര്‍ശിക്കുന്ന നാളില്‍ ബലിപീഠത്തിന്റെ കൊമ്പുകള്‍ മുറിഞ്ഞു നിലത്തു വീഴുവാന്തക്കവണ്ണം ഞാന്‍ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദര്‍ശിക്കും. ഞാന്‍ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകര്‍ത്തുകളയും; ദന്തഭവനങ്ങള്‍ നശിച്ചുപോകും; പലവീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാടു.
14No te mea hei te ra e pa ai taku ki a Iharaira mo ona poka ke, ka pa ano hoki taku ki nga aata o Peteere, a ka poutoa nga haona o te aata, ka taka ki te whenua.
15Ka patua ano e ahau te whare hotoke me te whare raumati; a ka moti nga whare rei, ka kore nga whare nunui, e ai ta Ihowa.